പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് AICTE-യുടെ പ്രതിമാസ സ്കോളര്‍ഷിപ്പ്: എങ്ങനെ അപേക്ഷിക്കാം

2020-21 വര്‍ഷത്തേക്കുള്ള പ്രതിമാസ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് AICTE അപേക്ഷ ക്ഷണിച്ചു. മാസം 12,400 രൂപ വീതം 24 മാസത്തേക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.

സാങ്കേതിക വിദ്യാഭ്യാസം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അഖിലേന്‍ഡ്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ
( All India Council for Technical Education – എ.ഐ.സി.ടി.ഇ)  2020-2021 വർഷത്തേക്കുള്ള എംടെക്, എം ഇ, എം.ആര്‍ക്ക്, എംഫാം വിദ്യാർത്ഥികൾക്കായി ഒരു ബിരുദാനന്തര സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.

ഈ പദ്ധതി പ്രകാരം, എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് 24 മാസത്തേക്ക് പ്രതിമാസം 12,400 രൂപ സ്‌കോളർഷിപ്പ് ലഭിക്കും.ആർക്കൊക്കെ അപേക്ഷിക്കാം:

  • എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങൾ / സർവകലാശാല വകുപ്പുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ. അല്ലെങ്കിൽ എ.ഐ.സി.ടി.ഇ അംഗീകരിച്ച പ്രോഗ്രാമുകളായ മാസ്റ്റർ ഓഫ് എഞ്ചിനീയറിംഗ്, മാസ്റ്റർ ഓഫ് ടെക്നോളജി, മാസ്റ്റർ ഓഫ് ആർക്കിടെക്ചർ, മാസ്റ്റർ ഓഫ് ഫാർമസി പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ.
  • വിദ്യാർത്ഥികൾ ഫുള്‍ ടൈം സ്കോളറായി എന്‍റോള്‍ ചെയ്തിരിക്കണം.
  • പ്രവേശന സമയത്ത് സാധുവായ ഗേറ്റ് / ജിപാറ്റ് സ്കോർ ഉള്ള വിദ്യാർത്ഥികൾ.

അപേക്ഷിക്കേണ്ടവിധം

1. ഐഡി പരിശോധന – ഒരു യുനീക് സ്റ്റുഡെന്‍റ്  ഐഡി ലഭിക്കുന്നതിന് നിങ്ങളുടെ സ്റ്റുഡന്‍റ് ഐഡി വാലിഡേറ്റ് ചെയ്യുക.

2: രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് അപേക്ഷാ ഫോം ആക്സസ് ചെയ്യാൻ കഴിയും.

3: ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അതില്‍ ആവശ്യപ്പെടുന്ന രേഖകൾ അപ്‌ലോഡ് ചെയ്യുക.

ആവശ്യമായ രേഖകള്‍: ഗേറ്റ് / ജിപാറ്റ് സ്കോർ കാർഡിന്‍റെ സ്കാന്‍ ചെയ്ത പി ഡി എഫ് കോപ്പി, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്  (ജമ്മു ആന്‍ഡ് കശ്മീര്‍, മേഘാലയ, അസം എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ക്ക് ഇതില്‍ ഇളവുണ്ട്. )

4: ഫോം പൂരിപ്പിച്ച ശേഷം, അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2020-21 അധ്യയന വർഷങ്ങളിൽ ഗേറ്റ് വഴി എംടെക് / എം.ഇ / എം. ആര്‍ക്ക് എന്നീ കോഴ്സുകളില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ ഡാറ്റാ  സ്ഥിരീകരിക്കേണ്ടതുണ്ട്.

5: ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിച്ചുകഴിഞ്ഞാൽ സ്കോളർഷിപ്പ് തുക വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക്  അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കാനുള്ള അവസാന ദിവസം ഡിസംബർ 31 ആണ്. ക്ലാസുകൾ ആരംഭിച്ച തീയതി മുതൽ, അല്ലെങ്കില്‍ പ്രവേശന തീയതി മുതലുള്ള സ്കോളർഷിപ്പ് ലഭിക്കും. .

ഓർമ്മിക്കേണ്ട കാര്യങ്ങൾ:

  • ഇൻസ്റ്റിറ്റ്യൂട്ടിലെ പഠന കാലയളവിൽ വിദ്യാർത്ഥിക്ക് സ്കോളർഷിപ്പ്, ശമ്പളം, സ്റ്റൈപ്പന്റ് മുതലായവയിൽ നിന്ന് മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമാണ് പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പ്.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്റ്റുഡെന്‍റ് ഐഡിയിലുള്ള അതേ പേരിൽ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
  • ഓരോ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ഇൻസ്റ്റിറ്റ്യൂട്ട് നിര്‍ദ്ദേശിക്കുന്ന അദ്ധ്യാപന, ഗവേഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 8 മുതൽ 10 മണിക്കൂർ വരെ (ആഴ്ചയിൽ) ജോലി ഏറ്റെടുക്കേണ്ടത് നിർബന്ധമാണ്.
  • വിദ്യാർത്ഥി കോഴ്‌സ് പാതിവഴിയിൽ ഉപേക്ഷിക്കരുത്.

കൂടുതലറിയാൻ, മാർഗ്ഗനിർദ്ദേശങ്ങൾ ഇവിടെ വിശദമായി വായിക്കുക. അല്ലെങ്കിൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകർക്ക് 011-26131576-78,80 എന്ന നമ്പറിൽ AICTE ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം. അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് pgscholarship@aicte-india.org എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കാം.


ഇതുകൂടി വായിക്കാം: പുളിച്ച കഞ്ഞിവെള്ളം കൊണ്ട് മണ്ണൊരുക്കി നേടിയ വിജയം: പത്ര ഏജന്‍റിന്‍റെ ജൈവകൃഷിസൂത്രങ്ങള്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം