
ജൈവകൃഷി
More stories
-
in Agriculture, Featured
കര്‍ഷക ആത്മഹത്യ തടയാന്‍ 12 വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്ന ബാരാനജ് രീതി; പഠിപ്പിക്കാന്‍ 68-കാരന് തയാര്‍
Promotion ബീജ് ബചാവോ ആന്തോളന്‍ (ബിബിഎ) എന്ന മുന്നേറ്റത്തിന്റെ സ്ഥാപകനാണ് വിജയ് ജര്‍ധാരി. വിത്തുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം. ഒരു വിള മാത്രം കൃഷി ചെയ്യുന്ന രീതിക്കും താല്‍ക്കാലിക ലാഭത്തിനായി ചില വിളകള്‍ കൃഷി ചെയ്യണമെന്ന നിര്‍ബന്ധിത നയത്തിനുമെതിരെ ഉത്തരാഖാണ്ഡിലുടനീളം പ്രചരണം നടത്തിയാണ് വിജയ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഒറ്റവിളകൃഷിയില് മാത്രം കര്‍ഷകര്‍ ഒതുങ്ങുന്നതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പേ പ്രവചിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാരണം അദ്ദേഹത്തിന്റെ കുടുംബം തലമുറകളോളം പലതരം വിളകള്‍ ഒരുമിച്ച് വളര്‍ത്തുന്നവരായിരുന്നു. […] More
-
in Featured, Innovations
മഴക്കാലത്ത് മാത്രം കൃഷി ചെയ്തിരുന്ന 8,000 കര്‍ഷകരുടെ ജീവിതം മാറ്റിമറിച്ച ആശയം; 99% ചെലവ് കുറവ്
Promotion 35-കാരനായ ലക്ഷ്മണ് മാത്തൂറിന് കഴിഞ്ഞ 14 വര്‍ഷമായി കൃഷിയാണ്. ഝാര്‍ഖണ്ഡിലെ ഖൂംതി ജില്ലയിലെ ഉള്‍ഗ്രാമമായ പെലൗള് ആണ് ലക്ഷ്മണിന്റെ സ്വദേശം. മൂത്ത രണ്ട് സഹോദരന്മാരും കൃഷി വിട്ട് മറ്റ് തൊഴിലുകള്‍ തെരഞ്ഞെടുത്തെങ്കിലും കുടുംബത്തൊഴിലായ കൃഷിത തന്നെ ജീവിതമാര്‍ഗമായി മാറ്റുകയായിരുന്നു ലക്ഷ്മണ് മാത്തുര്‍, അതും ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം. കൃഷിയോടുള്ള അഭിനിവേശം മൂത്താണ് അദ്ദേഹം അങ്ങനെയൊരു തീരുമാനം എടുത്തത്. “സമൂഹത്തിന് അവശ്യ സേവനങ്ങള്‍ നല്‍കുന്നവരാണ് കര്‍ഷകരെങ്കിലും അവര്‍ അവഗണിക്കപ്പെടുകയാണ് പതിവ്. ദാരിദ്ര്യക്കയത്തില്‍ പെട്ട് ജീവിതം തള്ളി […] More
-
in Agriculture
പുളിച്ച കഞ്ഞിവെള്ളം കൊണ്ട് മണ്ണൊരുക്കി നേടിയ വിജയം: പത്ര ഏജന്റിന്റെ ജൈവകൃഷിസൂത്രങ്ങള്‍
