കാട്ടുതേന്‍ മുതല്‍ കരിങ്കോഴി മുട്ടവരെ: ആഴ്ചയില്‍ 3 മണിക്കൂര്‍ മാത്രം തുറക്കുന്ന ഈ നാട്ടുചന്തയിലേക്കെത്തുന്നത് 5 ജില്ലകളിലെ ജൈവകര്‍ഷകര്‍

ഞായറാഴ്ച എട്ടുമണിമുതല്‍ പതിനൊന്നുമണിവരെ വെറും മൂന്ന് മണിക്കൂര്‍ മാത്രമേ ചന്തയുള്ളൂ. ചൂടപ്പം പോലെയാണ് നാടന്‍ ഉല്‍പന്നങ്ങള്‍ ചന്തയില്‍ വിറ്റൊഴിയുന്നത്.

കാന്തല്ലൂരില്‍ നിന്നും കാശി ഹരി മൂന്ന് കുപ്പി കാട്ടുതേന്‍ കൊണ്ടുവരും. ചെറുനാരങ്ങയും മാങ്ങായിഞ്ചിയും കാരറ്റും ശര്‍ക്കരയുമൊക്കെയുണ്ടാവും. എല്ലാം വിഷം തീണ്ടാതെ വിളയിച്ചെടുത്തവ.

Picture for representation. Photo source: Pexels.com

പൊന്നാനിയില്‍ നിന്നും റഷീദോ സമീറോ വരും, പത്തുപാക്കറ്റ് ഉണ്ണിയപ്പവും നാടന്‍ നന്നാറി സര്‍ബത്തും അഞ്ച് കിലോ നാട്ടുമാങ്ങയും അഞ്ച് കുപ്പി മായം ചേര്‍ക്കാത്ത നാടന്‍ വെളിച്ചെണ്ണയുമൊക്കെയായി.


അഞ്ചുജില്ലകളില്‍ നിന്നുള്ള ഒരുകൂട്ടം ജൈവകര്‍ഷകര്‍ എല്ലാ ഞായറാഴ്ചയും എറണാകുളം തൃക്കാക്കരയിലെ നാട്ടുചന്തയിലെത്തും.


വാഴക്കാലയിലെ സംജദും അന്‍സലും വീട്ടില്‍ വിളയിച്ച വിഷമില്ലാത്ത പച്ചക്കറികള്‍ക്കൊപ്പം കെയ്ല്‍ ഇലയും കാടമുട്ടയും കരിങ്കോഴിമുട്ടയും (കടക്‌നാഥ്) താറാവുമുട്ടയും കൊണ്ടുവരും. ഒപ്പം വഴുതന, തക്കാളി പാഷന്‍ഫ്രൂട്ട് തൈകളും കാണും.

അടുവാശ്ശേരിയില്‍ നിന്നും വരുന്ന സുനീര്‍ അറയ്ക്കല്‍ ഈ ആഴ്ച വീട്ടിലുണ്ടായ ഒരു കുടപ്പനും(വാഴപ്പൂവ്) ആറ് കഷണം വാഴപ്പിണ്ടിയും ഒരുകിലോ മാങ്ങായിഞ്ചിയും നാല് പീച്ചിങ്ങയുമായി വരും…


ഇതുകൂടി വായിക്കാം: കാച്ചില്‍ 28 തരം, ചേമ്പ് 22, മഞ്ഞള്‍ 12: കേരളം മറന്ന കാട്ടുകിഴങ്ങുകളും നെല്ലിനങ്ങളുമായി വയനാടന്‍ ജൈവകര്‍ഷകന്‍


ഇത് കഴിഞ്ഞ ദിവസം തൃക്കാക്കര നാട്ടുചന്ത എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും വാട്ട്സാപ്പ് ഗ്രൂപ്പിലും എല്ലാ ശനിയാഴ്ചയും ഇങ്ങനെയൊരു ലിസ്റ്റ് വരും.

Picture for representation. Photo source: Pexels.com

ടെറസിന് മുകളിലും ഇത്തിരിമുറ്റത്തും വിളയിക്കുന്ന പച്ചക്കറികളും വീട്ടുമുറ്റത്ത് തുറന്നുവിട്ട് വളര്‍ത്തുന്ന കോഴിയുടെ മുട്ടയും വീട്ടിലുണ്ടാക്കുന്ന അച്ചപ്പവും സക്വാഷും തേങ്ങാപ്പൊടിയുമൊക്കെയായി അഞ്ചുജില്ലകളില്‍ നിന്നുള്ള ഒരുകൂട്ടം ജൈവകര്‍ഷകര്‍ എല്ലാ ഞായറാഴ്ചയും എറണാകുളം തൃക്കാക്കരയിലെ നാട്ടുചന്തയിലെത്തും.


ഞായറാഴ്ച എട്ടുമണിമുതല്‍ പതിനൊന്നുമണിവരെ വെറും മൂന്ന് മണിക്കൂര്‍ മാത്രമേ ചന്തയുള്ളൂ.


ഞായറാഴ്ച എട്ടുമണിമുതല്‍ പതിനൊന്നുമണിവരെ വെറും മൂന്ന് മണിക്കൂര്‍ മാത്രമേ ചന്തയുള്ളൂ. ചൂടപ്പം പോലെയാണ് നാടന്‍ ഉല്‍പന്നങ്ങള്‍ ചന്തയില്‍ വിറ്റൊഴിയുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ നേരിട്ടെത്തുന്നു.

“ഇവിടെ നിന്നും വാങ്ങുന്ന ഓരോ ഉല്‍പന്നത്തിനും മേല്‍വിലാസം ഉണ്ട്…,” നാട്ടുചന്തയുടെ ഫേ്‌സ്ബുക്ക് പേജ് ഉറപ്പുനല്‍കുന്നു. “ഉല്പാദിപ്പിക്കുന്ന കര്‍ഷകരില്‍ നിന്നും നേരിട്ട് ആണ് ഉപഭോക്താക്കള്‍ വാങ്ങുന്നത്.”

തൃക്കാക്കര നാട്ടുചന്തയില്‍ ഒരു ദിവസം

തൃക്കാക്കരയിലെ ചറുതും വലുതുമായ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയില്‍ നിന്നും അവര്‍ക്ക് വരുമാനം നേടിക്കൊടുക്കുന്നതിനുമായി ആരംഭിച്ച ചെറിയ കൂട്ടായ്മ ഇന്ന് ജില്ലയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞു.


വീട്ടിലൊരു കുമ്പളം പൂവിട്ടാലോ ഗ്രോബാഗില്‍ കാബേജ് പിടിച്ചാലോ ടെറസില്‍ പടര്‍ന്ന പിങ്ക് പാഷന്‍ ഫ്രൂട്ടില്‍ കായ്കള്‍ നിറഞ്ഞാലോ  ഒക്കെ ആ സന്തോഷം പങ്കുവെയ്ക്കാന്‍ ഈ ഗ്രൂപ്പിലേക്കവരെത്തും


സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പരമാവധി വിനിയോഗിച്ചുകൊണ്ടാണ് തൃക്കാക്കര നാട്ടുചന്ത പ്രവര്‍ത്തിക്കുന്നത്. ഉല്‍പന്നങ്ങളുടെ വിലയും ലഭ്യതയുമൊക്കെ മുന്‍കൂട്ടി അറിയിക്കുന്നതോടൊപ്പം തന്നെ കൃഷിയിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാനും കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും ഗ്രൂപ്പ് ശ്രദ്ധിക്കുന്നു. ഒപ്പം, വീട്ടിലൊരു കുമ്പളം പൂവിട്ടാലോ ഗ്രോബാഗില്‍ കാബേജ് പിടിച്ചാലോ ടെറസില്‍ പടര്‍ന്ന പിങ്ക് പാഷന്‍ ഫ്രൂട്ടില്‍ കായ്കള്‍ നിറഞ്ഞാലോ  ഒക്കെ ആ സന്തോഷം പങ്കുവെയ്ക്കാന്‍ ഈ ഗ്രൂപ്പിലേക്കവരെത്തും. ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്താല്‍ എല്ലാവരും ലൈക്കുകളും ഷെയറുകളുമായി പ്രോത്സാഹിപ്പിക്കാനെത്തും.


