More stories

 • in

  ഉച്ചക്ക‍ഞ്ഞി വെയ്ക്കുന്ന തൊഴിലാളി മുതല്‍ ഡോക്ടര്‍മാര്‍ വരെ: ചിന്തകള്‍ പങ്കുവെയ്ക്കാന്‍ മലയാളി സ്ത്രീകളുടെ കൂട്ടം, പ്രളയകാലത്ത് ആഴ്ചകളോളം ഉണര്‍ന്നിരുന്ന പെണ്‍പട

  Promotion നിഷാ രാമചന്ദ്രന്‍ കഴിഞ്ഞ വര്‍ഷമാണ് എസ് എസ് എല്‍ സി പാസായത്. കഴിഞ്ഞ വര്‍ഷം തന്നെയാണ് അവരുടെ മകനും എസ് എസ് എല്‍ സി പാസായത്. നിഷ ആലപ്പുഴ ജില്ലയിലെ പാണാവള്ളിയ്ക്കടുത്തുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി വെയ്ക്കുന്ന പാചകക്കാരിയാണ്. പഠിക്കാനൊന്നും സാഹചര്യമില്ലാതിരുന്ന നിഷ കഴിഞ്ഞ വര്‍ഷം പത്താംക്ലാസ് തുല്യതാ പരീക്ഷ പാസായാണ് മകനൊപ്പം ആ കടമ്പ കടന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കൊച്ചിയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘കാണാമറയത്തെ കയ്യൊപ്പുകള്‍’ എന്ന […] More

 • in

  സൈക്കിളില്‍ നാടുചുറ്റി പ്രളയബാധിതര്‍ക്കായി 3 ടണ്‍ അരിയും വസ്ത്രങ്ങളും ശേഖരിച്ച കൊച്ചുമിടുക്കി

  Promotion പേ ര് ശ്വേത എന്നാണെങ്കിലും നാട്ടുകാരും വീട്ടുകാരും വിളിക്കുന്നത് അമ്മിണി എന്നാണ്. തൃശൂര്‍ ചേര്‍പ്പിനടുത്ത് ചെറുവത്തേരിയിലാണ് അഞ്ചാംക്ലാസ്സുകാരിയുടെ വീട്.  നാട്ടിലെ ഹീറോയാണിപ്പോള്‍ ഈ മിടുക്കിക്കുട്ടി! 2018 ജൂണില്‍ മഴ കനത്തപ്പോള്‍ ചേര്‍പ്പിലെ പല പ്രദേശങ്ങളെയും വെള്ളത്തിലായി, ജനങ്ങള്‍ ദുരിതത്തിലും. അമ്മിണിയുടെ അച്ഛന്‍ സുനിലും അമ്മ രതിയും നാട്ടുകാര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. “2018 ജൂണിലെ പ്രളയകാലത്ത് ചില സംഘടനകളോടൊപ്പം ചേര്‍ന്ന് നാട്ടുകാരില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് വേണ്ട സാധനങ്ങള്‍ക്കായി ശേഖരണം തുടങ്ങി. ബക്കറ്റു പിടിച്ചായിരുന്നു ശേഖരണം,” സുനില്‍ […] More

 • in

  ‘കൃഷിയെടുത്താണ് ഞാന്‍ സി എ ക്കാരനായത്, കൃഷിക്കാരനായല്ലാതെ ജീവിക്കാനാവില്ല’: സമ്മിശ്രകൃഷിയില്‍ അനിയപ്പന്‍റെ വിജയഫോര്‍മുല

  Promotion അ ക്കൗണ്ടിങ്, ഓഡിറ്റിങ്ങ്, ടാക്സേഷന്‍ വര്‍ക്കുകള്‍… ഇങ്ങനെ ഏതുനേരവും തലപുകയ്ക്കുന്ന കണക്കുകള്‍ കൊണ്ടുള്ള കളികളാണ് ഓരോ സിഎക്കാരന്‍റെയും ജീവിതം. ഭൂഗോളത്തിന്‍റെ സ്പന്ദനം പോലും മാത്തമാറ്റിക്സിലാണെന്നു ചാക്കോ മാഷ് പറയുമായിരിക്കും. പക്ഷേ ഈ സി എക്കാരന്‍ അങ്ങനെ പറയില്ല… പകരം കൃഷിയാണ് എല്ലാമെന്നായിരിക്കും… തിരക്കുകള്‍ക്കിടയിലും കുട്ടിക്കാലം തൊട്ടേ കൂടെയുള്ള കൃഷിയുമായി ജീവിക്കുകയാണ് ഈ തുറവൂരുകാരന്‍. ചേര്‍ത്തല തുറവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ദേവസ്വംതറയില്‍ അനിയപ്പന് (48) സിഎ ജോലിക്കിടയിലെ വെറും നേരംപോക്കല്ല കൃഷി. അച്ഛനും അമ്മയും കൃഷിക്കാരായിരുന്നു. ആ […] More

