
മുള മേഖലയിൽ പ്രവർത്തിക്കുന്ന വയനാട്ടിലെ ഉറവ് നാടൻ ശാസ്ത്ര സാങ്കേതിക പഠനകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളാണ്. സ്വതന്ത്ര മാധ്യമപ്രവര്ത്തകന്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ കൃഷി, പരിസ്ഥിതി ,സഞ്ചാരം, ബദൽ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് എഴുതുന്നു.
More stories
-
‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു
കല്‍പ്പറ്റയ്ക്കടുത്ത് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്ന മനോഹരമായ പ്രദേശം. മേല്‍മുറി പാടത്തുംപീടിയേക്കല്‍ മൊയ്തുവും ഭാര്യ നബീസയും ഇവിടെ പശുക്കളെ വളര്‍ത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷം 50 കഴിഞ്ഞു. ഏഴ് പശുക്കള്‍. ദിവസം അന്‍പതു ലിറ്ററോളം പാല് തരിയോട് ക്ഷീര സംഘത്തില്‍ അളക്കും. എഴുപത്തിയഞ്ചുകാരനായ മൊയ്തു അവശനായതോടെ നബീസയും, മകന് അഷറഫും സഹായിച്ചാണ് പശുക്കളെ വളര്‍ത്തിപ്പോന്നിരുന്നത്. വയനാടന്‍ കുന്നുകളുടെ സൗന്ദര്യവും സമൃദ്ധിയും. നല്ലപോലെ അധ്വാനിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നതെങ്കിലും സന്തോഷമായിരുന്നു. പ്രകൃതിക്ക് പോറലേല്പിക്കാത്ത ഷോപ്പിങ്ങ്, ഒപ്പം ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com ആഗസ്തിലെ […] More
-
ആരുമില്ലാത്തവര്‍ക്ക്, മനസ് കൈവിട്ടവര്‍ക്ക് അഭയമായി കൃഷ്ണേട്ടന്; അവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ 30 ഏക്കറില്‍ ജൈവകൃഷി
അ നാഥക്കുട്ടികളും വൃദ്ധരും മാനസികമായ വെല്ലുവിളികള്‍ നേരിടുന്നവരും രോഗികളുമടക്കം നൂറോളം പേര്‍ക്ക് അഭയമൊരുക്കി അവര്‍ക്കിടയില്‍ ഒരാളായി കഴിയുകയാണ് കൃഷ്ണേട്ടന് എന്ന മുന്‍ ബാങ്കുദ്യോഗസ്ഥന്. സ്വന്തമായി സ്വത്തോ ഭൂമിയോ ഇല്ല. എല്ലാം അഭയമില്ലാത്ത മനുഷ്യര്‍ക്കായി മാറ്റിവെച്ചു. അവര്‍ക്ക് നല്ല ഭക്ഷണം ഒരുക്കാന്‍ ഏക്കറുകണക്കിന് ഭൂമിയില്‍ ജൈവ കൃഷി നടത്തി വിഷമില്ലാത്ത പച്ചക്കറികളും നെല്ലും വിളയിച്ചു. അങ്ങനെ കൃഷിക്ക് ജൈവവളത്തിനൊപ്പം കാരുണ്യവും സ്നേഹവും പോഷകങ്ങളായി. ഏകദേശം ഇരുപത് വര്‍ഷം മുമ്പ്, പെന്ഷന് പറ്റാന്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ ശേഷിക്കെ കൃഷ്ണേട്ടന് കാനറാ […] More
-
in Featured, Government
കുമരകത്തിന്റെ രുചി സ്നേഹം ചേര്‍ത്തു വിളമ്പി ഈ സ്ത്രീകള്‍ ലോകശ്രദ്ധയിലേക്ക്
“സ്നേഹം ചേര്‍ത്ത് വിളമ്പിയ രുചികരമായ ഭക്ഷണം. വളരെ സൗഹാര്‍ദ്ദത്തോടെ പെരുമാറുന്ന ജീവനക്കാര്‍. വളരെ വളരെ നന്ദി,” ഇംഗ്ലണ്ടുകാരനായ ടൂറിസ്റ്റ് ഹരോള്‍ഡ് ഗുഡ് വിനും സംഘവും കുമരകത്തെ ആ ചെറിയ റെസ്റ്റോറന്റിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു ചെറിയ റെസ്റ്റോറന്റ് ആണ് സമൃദ്ധി. എന്നാല്‍ രുചിയുടെ കാര്യത്തിലും വൃത്തിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ല. കുമരകത്തിന്റെ തനതുരുചികള്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ തീന്മേശയിലെത്തിക്കുന്നതിനൊപ്പം ഗ്രീന്‍ പ്രോട്ടോകോള്‍ (പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍) പാലിക്കുകയും ചെയ്യുന്നു ഈ ഭക്ഷണപ്പുര. […] More
