
Kerala tribes
More stories
-
in Environment
മലയും പുഴയും നൂറ്റാണ്ടുകളായി കാത്തുപോന്നവര് ‘അടാവി’യും കടന്നുവരുന്നു; കാട്ടില്‍ നിന്നും ആവശ്യത്തിന് മാത്രമെടുത്ത്, പ്രകൃതിയെ നോവിക്കാത്ത ഉല്പന്നങ്ങളുമായി
Promotion പി റന്നുവീണ മണ്ണിന്റെ, കളിച്ചു വളര്‍ന്ന കാടിന്റെ, പുഴയോരത്തിന്റെ, കാവല്‍ക്കാരാണിവര്‍. കാടിനെയും കാട്ടുചോലകളെയും ആശ്രയിച്ചുകഴിയുന്നവര്‍, കാട്ടുപഴങ്ങളും കിഴങ്ങുകളും വിഭവങ്ങളും ആവശ്യത്തിന് മാത്രം ഉപയോഗിച്ച് ജീവിതം പുലര്‍ത്തുന്ന ഒരു കൂട്ടം മനുഷ്യര്‍. പ്രകൃതിയോട് ഇണങ്ങനാല്ലാതെ പിണങ്ങാനറിയാത്തവര്. അവരാണ് കാടിനെയും പുഴകളെയും നൂറ്റാണ്ടുകളായി സംരക്ഷിച്ചുപോരുന്നവര്. അവരില്ലാതെ പരിസ്ഥിതിസംരക്ഷണവുമില്ല. ഊരിലെ സ്ത്രീകളുണ്ടാക്കുന്ന പ്രകൃതിസൗഹൃദ ഉല്പന്നങ്ങളിലൂടെ അവര്‍ സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല നേടുന്നത്. സ്വന്തം ഊരിന്റെയും പ്രകൃതിയുടെയും സംരക്ഷകരാകുക കൂടിയാണ്. ചാലക്കുടി-കരുവന്നൂര്‍ പുഴയോരങ്ങളിലെ നാലു ആദിവാസി ഗ്രാമങ്ങളിലെ സ്ത്രീകളാണ് ജീവിതത്തില്‍ പുതിയ വസന്തം […] More
-
എട്ടുവയസ്സില്‍ അമ്മ ഉപേക്ഷിച്ചു, ഇരട്ടി പ്രായമുള്ള ഒരാളുടെ നാലാം ഭാര്യയായി, 26-ാം വയസ്സില്‍ വിധവ: ഇന്ന് ആയിരങ്ങളെ സ്പര്‍ശിക്കുന്ന കാരുണ്യത്തിന്റെ കരുത്ത്
Promotion എം ബി ബി എസിന് ചേര്‍ന്ന് മൂന്ന് മാസം തികയുമ്പോഴേക്കും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബാലകൃഷ്ണന് അതുപേക്ഷിക്കേണ്ടി വന്നു. പാലക്കാട്ടെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. “എം ബി ബി എസിന് ചേര്‍ന്ന് മൂന്ന് മാസമായപ്പോഴേക്കും അച്ഛന്റെ അമ്മാവന് പോയിട്ട് അതൊന്നും പഠിക്കണ്ട, വീട്ടില്‍ കൃഷി നോക്കാനാളില്ല എന്ന് പറഞ്ഞ് ചെന്നൈയില്‍ നിന്ന് വിളിച്ചുകൊണ്ടുവരികയായിരുന്നു,” ബാലകൃഷ്ണന്റെ മകള്‍ ഉമാ പ്രേമന് ഓര്‍ക്കുന്നു. ജീവിതം മറ്റൊരുവഴിക്ക് തിരിഞ്ഞുപോയെങ്കിലും വൈദ്യശാസ്ത്രത്തോടുള്ള മോഹവും അതിന്റെ അടിസ്ഥാനമായ കരുണയും […] More
-
ഇറ്റലി സ്വപ്നം കണ്ട് പഠിക്കാന്‍ പോയ നിഷ ചെന്നെത്തിയത് ബിഹാറിലെ കുഷ്ഠരോഗികളുടെ ഗ്രാമത്തില്‍: മരുന്നും ഭക്ഷണവുമായി ഊരുകള്‍ തേടി കാടുകയറുന്ന ഡോക്ടര്‍