 • in ,

  കടലില്‍ നിന്നും 13.5 ടണ്‍ പ്ലാസ്റ്റിക്, തീരത്തുനിന്നും 10 ലോഡ് മദ്യക്കുപ്പി; ട്രോളുകളില്‍ പതറാതെ ഒരു മത്സ്യത്തൊഴിലാളിയുടെ ഹരിതദൗത്യം

  Promotion “കടല്‍ എന്‍റെ വീടാണ്. നിങ്ങടെ വീട്ടില്‍ എല്ലാവരും ചവറുകൊണ്ടിട്ട് ശ്വാസം മുട്ടിച്ചാല്‍ നിങ്ങള്‍ക്കെന്തുതോന്നും? അതുപോലെ തന്നെയല്ലേ കടലിലെ മീനുകള്‍ക്കും ജീവികള്‍ക്കുമൊക്കെ തോന്നുക,” 30-കാരനായ  കെ വി പ്രിയേഷ് ചോദിക്കുന്നു. “എല്ലാവരും വിചാരിക്കുന്നത് കടല്‍ത്തീരത്താണ് ഏറ്റവും കൂടുതല്‍ ചവറ് കൊണ്ടുതള്ളുന്നതെന്നാ. കടലിനുള്ളില്‍ പോകുമ്പോഴറിയാം അതിന്‍റെ ഭീകരത… മാലിന്യക്കൂമ്പാരമാണ് അടിത്തട്ടില്‍. ടൂറിസ്റ്റുകളും ക്രൂസ് ഷിപ്പുകളില്‍ യാത്ര ചെയ്യുന്നവരും മാത്രമൊന്നുമല്ല, ഞങ്ങള്‍ മീന്‍പിടുത്തക്കാരും വലിയൊരു പരിധിവരെ അതിന് കാരണക്കാരാണ്. പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും കടലില്‍ ഉപേക്ഷിച്ചാണ് കയറിപ്പോരുന്നത്,” എന്നൊരു സ്വയം കുറ്റപ്പെടുത്തലുമുണ്ട് […] More

 • in

  30 വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളിലായി ലക്ഷത്തിലധികം പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിച്ച പാവങ്ങളുടെ ആര്‍കിടെക്റ്റ്

  Promotion കി ഴക്കന്‍ ആഫ്രിക്കയിലെ താന്‍സാനിയയിലാണ് ഗോപാല്‍ ശങ്കര്‍ എന്ന ജി ശങ്കര്‍ ജനിച്ചത്. ബ്രിട്ടന്‍റെ കോളനിയായിരുന്ന താന്‍സാനിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. തിരുവല്ലയില്‍ നിന്നാണ് അമ്മ. അവര്‍ അവിടെ സ്വാഹിലി ഭാഷ പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു. അങ്ങനെ സ്വാഹിലി കേട്ടാണ് വളര്‍ന്നത്. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ജൂലിയസ് നെരേരയുടെ നേതൃത്വത്തില്‍ താന്‍സാനിയ സ്വാതന്ത്ര്യം നേടിയപ്പോള്‍  ശങ്കറിന്‍റെ മാതാപിതാക്കള്‍ക്കുമുന്നില്‍ ബ്രിട്ടീഷ് ഭരണകൂടം ഒരു ഓഫര്‍ വെച്ചു. ഇംഗ്ലണ്ടിലേക്ക് കുടിയേറാം. അന്ന് താന്‍സാനിയയില്‍ ഉണ്ടായിരുന്ന മിക്ക […] More