ഇതുകൂടി വായിക്കാം: തൃശ്ശൂര്‍ക്കാരന്‍ കരീമിനെ സദ്യക്ക് വിളിച്ചാല്‍ 1,500 സ്റ്റീല്‍ ഗ്ലാസും കൂടെപ്പോവും: അതിലൊരു കഥയുണ്ട്


എറണാകുളത്തെ തന്നെ മറ്റൊരു നാട്ടുചന്തയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന പതിനഞ്ചോളം കര്‍ഷകര്‍ ചേര്‍ന്നാണ് തൃക്കാക്കര നാട്ടുചന്തക്ക് രൂപം നല്‍കിയിരിക്കുന്നത്.

തൃക്കാക്കര നാട്ടുചന്ത

2018 ഏപ്രില്‍ 29നായിരുന്നു അത് തൃക്കാക്കര നാട്ടുചന്തയുടെ രൂപീകരണം. എറണാകുളം ജൈവ കര്‍ഷക കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാഗമായാണ് തൃക്കാക്കര നാട്ടുചന്ത പ്രവര്‍ത്തിക്കുന്നത്.


തൃശൂര്‍, എറണാകുളം ജില്ലകളിലെ കര്‍ഷകര്‍ മാത്രമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്


തൃശൂര്‍, എറണാകുളം ജില്ലകളിലെ കര്‍ഷകര്‍ മാത്രമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കര്‍ഷകര്‍ കൂടി ഇതിന്‍റെ ഭാഗമായി.


ഇതുകൂടി വായിക്കാം: ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍


കേരളത്തില്‍ പതിയെപ്പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാട്ടുചന്തകളുടെ ചുവടുപിടിച്ചാണ് തൃക്കാക്കരയിലെ ഈ ജൈവകര്‍ഷകക്കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണമില്ലാതെ അംഗങ്ങള്‍ക്ക് നേരിട്ടെത്തി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കും. ഒരേയൊരു നിര്‍ബന്ധം മാത്രമേയുള്ളൂ വില്‍ക്കുന്നതത്രയും സ്വന്തം കൃഷിയിടത്തില്‍ ഉണ്ടായ ഉല്‍പ്പന്നങ്ങള്‍ ആയിരിക്കണം. രാസവള പ്രയോഗമോ കീടനാനാശിനി പ്രയോഗമോ നടത്തിയ ഉല്‍പന്നങ്ങള്‍ കൊണ്ടുവരരുത്.

തൃക്കാക്കര നാട്ടുചന്തയില്‍ ഒരു ദിവസം

ചന്ത തുടങ്ങി പത്തുമാസമേ ആയിട്ടുള്ളൂ. കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം പതിനഞ്ചില്‍ നിന്ന് 70 ലധികമായി. അതില്‍ ചെറുകിട കര്‍ഷകരും വീട്ടമ്മമാരും മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നവരും ഒക്കെയുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുക മാത്രമല്ല, കൂടുതല്‍ ആളുകളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക കൂടി ചെയ്യുന്നു ഈ ചന്ത. വിത്തുകളും നടീല്‍ വസ്തുക്കളും ഉപദേശങ്ങളും പ്രോത്സാഹനങ്ങളുമൊക്കെയായി ഈ കൂട്ടായ്മ പുതുതായി കൃഷിയിലേക്കിറങ്ങുന്നവര്‍ക്ക് ആവേശവും ഉപദേശവുമായി കൂട്ടുനില്‍ക്കുന്നു.


അടുക്കളത്തോട്ടം നിര്‍മ്മിക്കാനും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും ഈ കൂട്ടായ്മ പിന്തുണയ്ക്കുന്നു.


