
ഗീതു ചന്ദ്രകാന്ത്
പന്ത്രണ്ടു വർഷമായി മാധ്യമരംഗത്ത് സജീവം. മനോരമാ ന്യൂസിൽ ട്രയിനി റിപ്പോർട്ടറായി തുടക്കം. ഡി സി ബുക്സ് ദുബായി മീഡിയാ കോർഡിനേറ്ററായി പ്രവർത്തിച്ചു. വിവർത്തകയും ലൈഫ് കോച്ചും സാമൂഹ്യ പ്രവർത്തകയുമാണ്.
More stories
-
in Agriculture, Featured
യാത്രയയപ്പിന് കിട്ടിയ മാങ്കോസ്റ്റിന്‍ തൈയാണ് തുടക്കം; വിരമിച്ചപ്പോള്‍ 70 സെന്റ് വാങ്ങി പഴത്തോട്ടമുണ്ടാക്കിയ കോഴിക്കോട്ടുകാരന്
Promotion നീണ്ട കാലത്തെ സേവനത്തിനു ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിക്കുമ്പോള്‍ ‘ഇനിയെന്ത്’ എന്നൊരു കണ്ഫ്യൂഷന് രാജന് മാമ്പറ്റയ്ക്കുണ്ടായിരുന്നില്ല. “റിട്ടയര്‍മെന്റിനു ശേഷം എന്തായിരിക്കണം ചെയ്യേണ്ടതെന്ന് മുന്നേ ഞാന്‍ പദ്ധതിയിട്ടിരുന്നു,” കോഴിക്കോട് മുക്കംകാരനായ രാജന് മാമ്പറ്റ (നാട്ടുകാരുടെ മാമ്പറ്റ മാഷ്) പറയുന്നു. “പരമ്പരാഗത കര്‍ഷക കുടുംബമാണ് എന്റേത്. അച്ഛന് നല്ലയൊരു കൃഷിക്കാരനായിരുന്നു.” പോരാത്തതിന് കൃഷി ഓഫീസിലെ ജോലിയും. മുഴുവന്‍ സമയ കര്‍ഷകനാവാന്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് മുന്നൊരുക്കമൊന്നും വേണ്ടായിരുന്നു. വീടിരിക്കുന്ന വസ്തുവില്‍ പച്ചക്കറികൃഷി നേരത്തേ ഉണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ അവിടെ […] More
-
in Agriculture
30 വര്‍ഷം മുന്‍പ് അപൂര്‍വ്വ പഴങ്ങള്‍ കൃഷി ചെയ്ത സ്ത്രീ; അമ്മയുടെ ഓര്‍മ്മയില്‍ 350 ഇനം ഫലവൃക്ഷങ്ങളുടെ തോട്ടമൊരുക്കി മക്കള്‍
Promotion “ഇന്ന് ഞങ്ങളുടെ കൃഷിത്തോട്ടമൊരു ഫലവൃക്ഷത്തോട്ടമായിട്ടുണ്ടെങ്കില് അതിന്റെ ക്രെഡിറ്റ് മുഴുവന്‍ അമ്മ(അമ്പിളി)യ്ക്ക് അവകാശപ്പെട്ടതാണ്,” തിരുവനന്തപുരം വെഞ്ഞാറമൂടിനടുത്ത് അയിരൂര്കോണം സ്വദേശിയും ഐടി പ്രൊഫഷണലുമായ അനീഷ് പറയുന്നു. കേരളത്തില്‍ പല തരം പഴങ്ങളുടെ കൃഷിയിലേക്ക് ആളുകള്‍ വ്യാപകമായി തിരിയുന്നതിന് വളരെക്കാലം മുന്‍പ് അമ്പിളിയുടെ പറമ്പില്‍ അധികമാരും കേള്‍ക്കാത്ത ഫലവൃക്ഷങ്ങള്‍ സ്ഥാനം പിടിച്ചുതുടങ്ങിയിരുന്നു,1990-കളുടെ തുടക്കത്തില്‍ തന്നെ. കൃഷിയേയും ഫലവൃക്ഷങ്ങളേയും സ്നേഹിച്ച ആ സ്ത്രീ ഇന്നില്ല. എന്നാല്‍ അമ്മ നട്ടുനനച്ചു വളര്‍ത്തിയ സ്വപ്നങ്ങള്‍ മക്കള്‍ അനീഷിലൂടെയും മനീഷിലൂടെയും തഴച്ചുവളര്‍ന്നു. സ്വദേശിയും വിദേശിയുമായ 350-ഓളം […] More
-
in COVID-19
ഒറ്റപ്പെട്ട തുരുത്തില് നിന്നും സാന്ദ്രയെ പരീക്ഷാ ഹാളിലെത്തിക്കാന്‍ 2 ദിവസം പ്രത്യേക ബോട്ട് സര്‍വ്വീസ് നടത്തി ജലഗതാഗത വകുപ്പ് ജീവനക്കാര്‍
Promotion കോട്ടയത്തിന്റെ പടിഞ്ഞാറും ആലപ്പുഴയിലുമായി പരന്നു കിടക്കുന്ന വേമ്പനാട്ടുകായല്‍. കരയില്‍ നിന്നൊറ്റപ്പെട്ട് കായലിലെ കുഞ്ഞു തുരുത്തുകളില്‍ ഇപ്പോഴും ജീവിതം നെയ്യുന്നവര്‍ ധാരാളം. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോള്‍ വല്ലപ്പോഴും കടന്നുവരുന്ന ബോട്ടുകളില്‍ ജീവിതം കരുപ്പിടിപ്പിക്കുന്ന ഈ പ്രദേശങ്ങളിലുള്ളവരുടെ ജീവിതം വലിയ പ്രശ്നത്തിലായി. അവര്‍ക്കൊക്കെ കരകാണാന്‍ ബോട്ടുമാത്രമാണ് ആശ്രയം. പക്ഷെ, ലോക്ക്ഡൗണില്‍ പൊതുപരീക്ഷ തുടരുമെന്നു പ്രഖ്യാപിച്ചതോടെ കോട്ടയം ആലപ്പുഴ ബോട്ടുചാലിലുള്ള എം എം ബ്ലോക്കില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സാന്ദ്രയുടെ മനസ് കടലാഴത്തോളം വിങ്ങിയിരിക്കണം. എങ്ങനെ […] More
-
in Education
മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി അടുക്കളയില്‍ നിന്നും ലൈവായി ഒരു മുന്‍ ടെക്കി
Promotion ബി.ടെക്കുകാരിയായ ആശാ ബിനീഷിന് അടുക്കള പഠനപ്പുരകൂടിയായത് ഈ ലോക്ക്ഡൗണ്‍ കാലത്താണ്. ഉപ്പു മുതല്‍ മിക്സി വരെയുള്ള ഓരോന്നില്‍ നിന്നും പുത്തന്‍ അറിവുകളുടെ ലോകമാണ് വിവിധ മത്സരപ്പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി ആശ കണ്ടെത്തിയത്. ഭക്ഷണത്തോടൊപ്പം അറിവും വിളമ്പുന്ന ആശയുടെ അടുക്കളയില്‍ തയ്യാറാവുന്നത് വളരെ വ്യത്യസ്തമായൊരു പരിശീലന പരിപാടിയാണ്. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം “വീട്ടിലിരിക്കുന്ന കാലം എങ്ങനെ ഫലപ്രദമാക്കാമെന്ന ചിന്തയിലാണ് അടുക്കളയില്‍ നിന്നൊരു പരീക്ഷണത്തെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെ എന്റെ മുന്നില്‍ കണ്ടത് […] More
-
ലക്ഷത്തിലേറെ ചോദ്യോത്തരങ്ങള്‍, 24 പുസ്തകങ്ങള്‍… ഐ എ എസ് ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിന് ശിഷ്യര്‍ക്ക് വഴികാട്ടിയായി ഒരു സര്‍ക്കാര്‍ അധ്യാപകന്
Promotion പാലക്കാട്-തൃശ്ശൂര്‍ അതിര്‍ത്തി പ്രദേശമായ പഴയന്നൂരിലെ ഗവര്‍ണമെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍. സി ബി എസ് ഇ സ്കൂളുകളൊക്കെ കൂണുപോലെ മുളച്ചു പൊന്തുമ്പോഴും മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ ആ സ്കൂളില്‍ പഠിച്ചിരുന്നു. പക്ഷെ, ആ സ്കൂളില്‍ സ്ഥലം മാറി എത്തുന്ന അധ്യാപകരൊന്നും അധികകാലം അവിടെ നില്‍ക്കാറില്ല. മിക്കവരും ട്രാന്‍സ്ഫര്‍ വാങ്ങി മറ്റൊരിടത്തേക്കു പോകുകയോ ലീവെടുക്കുകയോ ആണ് ചെയ്യാറുള്ളത്. സൗകര്യങ്ങളേറെയുണ്ടായിരുന്നു ആ സ്കൂളില്‍. അതുതന്നെയായിരുന്നു ഇതിന് പിന്നില്‍. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം അധ്യാപകരുടെ […] More
-
in Agriculture, Featured
കൃഷിയില്‍ നിന്ന് 2 കോടിയോളം രൂപ: 40 ഏക്കറില്‍ പച്ചക്കറിയും കിഴങ്ങുകളും, 50 ഏക്കറില്‍ പഴങ്ങള്‍; കുറഞ്ഞ വിലയ്ക്ക് ജൈവ ഉല്പന്നങ്ങള്… ഇത് നെട്ടുകാല്‍ത്തേരിയുടെ വിജയം
Promotion ജയിലാണെങ്കിലും നെട്ടുകാല്‍ത്തേരി വേറെ ലെവലാണ്. തടവറയില്ലാത്ത ജയില്‍ ജീവിതമാണിവിടെ. തുറന്ന ജയിലാണ്. പക്ഷെ ജയില്പ്പുള്ളികളൊക്കെ വളരെ ചിട്ടയുള്ളവര്‍. സദാസമയവും ജോലി ചെയ്യുന്നവര്‍. അതിനൊരു കാരണമുണ്ട്. മറ്റ് ജയിലുകളില്‍ നിന്നുള്ള നല്ലനടപ്പുകാരെയാണ് തുറന്ന ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. കൃഷിയാണ് അവരുടെ പ്രധാന ജോലി. അതും ഒന്നൊന്നര കൃഷി. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം തിരുവനന്തപുരം നഗരത്തിനു കിഴക്ക് 35 കിലോമീറ്ററോളം മാറി അഗസ്ത്യാര്‍കൂട വനത്തിന്റെ താഴ്വരയില് വ്യാപിച്ചു കിടക്കുന്ന 474 ഏക്കറോളം […] More
-
ത്രീ-ഡി പ്രിന്ററില്‍ നൂറുകണക്കിന് ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് സൗജന്യമായി നല്കി ന്യൂയോര്‍ക്കിലെ മലയാളി നഴ്സ്
Promotion കോവിഡ്-19 വ്യാപനം ഇത്ര വേഗത്തിലാവുമെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കരുതിയിട്ടുണ്ടാവില്ല. ആരോഗ്യ രംഗത്ത് അതികായരായ അമേരിക്കയില്‍ പോലും വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ സ്റ്റോക്കില്ലാതെ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഏറെ ബുദ്ധിമുട്ടി. വേണ്ടത്ര മുന്‍കരുതല്‍ എടുക്കാന്‍ കഴിയാതെ പോയതിന്റെ ഫലം പേടിപ്പെടുത്തുന്നതായിരുന്നു. ഇതെഴുതുമ്പോള്‍ (മെയ് 5, 2020) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 12 ലക്ഷത്തിലധികമാണ്. മരണപ്പെട്ടവര്‍ 68,000-ത്തിലേറെയും. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. മാര്‍ച്ച് പകുതിയോടെ ന്യൂയോര്‍ക്ക് […] More