Promotion തൊടുപുഴ ആലക്കോട്ടെ പള്ളത്ത് കുടുംബത്തിലെ ചാക്കോ-ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ എട്ടുപേരും സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ വിവിധ ജോലികളിലേക്ക് മാറിയപ്പോള്‍ മലനാടിന്റെ മണ്ണില്‍ കൃഷിപ്പണിക്കിറങ്ങിയത് ആന്റണി മാത്രം. അതും വെറും കര്‍ഷകനല്ല, ഒന്നൊന്നര കൃഷിക്കാരന്. വേണമെങ്കില്‍ കൃഷിപീഡിയ എന്നദ്ദേഹത്തെ വിളിക്കാം. സമ്മിശ്ര കൃഷിയിലൂടെ നേടിയ വിജയത്തിന്റെ കഥയാണ് ആന്റണിച്ചേട്ടന് പറയാനുള്ളത്. എന്നാല്‍ അത് തുടങ്ങുന്നത് വിറ്റുപോകാതെ ബാക്കി വരുന്ന മാസികകളില്‍ നിന്നാണ്. “മുപ്പത് വര്‍ഷം മുന്‍പാണ് ഞാന്‍ കൃഷി തുടങ്ങുന്നത്. കുടുംബസ്വത്തായി കിട്ടിയ സ്ഥലത്തായിരുന്നു തുടക്കം. സഹോദരങ്ങളൊക്കെ മറ്റ് ജോലികള്‍ക്കായി […] More
-
in Agriculture, Featured
300 ഗ്രോബാഗിലായി നൂറോളം ഇനം പത്തുമണിച്ചെടികള്‍; ദിവസം 500 രൂപ വരെ വരുമാനം നേടി മഞ്ജു
Promotion പൂന്തോട്ടങ്ങളിലെ താരമാണ് ഈ ഇത്തിരിക്കുഞ്ഞന് പൂക്കള്‍. റോസും മഞ്ഞയും മജന്തയും നിറങ്ങളില്‍ സൗന്ദര്യം നിറയ്ക്കുന്ന ഈ പൂക്കള്‍ക്ക് വിരിയാനും നേരവും കാലവുമൊക്കെയുണ്ട്. അതുകൊണ്ടാണല്ലോ പത്തുമണിപ്പൂക്കള്‍ എന്ന് പേരുവന്നതും. ടേബിൾ റോസ് എന്നും അറിയപ്പെടുന്ന ഈ പൂക്കൾ ഓർക്കിഡും ആന്തൂറിയവുമൊക്കെ പോലെ കൃഷി ചെയ്ത് നല്ല വരുമാനം നേടുന്നവരുമുണ്ട്. അതിലൊരാളാണ് പത്തനംതിട്ട പുല്ലാട് മഞ്ജു ഹരി. കേരളത്തിൽ മാത്രമല്ല ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ പത്തുമണിച്ചെടിയുടെ തണ്ട് വിൽക്കുന്നുണ്ട് ഈ പത്തനംത്തിട്ടക്കാരി. ഇതിലൂടെ ദിവസത്തില്‍ 500 രൂപ വരെ […] More
-
in Agriculture, Featured
സര്‍ക്കാര്‍ ജോലി കളഞ്ഞ് മുത്തുകൃഷി തുടങ്ങിയ കെമിസ്ട്രി പോസ്റ്റ് ഗ്രാജ്വേറ്റ്; പരിഹസിച്ചവര്‍ ഇന്ന് പ്രശംസകൊണ്ട് മൂടുന്നു
Promotion “വി ദ്യാഭ്യാസം നേടിയാല്‍ അതിനനുസരിച്ചുള്ള നല്ലൊരു ജോലി കിട്ടണം എന്നാണ് നമ്മുടെ രാജ്യത്തെ പൊതുവിലുള്ള ധാരണ. അതിനാല്‍ തന്നെ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഞാന്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എല്ലാവരുമൊന്നു ഞെട്ടി. അവര്‍ക്കെല്ലാം കൃഷി ഒരു ‘ലോ സ്റ്റാറ്റസ്’ ജോലിയാണ്. ‘ദൈവത്തിനറിയാം, ഇവനീക്കാണിക്കുന്നതെന്താണെന്ന്’ എന്ന മനോഭാവമായിരുന്നു എല്ലാര്ക്കും,” 52-കാരനായ ജയ് ശങ്കര്‍കുമാര്‍ പറയുന്നു. ബിഹാറുകാരനായ ജയ് ശങ്കര്‍ പണ്ട് മുത്തുകൃഷി ചെയ്യാനിറങ്ങിയപ്പോള്‍ സകലരും പരിഹസിച്ചു. എന്നാല്‍ ഇന്ന് ശുദ്ധജല മുത്തുകൃഷിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം നേടുകയാണ് […] More