അടുക്കളത്തോട്ടം നിര്‍മ്മിക്കാനും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും ഈ കൂട്ടായ്മ പിന്തുണയ്ക്കുന്നു.
എന്നാല്‍ പരസ്പരവിശ്വാസത്തെ മുതലെടുക്കാനും വഞ്ചിക്കാനും ശ്രമിച്ചാല്‍ ഈ കൂട്ടത്തില്‍ നിന്ന് പുറത്താവും. മറ്റുള്ളവരില്‍ നിന്നും വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക, ഓര്‍ഗാനിക് അല്ലാത്ത രീതിയില്‍ കൃഷിചെയ്യുക തുടങ്ങിയ തെറ്റുകള്‍ കണ്ടുപിടിച്ചാല്‍ പിന്നെ കൂട്ടായ്മയില്‍ ഇടമുണ്ടാവില്ല. കഴിഞ്ഞ പത്തുമാസത്തില്‍ ഇങ്ങനെ ആറുപേരെ പുറത്താക്കേണ്ടിവന്നിട്ടുണ്ടെന്ന് നാട്ടുചന്തയുടെ പ്രവര്‍ത്തകര്‍ പറയുന്നു.


ഇതുകൂടി വായിക്കാം: നവോദയ വിദ്യാലയയില്‍ അധ്യാപികയായിരുന്ന സന്ധ്യ രാജിവെച്ച് കൃഷി തുടങ്ങി, ഫേസ്ബുക്കില്‍ ഒരു ചന്തയും


ഞായറാഴ്ചകളിലാണ് തൃക്കാക്കര നാട്ടുചന്ത പ്രവര്‍ത്തിക്കുന്നത്. പങ്കെടുക്കുന്ന കര്‍ഷകരുടെ പേരും അവര്‍ കൊണ്ടു് വരുന്ന ഉല്‍പ്പന്നവും ഉല്‍പ്പന്നങ്ങളുടെ അളവുമെല്ലാം ഫേസ്ബുക്കിലൂടെയും വാട്‌സാപ്പ് ഗ്രൂപ്പിലൂടെയും പങ്കുവയ്ക്കുന്നു.

തൃക്കാക്കര നാട്ടുചന്തയില്‍ ഒരു ദിവസം

‘വളരെ ചെറിയ ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനമാണിത്. എന്നാല്‍ കര്‍ഷകര്‍ക്കും കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കും നല്‍കിയ പിന്തുണയിലൂടെ അത് വളര്‍ന്നു.നിരവധി കര്‍ഷകര്‍ക്ക് അതിന്‍റെ ഗുണം ലഭിച്ചു,’ നാട്ടുചന്തയുടെ സെക്രട്ടറി മുഹമ്മദ് സഗീര്‍ പറഞ്ഞു. ‘നിരവധിപ്പേരെ കൃഷിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. വലിയൊരു മാറ്റത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും വലിയ വിജയം. ഇപ്പോള്‍ നിരവധിയാളുകള്‍ ഇവിടെ നിന്നും മാത്രം പച്ചക്കറി വാങ്ങുന്നുണ്ട്… ഞങ്ങളുടെ സത്യസന്ധമായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഇതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”


ഒരു കര്‍ഷകന്‍ നാട്ടുചന്തയിലൂടെ നാലുമാസം കൊണ്ട് രണ്ടു ലക്ഷം രൂപക്ക് മേല്‍ വരുമാനം നേടിയിരുന്നു,


പാവയ്ക്കാ, വെണ്ടയ്ക്ക, തക്കാരി, പടവലം, ചീര, കോവക്ക, കായ, ചേന, ചേമ്പ് തുടങ്ങി പലതരം പച്ചക്കറികളും കിഴങ്ങുകളും നാടന്‍ കോഴി താറാവ് കരിങ്കോഴി കാട മുട്ടകളുമൊക്കെ ഇവിടെ വില്‍പ്പനക്കെത്തുന്നു. പച്ചക്കറികള്‍ക്ക് പുറമെ, വീടുകളില്‍ നിര്‍മിക്കുന്ന മായമോ കൃത്രിമ പ്രിസര്‍വേറ്റിവുകളോ ചേര്‍ക്കാത്ത അച്ചാറുകള്‍, ജ്യൂസുകള്‍, സ്‌ക്വാഷ്, തുടങ്ങിയവയും ഇവിടെ വില്‍പ്പനക്കുണ്ടാവും. മികച്ച വരുമാനം ഉറപ്പുവരുത്താന് നാട്ടുചന്തയ്ക്ക് കഴിയുന്നുണ്ടെന്ന് പല കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു.