 • in

  ഒന്നര ലക്ഷം രൂപയ്ക്ക് വീട്, നിര്‍മ്മിക്കാന്‍ 12 ദിവസം: വീടില്ലാത്തവര്‍ക്ക് സൗജന്യ കാബിന്‍ ഹൗസുകളുമായി കൂട്ടായ്മ

  Promotion വെറും ഒന്നര ലക്ഷം രൂപയ്ക്കു രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിനു താമസിക്കാവുന്ന ഒരു കൊച്ചുവീട്. നിര്‍മ്മിക്കാന്‍ എടുക്കുന്നത് 12 ദിവസം മാത്രം. ഒരു ബെഡ്‌റൂം, അറ്റാച്ച്ഡ് ബാത്‌റൂം, ഹാള്‍, കിച്ചന്‍. അങ്ങനെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഉള്ളതെങ്കിലും ഈ വീടുകള്‍ ഇടുക്കി ചെറുതോണിയിലെ വീടില്ലാതിരുന്ന പതിനഞ്ച് പാവപ്പെട്ടവര്‍ക്ക് സ്വര്‍ഗമാണ്. പ്ലാസ്റ്റിക് ഷീറ്റും ഉപേക്ഷിക്കപ്പെട്ട ഫ്‌ളെക്‌സ് ബോര്‍ഡും ചാക്കുമൊക്കെ വലിച്ചുകെട്ടി അതിനടിയില്‍ കഴിഞ്ഞുകൂടിയിരുന്നവര്‍. പ്രളയം വന്നുപോയപ്പോള്‍ അവരില്‍ പലര്‍ക്കും ആ കൂരകള്‍ പോലും നഷ്ടപ്പെട്ടു. പ്രകൃതി സൗഹൃദ […] More

 • in

  വയനാടിന്‍റെ ഇരട്ടച്ചങ്കുള്ള രക്ഷകര്‍

  Promotion ഇരുപത്തിയാറ് വർഷങ്ങൾക്ക് മുമ്പുള്ള ഒരു മഴക്കാലം. കബനി കുത്തിക്കലങ്ങി പായുകയാണ്. കാടുംമലയും ഇളക്കിയൊഴുക്കി കലിതുള്ളിപ്പാഞ്ഞുവന്ന പുഴ മാനന്തവാടി വാളാട് ടൗണിലെ ചെറിയ മരപ്പാലവും മുക്കിക്കളഞ്ഞു. അക്കരെക്കടക്കാൻ തോണി മാത്രമായി നാട്ടുകാരുടെ ആശ്രയം. 1992 ജൂൺ 26. നിലക്കാതെ മഴ പെയ്തു, അന്നും. വാളാട് ​ഗവ. ഹൈസ്കൂളിലെ കുട്ടികൾ വൈകുന്നേരം വീടുകളിലേക്ക് പോവുകയായിരുന്നു. തോണിയിൽ മുപ്പതിലേറെ കുട്ടികളുണ്ടായിരുന്നു. നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് തോണി മറിഞ്ഞു. ​ഗ്രാമം പകച്ചുനിന്നു–മുപ്പതിലേറെ ജീവൻ… ഇതുകൂടി വായിക്കാം: ‘കൊക്കുകളെ എന്നും കാണണം, ഭക്ഷണം കൊടുക്കണം’: പത്രം […] More

 • in

  ആറ് വര്‍ഷം, 312 ഒഴിവുദിനങ്ങള്‍, 500,00 മണിക്കൂര്‍! ഈ കെട്ടുപണിക്കാര്‍ സൗജന്യമായി നിര്‍മ്മിച്ചത് 18 സ്വപ്നക്കൂടുകള്‍

