More stories

 • in ,

  അഞ്ച് വര്‍ഷത്തില്‍ 7 സ്ഥലംമാറ്റങ്ങള്‍, ഭീഷണികള്‍…ഒന്നിനും വഴങ്ങാതെ ഈ സ്ത്രീ ഒഴിപ്പിച്ചെടുത്തത് 6,000 ഹെക്ടര്‍ വനഭൂമി

  “ഒന്നുകില്‍ തെറ്റ്, അല്ലെങ്കില്‍ ശരി. അതിനിടയിലൊരു ഗ്രേ ഏരിയ ഇല്ല,” ബസു കന്നോഗിയ എന്ന ധീരയായ ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് നയം വ്യക്തമാക്കുന്നു. കയ്യേറ്റമൊഴിപ്പിക്കല്‍ സ്‌പെഷ്യലിസ്റ്റ് എന്നാണ് ഡിപ്പാര്‍ട്ട്‌മെന്‍റെിലെ മറ്റ് ഓഫീസര്‍മാര്‍ക്കിടയില്‍ ബസുവിനെ വിളിക്കുന്നത്. അതിന് കാരണമുണ്ട്. “വികസനം എന്നൊക്കെപ്പറഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്നതും കടന്നുകയറ്റവും എനിക്ക് അനുവദിക്കാനാവില്ല. കാടും പച്ചപ്പും സംരക്ഷിക്കുകയെന്നതാണ് എന്‍റെ ജോലി. ഞാനത് ചെയ്യുന്നു, അത്രമാത്രം,” ബസു പറയുന്നു. 2012-ബാച്ച് ഐ എഫ് എസ് ഓഫീസറായ ബസു 2014-ലാണ് […] More

 • in

  ശ്രുതിയുടെ ലാഭക്കണക്ക്: 12,000 ടണ്‍ മാലിന്യത്തില്‍ നിന്ന് 600 ടണ്‍ പാചകവാതകം; 4 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്സൈ‍ഡ്  അന്തരീക്ഷത്തിലെത്തുന്നത് തടഞ്ഞു

  നാട്ടില്‍ തന്നെക്കൊണ്ടാവുന്ന പോലെ എന്തെങ്കിലുമൊരു മാറ്റം കൊണ്ടുവരണം എന്നായിരുന്നു ശ്രുതി അഹൂജയുടെ ആഗ്രഹം. അങ്ങനെയാണ് അമേരിക്കയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് പോരുന്നതും. എന്നാല്‍ അപ്പോഴൊന്നും  മാലിന്യ സംസ്കരണരംഗത്ത് ഇത്രയും വലിയൊരു മാറ്റം കൊണ്ടുവരാന്‍ തന്നെക്കൊണ്ട് കഴിയുമെന്ന് ശ്രുതി ഒരിക്കലും വിചാരിച്ചിരുന്നില്ല. 2010-ലാണ് ശ്രുതി സ്വന്തം നാടായ ഹൈദരാബാദില്‍ തിരിച്ചെത്തുന്നത്. എന്തെങ്കിലും ഒരു സംരംഭം തുടങ്ങാനായിരുന്നു പരിപാടി. മനസ്സില്‍ ചില ഐഡിയകളൊക്കെ ഉണ്ടായിരുന്നു. അതിലൊന്ന് മാലിന്യത്തില്‍ നിന്ന് എന്തെങ്കിലും ഉപകാരമുള്ള വസ്തുക്കള്‍ ഉണ്ടാക്കുക എന്നതായിരുന്നു. ഈ ആശയത്തിന്‍റെ പിന്നാലെ പോയ […] More

 • in

  800 വര്‍ഷങ്ങളായി നൂറുകണക്കിന് കുടുംബങ്ങള്‍ ഈ കോട്ടയില്‍ ജീവിക്കുന്നു: 4,000 പേര്‍ ഒരുമയോടെ കഴിയുന്ന മരുഭൂമിയിലെ അല്‍ഭുതം 

  പണ്ട് പണ്ട്… ‘സുവര്‍ണ്ണ നഗരം’ ഭരിച്ചിരുന്ന രാജാക്കന്‍മാര്‍ വളരെ നല്ലവരും ദയയുള്ളവരുമായിരുന്നു. പ്രജകള്‍ രാജ്യത്തിനായി ചെയ്ത സേവനങ്ങളില്‍ വളരെ സന്തോഷവാന്മാരായ രാജാക്കന്‍മാര്‍ അവര്‍ക്ക് ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. 1,500 അടി നീളമുള്ള കോട്ട ജനങ്ങള്‍ക്ക് താമസിക്കാനായി വിട്ടുകൊടുത്തു. പൂര്‍വ്വികര്‍ക്ക് സ്തുതി, അവരുടെ നല്ല പ്രവര്‍ത്തികള്‍ക്കും. അവരുടെ പിന്മുറക്കാരെല്ലാം ഇപ്പോഴും മരുഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ കോട്ടയിലാണിപ്പോഴും താമസം, തികച്ചും സൗജന്യമായി. ഇതു കഥയല്ല, നിജം. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ കോട്ടയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. 1156-ല്‍ റാവല്‍ ജയ്‌സല്‍ രാജാവ് […] More