“1.16 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ കൃഷി ആരംഭിച്ച ഒരു കര്‍ഷകന്‍ നാട്ടുചന്തയിലൂടെ നാലുമാസം കൊണ്ട് രണ്ടു ലക്ഷം രൂപക്ക് മേല്‍ വരുമാനം നേടിയിരുന്നു,” എന്ന് മുഹമ്മദ് സഗീര്‍ അറിയിക്കുന്നു. “ഇതുപോലെ നിരവധിയാളുകള്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നതിനും ജൈവകൃഷിയുടെ സാധ്യതകള്‍ മനസിലാക്കി നിക്ഷേപം നടത്തുന്നതിനും നാട്ടുചന്ത സഹായിക്കുന്നു.

തൃക്കാക്കര നാട്ടുചന്തയില്‍ ഒരു ദിവസം

“കൃഷി സംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും ഇവിടെ നിന്നും പരിഹാരം ലഭിക്കുന്നു. അതിനാല്‍ തന്നെ കൂടുതല്‍ ആളുകള്‍ നാട്ടുചന്തയുടെ ഭാഗമാകുന്നതിനായി വരുന്നുണ്ട്. എന്നാല്‍ കൃഷിക്കാരെന്ന് പരിചയപ്പെടുത്തി വരുന്നവരുടെ കൃഷിയുടെയും ഉല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ അവരെ തൃക്കാക്കര നാട്ടുചന്തയുടെ ഭാഗമാക്കുകയുള്ളൂ,” അദ്ദേഹം വിശദീകരിച്ചു.


ഇതുകൂടി വായിക്കാം: മാത്തുക്കുട്ടി എന്ന അല്‍ഭുതക്കുട്ടി: ബി എം ഡബ്ല്യുവിലെ ലക്ഷങ്ങളുടെ ജോലി വലിച്ചെറിഞ്ഞ് മണ്ണിലേക്കിറങ്ങിയ എം ബി എക്കാരന്‍


കര്‍ഷകര്‍ ചന്തയിലെ വില്‍പനയില്‍ നിന്ന് നേടുന്ന വരുമാനത്തിന്‍റെ അഞ്ചു ശതമാനമാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കേണ്ടത്. കൃഷിയില്‍ ഏറെ താല്പര്യമുള്ള ഒരു വ്യക്തി ഒരു രൂപ വാടകക്ക് നല്‍കിയ സ്ഥലത്താണ് നാട്ടുചന്ത നടക്കുന്നത് എന്നും കൂട്ടായ്മയിലെ അംഗങ്ങള്‍ പറഞ്ഞു.

ഉയര്‍ന്ന ഗുണമേന്മയുള്ള വിത്തുകള്‍, തൈകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി ഒരു നഴ്സറി ആരംഭിക്കുക, വര്‍ഷത്തില്‍ ആറ് കാര്‍ഷിക പഠനശാലയെങ്കിലും സംഘടിപ്പിക്കുക, സ്‌കൂളുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുകയും അവിടെ നിന്നുള്ള ജൈവ ഉല്‍പ്പന്നങ്ങള്‍ നാട്ടുചന്ത വഴി ഉപഭോക്താക്കളില്‍ എത്തിക്കുക തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ജൈവകര്‍ഷകരുടെ ഈ കൂട്ടായ്മ.

***

ജൈവകര്‍ഷക കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം: തൃക്കാക്കര നാട്ടുചന്ത

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടാം: 9895114115 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം