ഡി ആര്‍ ഡി ഒ-യില്‍ 167 ഒഴിവുകള്‍: ആര്‍ക്കൊക്കെ അപേക്ഷിക്കാം, അവസാന തിയ്യതി

167 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍റെ (ഡിആര്‍ഡിഒ)വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

167 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

‘ബി’ വിഭാഗം സൈന്‍റിസ്റ്റ് തസ്തികയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ജിനിയറിംഗിലും  സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദക്കാര്‍ക്കും അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഗേറ്റ്, നെറ്റ് (GATE, NET) സ്‌കോറിന്‍റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജൂലൈ10.

വിവിധ വിഭാഗങ്ങളിലെ ഒഴിവുകളും എണ്ണവും താഴെ: 

 • ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ്   – 37 പോസ്റ്റുകള്‍
 • മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് – 35 പോസ്റ്റുകള്‍
 • കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് – 31 പോസ്റ്റുകള്‍
 • ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് – 12 പോസ്റ്റുകള്‍
 • മെറ്റീരിയല്‍ സയന്‍സ് & എഞ്ചിനീയറിംഗ് / മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗ് – 10 പോസ്റ്റുകള്‍
 • സൈക്കോളജി – 10 പോസ്റ്റുകള്‍
 • ഫിസിക്‌സ് – 8 പോസ്റ്റുകള്‍
 • കെമിസ്ട്രി – 7 പോസ്റ്റുകള്‍
 • കെമിക്കല്‍ എഞ്ചിനീയറിംഗ് – 6 പോസ്റ്റുകള്‍
 • എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് – 4 പോസ്റ്റുകള്‍
 • മാത്തമാറ്റിക്‌സ് – 4 പോസ്റ്റുകള്‍
 • സിവില്‍ എഞ്ചിനീയറിംഗ് – 3 തസ്തികകള്‍

  പ്രായപരിധി
 • അപേക്ഷകരുടെ പ്രായപരിധി 28 വയസില്‍ കവിയരുത്.
 • സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
 • ഒബിസി(നോണ്‍-ക്രീമിലെയര്‍-31 വയസ്സ്
 • പട്ടികജാതി/പട്ടികവര്‍ഗ്ഗം-33 വയസ്സ്

അപേക്ഷാ ഫീസ്

 • ജനറല്‍(യുആര്‍),ഇഡബ്ല്യൂഎസ്,ഒബിസി പുരുഷന്‍മാര്‍-100 രൂപ
 • പട്ടികജാതി/പട്ടിക വര്‍ഗ്ഗം,സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല

യോഗ്യത

ഇലക്ട്രോണിക്‌സ് &കമ്യൂണിക്കേഷന്‍ എന്‍ജിനിയര്‍

1. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ/തത്തുല്യമായതോ ആയ ഇലക്ട്രോണിക്‌സ് &കമ്യൂണിക്കേഷനില്‍ ബിരുദം
2. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജി(ഐഐടി) അല്ലെങ്കില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) എന്നിവടങ്ങളില്‍ നിന്ന് ഇലക്ട്രോണിക്‌സ് &കമ്യൂണിക്കേഷനില്‍ എന്‍ജിനിയറിംഗില്‍ മികച്ച ഗേറ്റ് സ്‌കോറോ അല്ലെങ്കില്‍ തുല്യമായ ബിരുദത്തില്‍ കുറഞ്ഞത് 80 % മാര്‍ക്ക്.

മെക്കാനിക്കല്‍ എന്‍ജിനയര്‍

1. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ അല്ലെങ്കില്‍ തുല്യ പദവിയുള്ള സ്ഥാപനങ്ങളില്‍ നിന്നോ മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം.
2. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജി(ഐഐടി)അല്ലെങ്കില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) എന്നിവടങ്ങളില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ മികച്ച ഗേറ്റ് സ്‌കോറോ അല്ലെങ്കില്‍ തുല്യമായ ബിരുദത്തില്‍ കുറഞ്ഞത് 80 % മാര്‍ക്ക്.

കംമ്പ്യൂട്ടര്‍ എന്‍ജിനിയര്‍

1. അംഗീകൃത സര്‍വ്വകലാശലയില്‍ നിന്നോ/അല്ലെങ്കില്‍ തുല്യ പദവിയുള്ള സ്ഥാപനങ്ങളില്‍ നിന്നോ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദം.
2.ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജി(ഐഐടി)അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) എന്നിവടങ്ങളില്‍ നിന്ന് കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ മികച്ച ഗേറ്റ് സ്‌കോറോ അല്ലെങ്കില്‍ തുല്യമായ ബിരുദത്തില്‍ കുറഞ്ഞത് 80 % മാര്‍ക്ക്.

ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്

1. അംഗീകൃത സര്‍വ്വകലാശലയില്‍ നിന്നോ/അല്ലെങ്കില്‍ തുല്യ പദവിയുള്ള സ്ഥാപനങ്ങളില്‍ നിന്നോ  ഇലക്ട്രിക്കല്‍എന്‍ജിനിയറിംഗില്‍ ബിരുദം.
2. സാധുതയുള്ള ഗേറ്റ് സ്‌കോര്‍

കെമിക്കല്‍ എന്‍ജിനിയറിംഗ്

1.അംഗീകൃത സര്‍വ്വകലാശലയില്‍ നിന്നോ/അല്ലെങ്കില്‍ തുല്യ പദവിയുള്ള സ്ഥാപനങ്ങളില്‍ നിന്നോ  കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം.
2.മികച്ച ഗേറ്റ് സ്‌കോര്‍

എയറോനോട്ടിക്കല്‍ എന്‍ജിനിയറിംഗ്

1. അംഗീകൃത സര്‍വ്വകലാശലയില്‍ നിന്നോ/അല്ലെങ്കില്‍ തുല്യ പദവിയുള്ള സ്ഥാപനങ്ങളില്‍ നിന്നോ  എയറോനോട്ടിക്കല്‍  എന്‍ജിനിയറിംഗില്‍ ബിരുദം.
2.മികച്ച ഗേറ്റ് സ്‌കോര്‍

സിവില്‍ എന്‍ജിനിയറിംഗ്

1.അംഗീകൃത സര്‍വ്വകലാശലയില്‍ നിന്നോ/അല്ലെങ്കില്‍ തുല്യ പദവിയുള്ള സ്ഥാപനങ്ങളില്‍ നിന്നോ  സിവില്‍  എന്‍ജിനിയറിംഗില്‍ ബിരുദം.
2.മികച്ച ഗേറ്റ് സ്‌കോര്‍

മാത്ത്മാറ്റിക്‌സ്

1.അംഗീകൃത സര്‍വ്വകലാശലയില്‍ നിന്നോ/അല്ലെങ്കില്‍ തുല്യ പദവിയുള്ള സ്ഥാപനങ്ങളില്‍ നിന്നോ  ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം.
2.മികച്ച ഗേറ്റ് സ്‌കോര്‍

ഫിസിക്‌സ്
1.അംഗീകൃത സര്‍വ്വകലാശലയില്‍ നിന്നോ/അല്ലെങ്കില്‍ തുല്യ പദവിയുള്ള സ്ഥാപനങ്ങളില്‍ നിന്നോ ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം.
2.മികച്ച ഗേറ്റ് സ്‌കോര്‍

സൈക്കോളജി
1. അംഗീകൃത സര്‍വ്വകലാശലയില്‍ നിന്നോ/അല്ലെങ്കില്‍ തുല്യ പദവിയുള്ള സ്ഥാപനങ്ങളില്‍ നിന്നോ സൈക്കോളജിയില്‍  ബിരുദാനന്തര ബിരുദം.

2.അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള യുജിസി/നെറ്റ് യോഗ്യതയുണ്ടായിരിക്കണം.

കെമിസ്ട്രി
1.അംഗീകൃത സര്‍വ്വകലാശലയില്‍ നിന്നോ/അല്ലെങ്കില്‍ തുല്യ പദവിയുള്ള സ്ഥാപനങ്ങളില്‍ നിന്നോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം.
2.മികച്ച ഗേറ്റ് സ്‌കോര്‍

അപേക്ഷിക്കേണ്ട വിധം

www.rac.gov.in എന്ന വെബ്‌സൈറ്റില്‍ കയറി Apply online  ഓപ്ഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അടിസ്ഥാന വിവരങ്ങള്‍ നല്‍കി ആദ്യം സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യണം. ആവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഐഡിയും പാസ്വേഡും ലഭിക്കും. ഇതു പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്ക്കണം.

വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് : www.drdo.gov.in.


ഇതുകൂടി വായിക്കാം: ‘ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പല ദിവസങ്ങളും പട്ടിണിയായിരുന്നു, കടല വിറ്റ് നടന്നിട്ടുണ്ട്’: നൂറിലേറെ വീടുകളും ഭൂമിയില്ലാത്തവര്‍ക്കായി 20 ഏക്കറും നല്‍കിയ നാസര്‍ മാനുവിന്‍റെ കഥ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
 • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
 • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
 • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം