
ജൈവ അരി
More stories
-
in Agriculture, Featured
ബെംഗളുരുവിനടുത്ത് 40 ഏക്കര്‍ തരിശുഭൂമിയില്‍ ജൈവ ഭക്ഷ്യവനം, 150-ലേറെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍! മലയാളി ടെക്കികളുടെ 5 വര്‍ഷത്തെ പരിശ്രമം
Promotion ശാന്തമായ ഒരു സ്ഥലം. മരങ്ങളും ചെടികളും നിറഞ്ഞ തൊടി. മനസ്സിനിണങ്ങിയ ഒരു വീട്. അതിന്റെ മുറ്റത്തിങ്ങനെ കാറ്റും കൊണ്ട് ഇരിക്കണം. “അവിടെ കണ്ണടച്ചിങ്ങനെയിരുന്നാല് ഈ ഭൂമി നമുക്ക് വേണ്ടി ചലിക്കുന്നതായി തോന്നിപ്പോകും,” എന്ന് ബെംഗളുരുവില്‍ സിസ്കോയില് മാനേജരായ തിരൂര്‍ക്കാരന്‍ ബൈജു. അതുകേട്ടിരുന്ന സുഹൃത്ത് ശിഹാബ് ചോദിച്ചു: “സംഭവം ശരി തന്നെ. അതുകൊണ്ടല്ലേ ബൈജു ചേട്ടാ ഇങ്ങള് അങ്ങനൊരു സ്ഥലത്തു തന്നെ പോയി താമസിക്കുന്നത്?” പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com എന്നിട്ട് ശിഹാബ് എന്നോടായി […] More
-
in Agriculture
86-ാം വയസ്സിലും 12 ഏക്കറില്‍ പാടത്തും പറമ്പിലും ഇറങ്ങി ജൈവകൃഷി ചെയ്യുന്ന നാരായണേട്ടന്
Promotion വരമ്പു വെട്ടലും വിതയ്ക്കലും വളമിടലും നടലും വിളവെടുക്കലുമൊക്കെയായി പകലന്തിയോളം പാടത്തും പറമ്പിലുമൊക്കെയാണ് ആര്യാട്ട് നാരായണന്. നെല്ലും പച്ചക്കറിയുമൊക്കെയായി 12 ഏക്കറിലേറെ കൃഷിയുണ്ട്. പ്രായം 86 ആയി. കഴിഞ്ഞ 38 വര്‍ഷമായി കൃഷി മാത്രമാണ് ഈ പന്തളംകാരന്റെ ജീവിതം. പ്രായമൊക്കെയായില്ലേ ഇനി നാരായണന് ചേട്ടന് വിശ്രമിക്കാലോ എന്നൊന്നും ചേദിക്കേണ്ട. വിശ്രമജീവിതം എന്നൊരു വാക്ക് പോലും അദ്ദേഹത്തിന്റെ ഡിക്ഷ്ണറിയില് ഇല്ലെന്നാകും മറുപടി. അച്ഛനും ചേട്ടനും പിന്നാലെ കൃഷിയിലേക്കെത്തിയ നാരായണന് കൃഷിയോട് വെറും കമ്പമല്ല. മനസു നിറഞ്ഞ ഇഷ്ടവും സ്നേഹവുമാണ്. […] More
-
തീവ്രവാദവും ദാരിദ്ര്യവും ദുരിതം വിതച്ച ഗാരോ കുന്നുകളില്‍ റബര്‍ കൃഷിയിലൂടെ വലിയ മാറ്റം കൊണ്ടുവന്ന മലയാളി സ്ത്രീ
Promotion 1977-ലെ ഗാന്ധി ജയന്തി ദിനത്തിലാണ് ഇടുക്കിക്കാരിയായ സിസ്റ്റര്‍ റോസ് മേഘാലയയിലെത്തുന്നത്. ഭോപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ ഗോത്രവര്‍ഗ പ്രദേശമായ ഗാരോ കുന്നുകളിലേക്ക് പോകുന്നത്. മെഡിക്കല്‍ മിഷന് സിസ്റ്റേഴ്സ് എന്ന സന്യാസിനി സഭയുടെ ഭാഗമായിരുന്നു സിസ്റ്റര്‍ റോസ്. ആദ്യം വെസ്റ്റ് ഗാരോ ഹില്‍സില്‍ രാജാബല എന്ന സ്ഥലത്തായിരുന്നു. അന്നുവരെ അവര്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരമായ സ്ഥലം, നല്ല വളക്കൂറുള്ള മണ്ണ്. പക്ഷേ ഇതൊക്കെയായിട്ടും, ജനങ്ങളെല്ലാം ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. രാജാബലയിലെ […] More
-
in Agriculture
നേട്ടങ്ങളുടെ ക്രെഡിറ്റെല്ലാം കണ്ണൂരിലെ ഈ ഗ്രാമത്തിനും കര്‍ഷകര്‍ക്കും: ഉപ്പുവെള്ളത്തിലും നല്ല വിളവ് തരുന്ന 4 നെല്ലിനങ്ങളും ജൈവകൃഷിക്കായി ‘ജൈവ’ യും വികസിപ്പിച്ച കൃഷിശാസ്ത്രജ്ഞ
Promotion “വെ റുതെ ഇങ്ങനെ ക്ലാസ്സെടുത്തിട്ടൊന്നും ഒരു കാര്യവുമില്ല. കൈപ്പാടിന് പറ്റിയ പുതിയ നെല്‍വിത്ത് വേണം,” ഒരു കര്ഷകന് എഴുന്നേറ്റ് നിന്ന് പറഞ്ഞു. ചേമഞ്ചേരി ഗോവിന്ദന് നമ്പ്യാര്‍ ആയിരുന്നു ആ കര്ഷകന്. ഓരോ മണ്ണിനും യോജിച്ച പലതരം നെല്‍വിത്തുകളെക്കുറിച്ച് ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയായിരുന്ന ശാസ്ത്രജ്ഞ ഒന്ന് അമ്പരന്നു. കൃഷിശാസ്ത്രത്തില്‍ പി എച്ച് ഡി ഒക്കെ കഴിഞ്ഞ് പന്നിയൂര്‍ കുരുമുളകു ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഡോ. ടി വനജയെ കണ്ണൂരിലെ ഏഴോം പഞ്ചായത്തില്‍ ക്ലാസ്സെടുക്കാന്‍ വിളിക്കുന്നതും പഴയൊരു ഓര്‍മ്മയുടെ ബലത്തില്‍ അവരവിടെ […] More
-
in Environment, Featured
ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്
Promotion “ഇന്നലെ ഞങ്ങളുടെ വീടിന്റെ കല്ലിടീല്‍ ആയിരുന്നു കേട്ടോ,” നാലഞ്ച് വര്‍ഷം മുമ്പ് ശില്പി മോഹന്‍ ചവറ ഫേസ്ബുക്കില്‍ കുറിച്ചു. “ക്ഷമിക്കണം കേട്ടോ, ആരെയും ക്ഷണിക്കാനോ അറിയിക്കാനോ കഴിഞ്ഞില്ല, ഞങ്ങള്‍ നാലാളും പറമ്പിലെ കുറെ കിളികളും മാത്രം.” മോഹന്റേയും രുഗ്മിണിയുടെയും മക്കള്‍ സൂര്യയും ശ്രേയയുമാണ് കല്ലിട്ടത്. “മേല്‍ക്കൂര കെട്ടിയതിനു ശേഷമാണ് ഞങ്ങളുടെ ജീവനുള്ള വീടിന്റെ അടിത്തറയ്ക്കു കല്ലിട്ടത്. ജീവനുള്ള നാല് തേക്കുമരങ്ങളാണ് ഞങ്ങളുടെ വീട് താങ്ങുന്നത്.” പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ചെറുപ്പകാലത്ത് […] More
