പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നൈപുണ്യ വികസനത്തിന്‍റെ ഭാഗമായി റിമോട്ട് സെന്‍സിംഗ്, ജി ഐ എസ് ടെക്‌നോളജി എന്നിവയില്‍ സൗജന്യ ഓണ്‍ലൈന്‍ പഠനത്തിന് അവസരമൊരുക്കി ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് റിസേര്‍ച്ച് (ഐഎസ്ആര്‍ഒ).
യൂണിവേഴ്‌സിറ്റി /കോളെജ് അധ്യാപകര്‍, ശാസ്ത്രജ്ഞര്‍, എന്‍
1994 മുതല്‍ നാഷണല്‍ നാച്ചുറല്‍ റിസോഴ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (എന്‍എന്‍ആര്‍എംഎസ് -ഐഎസ്ആര്‍ഒ-യുമായി സഹകരിച്ച് ഐഐആര്‍എസാണ് ഇത്തരമൊരു പരിശീലനപരിപാടി ആരംഭിക്കുന്നത്. കോവിഡ് മൂലം ക്ലാസ് റൂം അധിഷ്ടിത ഹ്രസ്വകാല പരിശീലന പരിപാടി ഓണ്‍ലൈനിലേക്ക് മാറും
കോഴ്‌സ് വിശദാംശങ്ങള്‍
- റിമോട്ട് സെന്‍സിംഗ്.
- ഇമേജ് സെന്‍സിംഗ്
- ജിപിഎസ്/ജിഎന്‍എസ്എസ്
- വിവിധ ഡൊമെയ്‌നുകളിലുള്ള ജിഐഎസ് ടെക്‌നോളജിയും അവയുടെ പ്രയോഗവും(കോസ്റ്റല്‍ & ഓഷ്യന്‍ സയനന്‍സസ്, അഗ്രിക്കള്‍ച്ചര്‍ &സോയില്‍, ജിയോസന്‍സസ്, ഫോറസ്റ്റ് സിസ്റ്റം ആന്‍ഡ് എക്കോസിസ്റ്റ്ം അനാലിസിസ്, വാട്ടര്‍ റിസോഴ്‌സസ് ,അര്‍ബന്‍ &റീജിയണല്‍ സ്റ്റഡീസ്,നാച്ചുറല്‍ ഹസാര്‍ഡ് &ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്‍റ് )
അപേക്ഷിക്കാനുള്ള യോഗ്യത
- തൊഴില്‍നൈപുണ്യ വികസനം ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.
- യുജിസി/എഐസിടിഇ അംഗീകൃത യൂണിവേഴ്‌സിറ്റികളിലെയും അവരുടെ അനുബന്ധ കോളേജുകളിലെയും ഫാക്ക്വല്‍റ്റി അംഗങ്ങള്‍.
- കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍/എന്‍ജിനിയര്‍മാര്‍
/ഉദ്യോഗസ്ഥര്‍,ശാസ്ത്ര/സാങ്കേ തിക ഉദ്യോഗസ്ഥര്‍,സംഘടനകള്‍/സ്ഥാ പനങ്ങള്‍. - ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് തൊഴില്‍ രേഖകളും തൊഴിലുടമ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളോ /തൊഴിലുടമയുടെ കത്തോ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെങ്കില്‍ മിനിമം ഹാജര്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. പരീക്ഷയില്‍ വിജയിക്കുകയും വേണം.
ഓര്‍മ്മിക്കേണ്ട തീയതികള്‍
- അപേക്ഷിക്കാനുള്ള തീയതി- 2020 ജൂണ്‍ 8.
- കോഴ്‌സ് ആരംഭം- 2020 ജൂണ്‍ 13
- അവസാനിക്കുന്നത്- ജൂലൈ 1 2020
തിങ്കള്‍ മുതല്‍ ശനി വരെ ഒരു മണിക്കൂര്‍ 10 എഎം മുതല്‍ 1 പിഎം വരെയുള്ള രണ്ട് സെഷനുകളിലായാണ് ക്ലാസുകള്‍ ക്രമീരിച്ചിരിക്കുന്നത് .
ആവശ്യമുള്ള വസ്തുക്കള്‍
- ഡെസ്‌ക്ടോപ് /ലാപ്‌ടോപ് (വിന്‍ഡോസ് ഒഎസ് )
- ഗുണനിലവാരമുള്ള വെബ്ക്യാമറ.
- ഹെഡ്‌ഫോണുകള്‍
- സ്പീക്കര്‍
കോഴ്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവരുമായി ബന്ധപ്പെടുക. :
ഡോ വന്ദിതാ ശ്രീവാസ്തവ,കോഴ്‌സ് കോര്‍ഡിനേറ്റര്‍
ഫോണ്‍-0135-2524137
ഡോ എ കെ മിശ്ര,കോഴ്‌സ് ഡയറക്ടര്‍ 0135-2524182
കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്റ്റര്‍ ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതുകൂടി വായിക്കാം: എന്‍ജിനിയറിങ്ങും ആര്‍ട്സ് വിഷയങ്ങളില്‍ ഡിഗ്രിയും ഒരുമിച്ച് ചെയ്യണോ? ഇനിയതും സാധിക്കും
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.