-
in Featured, Inspiration
10-ാംക്ലാസില്‍ മൂന്ന് തവണ തോറ്റു, പിന്നെ അര്‍മ്മാദ ജീവിതം; അതു മടുത്തപ്പോള്‍ അശോകന് ശരിക്കും ജീവിക്കാന്‍ തീരുമാനിച്ചു, പ്രകൃതിയെ അറിഞ്ഞ്
ഏ റെ അര്മാദിച്ചായിരുന്നു ജീവിതം. കൂട്ടുകാരും കൂട്ടുകെട്ടുകളുമൊക്കെയായി ഇങ്ങനെ അടിച്ചുപൊളിയായി ആഘോഷജീവിതം. എങ്കിലും ജീവിതത്തില്‍ എന്തൊക്കെയോ കുറവുകളുണ്ടെന്ന് അശോക് കുമാറിന് പലപ്പോഴും തോന്നിയിരുന്നു. കോഴിക്കോട് വടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ ടൂള്‍ ആന്റ് ഡൈ വര്ക്സായിരുന്നു അശോക് കുമാറിന്. ഇപ്പോഴും അതുണ്ട്. അച്ഛന് കുമാരന് നായര്‍ അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു. പ്രകൃതിസൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com “ജീവിതത്തിലും കര്‍മ്മത്തിലും ഉറച്ച കമ്യൂണിസ്റ്റായി ബോംബേയില്‍ ജീവിച്ച അച്ഛന് എ.കെ.ജി യും, ഇ എം എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു,” അശോക് കുമാര്‍ ദ് ബെറ്റര്‍ […] More
-
in Agriculture
കുറുന്തോട്ടി മുതല്‍ കദളിവാഴ വരെ കൃഷി ചെയ്യുന്ന കര്‍ഷക സംഘം, ലക്ഷ്യമിടുന്നത് ശതകോടികളുടെ ബിസിനസ്
2022 ആവുമ്പോഴേക്കും 250 കോടി രൂപയുടെ ബിസിനസ്! വാഴയും പച്ചക്കറികളും കൃഷി ചെയ്യുന്ന സാധാരണ കര്‍ഷകര്‍ ഭൂരിപക്ഷമുള്ള ഈ ലേബര്‍ സൊസൈറ്റിയുടെ ടാര്‍ജെറ്റ് അതാണ്. എല്ലാം പ്രതീക്ഷിക്കുന്നതുപോലെ നടന്നാല്‍ അന്ന് 75,000 മുതല്‍ ഒരു ലക്ഷം വരെ കര്‍ഷകര്‍ ഈ സൊസൈറ്റിയുടെ പദ്ധതികളുടെ പങ്കാളികളും ഗുണഭോക്താക്കളുമാകും. കേരളത്തില്‍ 600-ഓളം ലേബര്‍ സഹകരണ സംഘങ്ങളുണ്ടെങ്കിലും അതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവ വളരെ കുറച്ചുമാത്രമാണ് എന്നറിയുമ്പോഴാണ് മറ്റത്തൂര്‍ ഗ്രാമത്തിലെ ഈ കര്‍ഷകക്കൂട്ടായ്മയുടെ വിജയത്തിന് തിളക്കം കൂടുന്നത്. ചെറിയ തീരുമാനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് […] More
-
in Agriculture, Featured
കാടും തേനും കാട്ടാറിലെ കുളിയും: അനൂപിന്റെ തേന്തോട്ടത്തിലേക്കൊരു യാത്ര പോകാം, തേനീച്ച കര്‍ഷകരായി തിരിച്ചുവരാം
ഇ ലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി നാട്ടില്‍ തിരിച്ചെത്തിയ അനൂപിന് വൈകാതെ വീടിനടുത്തുതന്നെ ഒരു പവര്‍ഹൗസില്‍ ജോലിയും കിട്ടി. റബറും വാഴയും പച്ചക്കറികളുമൊക്കെ വിളയുന്ന പത്തനംതിട്ടയിലെ ചിറ്റാറിലാണ് അനൂപിന്റെ വീട്. ജോലി വീടിനടുത്തുതന്നെ ആയതുകൊണ്ട് ഒഴിവ് സമയം ധാരാളം. ഒഴിവുളള സമയം ചുമ്മാ കളയാതെ അല്പം ആദായം ഉണ്ടാക്കുന്നതെന്തെങ്കിലും ചെയ്യണമെന്നാണ് ആ ചെറുപ്പക്കാരന് ചിന്തിച്ചത്. കൃഷി തന്നെയായിരുന്നു മനസ്സില്‍. ജനനം പാരമ്പര്യമായി കൃഷി ചെയ്യുന്ന കുടുംബത്തിലായതിനാല്‍ കൃഷി രക്തത്തിലുണ്ട്. ജോലി കഴിഞ്ഞുള്ള ഇടവേളകളെ ഞാന്‍ ശരിക്കും പ്രയോജനപ്പെടുത്തി പക്ഷേ, […] More