-
in Agriculture
1,600 കർഷകര്‍, 80 കോഴ്സുകൾ! കൃഷിയിലൂടെ നല്ല വരുമാനമുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ പഠിപ്പിക്കുന്ന ദമ്പതികള്‍
Promotion നല്ല ജോലി…മികച്ച വരുമാനം… ഈ സ്വപ്നം സഫലമാക്കാനാണല്ലോ നാടും വീടും വിട്ട് മരുഭൂമിയിലൊക്കെ പോയി വിയര്‍പ്പൊഴുക്കുന്നത്. എന്നാൽ വിദേശത്തൊന്നും പോവണ്ട, നാട്ടില്‍ തന്നെ കൃഷി ചെയ്ത് നല്ല വരുമാനം നേടാമെന്നാണ് ദമ്പതികളായ ഈ ശാസ്ത്രജ്ഞര്‍ പറയുന്നത്. “കേരളത്തിലോ? കടംകയറി കുത്തുപാളയെടുക്കും!” എന്നല്ലേ ഇപ്പോള്‍ ഉള്ളില്‍ ചിരിച്ചത്? പക്ഷേ, ഡോ. രോഹിണി അയ്യരും (75) ഭര്‍ത്താവ് രാജ ദുരൈ അയ്യരും (84) പന്ത്രണ്ട് വര്‍ഷമായി കൊല്ലത്ത് ഇതിനുള്ള സൂത്രങ്ങള്‍ നാട്ടിലെ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുക്കുന്നു.. ഇതിനോടകം 1,600 കർഷകരെ […] More
-
in Featured, Innovations
കടലോരത്ത് ദിവസവും തള്ളുന്ന ടണ്‍കണക്കിന് മത്സ്യാവശിഷ്ടങ്ങള്‍ ജൈവവളമാക്കി ഇരട്ടി വിളവ് നേടാന്‍ മഹേശ്വരി
Promotion “തൃശ്ശൂര്‍ വാടാനപ്പിള്ളിയില്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്,” മഹേശ്വരി പറയുന്നു. “അവിടെ എന്റെ അച്ഛന് മീന്‍വേസ്റ്റ് ഉപ്പും ചേര്‍ത്ത് തെങ്ങിന് വളമായി ഇടുമായിരുന്നു. നിങ്ങള്‍ വിശ്വസിക്കുമോന്നറിയില്ല, ഞങ്ങടെ ഓരോ തെങ്ങിലും ഇരട്ടി തേങ്ങയുണ്ടാകുമായിരുന്നു.” അതൊക്കെ കുറെക്കാലം മുമ്പാണ്. മഹേശ്വരി വിവാഹിതയായി മുനമ്പത്ത് എത്തിയ മഹേശ്വരി ആ കടല്‍ത്തീരത്ത് കൊണ്ടുവന്ന് തള്ളുന്ന മത്സ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ട് മനസ്സുമടുത്തപ്പോള്‍ അച്ഛന് നല്കിയ പാഠം വീണ്ടുമോര്‍ത്തു, ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം. “വലിയ ഫിഷിങ്ങ് കമ്പനികള്‍ കുറഞ്ഞത് […] More
-
കാന്‍സര്‍ ഭീതി ഒരു നാടിന്റെ മുഖം മാറ്റിയതിങ്ങനെ: കേരളത്തിന് മുന്‍പേ നടന്ന വെങ്ങേരി
