More stories

 • in

  കോവിഡ് 19 രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സ്വന്തം വീട് വിട്ടു നല്‍കി പത്തനംതിട്ടക്കാരന്‍

  Promotion എഴുത്തുകാരനാകാന്‍ മോഹിച്ച ഒരു പ്രവാസിയാണ് ഇരവിപേരൂര്‍ തോട്ടപ്പുഴ പേള്‍ ഹില്‍സ് കണ്ടത്തില്‍ മാത്യു വര്‍ഗീസ്.  വാഹനപ്രേമി കൂടിയാണ് ഈ പത്തനംതിട്ടക്കാരന്‍. എന്നാല്‍ ഈ പ്രവാസിയുടെ തീരുമാനത്തിന് കൈയടിക്കുകയാണിപ്പോള്‍ നവമാധ്യമങ്ങളും മലയാളികളും. ലോകത്തെയാകെ ഭീതിയുടെ മുനമ്പിലേക്കെത്തിച്ച കോവിഡ് 19-നെ നേരിടാന്‍ സ്വന്തം വീട് നല്‍കാന്‍ തയാറായിരിക്കുകയാണ് മാത്യു. കൊറോണ വൈറസിനെ ഭയന്ന് ആളുകള്‍ വീടുകളില്‍ മാത്രമായി ജീവിക്കുമ്പോള്‍ സ്വന്തം വീട് തന്നെ ഐസൊലേഷന്‍ വാര്‍ഡിനായി പ്രയോജനപ്പെടുത്തിക്കോളൂവെന്നാണ് മാത്യു പറയുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More

 • in ,

  ‘അന്നാദ്യമായി ഞാന്‍ ഒരു ഹീറോ ആയെന്ന് എനിക്ക് തോന്നി’: കല്‍പറ്റയിലെ ഈ ചെരുപ്പുകുത്തിക്ക് ലോകമെങ്ങും സുഹൃത്തുക്കള്‍,  കൈകൊടുത്ത് സഹായിച്ചത് നിരവധി പേരെ

  Promotion വയനാട് കല്‍പറ്റ പഴയ ബസ് സ്റ്റാന്‍റിനടുത്ത് റോഡരുകിലാണ് രമേഷ് സാധാരണ ഇരിക്കുന്നത്. പഴയൊരു ഫള്ക്‌സ് ഷീറ്റും ചാക്കും നിലത്തുവിരിച്ച് മതിലില്‍ ചാരിയങ്ങനെയിരിക്കും. ചെരുപ്പുതുന്നിക്കാനും ബാഗ് നന്നാക്കാനുമായി ആളുകള്‍ വരുന്നതും കാത്ത് രമേഷ് കുമാര്‍ ആര്‍ സി (33) അവിടെയുണ്ടാവും. പാവങ്ങളും വൃദ്ധരുമായവര്‍ ചെരുപ്പോ കുടയോ നന്നാക്കാനെത്തിയാല്‍ സൗജന്യമായി ചെയ്തുകൊടുക്കും. എന്നാല്‍ ആരെങ്കിലും സഹായം ചോദിച്ച് വിളിച്ചാല്‍, അതെല്ലാം ഒതുക്കി ഉപകരണങ്ങളെല്ലാം മൂടിയിട്ട് രമേഷ് അങ്ങ് ഇറങ്ങിച്ചെല്ലും. “ചെരുപ്പ് തുന്നിക്കൊടുക്കാം, കീറിപ്പറിഞ്ഞ ജീവിതങ്ങള്‍ എങ്ങനെ തുന്നിച്ചേര്‍ക്കും,” എന്ന […] More

 • in ,

  ‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്‍കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു

  Promotion കല്‍പ്പറ്റയ്ക്കടുത്ത് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്ന മനോഹരമായ പ്രദേശം. മേല്‍മുറി പാടത്തുംപീടിയേക്കല്‍ മൊയ്തുവും ഭാര്യ നബീസയും ഇവിടെ പശുക്കളെ വളര്‍ത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷം 50 കഴിഞ്ഞു. ഏഴ് പശുക്കള്‍. ദിവസം അന്‍പതു ലിറ്ററോളം പാല്‍ തരിയോട് ക്ഷീര സംഘത്തില്‍ അളക്കും. എഴുപത്തിയഞ്ചുകാരനായ മൊയ്തു അവശനായതോടെ നബീസയും, മകന്‍ അഷറഫും സഹായിച്ചാണ് പശുക്കളെ വളര്‍ത്തിപ്പോന്നിരുന്നത്. വയനാടന്‍ കുന്നുകളുടെ സൗന്ദര്യവും സമൃദ്ധിയും. നല്ലപോലെ അധ്വാനിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നതെങ്കിലും സന്തോഷമായിരുന്നു. പ്രകൃതിക്ക് പോറലേല്‍പിക്കാത്ത ഷോപ്പിങ്ങ്, ഒപ്പം ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com […] More

