
innovation
More stories
-
in Featured, Innovations
വീട്ടിൽ വെള്ളം കയറുന്നുണ്ടോ? പ്ലംബിങ്ങ് പോലും മാറ്റാതെ വീട് 8 അടി വരെ ഉയര്‍ത്താൻ ആഷിഖ് സഹായിക്കും
Promotion ര ണ്ട് വർഷം മുൻപാണ് കണ്ണൂരുകാരി സജ്നയ്ക്ക് തന്റെ ഇഷ്ടത്തിനൊത്ത ഒരു വീട് സ്വന്തമായി ഉണ്ടാക്കാന്‍ കഴിഞ്ഞത്. കുടുംബത്തിലെ എല്ലാവരുടെയും വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ആ വീട്. എന്നാൽ മഴക്കാലം എത്തിയതോടെ വീടിനോടുള്ള സ്നേഹം ഭയത്തിന് വഴിമാറി. വെള്ളക്കെട്ടുള്ള പ്രദേശത്തായിരുന്നു വീട് എന്ന് മനസിലായത് മഴ പെയ്തപ്പോഴാണ്. അപ്പോഴേക്കും വെള്ളം വീടിനുള്ളിലേക്ക് കയറുകയും താഴത്തെ നിലയിലെ താമസം ബുദ്ധിമുട്ടാവുകയും ചെയ്തു. പല ഗൃഹോപകരണങ്ങളും വെള്ളം കയറി നശിച്ചു. ഏറെ മോഹിച്ചു പണിത വീട് ഉപേക്ഷിക്കാനും […] More
-
in Agriculture, Featured
ഒഴിവുസമയത്തെ മുത്തുകൃഷി: ഈ പുസ്തക കച്ചവടക്കാരന് നേടുന്നത് വര്‍ഷം 4 ലക്ഷം രൂപ
Promotion “താ നൊരു കര്‍ഷകനാകുമെന്ന് നരേന്ദ്രകുമാര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. നാട്ടില്‍ അധികമാരും കേള്‍ക്കാത്ത മുത്തുകൃഷിയിലേക്ക് എത്തിപ്പെട്ടുവെന്നത് അദ്ദേഹത്തിനിന്നും അല്‍ഭുതമാണ്. വീട്ടില്‍ മുത്തു കൃഷി ചെയ്യാനാകില്ലെന്ന് കട്ടായം കെട്ടിയവരെ മല്ലിട്ടാണ് ഈ മനുഷ്യന് മികച്ച വരുമാനമുണ്ടാക്കുന്നത്. രാജസ്ഥാനിലെ കിഷന്‍ഗഢ് സ്വദേശിയാണ് നരേന്ദ്ര. കുടുംബത്തില്‍ ആരും തന്നെ കൃഷി ചെയ്തിട്ടില്ല. വീട്ടുവളപ്പിലെ തക്കാളിയും വഴുതനയും മാത്രമായിരുന്നു പേരിനെങ്കിലും കൃഷിയുമായുള്ള നരേന്ദ്രയുടെ ബന്ധം. എന്നാല്‍ ഈ 45-കാരന് ഇന്ന് മുത്തുകൃഷിയിലൂടെ മികച്ച വരുമാനം ഉണ്ടാക്കുന്നു. പുസ്തകക്കടയും കൃഷിയും ബിഎ പഠനം കഴിഞ്ഞ […] More
-
in Featured, Innovations
ഉപേക്ഷിക്കുന്ന പിപിഇ കിറ്റുകളും മാസ്കുകളും ഇഷ്ടികയാക്കി മാറ്റി ഇന്‍ഡ്യയുടെ ‘റീസൈക്കിള്‍ മാന്‍’
Promotion ഗുജറാത്ത് സ്വദേശിയാണ് ബിനീഷ് ദേശായ്. ആ പേര് നമ്മള് മലയാളികളില്‍ പലര്‍ക്കും അത്ര പരിചിതമായേക്കില്ല. എന്നാല്‍ കക്ഷി ആഗോള പ്രശസ്തനാണ്. ഇന്‍ഡ്യയിലെ ഇന്നവേറ്റര്‍മാരുടെ മുന്‍നിരയിലുള്ള ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ ‘റീസൈക്കിള്‍ മാന്‍ ഓഫ് ഇന്‍ഡ്യ’ എന്നാണ്. പാഴ്വസ്തുക്കളില് റീസൈക്കിള്‍ ചെയ്യലല്ലേ എന്ന് അദ്ദേഹം ചെയ്യുന്ന കാര്യത്തെ ലളിതമായി അങ്ങനെ പറയാനുമൊക്കില്ല. അതുക്കും മേലെയാണ് ഇന്നവേഷന്‍ അഭിനിവേശമായ ഈ യുവാവിന്റെ ചിന്ത. കാരണം, ബയോ വേസ്റ്റെന്ന വലിയ തലവേദനയ്ക്ക് കൂടുതല്‍ ക്രിയാത്മകമായി പരിഹാരം കണ്ടെത്തുകയാണ് ബിനീഷ്. ബിനീഷിന്റെ […] More
-
in Innovations
ഭിന്നശേഷിക്കാര്‍ക്കും വയസ്സായവര്‍ക്കും വേദനയില്ലാത്ത കാര്‍ യാത്ര! യുവ എന്‍ജിനീയര്‍ തയ്യാറാക്കിയ കരുണ സീറ്റുകള്‍
Promotion റോഡ് യാത്രകള്‍ നമുക്ക് എന്നും മധുരതരമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. യാത്രക്കിടെയുള്ള നേരമ്പോക്കുകള്‍, റോഡരുകിലെ തട്ടുകടകളിലും ധാബകളിലും നിര്‍ത്തി നിര്‍ത്തിയുള്ള പോക്ക്… ഒക്കെക്കൊണ്ട് തന്നെ കാറിലുള്ള യാത്രയാണ് പലപ്പോഴും കൂടുതല്‍ സൗകര്യപ്രദം. നിര്‍ഭാഗ്യവശാല്‍ ഈ യാത്രകള്‍ ചിലര്‍ക്ക് എങ്കിലും വളരെ വേദനാജനകവും കഠിനവും ആയിത്തീരാറുണ്ട്. ”പ്രായമായവര്‍ക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്കും ഒരു കാറിനുള്ളിലേക്ക് കയറുകയും തിരിച്ച് ഇറങ്ങുകയും എത്ര പ്രയാസകരമെന്ന് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. ആദ്യം ഇടുപ്പ് കുനിച്ച് പിന്നെ മുട്ട് വളച്ച് ഒറ്റക്കാലില്‍ ശരീരത്തെ മുഴുവന്‍ താങ്ങി […] More
-
in COVID-19
കോവിഡ്-19 രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്കാന് 45,000 രൂപയ്ക്ക് റോബോട്ട് തയ്യാറാക്കി കണ്ണൂരിലെ എന്‍ജിനീയറിങ്ങ് കോളെജ്
Promotion ചൈനയിലെ വുഹാനില്‍ കോവിഡ്-19 രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിച്ച റോബോട്ടുകളെക്കുറിച്ച് നമ്മള് അദ്ഭുതത്തോടെയാണ് വായിച്ചത്. അതൊക്കെ അങ്ങ് ചൈനയിലല്ലേ എന്ന് പലരും ചിന്തിച്ചിട്ടുമുണ്ടാകും. എന്നാല്‍, ചൈനയിലാകാമെങ്കില്‍ നമുക്കും ആകാമെന്ന് ഇനി അഭിമാനത്തോടെ പറയാം. കോവിഡ് 19 പോസറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരിലാണ് റോബോട്ടുകള്‍ സാന്ത്വനത്തിന്റെ ഇടനിലക്കാരനാകുന്നത്. ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളെജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് നൈറ്റിംഗേല്‍ 19 എന്ന പേരില്‍ റോബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ഭക്ഷണവും മരുന്നും നല്‍കുക മാത്രമല്ല […] More