Promotion കോഴിക്കോട് നഗരസഭയിലെ വെങ്ങേരി വാര്‍ഡില്‍ ഒരു സര്‍വ്വേ നടന്നു. 2006ലായിരുന്നു അത്. പ്രോവിഡന്‍സ് വിമന്‍സ് കോളെജിലെ എന്‍ എസ് എസ് പ്രവര്‍ത്തകരാണ് സര്‍വ്വേ നടത്തിയത്. അതിലെ ഒരു കണ്ടെത്തല്‍ അവരെ ഞെട്ടിച്ചുകളഞ്ഞു; വാര്‍ഡിലെ 101 വീടുകളില്‍ മാത്രം എഴ് കാന്‍സര്‍ രോഗികള്‍! അതില്‍ അഞ്ചുപേരും സ്ത്രീകള്‍. “സിനിമാ തിയ്യേറ്ററിലും റേഡിയോയിലും, ടി വിയിലുമൊക്കെ എപ്പോഴും പരസ്യങ്ങളാണ്, പുകവലിയും മദ്യപാനവുമൊക്കെ കാന്‍സറിന് കാരണമാകുമെന്ന്. എന്നാല്‍ കാന്‍സര്‍ രോഗികളെന്ന് കണ്ടെത്തിയ ഈ സ്ത്രീകളില്‍ ആര്‍ക്കും തന്നെ വലിയോ കുടിയോ […] More
-
in Agriculture
നാല് ബന്ധുക്കളെ കാന്‍സര്‍ കൊണ്ടുപോയപ്പോള്‍ 40 വര്‍ഷം ക്യാമറ പിടിച്ച മണി മണ്ണിലേക്കിറങ്ങി; പിന്നീട് സംഭവിച്ചത്
Promotion “ഇ ത് പൊന്നപ്പന് അല്ല തങ്കപ്പന് തന്നെയാ!” ടെറസ് തോട്ടത്തില്‍ കൂട്ടമായെത്തിയ പൊന്നട്ടകളെക്കുറിച്ചാണ് സി കെ മണിച്ചേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ്. “കൃഷിയിലെ ശത്രുകീടം എന്ന് പറഞ്ഞു നാം നശിപ്പിക്കുന്ന ഈ പൊന്നട്ട കര്‍ഷകന്റെ മിത്രം തന്നെയാണ്,” സ്വന്തം നിരീക്ഷണം അദ്ദേഹം കൃഷിഗ്രൂപ്പുകളിലെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയാണ്. “ജീവനുള്ള ഒരു സസ്യത്തെയും ആഹാരമായി എടുക്കാതെ കൊഴിഞ്ഞു വിഴുന്ന ജൈവവാശിഷ്ടങ്ങളെ മാത്രം ആഹാരമാക്കി മാറ്റി കൊണ്ടിരിക്കുന്ന ഈ പൊന്നപ്പന് നമ്മുടെ മണ്ണുതിന്നുന്ന നാടന്‍ മണ്ണിരയെ പോലെ എനിക്ക് മട്ടുപ്പാവ് കൃഷിയില്‍ മിത്രം […] More
-
ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക
Promotion ഒരു പയറുമണി പാകി മുളപ്പിക്കാനുള്ള ഭൂമി സ്വന്തമായില്ല. വീട്ടില്‍ പ്രാരാബ്ദങ്ങള്‍ക്കും ദാരിദ്ര്യത്തിനും ഒരുകുറവുമുണ്ടായിരുന്നില്ല. ജീവിക്കാന്‍ വേണ്ടി പല തൊഴിലുമെടുത്തു. ഓരോ ദിവസവും തള്ളി നീക്കാന്‍ കൂലിപ്പണിയെടുത്തു, അലഞ്ഞു… മതിലെഴുത്തായിരുന്നു കുറെ നാള്. എന്നിട്ടും കോഴിക്കോട് കുണ്ടായിത്തോടുകാരന് കെ പി ഇല്യാസ് (33) പാടവും പച്ചപ്പുമൊക്കെ സ്വപ്നം കണ്ടു. കര്‍ഷകനാവണം എന്ന ചിന്ത മനസ്സിലെവിടേയോ ഉറച്ചിരുന്നു. കൃഷി ചെയ്യാന്‍ എന്നെങ്കിലും അവസരമുണ്ടാകുമെന്ന് ഇല്യാസ് ഉറച്ചുവിശ്വസിച്ചു. എന്തെങ്കിലും ജോലി ചെയ്യാതെ മുന്നോട്ടുപോകാന്‍ പ്രയാസമായിരുന്നിട്ടും കൃഷി എന്ന സ്വപ്നത്തിന് വേണ്ടി […] More