 • in

  ഒഴിവുസമയത്തെ കൃഷി: പോളിഹൗസില്‍ നിന്ന് വിജയ കല നേടുന്നത് മാസം 20,000 രൂപ, വിഷമില്ലാത്ത പച്ചക്കറികളും

  വിജയ കല ഒരു ‘പാര്‍ട് ടൈം’ കൃഷിക്കാരിയാണ് എന്ന് പറയാം. കൊല്ലം കരുനാഗപ്പിള്ളിക്കാരിയായ വിജയ കല (39) ഒരു ടാക്‌സ് ഓഡിറ്റര്‍ ആണ്. അതുകൊണ്ട് കൃഷിക്കായി ഒരുപാട് സമയമൊന്നും നീക്കിവെയ്ക്കാനില്ല.  എങ്കിലും വെയിലും മഴയുമൊന്നും കൊള്ളാതെ വീട്ടാവശ്യത്തിനുമാത്രമല്ല, പുറത്ത് വില്‍ക്കാനുമുള്ള വിഷരഹിത പച്ചക്കറികള്‍ അവര്‍ വീട്ടില്‍ത്തന്നെ ഉണ്ടാ്ക്കുന്നു. അതില്‍ നിന്ന് നല്ല വരുമാനവും നേടുന്നു. ആറ് വര്‍ഷം മുമ്പാണ് വിജയ കല കൃഷി തുടങ്ങുന്നത്. പ്രെസിഷന്‍ അഗ്രികള്‍ച്ചര്‍ (കൃത്യതാ കൃഷി) ആണ് അവര്‍ തെരഞ്ഞെടുത്തത്. ‘വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും […] More

 • in

  ശ്വസിക്കുന്ന, ജീവനുള്ള വീടുകളുടെ ശില്‍പി: 1996 മുതല്‍ ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകള്‍ നിര്‍മ്മിക്കുന്ന ആര്‍കിടെക്റ്റ്

  ഇന്‍ഡ്യയില്‍ മണ്‍വീടുകള്‍ സര്‍വ്വസാധാരണമായിരുന്നു. പലതലമുറകള്‍ നിലനിന്നിരുന്ന ആ കെട്ടിടങ്ങള്‍ പ്രകൃതി സൗഹൃദങ്ങളും ചുറ്റുമുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചവയുമായിരുന്നു. ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു, വീടുണ്ടാക്കാനുള്ള വസ്തുക്കള്‍ അഞ്ചുമൈല്‍ ചുറ്റളവില്‍ നിന്ന് ലഭിക്കുന്നതായിരിക്കണം എന്ന്. ആ വാക്കുകളുടെ അര്‍ത്ഥം നമ്മളിപ്പോള്‍ കൂടുതലായി മനസ്സിലാക്കുന്നുണ്ട്. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com പ്രശസ്ത വാസ്തുശില്‍പി ലാറി ബേക്കറെ ഗാന്ധിജി പറഞ്ഞ ആശയം ആഴത്തില്‍ സ്വാധീനിച്ചു. സാധാരണക്കാര്‍ക്ക് വേണ്ടിയായിരിക്കണം കെട്ടിടങ്ങള്‍ പണിയാന്‍ എന്നും അത് പ്രകൃതിക്ക് പോറലേല്‍പ്പിക്കാത്തതായിരിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. […] More

 • in ,

  60 രൂപയുടെ കുഞ്ഞന്‍ ഓര്‍ഗാനിക് വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മ്മിച്ച് ₹4.5 കോടിയുടെ നിക്ഷേപം സമാഹരിച്ച വിദ്യാര്‍ത്ഥികളുടെ ജലപരീക്ഷണങ്ങള്‍

  ഒരു ബൈക്ക് യാത്രയിലായിരുന്നു തുടക്കം. കോട്ടയം പാലായില്‍ നിന്നുള്ള രണ്ട് എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍–ആന്‍റോ പി ബിജുവും തോമസ് സിറിയകും. ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഒരിടത്ത് ഭക്ഷണം കഴിക്കാനിറങ്ങി. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ കിട്ടിയത് ആകെ കലങ്ങിയ വെള്ളം. ഇതെങ്ങനെ വിശ്വസിച്ച് കുടിക്കും!? “വെള്ളം കലങ്ങി ബ്രൗണ്‍ നിറമായിരുന്നു,” ആന്‍റോ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. യാത്ര ചെയ്യുന്ന ആരോട് ചോദിച്ചാലും ഇതിലത്ര പുതുമയില്ലെന്ന് പറയും. കുപ്പിവെള്ളം പണം കൊടുത്ത് വാങ്ങുക മാത്രമേ നിവൃത്തിയുള്ളൂ. അവരുടെ ആദ്യ കണ്ടുപിടുത്തം ഒരു […] More