More stories

 • in ,

  “അരിമി പൊട്ടു ഞൊര്‍ണ്ണി, അനിമ്പു മെറ്റി പൊരുള് മിച്ചി”: ഈ രഹസ്യ ഭാഷക്ക് ലിപിയുണ്ടാക്കിയത് ഇടുക്കിയിലെ 17കാരന്‍

  വരാജിനി ദേവി മകന്‍ വിചിത്രകുമാറിനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. കേട്ടുകൊണ്ടിരുന്ന ആകാശിന് എണ്‍പത്തിയഞ്ചുകാരി മുത്തശ്ശി എന്താണ് അവര്‍ പറയുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. മലയാളമോ തമിഴോ അല്ല, വേറെ ഏതോ ഒരു രസഹ്യഭാഷ. മൂന്നുവര്‍ഷം മുമ്പാണത്. ആകാശിനന്ന് പതിനാല് വയസ്സുകാണും. ആദ്യമായാണ് ആകാശ് ആ ഭാഷ കേള്‍ക്കുന്നത്. ഒരു വാക്കുപോലും തിരിഞ്ഞില്ല. മുത്തശ്ശിയുടെ ഭാഷയെക്കുറിച്ചുള്ള ആന്വേഷണം ആകാശിനെ എത്തിച്ചത് ലോകം മറവിയിലേക്ക് തള്ളിയ ഒരു അപൂര്‍വ്വ വാമൊഴിയിലേക്കും അതിന്‍റെ ചരിത്രത്തിലേക്കുമാണ്. സാംബവര്‍ എന്നും പറയര്‍ എന്നും അറിയപ്പെടുന്ന രാജ്യത്തെ ഏറ്റവും […] More

 • in ,

  തുണിസഞ്ചിയും തൂക്കി നടന്ന ഈ പെണ്‍കുട്ടികള്‍ വഴികാട്ടിയത് നൂറുകണക്കിന് സ്ത്രീകള്‍ക്ക്

  തുണിസ‍ഞ്ചിയും തൂക്കി നടക്കുന്നത് ഒരു ‘ബുജി’ പരിപാടിയാണെന്നാണല്ലോ വെപ്പ്, പ്രത്യേകിച്ചും നമ്മുടെ കാമ്പസുകളില്‍.  ‘സഞ്ചി’ എന്നത് ‘പരിസ്ഥിതിക്കാരെ’ കൊട്ടാനുള്ള ഒരു  സ്ഥിരം ട്രോളുമാണല്ലോ. ബുദ്ധിജീവികളാകാനുള്ള ശ്രമമൊന്നുമല്ല; എറണാകുളം സെന്‍റ് തെരേസാസ് കോളെജിലെ ആയിരത്തോളം  വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് തുണി സഞ്ചികളാണ്, അവരുടെ കൂട്ടുകാര്‍ തന്നെ തുന്നിയെടുത്ത തുണി ബാഗുകള്‍. ആ തുണി സഞ്ചികളില്‍ നിന്നു തന്നെയായിരുന്നു അവരുടെ തുടക്കം… ഒരു കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാവുന്നതിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ചെറിയൊരു ശ്രമമായിരുന്നു അത്. പരിസ്ഥിതിയെ നോവിക്കാതെ ജീവിക്കുവാനുള്ള ശ്രമങ്ങളുടെ […] More

