സ്വയം ട്രോളിയും പരസ്പരം പരിഹസിച്ചും ഫുട്ബോൾ ആരാധകർ വേദന മറന്നു.
എന്നാൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവര്‍ത്തകര്‍ ട്രോളുകളിൽ നിന്നും ഒരു പുതിയ ആശയത്തിലേക്കാണ് എത്തിയത്. എന്തുകൊണ്ട് ഈ ഫ്ലെക്സ് ബോർഡുകൾ വീടുകൾക്ക് മേൽക്കൂരയാക്കിക്കൂടാ? പ്രളയത്തിലും പേമാരിയിലും കൂര നഷ്ടപ്പെട്ടവർക്കും ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ നനഞ്ഞുറങ്ങുന്നവര്‍ക്കും അതൊരു ആശ്വാസമാവും.
ഇതുകൂടി വായിക്കാം: തുണിക്കീറുകളിൽ നിന്ന് അതിജീവനത്തിന്‍റെ ആകാശങ്ങളിലേക്ക്
കോഴിക്കോട്ടായിരുന്നു തുടക്കം. കാല്‍പന്തുകളിയും ആവേശം ഉറക്കത്തിലും ഉണര്‍വിലും സൂക്ഷിക്കുന്ന നൈനാംവളപ്പില്‍ നിന്നും സംഭാവന ചെയ്ത പഴയ ഫ്ലെക്സ് ബോർഡുകൾ മുഴുവൻ സംഘടന ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കി.
കോഴിക്കോട് മാത്രം നൂറ് കണക്കിന് വീടുകള്‍ക്ക് ഈ ഫ്ളെക്സ് ഷീറ്റുകള്‍ മഴയില്‍ നിന്നും ചോര്‍ച്ചയില്‍ നിന്നും രക്ഷയേകി.
രക്തദാനത്തിന് പുറമെ മറ്റ് പല കാരുണ്യപ്രവര്‍ത്തനങ്ങളിലും കൂട്ടായി ബ്ലഡ് ഡോണേഴ്സ് കേരള ഉണ്ട്.
“സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ബ്ലഡ് ഡോണേഴ്സ് കേരളക്ക് സന്നദ്ധപ്രവര്‍ത്തകരുണ്ട്. ഇതിന് പുറമെ യു എ ഇ യിലും ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ചാപ്റ്റേഴ്സ് ഉണ്ട്,” അംജദ് അറിയിച്ചു.
“ഇതിനു പുറമെ ഞങ്ങള്‍ക്ക് വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കാമ്പസ് വിങ്ങുകളും ഉണ്ട്. ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ കിട്ടുന്നത് കാമ്പസുകളില്‍നിന്നാണ്.”
ഇതുകൂടി വായിക്കാം: ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍
തെരുവുകളില്‍ കഴിയുന്നവര്‍ക്കായി ഞായറാഴ്ചകളില്‍ സ്നേഹസദ്യ ഒരുക്കുന്നുണ്ട് ബ്ലഡ് ഡോണേഴ്സ് കേരള. “നിരവധി പേര്‍ സ്നേഹസദ്യക്കായി സംഭാവനകള്‍ നല്‍കുന്നുണ്ട്. ഇതിനു പുറമെ കല്യാണപ്പുരകളില്‍ അധികം വരുന്ന ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്നുമുണ്ട്,” അംജദ് വിശദീകരിക്കുന്നു.
ലോകകപ്പ് ഫുട്ബോള്‍ കഴിഞ്ഞ ഉടനെയായിരുന്നു ഫ്ലെക്സ് ബോര്‍ഡ് കാംപെയ്ന്‍ എങ്കിലും ഇപ്പോഴും അത് തുടരുന്നു, കേരളത്തിന്‍റെ പലയിടങ്ങളിലായി.
ബ്ലഡ് ഡോണേഴ്സ് ഉള്ളപ്പോള്‍ ഫ്ലക്സ് ബോര്‍ഡുകളൊന്നും പാഴായിപ്പോവില്ല. ട്രോളുകളും വെറുതെ ചിരിച്ചുതള്ളേണ്ട, ചിലപ്പോൾ ഉപയോഗം കാണും.