-
in Agriculture, Featured
ജൈവവെള്ളരി കൃഷിയില്‍ നിന്നും വര്‍ഷം 30 ലക്ഷം രൂപ നേടുന്ന കര്ഷകന് അറിവുകള്‍ പങ്കുവെയ്ക്കുന്നു
Promotion ജയ്പ്പൂരുകാരനാണ് ഗംഗാ റാം സേപത്. കാര്‍ഷിക കുടുംബത്തിലാണ് ജനനം. അതിനാല്‍ കൃഷി തന്നെയായിരുന്നു ജീവിതമാര്‍ഗ്ഗം. ഗോതമ്പും ബജ്റയും വിവിധയിനം ചോളങ്ങളുമൊക്കെയായിരുന്നു കുടുംബസ്വത്തായിക്കിട്ടിയ ആറേക്കറില്‍ അദ്ദേഹം കൃഷി ചെയ്തുവന്നിരുന്നത്. എന്നാല്‍ 2013-ലാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നത്. പഞ്ചാബിലെ ഗ്രാമങ്ങളില്‍ കാന്‍സര്‍ കേസുകള്‍ കൂടുന്നുവെന്ന് വിശദമാക്കുന്ന ഒരു റിപ്പോര്‍ട്ട് ഗംഗാറാം വായിക്കാനിടവന്നു. കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകട്ടെ രാസവസളങ്ങളുടെയും രാസകീടനാശിനികളുടെയും അമിതമായ ഉപയോഗമാണെന്നും അദ്ദേഹം മനസ്സിലാക്കി. “ഞാന്‍ ചെയ്തുപോന്നിരുന്ന രീതികള്‍ അടിയന്തരമായി മാറ്റണമെന്ന് ബോധ്യപ്പെടുത്തുന്ന സംഭവമായിരുന്നു അത്. […] More
-
in Agriculture, Featured
ആദായം കിട്ടിയിരുന്ന 4 ഏക്കറിലെ റബര്‍ വെട്ടി 400 പ്ലാവ് നട്ട അഭിഭാഷകന്
Promotion കൃഷിക്കമ്പം കയറി ഈ പേരെടുത്ത ക്രിമിനല്‍ വക്കീല്‍ ചെയ്ത പണികള്‍ കണ്ട് കൊല്ലം വെളിയത്തെ നാട്ടുകാരില്‍ ചിലരെങ്കിലും പറഞ്ഞു: ‘തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഇങ്ങനെ ചയ്യ്വോ?’ നാട്ടുകാര്‍ക്ക് അങ്ങനെ തോന്നിയതില്‍ അവരെ പൂര്‍ണ്ണമായി കുറ്റം പറയാനുമൊക്കില്ല. നല്ല ആദായം തരുന്ന റബര്‍ മരങ്ങളാണ് ഒരു തോന്നലിന് മൊത്തത്തിലങ്ങ് വെട്ടി തടിയാക്കിയത്. കുറച്ചൊന്നുമല്ല, നാലേക്കറില്‍! പകരം പ്ലാവ് വെച്ചു. പക്ഷേ, നാട്ടുകാരെന്ത് പറഞ്ഞാലും വക്കീലിന് അതൊന്നും ഒരു പ്രശ്നമേയല്ല. അല്ലെങ്കില്‍ത്തന്നെ, ഇതാദ്യമായിട്ടൊന്നും അല്ലല്ലോയെന്നാണ് കൊല്ലം ബാറിലെ പ്രമുഖ […] More
-
in Agriculture, Featured
ഗ്രീൻപീസ് വിട്ട് വയനാട്ടിലേക്ക്; 193 ഏക്കറില്‍ ജൈവനെല്‍കൃഷി വ്യാപിപ്പിച്ച യുവാവ്