-
4.5 ഏക്കറില്‍ 5,000 മരങ്ങള്‍, 10 കുളങ്ങള്‍, കാവുകള്‍, ജൈവപച്ചക്കറി: 10 വര്‍ഷംകൊണ്ട് ഇവരുടെ പ്രണയം തഴച്ചുപടര്‍ന്നതിങ്ങനെ
Promotion പ്രകൃതിയെ പ്രണയിക്കുന്ന രണ്ടു ചെറുപ്പക്കാര്‍–കണ്ണൂരുകാരന് വിജിത്തും ആലപ്പുഴക്കാരി വാണിയും. രണ്ട് ദിക്കുകളിലിരുന്ന് പ്രകൃതിയെ സ്നേഹിച്ച ഇവര്‍ നാളുകള്‍ നീണ്ട സൗഹൃദത്തിന് ശേഷം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പാരമ്പര്യരീതികളോട് ‘പോയിപണി നോക്കാന്‍’ പറഞ്ഞ്, താലികെട്ടില്ലാതെ, വില കൂടിയ ആടയാഭരണങ്ങളില്ലാതെ അവര്‍ ഒരുമിച്ചു. കല്യാണം കൂടാനെത്തിയവര്‍ക്ക് അവര്‍ തന്നെ കൃഷി ചെയ്തുണ്ടാക്കിയ നെല്ല് കുത്തിയെടുത്ത അരിയുടെ ചോറു വിളമ്പി. വീട്ടുവളപ്പില്‍ കൃഷി ചെയ്തെടുത്ത പച്ചക്കറികള്‍ കൊണ്ട് സമ്പാറും അവിയലുമൊക്കെ ഉണ്ടാക്കി. എതിര്‍പ്പുകളുടെ മുനവെച്ച വാക്കുകളെ അവര്‍ ജീവിതം കൊണ്ട് […] More
-
ആനന്ദ ഫാമിങ്, പ്രോജക്ട് എര്‍ത്ത് വേം;15-ാംവയസ്സില്‍ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയ ‘കുട്ടിക്കര്‍ഷകന്റെ’ സ്വപ്നപദ്ധതികള്‍
Promotion അഞ്ച് വര്‍ഷം മുമ്പ് കേരളത്തിലെ എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കുമായി ജൈവകൃഷിയെക്കുറിച്ച് ക്ലാസ്സെടുക്കുമ്പോള്‍ വയനാടുകാരന്‍ സൂരജ് പുരുഷോത്തമന് ഒരു പൊടിമീശക്കാരന് പയ്യനായിരുന്നു. കൃഷിയില്‍ സ്വന്തം അനുഭവം വിവരിക്കുകയായിരുന്നു ആ കുട്ടിക്കര്ഷകന്. ആ കുഞ്ഞ് ജൈവകര്‍ഷകന്റെ അനുഭവങ്ങള്‍ എം എല്‍ എമാര്‍ കൗതുകത്തോടെ കേട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഉപഹാരവും സ്വീകരിച്ചാണ് സൂരജ് മടങ്ങിയത്. നന്നേ ചെറുപ്പത്തില്‍ തന്നെ അപ്പു എന്ന് കൂട്ടുകാരും വീട്ടുകാരുമൊക്കെ വിളിക്കുന്ന സൂരജ് കൃഷിപ്പണി തുടങ്ങിയിരുന്നു. സ്കൂള്‍ വിട്ടുവന്നാല്‍ കൂട്ടുകാരൊക്കെ […] More