 • in

  ഉച്ചക്ക‍ഞ്ഞി വെയ്ക്കുന്ന തൊഴിലാളി മുതല്‍ ഡോക്ടര്‍മാര്‍ വരെ: ചിന്തകള്‍ പങ്കുവെയ്ക്കാന്‍ മലയാളി സ്ത്രീകളുടെ കൂട്ടം, പ്രളയകാലത്ത് ആഴ്ചകളോളം ഉണര്‍ന്നിരുന്ന പെണ്‍പട

  Promotion നിഷാ രാമചന്ദ്രന്‍ കഴിഞ്ഞ വര്‍ഷമാണ് എസ് എസ് എല്‍ സി പാസായത്. കഴിഞ്ഞ വര്‍ഷം തന്നെയാണ് അവരുടെ മകനും എസ് എസ് എല്‍ സി പാസായത്. നിഷ ആലപ്പുഴ ജില്ലയിലെ പാണാവള്ളിയ്ക്കടുത്തുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി വെയ്ക്കുന്ന പാചകക്കാരിയാണ്. പഠിക്കാനൊന്നും സാഹചര്യമില്ലാതിരുന്ന നിഷ കഴിഞ്ഞ വര്‍ഷം പത്താംക്ലാസ് തുല്യതാ പരീക്ഷ പാസായാണ് മകനൊപ്പം ആ കടമ്പ കടന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കൊച്ചിയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘കാണാമറയത്തെ കയ്യൊപ്പുകള്‍’ എന്ന […] More

 • in ,

  വാപ്പയ്ക്കും തുണിക്കച്ചവടമായിരുന്നു, എല്ലാരേം സഹായിക്കുമായിരുന്നു; ആ വാപ്പയെപ്പോലെയാണ് ഈ മകനും

  Promotion മട്ടാഞ്ചേരിക്കാരുടെ പ്രിയപ്പെട്ടവന്‍. മുഹമ്മദ് എന്നാണ് പേര്. തുണിക്കച്ചവടക്കാരനായിരുന്നു. ആരെയും എപ്പോഴും സഹായിച്ചിരുന്നൊരു മനുഷ്യന്‍. മുഹമ്മദിന് പക്ഷേ ബിസിനസില്‍ അടി പറ്റി. പലരും കടത്തിനാണ് മുഹമ്മദില്‍ നിന്നു തുണിത്തരങ്ങള്‍ വാങ്ങിയിരുന്നത്. ‘പൈസ ഇപ്പോ ഇല്ലാ.. പിന്നെ തരാട്ടാ…’ ഈ വാക്കിനെ വിശ്വസിച്ച മുഹമ്മദിന് പക്ഷേ പലരും പൈസയൊന്നും തിരികെ കൊടുത്തില്ല. അത് ചോദിക്കാനും അദ്ദേഹത്തിന് വിഷമമായിരുന്നു. ഒടുവില്‍ തുണിക്കട പൂട്ടേണ്ടി വന്നു. ഭാര്യ റുഖിയയും എട്ട് മക്കളുമുള്ള കുടുംബത്തെ കഷ്ടപ്പെട്ടാണ് മുഹമ്മദ് പോറ്റിയത്. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും കാരുണ്യപ്രവര്‍ത്തികളിലും സജീവമായിരുന്നു. […] More

 • in ,

  ആക്രി പെറുക്കി നേടിയത് 9,500 രൂപ! നവകേരള നിര്‍മ്മിതിക്ക് ഈ സ്കൂള്‍ കുട്ടികള്‍ പണം കണ്ടെത്തിയത് ഇങ്ങനെ

  Promotion കുറേ സ്കൂള്‍ കുട്ടികള്‍ വീടായ വീട് മുഴുവന്‍ കയറിയിറങ്ങി ആക്രി സാധനങ്ങള്‍ ശേഖരിക്കുകയാണ്. അല്‍ഭുതമായിരുന്നു കാഴ്ചക്കാര്‍ക്ക്. എന്നാല്‍ കാര്യമറിഞ്ഞപ്പോള്‍ അല്‍ഭുതവും സംശയവുമെല്ലാം മാറി. ആളുകള്‍ കൂട്ടമായെത്തി അവരോടൊപ്പം കൂടി. പോവുന്നിടത്തെല്ലാം ഹൃദയം നിറഞ്ഞ സ്വീകരണം. കാസര്‍ഗോഡ് ജില്ലയിലെ മേലാങ്കോട്ട് ആണ് സംഭവം. അഞ്ഞൂറ് വീടുകളില്‍ നിന്ന് പൊട്ടിയ പാട്ടയും ബക്കറ്റും കസേരയും കാര്‍ഡ് ബോര്‍ഡുപെട്ടികളുമൊക്കെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചു . ആക്രിമൊത്തം വിറ്റപ്പോള്‍ 9,500 രൂപ കിട്ടി. ആ തുക അവര്‍ പ്രളയത്തില്‍ മുങ്ങിനിവര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി […] More