Promotion നമ്മളിൽ പലരുടെയും ജീവിതത്തിൽ സഫലമാകാത്ത എത്രയോ സ്വപ്നങ്ങളുണ്ട്. പഠനവും ജോലിയും കുടുംബവുമൊക്കെയായി തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആ സ്വപ്നങ്ങൾ മറവിയിലേക്ക് മായും. അങ്ങനെയൊരു സ്വപ്നമുണ്ടായിരുന്നു തിരുവല്ലക്കാരൻ ഉണ്ണിക്കൃഷ്ണനും. ജന്മനാട് തിരുവല്ലയാണെങ്കിലും ഉണ്ണികൃഷ്ണന്റെ ജീവിതം തലസ്ഥാന നഗരിയിലായിരുന്നു. സെക്രട്ടറിയേറ്റിലായിരുന്നു ജോലി. പക്ഷേ ആ തിരക്കുകൾക്കിടയിലും ഉണ്ണികൃഷ്ണൻ സ്വപ്നങ്ങളെ കൈവിട്ടില്ല. ഒരിക്കൽ സാക്ഷാത്ക്കരിക്കാനാകുമെന്ന പ്രതീക്ഷയോടെ ആ കൊച്ചു മോഹത്തെക്കുറിച്ച് മക്കളോടും പറഞ്ഞുകൊണ്ടേയിരുന്നു. ഉണ്ണികൃഷ്ണന്റെ സ്വപ്നങ്ങളുടെ അരികിൽ ആ മോഹങ്ങളെ താലോലിച്ച് മക്കളും ഭാര്യയും ഒപ്പം കൂടിയിരുന്നു. പക്ഷേ ആ […] More
-
in Agriculture, Featured
വെറുതെ കുഴിച്ചുമൂടിയിരുന്ന ആനപ്പിണ്ടം വളമാക്കിയെടുത്ത് 10 ഏക്കറിൽ ജൈവകൃഷി
Promotion ആലപ്പുഴക്കാരന് കൃഷ്ണപ്രസാദ് വക്കീലാണ്, പൊതുപ്രവര്‍ത്തകനാണ്, ആനമുതലാളിയാണ്, കര്‍ഷകനുമാണ്. അങ്ങനെ പല വിശേഷണങ്ങളുള്ള, എന്നാല്‍ കോടതിയിൽ പോകാത്ത ഈ വക്കീലിന്റെ പുതിയൊരു വിശേഷമാണ് ഇപ്പോള്‍ നാട്ടിൽ പാട്ടായിരിക്കുന്നത്. ആലപ്പുഴ മാരാരിക്കുളം കലവൂരിൽ കുളമാക്കിയില്‍ വീട്ടിൽ അഡ്വ. കൃഷ്ണ പ്രസാദിന്റെ കൃഷിക്കാര്യം ഒരു ആനക്കാര്യം തന്നെയാണ്. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം കൃഷിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി. ഒപ്പം, ആനപ്പിണ്ടം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാനും തുടങ്ങി. വീട്ടില്‍ അഞ്ച് ആനയുള്ളപ്പോള്‍ പിന്നെ പശുവിന് ചാണകവും കോഴിക്കാഷ്ഠവും തേടി നടക്കുന്നതെന്തിന്? […] More
-
in Agriculture, Featured
നേരംപോക്കിന് തുടങ്ങിയ ഓര്‍ക്കിഡ് കൃഷിയിൽ നിന്ന് സാബിറ നേടുന്നത് മാസം 3 ലക്ഷം രൂപ
Promotion നേരംപോക്കിന് ഓര്‍ക്കിഡും മുല്ലയും ആന്തൂറിയവുമൊക്കെ വീട്ടുമുറ്റത്ത് നട്ടുതുടങ്ങിയ സാബിറ മൂസ ഇന്ന് ഈ പൂച്ചെടികളിലൂടെ മാസം ലക്ഷങ്ങളാണ് സ്വന്തമാക്കുന്നത്. വിദേശ ഇനങ്ങളടക്കം പലതരം ഓര്‍ക്കിഡുകളാണ് സാബിറയുടെ തൃശ്ശൂര്‍ മൂന്നുപീടികയിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്നത്. വെറുമൊരു രസത്തിന് ആരംഭിച്ചതാണെങ്കിലും 2006-ല്‍ മികച്ച പുഷ്പ കര്‍ഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം (ഉദ്യാനശ്രേഷ്ഠ) കിട്ടിയതോടെ കൃഷി വിപലുമാക്കി. കൂട്ടായി ഭര്‍ത്താവും എന്‍ജിനീയറിങ്ങ് ജോലി അവസാനിപ്പിച്ചു മകനും ഒപ്പമുണ്ട്. ഒന്നരയേക്കറില്‍ ഓര്‍ക്കിഡുകള്‍ കൃഷി ചെയ്ത് വില്‍ക്കുന്ന സാബിറ (53) പൂന്തോട്ട വിശേഷങ്ങള്‍ ദ് […] More
-
in Agriculture, Featured
17 ഏക്കര്‍ തരിശില് നെല്ലും ആപ്പിളും ഏലവും വിളയിച്ച കര്ഷകന്; മാസം 1ലക്ഷം രൂപ വരുമാനം
Promotion ജി എന്‍ നായിഡുവും ഭാര്യ സത്യവതിയും ഹൈദരാബാദുകാരാണ്. ഒരു ഇലക്ട്രോണിക്സ് ഗുഡ്സ് കമ്പനിയില്‍ സമാന്യം നല്ല ശമ്പളം കിട്ടുന്ന ജോലിയുമായി കഴിഞ്ഞുകൂടുകയായിരുന്നു ഇരുവരും. 1980-കളുടെ അവസാനമാണ് കാലം. എന്നാല്‍ പയ്യെപ്പയ്യെ തങ്ങളുടെ ജീവിതത്തിന് ഒരര്‍ത്ഥവുമില്ലെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. അങ്ങനെ, 1989-ല്‍ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം അവരെടുത്തു. ആ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങുക. നായിഡുവും ഭാര്യയും 17 ഏക്കര്‍ സ്ഥലം വാങ്ങി, തനി തരിശുഭൂമി. അതും തരമതിപേട്ട് ഗ്രാമത്തിലെ ക്വാറി പ്രദേശത്തിനടുത്ത്. ഹൈദരാബാദില്‍ നിന്നും ഏകദേശം […] More
-
in Agriculture
സലീമിന്റെ ജൈവ മഞ്ഞളിന് വിദേശത്തു നിന്നുവരെ ആവശ്യക്കാർ! ഈ കർഷകൻ മഞ്ഞള്‍ പ്രചാരകനായ കഥ
Promotion തെങ്ങും വാഴയും കമുകും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്ന തൃശൂര്ക്കാരന് മുഹമ്മദ് സലീം നാട്ടില്‍ അറിയപ്പെടുന്നത് മഞ്ഞള്‍ കര്‍ഷകനായാണ്. കാരണം മറ്റൊന്നുമല്ല, ഒരു തികഞ്ഞ മഞ്ഞള്‍ പ്രേമിയാണ് ഈ വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടംകാരന്. അഞ്ചേക്കറില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട് മഞ്ഞള്‍ പ്രചാരകന് കൂടിയായ ഈ 68-കാരന്. കൃഷിയും ബിസിനസുമൊക്കെയായി ജീവിക്കുന്ന കാലത്ത് പിടിപ്പെട്ട ഒരു രോഗമാണ് സലീമിനെ മഞ്ഞളിലേക്കെത്തിക്കുന്നത്. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോള്‍ തുണയായ വൈദ്യരിലൂടെയാണ് സലീം മഞ്ഞളിന്റെ ഗുണങ്ങള്‍ ശരിക്കുമറിയുന്നത്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലുമാകാതെ […] More