-
in Agriculture, Featured
വിപ്ലവപാതയും കൊള്ളാവുന്ന ജോലിയും വിട്ട് കൃഷിക്കിറങ്ങിയ നാടകപ്രവര്‍ത്തകന്റെ ഗ്രീന്‍ റെവല്യൂഷന്
ചെറുപ്പത്തിലേ അയൂബ് വിപ്ലവപ്രസ്ഥാനങ്ങളോടടുത്തു. നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ സജീവമായിരുന്ന 70കളിലെ വയനാട് വിപ്ലവചിന്തയ്ക്ക് നല്ല വേരാഴമുള്ള മണ്ണായിരുന്നു. ‘വസന്തത്തിന്റെ ഇടിമുഴക്കം’ സ്വപ്നം കണ്ട ചെറുപ്പക്കാരുടെ വലിയൊരു കൂട്ടം കേരളത്തില്‍ സജീവമായ കാലം. വയനാട് വെള്ളമുണ്ടയ്ക്കടുത്ത് ആറുവാളിലാണ് അയൂബിന്റെ ചെറുപ്പം പിന്നിട്ടത്. അയൂബും വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ‘1988-89 കാലത്താണ് ഞാന്‍ സിപിഐ (എം. എല്‍) പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്,’ അയൂബ് പറഞ്ഞുതുടങ്ങുന്നു, ആ ബന്ധത്തെക്കുറിച്ച്. ‘അന്ന് (ജനകീയ) സാംസ്കാരികവേദിയുടെ തകര്‍ച്ച കഴിഞ്ഞ് രണ്ടാമത് കേരളത്തില്‍ യുവജനവേദി സജീവമായി…സി പി ഐ (എം […] More
-
in Featured, Inspiration
വീടുകള്‍ തോറും മുറുക്ക് വിറ്റു നടന്ന പെരിയ കറുപ്പന് കൈമാറിയ രഹസ്യം; അതാണ് ഇളവരശിയുടെ കരുത്ത്
ആരാണതിനൊക്കെ പിന്നിലെന്ന് ഇളവരശിക്ക് ഇപ്പോഴും അറിയില്ല. ആരോ കരുതിക്കൂട്ടി ചെയ്യുന്നതുപോലെയായിരുന്നു എല്ലാം. നിരന്തരമായ കളവുകള്‍…കുറെ സ്വര്‍ണം മോഷണം പോയി… പിന്നെ നാല് ലക്ഷം രൂപ വരുന്ന ബേക്കറി ഉല്പന്നങ്ങള്… അധികം കഴിയും മുമ്പ് കാര്‍ ആരോ അടിച്ചുതകര്‍ത്തു… പൊലീസില്‍ പല കേസുകളുമുണ്ടെങ്കിലും ഇതൊക്കെ ചെയ്തവര്‍ ഇന്നും അജ്ഞാതരായി തുടരുന്നു. ഉള്ള സമ്പാദ്യവും ലോണുമൊക്കെയെടുത്ത് ഒരു പുതിയ സ്ഥാപനം തുടങ്ങിയ സ്ത്രീക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളായിരുന്നു ഇതെല്ലാം. തീയില്‍ കുരുത്ത വിത്താണെങ്കിലും ഇളവരശി തളര്‍ന്നുപോയി അച്ഛന് ചിപ്സും മുറുക്കുമൊക്കെ […] More
-
in Inspiration, Welfare
ദിവസവും രാത്രി രണ്ടുമണിക്ക് ഉണര്‍ന്ന് ഈ 59-കാരി പാചകം തുടങ്ങും, 50 രോഗികള്‍ക്ക് പലതരം ആരോഗ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍
കിളികള്‍ പോലും ഉണരുന്നതിന് മുമ്പ് വിനയ ഉറക്കമുണരും… പുലര്‍ച്ചെ രണ്ടുമണിക്ക്, ഒരു ദിവസം പോലും മുടങ്ങാതെ. നേരെ അടുക്കളയിലേക്ക്. തൃശ്ശൂര്‍ മണ്ണുത്തിക്കടുത്തുള്ള ഒല്ലൂക്കരയിലെ ആ വീട്ടിലെ അടുക്കളയില്‍ പിന്നെ വിശ്രമമില്ലാത്ത ജോലിയാണ്. അമ്പത് വീടുകളില്‍ വൃദ്ധരും രോഗികളുമായ നിരവധി പേരാണ് പി ജി വിനയ (59) തയ്യാറാക്കുന്ന പ്രത്യേക ആരോഗ്യ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഒരു ദിവസം പോലും മുടക്കാനാവില്ല. രോഗികളും വൃദ്ധരുമായവര്‍ക്കുള്ള പ്രത്യേക ആരോഗ്യ വിഭവങ്ങളാണ് വിനയ തയ്യാറാക്കുന്നത്. രാവിലെ എട്ടരയാവുമ്പോഴേക്കും ഓരോരുത്തര്‍ക്കും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച […] More