-
in COVID-19
കൊറോണയ്ക്കെതിരെ: ഒരാഴ്ച കൊണ്ട് വളരെ കുറഞ്ഞ ചെലവില്‍ ഓക്സിജന്‍ ജനറേറ്റര്‍ തയ്യാറാക്കി ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍
Promotion കോവിഡ്-19 വൈറസ് ബാധയെ നേരിടാന്‍ ഊര്‍ജ്ജിതമായ പരിശ്രമങ്ങളിലാണ് ഇന്‍ഡ്യയും ലോകവും. ഈ സാഹചര്യത്തില്‍ ബെംഗളുരുവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ ഐ എസ് സി) ഒരു സംഘം ശാസ്ത്രജ്ഞര്‍ കുറഞ്ഞ നിര്മ്മാണച്ചെലവുമാത്രം വരുന്നതും കൊണ്ടുനടക്കാവുന്നതുമായ ഓക്സിജന്‍ ജെനറേറ്റര്‍ തയ്യാറാക്കിയിരിക്കുന്നു. അന്തരീക്ഷവായുവില്‍ നിന്നും ഓക്സിജന്‍ വലിച്ചെടുത്ത് വെന്റിലേറ്ററുകളിലേക്കോ നേരിട്ടോ വിതരണം ചെയ്യാന്‍ കഴിയുന്ന ഉപകരണമാണ് ഇത്. “ഓക്സിജന്‍ ജനറേറ്ററുകള്‍ക്ക് വിപണിയില്‍ 40,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലവരും. ഇവിടെ കിട്ടുന്ന വസ്തുക്കള്‍ […] More
-
in Featured, Innovations
ഓട്ടോയില്‍ അടുക്കളയും ബാത്ത് ടബ്ബും ബെഡ്ഡും ടോയ്ലെറ്റുമുള്ള കാരവാന് ഒരുക്കി യുവ ആര്‍കിടെക്റ്റ്
Promotion ചെന്നൈയിലെ ആര്കിടെക്ചര് പഠനകാലത്ത് എന്‍ ജി അരുണ്‍ പ്രഭു (23) ചേരിപ്രദേശങ്ങളിലെ വീടുകളെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. അവിടെയുള്ള വീടുകളില്‍ ഉള്ള സ്ഥലം കൂടുതല്‍ മെച്ചപ്പെട്ട തരത്തില്‍ പ്രയോജനപ്പെടുത്താനാവുമെന്ന് ആ വിദ്യാര്‍ത്ഥിക്ക് തോന്നി. നാലും അഞ്ചും ലക്ഷം രൂപയൊക്കെ വീടുണ്ടാക്കാന്‍ ചെലവഴിക്കുമെങ്കിലും പലപ്പോഴും അതില്‍ ടോയ്ലെറ്റ് പോലും ഉണ്ടാവില്ല. “ചെന്നൈയിലേയും മുംബൈയിലേയും ചേരികളിലെ വീടുകളെപ്പറ്റി ഞാന്‍ പഠിച്ചു. നല്ല പോലെ ഡിസൈന്‍ ചെയ്താല്‍ ഈ ചെറിയ വീടുകളിലും ടോയ്ലെറ്റുകളും ബെഡ്റൂമുകളുമൊക്കെ ഒരുക്കി കൂടുതല്‍ സൗകര്യമുള്ളതാക്കാന്‍ കഴിയുമെന്ന് […] More
-
in Innovations
9 വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച ബാംബൂ കാര്‍; ലീറ്ററിന് 77 കി.മി. മൈലേജ്