Promotion പ ഠിച്ച് ഇറ്റലിയിലേക്ക് പറക്കണം എന്ന മോഹവുമായാണ് നിഷ കേരളത്തില്‍ നിന്നും ബിഹാറിലെത്തുന്നത്. ബിഹാറില്‍ പോവാനുമുണ്ട് കാരണം. നിഷ പഠിച്ച ഇലക്ട്രോ ഹോമിയോപതി കോഴ്സിന് അവിടെ ഫീസും മറ്റു ചെലവുകളും കുറവായിരുന്നു. പിന്നെ, അവിടെ അമ്മയുടെ സഹോദരന് താമസിക്കുന്നുമുണ്ടായിരുന്നു. “ശരിക്കും പറഞ്ഞാല്‍ ഇറ്റലി സ്വപ്നം കണ്ടാണ് ഉപരിപഠനത്തിനായി ഞാന്‍ ബീഹാറിലെത്തുന്നത്. വേണമെങ്കില്‍ ഈ കോഴ്സ് പഠിക്കാനായി എനിക്ക് ഡല്‍ഹിയിലേക്ക് പോകാമായിരുന്നു. ഡല്‍ഹിയിലെ പഠനച്ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നതുകൊണ്ടും ബന്ധുക്കള്‍ ബീഹാറിലുള്ളതുകൊണ്ടുമാണ് അവിടേക്ക് പോയത്,” ഡോ. നിഷ പറയുന്നു. പക്ഷേ, […] More
-
ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍
Promotion “ബ സ് പോകുന്ന വഴിയില്‍ നിന്നും 22-23 കിലോമീറ്റര്‍ മാറിയാണ് ഈ പറയുന്ന കോളനികള്‍. അവിടെയാണെങ്കില്‍ ആനയും കാട്ടുപോത്തും അങ്ങനെ പല മൃഗങ്ങളുള്ള കൊടുംകാട്…” ആ മൂന്ന് മാസക്കാലം സുധ ഓര്‍ത്തെടുക്കുന്നു. “ആ ഉള്‍ക്കാട്ടിലേക്ക് കടന്നാല്‍ പിന്നെ ഫോണിന് റേഞ്ചില്ല, സഹിക്കാന്‍ പറ്റാത്ത തണുപ്പും.. പിന്നെ ആനക്കൂട്ടത്തിന്റെ ശല്യവും. വലിയ ആഴിയൊക്കെ കൂട്ടിയാണ് അന്ന് ആനകളെ അകറ്റി നിര്‍ത്തിയിരുന്നത്.” പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com കാട്ടുവഴികളിലൂടെ കിലോമീറ്ററുകള്‍ നടന്നും പുഴ മുറിച്ചു കടന്നും […] More
-
in Environment, Featured
‘വീട്ടില്‍ ബോംബിടുമെന്ന് അവര്‍, അതിനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കില്ലെന്ന് ഞാനും’: കാടിനും പുഴയ്ക്കും ഊരിനും കാവലായി ഒരു പെണ്ണ്
Promotion മ ഴ നനഞ്ഞ് കാടും വെള്ളച്ചാട്ടവുമൊക്കെ കാണാന്‍ പോയാലോ.. ഈ ചോദ്യം തീരും മുന്‍പേ എന്നാ അതിരപ്പിള്ളിയും വാഴച്ചാലും വഴി ഷോളയാറിലേക്കായാലോ എന്നായിരിക്കും മറുചോദ്യം. യാത്രാപ്രേമികളുടെ പ്രിയ ഇടങ്ങളാണ് അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറയുമൊക്കെ. മഴയില്‍ നനഞ്ഞുനില്ക്കുന്ന കാടും പുഴയും വെള്ളച്ചാട്ടവും പിന്നെ മരയണ്ണാനും മലമുഴക്കിവേഴാമ്പലുമൊക്കെയുള്ള അതിരപ്പിള്ളിയുടെയും വാഴച്ചാലിന്റെയും വനഭംഗികള്‍ നഷ്ടമാകാതെ നിലനിര്‍ത്തുന്നത് ഒരു സ്ത്രീയും അവരുള്‍പ്പെടുന്ന ആദിവാസി സമൂഹവുമാണ്. ഒരു പക്ഷേ, ചരിത്രം എഴുതപ്പെട്ട കാലത്തിനും മുമ്പേ, ഈ കാടിനും പുഴയ്ക്കും അവകാശികളായിരുന്നവര്‍. പ്രകൃതിയ്ക്ക് പോറലേല്‍പ്പിക്കാതെ സംരക്ഷിച്ചുപോരുന്ന […] More
-
കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം
Promotion വ ന്യമൃഗങ്ങളുടെ ശല്യം സഹിക്ക വയ്യാതെയാണ് വാഴക്കുപ്പം ഊരില്‍ നിന്ന് ഊരുവാസികളെല്ലാം പുതിയ ജീവിതം തേടി പുതിയ ഊരിലേക്ക് പോവുന്നത്. ഒപ്പം മുരളിമാഷും. 1999-ല്‍ ഇടമലക്കുടിയിലേക്ക് കാല് നടയായി എത്തിയതിന് ശേഷം ഇത് മൂന്നാമത്തെ ഊരിലേക്കാണ് മാഷ് അവരോടൊപ്പം താമസം മാറ്റുന്നത്. അവിടെ പുതിയ വെല്ലുവിളികളും പുതിയ സാധ്യതകളുമാണ് കാത്തിരുന്നത്. വര്‍ഷങ്ങളായി മുരളിമാഷ് നടത്തിവന്ന കഠിനമായ ശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിരുന്നു. ആ കഥയുടെ ബാക്കി അദ്ദേഹം തന്നെ പറയുന്നു. (മുരളി മാഷിന്റെ അനുഭവങ്ങളുടെ ആദ്യഭാഗം വായിക്കാം) വാഴക്കുന്നത്തു […] More
-
in Education
പെട്ടെന്നാണ് ഊരിലെ എല്ലാവരും വീടൊഴിഞ്ഞുപോയത്, കാരണമറിയാന്‍ മൂന്ന് ദിവസമെടുത്തു: 20 വര്‍ഷം കാട്ടില്‍ താമസിച്ച് പഠിപ്പിച്ച മാഷിന്റെ അനുഭവങ്ങള്‍
Promotion 1999 -ല്‍ ഇടുക്കിയിലെ നെന്മണല്ക്കുടി എന്ന ആദിവാസി ഊരിലേക്ക് പുറപ്പെടുമ്പോള്‍ 29-കാരന് പി കെ മുരളീധരന് പ്രതീക്ഷിച്ചിരിക്കില്ല, അത് പതിറ്റാണ്ടുകള്‍ നീളുന്ന ഒരു നീണ്ട യാത്രയായിരിക്കുമെന്ന്, സ്വന്തം ജീവിതം ആകെ മാറിമറിയുമെന്നും. ഡി പി ഇ പി എന്ന ചുരുക്കപ്പേരില്‍ സുപരിചിതമായ കേരള ഡിസ്ട്രിക്റ്റ് പ്രൈമറി എജ്യുക്കേഷന്‍ പ്രോജക്ടിന്റെ ഭാഗമായി വിദൂരമായ ആദിവാസി ഊരുകളില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. മുരളീധരന് അതില്‍ വൊളന്റിയറായി ചേര്‍ന്നു. അങ്ങനെയാണ് നെന്മണല്ക്കുടിയിലേക്ക് അദ്ദേഹം കാല്‍നടയായി പുറപ്പെടുന്നത്. ചെറിയ തീരുമാനങ്ങള്‍ വലിയ […] More
-
റബര്‍ വെട്ടിയ കുന്നില്‍ നെല്ലും ചാമയും റാഗിയും കുമ്പളവും മത്തനും ഒരുമിച്ച് തഴച്ചു: പുനം കൃഷിയുടെ പുനര്‍ജനി
Promotion ഏകവിള കൃഷി രീതികള്‍ വ്യാപകമായപ്പോള്‍ ഏതാണ്ട് പൂര്‍ണമായി മണ്ണടിഞ്ഞുപോയതാണ് കേരളത്തിലെ ഗോത്രജനത പിന്തുടര്ന്നുപോന്നിരുന്ന പുനം കൃഷി. പലതരം വിളകള്‍ ഒരുമിച്ച് വിതയ്ക്കുന്ന ഈ കൃഷിരീതി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മലയോര മേഖലയില്‍ തിരിച്ചുവരികയാണ്. ഈ വര്‍ഷം ആദ്യം കണ്ണൂരിലെ നടുവില്‍ പ്രദേശത്ത് നാല് ആദിവാസി സ്ത്രീകള്‍ ചേര്‍ന്ന് ഒരു കുന്നില്‍ ചെരുവ് പുനംകൃഷിക്കായി ഒരുക്കിയെടുത്തു. റബര്‍ മുറിച്ചുമാറ്റിയ ഭൂമി പാട്ടത്തിനെടുത്തായിരുന്നു ആ സ്ത്രീകളുടെ കൃഷി. കാടും പടലും വെട്ടിക്കൂട്ടി ചുട്ടെരിച്ചു. പിന്നെ കൃഷിക്കായി മണ്ണൊരുക്കി. അതില്‍ […] More