  Promotion ഞായറാഴ്ച എന്താ പരിപാടി…? “കുപ്പിയും ചിക്കനും ചിപ്‌സും…’മ്മക്ക് മിന്നിക്കാം…” എന്നാല്‍ അതേ ചോദ്യം കാഞ്ഞങ്ങാട്ടെ അരയി ഗ്രാമത്തിലെ വൈറ്റ് ആര്‍മിയിലെ കൂട്ടുകാരോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം മറ്റൊന്നാണ്. അവര്‍ക്ക് ഞായറാഴ്ചകള്‍ എല്ലുമുറിയെ പണിയെടുക്കാനുള്ളതാണ്. വീടുകള്‍ കെട്ടിക്കൊടുക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുള്ളതുമാണ്. കഴിഞ്ഞ ആറുവര്‍ഷങ്ങളായി അവധി ദിനങ്ങളെല്ലാം അവര്‍ സമൂഹത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്, തീര്‍ത്തും സൗജന്യസേവനം. വര്‍ഷം 2012. നിര്‍മാണ തൊഴിലാളികളായ–കാസറഗോഡന്‍ ഭാഷയില്‍ കെട്ടുപണിക്കാര്‍– ആറ് സുഹൃത്തുക്കള്‍ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന ഒരു കൂട്ടുകാരന്‍റെ വീട് നിര്‍മാണം ഏറ്റെടുക്കുന്നു. കൈമെയ് മറന്നു […] More

 • in ,

  ‌‌ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍

  Promotion ആയിരങ്ങളെ വീടുകളിൽ നിന്നും ഇറക്കിവിട്ട വെള്ളപ്പൊക്കം ആലപ്പുഴയിലും കുട്ടനാട്ടിലും നിരവധി ജീവിതങ്ങളെ നിരാധാരമാക്കി. ദുരന്തത്തിന്‍റെ ഒാർമ്മകളെ കുടഞ്ഞുകളഞ്ഞ് ജീവിതം തിരിച്ചുപിടിക്കാൻ തയ്യാറെടുക്കുമ്പോൾ അവരറിഞ്ഞു, ഒന്നും പഴയതുപോലെയാവില്ലെന്ന്, ഒരുപാട് കാര്യങ്ങൾക്കായി കൈ നീട്ടേണ്ടി വരുമെന്ന്… ഉടുതുണിക്കുപോലും. “പ്രിയരെ, “ഓണം, പെരുന്നാൾ ,ക്രിസ്തുമസ്, ജന്മദിനം, വിവാഹം.. സന്തോഷ അവസരങ്ങളിൽ നാം പുത്തനുടുപ്പ് അണിയുമ്പോൾ നമുക്കിടയിൽ സാമ്പത്തിക പരാധീനത മൂലം വസ്ത്രമെടുക്കാതെ സങ്കടപ്പെടുന്നവരുണ്ടോ ? എനിക്ക് എപ്പോൾ പുത്തൻ വസ്ത്രം എടുക്കും എന്ന കുട്ടി കുറുമ്പിന്‍റെ   ചോദ്യത്തിന് മുന്നിൽ പിടയുന്ന പിതൃഹൃദയമുണ്ടോ […] More

 • in

  സുനാമികയെപ്പോലെ ചേക്കുട്ടിയും: തുണിക്കീറുകളിൽ നിന്ന് അതിജീവനത്തിന്‍റെ ആകാശങ്ങളിലേക്ക്

  Promotion പതിനാല് വർഷങ്ങൾക്ക് മുമ്പ്. കടലോര പ്രദേശങ്ങളെ തച്ചുതകർത്ത സുനാമി. എല്ലാം നശിപ്പിച്ച രാക്ഷസത്തിര ഒഴിഞ്ഞപ്പോൾ ബാക്കിയായതെല്ലാം കൂട്ടിപ്പിടിച്ച് ജീവിതം വീണ്ടും തുന്നിച്ചേർത്തെടുത്ത ആയിരക്കണക്കിന് മനുഷ്യർ. പുതുച്ചേരിയിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് താങ്ങായത് സുനാമികയാണ്. പലനിറങ്ങളിലെ തുണിത്തുണ്ടുകൾ ചേർത്തുണ്ടാക്കിയ പാവക്കുഞ്ഞാണ് സുനാമിക. അവൾ പിന്നീട് അതിജീവനത്തിന്‍റെ മറ്റൊരു പേരായി.  സുനാമികയുടെ കഥ സ്കൂൾ പാഠപുസ്തകളിലെത്തി, പുസ്തകമായി, പല ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. യുനെസ്കോ അംഗീകാരവും അവളെത്തേടിയെത്തി.  സർവവും മുക്കിയ പ്രളയത്തിൽ നിന്നും നീന്തിക്കയറിയ കേരളത്തിനുമുണ്ട് തോൽക്കാൻ മനസ്സില്ലെന്ന തീരുമാനത്തിന്‍റെ […] More