 • in

  ‘കാപ്പിശാസ്ത്ര’ത്തിന്‍റെ രഹസ്യങ്ങളറിയാൻ: കോഫീ ടേസ്റ്റർ ആവാൻ ആദ്യ ദലിത് വനിത

  കാ പ്പി ശാസ്ത്ര! അങ്ങനെയാണ്  കോഫീ ബോർഡ് അതിന്‍റെ കാപ്പി നിർമ്മാണക്കളരികളെ വിശേഷിപ്പിക്കുന്നത്.  ബംഗലുരുവിലുള്ള ബോർഡ് ആസ്ഥാനത്ത് നടത്തുന്ന ഈ ഹ്രസ്വകാല കോഴ്സുകളിൽ റോസ്റ്റിങ്ങ്, ബ്ര്യൂവിങ്ങ് തുടങ്ങി കാപ്പിക്കപ്പിൽ രുചിയുടെ കൊടുങ്കാറ്റുയർത്തുന്ന എല്ലാ രഹസ്യങ്ങളും പഠിച്ചെടുക്കാം.  ബാരിസ്റ്റയുടെയും എക്സ്പ്രസ്സോയുടെയും രുചിപ്പെരുമയ്ക്കു പിന്നില്‍ എന്താണെന്ന് മനസ്സിലാക്കാം. കാപ്പിയുടെ ഗുണവും മണവും രുചിച്ചറിയുന്ന കാപ്പിശാസ്ത്രജ്ഞരെ പരിശീലിപ്പിച്ചെടുക്കുന്നതിലും ബോർഡ് ശ്രദ്ധ പതിപ്പിക്കുന്നു. പുതിയ ബാച്ച് കോഫിടേസ്റ്റേഴ്സ്  (പി ജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്‍റ് ) ബോർഡിന്‍റെ  ബംഗലുരു ആസ്ഥാനത്തുനിന്നും അടുത്ത വർഷം പുറത്തിറങ്ങുമ്പോൾ അത് പുതിയൊരു അധ്യായം  കൂടി തുറക്കും. പെരിന്തൽമണ്ണ സ്വദേശി അർച്ചന രവീന്ദ്രന്‍ കോഫീ  ടേസ്റ്റിങ്ങ് തന്‍റെ   തൊഴിൽ മേഖലയാക്കാൻ ഒരുങ്ങുകയാണ്.  കോഫി ബോർഡിന്‍റെ   പരിശീലനം കഴിഞ്ഞിറങ്ങുമ്പോൾ അർച്ചന ദലിത് സമൂഹത്തിൽ നിന്നും ഉയർന്നുവരുന്ന ആദ്യത്തെ വനിതാ പ്രൊഫഷണൽ കോഫി ടേസ്റ്റർ എന്ന വിശേഷണത്തിന്  കൂടി അർഹയാവും, മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.  ദ ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുമ്പോള്‍ അര്‍ച്ചന ചിക്മംഗളൂരില്‍ കോഫി ബോര്‍ഡിന്‍റെ പരിശീലന കേന്ദ്രത്തില്‍ ആയിരുന്നു. “മൂന്നുമാസം ചിക്മംഗളുരുവിലാണ് പരിശീലനം. തിയറിക്കൊപ്പം പ്രാക്ടിക്കലും ഫാം വിസിറ്റും എല്ലാം ഉണ്ട്,” അര്‍ച്ചന പറയുന്നു. പരിശീലനത്തിന്‍റെ ബാക്കി ഒമ്പത് മാസം ബംഗലുരുവിലാണ്.  ഇതുകൂടി വായിക്കാം: ‌‌ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍ നൂറിൽപരം അപേക്ഷകരിൽ നിന്ന് പ്രവേശനപ്പരീക്ഷയുടെയും അഭിമുഖത്തിന്‍റെ യുമൊക്കെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പതിനാറ് പേരിൽ ഒരാളാണ് അർച്ചന. അർച്ചനയെക്കൂടാതെ ആറ് മലയാളികൾ കൂടി ഈ പ്രവേശനത്തിന് അർഹരായിരുന്നു. എന്നാല്‍ നാല് […] More

 • in ,

  ട്രോള്‍മഴ ഒഴിഞ്ഞപ്പോള്‍ പെയ്ത നന്മമഴ: ഫ്ലെക്സുകൾ കൊണ്ട് ഇവര്‍ മേഞ്ഞത് നൂറുകണക്കിന് വീടുകള്‍

  മെസ്സിയുടെ അർജന്‍റീനയും നെയ്മറിന്‍റെ ബ്രസീലും ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റില്‍ നിന്നും പുറത്തായപ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് ആരാധകരുടെ ചങ്കിടിപ്പ് നിന്നു. തോൽവിയുടെ വേദനയിലും ചിരിക്കാനുള്ള സ്പോർട്സ്മാൻ സ്പിരിറ്റാണ് പിന്നീട് കണ്ടത്. സ്വയം ട്രോളിയും പരസ്പരം പരിഹസിച്ചും ഫുട്ബോൾ ആരാധകർ വേദന മറന്നു. ലാറ്റിനമേരിക്കൻ വീരനായകർക്കായി കേരളത്തിലുടനീളം വലിച്ചുകെട്ടിയ കൂറ്റൻ ഫ്ലക്സ്ബോർഡുകൾ ഇനിയെന്തുചെയ്യുമെന്ന ചോദ്യത്തിന് “കോഴിക്കൂടിന് കൂരയാക്കാം” എന്ന മറുപടി പല തരത്തിൽ ചിരിയൊരുക്കി. എന്നാൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെ  പ്രവര്‍ത്തകര്‍ ട്രോളുകളിൽ നിന്നും ഒരു പുതിയ ആശയത്തിലേക്കാണ് എത്തിയത്. […] More