Promotion ഷെല്‍ ഇകോ-മാരത്തോണിന് വെറും രണ്ട് ദിവസം മുന്‍പാണ് തിരുവനന്തപുരത്തുനിന്നുള്ള ആ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുണ്ടാക്കിയ കാര്‍ മത്സരത്തിന് അയക്കാന്‍ കഴിഞ്ഞത്. അവരുടെ ഹൃദയങ്ങള്‍ പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു അപ്പോള്‍. ഏകദേശം ഒരാഴ്ചയായി അവര്‍ ശരിക്കും ഭക്ഷണമൊന്നും കഴിച്ചിട്ടില്ലായിരുന്നു. ഉറക്കവുമില്ല. എന്നാല്‍ അവര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. “മത്സരത്തിന് മൂന്ന് മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഞങ്ങളുടെ മെന്റര്‍ വന്ന് കാറിന്റെ ബോഡിക്ക് ഏതെങ്കിലും ബദല്‍ മെറ്റീരിയല്‍ ആലോചിക്കാന്‍ ആവശ്യപ്പെടുന്നത്. ഭാരം കൂടുതല്‍ പാടില്ല. കാര്‍ബണ്‍ ഫൈബറായിരുന്നു ഏറ്റവും […] More
-
in Innovations
വെള്ളം ലാഭിക്കുന്ന, വിളവ് കൂട്ടുന്ന ഗ്രോബാഗ്; ഒറ്റത്തടത്തില് നാല് വാഴക്കുലകള്‍: ‘കിതയ്ക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാവുന്ന’ ജൈവകൃഷി രീതികളുമായി ഇയ്യോച്ചേട്ടന്
Promotion “എന്റെ അപ്പനപ്പാപ്പന്മാരുടെ കാലത്തേ കൃഷിയായിരുന്നു തൊഴില്‍. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്‍കൃഷി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒക്കെ ഉണ്ടായേപ്പിന്നെ റബ്ബര്‍ ഒക്കെയായിരുന്നു കൃഷി,” കോട്ടയം മാണിക്കുളം സ്വദേശി ഇയ്യോ ഇ കെ പറയുന്നു. “ഞാനും റബ്ബര്‍ തന്നെയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്,” അദ്ദേഹം ദ് ബെറ്റര്‍ ഇന്ത്യയുമായി കൃഷി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. ഇതിനിടയില്‍ ചെറിയ തോതില്‍ പച്ചക്കറി കൃഷിയും. വീട്ടിലേക്കാവശ്യത്തിനുള്ള പച്ചക്കറി മാത്രമാണ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. അവിടെയാണ് പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ഏറെ തല്പരനായ […] More
-
in Innovations
വായു മലിനീകരണം തടയാന്‍ 140 രൂപയുടെ ഉപകരണം: വാഹനങ്ങളില്‍ നിന്നുള്ള പുക 40% കുറയ്ക്കാവുന്ന ഫില്‍റ്ററുമായി ശിവകാശിക്കാരന്
Promotion ശിവകാശി എന്ന് കേട്ടാല്‍ ആദ്യം മനസ്സിലേക്ക് വരുന്നത് പടക്കങ്ങളാണ്. ചെന്നൈയില്‍ നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്താണ് ഇന്‍ഡ്യയിലെ 95% പടക്കങ്ങളും ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് ശിവകാശിക്കാരനായ എം രവിശങ്കറിനോട് സംസാരിച്ചപ്പോള്‍ ഞാന്‍ അതിശയിച്ചുപോയതും. വായുമലിനീകരണം കുറയ്ക്കാനുള്ള വഴികളാണ് അദ്ദേഹത്തിന്റെ ചിന്തയില്‍. വളരെ ചെലവുകുറഞ്ഞതും വാഹനങ്ങളില്‍ എളുപ്പത്തില്‍ ഫിറ്റ് ചെയ്യാവുന്നതുമായ ഒരു ചെറിയ ഉപകരണം ഈ 44-കാരന് വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. “ശരിയാ, ശിവകാശി പടക്കങ്ങളുടെ പേരില്‍ പ്രസിദ്ധമാണ്. പടക്കങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം നിഷേധിക്കാനാവില്ല. പക്ഷേ, വാഹനങ്ങള്‍ തന്നെയാണ് […] More
-
in Innovations
മീന്‍ വില്ക്കാന് സോളാര്‍ പന്തല്‍, സൗരോര്‍ജ്ജ ബോട്ട്, ഫൈബര്‍ മാലിന്യങ്ങള്‍ കൊണ്ട് ചെലവുകുറഞ്ഞ ബോട്ട്: വിന്‍സെന്റിന്റെ കണ്ടുപിടുത്തങ്ങളെല്ലാം കടലിന്റെ മക്കള്‍ക്കായി
Promotion ക ത്തുന്ന വെയിലിലും കൊടുംമഴയിലും വഴിയോരങ്ങളില്‍ മീന്‍ വില്ക്കാനിരിക്കുന്ന എത്രയോ അമ്മമാരെ നമ്മള് കണ്ടിട്ടുണ്ട്. നേരം ഇരുട്ടിയാലും തെരുവിളക്കിന് കീഴിലോ ഒരു മെഴുകിതിരിവെട്ടത്തിലോ മണ്ണെണ്ണവിളക്കിന്റെ പുകഞ്ഞവെളിച്ചത്തിലോ മറ്റോ അവര്‍ ഇരിക്കുന്നുണ്ടാവും. തലയ്ക്കുമീതെ പലപ്പോഴും ഒരു മറയൊന്നും കാണില്ല. മഴയത്ത് നനഞ്ഞിരുന്നാവും മീന്‍ വില്പന. ഈ അമ്മമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചൊന്നും നമുക്ക് പക്ഷേ വലിയ അറിവുണ്ടാവില്ല. കാരണം, നമുക്കതൊരു സാധാരണ കാഴ്ചയാണ്. എന്നാല്‍ വി്ന്സെന്റ് ജെയിന് അതങ്ങനെയല്ല. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് നീരോടിയെന്ന തീരദേശഗ്രാമത്തില്‍ നിന്നാണ് വിന്‍സെന്റ് ജെയിന് […] More
-
in Innovations
രണ്ട് മണിക്കൂര്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍! മടക്കിയെടുക്കാം, ചവിട്ടിക്കൊണ്ടുപോകാം. ഇന്ത്യയിലെ ആദ്യ പോര്‍ട്ടബിള്‍ ഇ-ബൈക്കുമായി മലയാളി യുവഎന്‍ജിനീയര്‍മാര്‍
Promotion കൈ യില്‍ കൊണ്ടു നടക്കാവുന്ന ഒരു ഇ-ബൈക്ക്… കാറിന്റെ ഡിക്കിയില്‍ ഒടിച്ചുമടക്കി കൊണ്ടുപോകാം. . വേണമെങ്കില്‍ മെട്രോ ട്രെയ്നിലോ ബസിലോ കയറുമ്പോള്‍ മടക്കിയെടുത്ത് കൊണ്ടുപോകാം.. സാധാരണ സൈക്കിള്‍ പോലെ ചവിട്ടി നടക്കുകയും ചെയ്യാം. ഇന്ത്യയിലെ ആദ്യത്തെ പോര്‍ട്ടബിള്‍ ഇ-ബൈക്ക് ഇതാണ് എന്നാണ് ഇതുണ്ടാക്കിയ മൂന്നു മലയാളി യുവ എന്‍ജിനീയര്‍മാര്‍ പറയുന്നത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നു വരുന്ന ഈ കൂട്ടുകാരുടെ ലക്ഷ്യം വെറുമൊരു ജോലി ആയിരുന്നില്ല. അവര്‍ […] More