-
in Environment, Featured
ടെറസില്‍ ബബിള്‍ഗം മരവും കര്പ്പൂരവുമടക്കം 400 ഇനം അപൂര്‍വ്വ വൃക്ഷങ്ങളും സസ്യങ്ങളുമുള്ള കാട് വളര്‍ത്തി ഐ എസ് ആര് ഓ എന്‍ജിനീയര്‍
Promotion തികച്ചും സാധാരണമെന്ന് തോന്നിപ്പിക്കുന്ന യാത്ര അവിസ്മരണീയമാക്കിത്തീര്ക്കുന്നതില് ചിലപ്പോള്‍ പ്രകൃതിയുടെ ഇടപെടലുകളുമുണ്ടാകും. ഈ യാത്രയും അതുപോലൊന്നാണ്. എന്‍ജിനിയറായ ഷാജുവിന്റെ സ്വപ്നങ്ങളില്‍ മുപ്പത് വര്‍ഷം മുന്‍പ് വിരിഞ്ഞ സസ്യോദ്യാനമാണ് തിരുവനന്തപുരം നഗരത്തിനടുത്ത് മരുതൂര്‍കടവില്‍ വെറും നാലു സെന്റ് സ്ഥലത്ത് കനത്തുനില്‍ക്കുന്നത്. വീടിന്റെ 1,000 സ്ക്വയര്‍ഫീറ്റ് മാത്രം വരുന്ന മട്ടുപ്പാവിലാണ് നാനൂറോളം ഇനങ്ങളില്‍ പെട്ട സസ്യങ്ങള്‍ നട്ടുനനച്ച് അദ്ദേഹം ഒരു ‘ഓക്സിജന്‍ ഹബ്ബ്’ സൃഷ്ടിച്ചിരിക്കുന്നത്. ജീവിതം എന്‍ജിനിയറിംഗില്‍ ഒതുങ്ങേണ്ടിയിരുന്നയാള് മരക്കാട് സൃഷ്ടിച്ച് അദ്ഭുതം കാട്ടിയതില്‍ പ്രകൃതിയുടെ അദൃശ്യമായ ഒരിടപെടലുണ്ടാവുമെന്ന് ഇദ്ദേഹം […] More
-
in COVID-19
കൊറോണക്കാലം; കൃഷിയിറക്കാന്‍ ഭൂമി ചോദിച്ച് വിളിച്ചത് നടന് ജോയ് മാത്യുവിനെ, ഒറ്റക്കണ്ടീഷനില്‍ സമ്മതം നല്കി താരം
Promotion ലോക്ക്ഡൗണിനിടയില്‍ ഒരു ദിവസം. സിനിമാ നടനും സംവിധായകനുമായ ജോയ് മാത്യുവിനെത്തേടി ഒരു കോള്‍ എത്തി. “സാറേ, ഞങ്ങള്‍ സാറിന്റെ കളമശ്ശേരിയിലെ ഭൂമിയില്‍ കൃഷി ചെയ്തോട്ടെ?” അതായിരുന്നു വിളിച്ചവരുടെ ആവശ്യം. ഈ ആവശ്യം കേട്ട് ജോയ് മാത്യു ഞെട്ടിക്കാണും. കാരണം മുന്‍പെങ്ങും പരിചയമല്ലാത്തയാള് തന്നെ വിളിച്ചു കൃഷി ചെയ്യാന്‍ ഭൂമി നല്‍കാമോയെന്ന് ആവശ്യപ്പെടുന്നു. ആ കോള്‍ വെറുതെ ആയില്ല. അവരുടെ ആവശ്യം വളരെ ആത്മാര്‍ത്ഥമാണെന്ന് തോന്നിയ ജോയ് മാത്യു അത് അംഗീകരിച്ചു. അനോജിനും സെബാസ്റ്റിയനും കൃഷി നടത്താനായി […] More
-
കോവിഡ് ഭീതി വിതച്ച ലണ്ടനില്‍ ജോലിയും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധി പേര്; അവര്‍ക്ക് ഒറ്റ ഫോണ്‍ കോളില്‍ സഹായമെത്തിച്ച് മീന്‍ കടക്കാരന്
Promotion കോവിഡ്-19 ഭീതിയില്‍ ലോകമെമ്പാടും ആളുകള്‍ വീടുകളില്‍തന്നെ കഴിയുകയാണ്. മഹാമാരി താണ്ഡവമാടുന്ന ലണ്ടന്‍ നഗരത്തിന്റെ അവസ്ഥ അതിഭീകരമെന്ന് അവിടെ നിന്നുള്ള മലയാളി സുഹൃത്തുക്കള്‍ പറയുന്നു. ജോലിയും വാസസ്ഥലവും നഷ്ടപ്പെട്ട് അനേകം പേര്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. ഈ വിഷമങ്ങള്‍ക്കൊക്കെ ഇടയിലും നന്മയുടെ നുറുങ്ങുവെട്ടവുമായി ലണ്ടനില്‍ തോമസ് ആന്റണിയെപ്പോലെ ചിലരുണ്ട്, ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് താങ്ങായി. ലണ്ടന്‍ സമയം രാവിലെയാണ് ഞാന്‍ തോമസ് ആന്റണിയെ വിളിക്കുന്നത്. എന്തോ അത്യാവശ്യമുള്ളതു കൊണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു വിളിക്കാമോയെന്നു ചോദിച്ചു. ഒരു […] More
-
in Featured, Inspiration
200-ലേറെ ശാസ്ത്ര പുസ്തകങ്ങള്‍, പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍! യുറീക്കാ മാമന് ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു
Promotion “ഒരുനാള്‍ എന്റെ വീടിനു മുന്നിലെ തോടു വെട്ടുകയായിരുന്നു ഒരു അപ്പൂപ്പന്. എഴുപതോളം വയസുള്ള കാരിരുമ്പുപോലെ ഒറച്ച ശരീരമുള്ള ഒരു കര്‍ഷകത്തൊഴിലാളി. ചേറ് കരയിലേക്ക് തേകിയൊഴിച്ചപ്പോള് അതിലൊരു പാമ്പ്. അതു കിടന്നു പിടച്ചു. “ഞാനുടന്‍ വടിയെടുത്തു പാമ്പിനെ അടിക്കാനൊരുങ്ങി. പക്ഷെ അടിക്കും മുന്‍പ് തോട്ടില്‍ നിന്നും അപ്പൂപ്പന്റെ ശബ്ദമുയര്‍ന്നു: ‘കൊല്ലരുത് മോനേ, കൊല്ലരുത്’. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. “അപ്പൂപ്പന് കരയ്ക്കു കയറി. പാമ്പിനെ തോട്ടിലേക്ക് തിരികെയിട്ടു,” ആദ്യത്തെ പ്രകൃതിപാഠം പഠിപ്പിച്ച […] More
-
‘ഇതാണ് ഞങ്ങളുടെ കുടുംബം’: 200-ലധികം കുഞ്ഞുങ്ങള്‍ക്ക് ‘ചില്ല’യൊരുക്കി അനിലും റോജയും
Promotion തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്പില് ഒരു ഉപവാസം നടക്കുകയാണ്. നഴ്സും സര്‍ക്കാരിന്റെ എച്ച് ഐ വി എയ്ഡ്സ് ബോധവല്‍ക്കരണ പരിപാടിയില്‍ സന്നദ്ധ പ്രവര്‍ത്തകയുമായ റോജ അതില്‍ പങ്കെടുക്കുന്നുണ്ട്. അപ്പോഴാണ് സെക്രട്ടറിയേറ്റിനു മുന്നിലൂടെ ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് പോകുന്നത്. പെട്ടെന്ന് അവര്‍ സമരപ്പന്തലിലേക്ക് കടന്നു വന്നു. ആ സ്ത്രീ അപ്പോഴും കരയുന്നുണ്ടായിരുന്നു. ജീവിതം മടുത്ത് ട്രെയിനിനു മുന്നില്‍ ചാടി മരിക്കാനായിരുന്നു അവരുടെ പാച്ചില്‍. അതു മനസിലാക്കിയ റോജ ആ കുഞ്ഞുങ്ങളെ അവരുടെ കൈയ്യില്‍ നിന്നു പിടിച്ചു […] More