 • in

  അരുമ മൃഗങ്ങളെ വാങ്ങരുത്! ഇവര്‍ പറയുന്നതിന് കാരണമുണ്ട്

  Promotion പ്രളയജലം പൊങ്ങിപ്പൊങ്ങിവന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. മാറ്റിയുടുക്കാനുള്ള തുണിപോലും പലര്‍ക്കും കൈയ്യില്‍ വെക്കാന്‍ കഴിഞ്ഞില്ല. ജീവനും കൊണ്ടുള്ള പാച്ചിലായിരുന്നു. അതിനിടയില്‍ പലര്‍ക്കും സ്വന്തം അരുമ മൃഗങ്ങളെ ഒപ്പം കൂട്ടാനായില്ല. മുട്ടിയുരുമ്മിയും മുരണ്ടും ഒപ്പം നടന്ന പട്ടിക്കുഞ്ഞുങ്ങളെയും മടിയില്‍ കയറിയിരുന്നു കൊഞ്ചാന്‍ കാത്തിരിക്കുന്ന അരുമപ്പൂച്ചകളെയും വിധിക്ക് വിട്ടുകൊടുത്ത്… വിങ്ങുന്ന മനസ്സോടെയാണ് പലരും വെള്ളം കയറിയ വീടുകളില്‍ നിന്ന്  സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിയത്. ഒട്ടും പ്രതീക്ഷിക്കാതെ വന്നെത്തിയ ദുരന്തം എത്ര അരുമകളുടെ ജീവന്‍ കവര്‍ന്നിട്ടുണ്ടാവും… പ്രളയത്തിന്‍റെ ദയക്ക് […] More

 • in ,

  ട്രോള്‍മഴ ഒഴിഞ്ഞപ്പോള്‍ പെയ്ത നന്മമഴ: ഫ്ലെക്സുകൾ കൊണ്ട് ഇവര്‍ മേഞ്ഞത് നൂറുകണക്കിന് വീടുകള്‍

  Promotion മെസ്സിയുടെ അർജന്‍റീനയും നെയ്മറിന്‍റെ ബ്രസീലും ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റില്‍ നിന്നും പുറത്തായപ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് ആരാധകരുടെ ചങ്കിടിപ്പ് നിന്നു. തോൽവിയുടെ വേദനയിലും ചിരിക്കാനുള്ള സ്പോർട്സ്മാൻ സ്പിരിറ്റാണ് പിന്നീട് കണ്ടത്. സ്വയം ട്രോളിയും പരസ്പരം പരിഹസിച്ചും ഫുട്ബോൾ ആരാധകർ വേദന മറന്നു. ലാറ്റിനമേരിക്കൻ വീരനായകർക്കായി കേരളത്തിലുടനീളം വലിച്ചുകെട്ടിയ കൂറ്റൻ ഫ്ലക്സ്ബോർഡുകൾ ഇനിയെന്തുചെയ്യുമെന്ന ചോദ്യത്തിന് “കോഴിക്കൂടിന് കൂരയാക്കാം” എന്ന മറുപടി പല തരത്തിൽ ചിരിയൊരുക്കി. എന്നാൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെ  പ്രവര്‍ത്തകര്‍ ട്രോളുകളിൽ നിന്നും ഒരു പുതിയ ആശയത്തിലേക്കാണ് […] More

 • in ,

  ‌‌ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍

  Promotion ആയിരങ്ങളെ വീടുകളിൽ നിന്നും ഇറക്കിവിട്ട വെള്ളപ്പൊക്കം ആലപ്പുഴയിലും കുട്ടനാട്ടിലും നിരവധി ജീവിതങ്ങളെ നിരാധാരമാക്കി. ദുരന്തത്തിന്‍റെ ഒാർമ്മകളെ കുടഞ്ഞുകളഞ്ഞ് ജീവിതം തിരിച്ചുപിടിക്കാൻ തയ്യാറെടുക്കുമ്പോൾ അവരറിഞ്ഞു, ഒന്നും പഴയതുപോലെയാവില്ലെന്ന്, ഒരുപാട് കാര്യങ്ങൾക്കായി കൈ നീട്ടേണ്ടി വരുമെന്ന്… ഉടുതുണിക്കുപോലും. “പ്രിയരെ, “ഓണം, പെരുന്നാൾ ,ക്രിസ്തുമസ്, ജന്മദിനം, വിവാഹം.. സന്തോഷ അവസരങ്ങളിൽ നാം പുത്തനുടുപ്പ് അണിയുമ്പോൾ നമുക്കിടയിൽ സാമ്പത്തിക പരാധീനത മൂലം വസ്ത്രമെടുക്കാതെ സങ്കടപ്പെടുന്നവരുണ്ടോ ? എനിക്ക് എപ്പോൾ പുത്തൻ വസ്ത്രം എടുക്കും എന്ന കുട്ടി കുറുമ്പിന്‍റെ   ചോദ്യത്തിന് മുന്നിൽ പിടയുന്ന പിതൃഹൃദയമുണ്ടോ […] More

 • in

  സുനാമികയെപ്പോലെ ചേക്കുട്ടിയും: തുണിക്കീറുകളിൽ നിന്ന് അതിജീവനത്തിന്‍റെ ആകാശങ്ങളിലേക്ക്

  Promotion പതിനാല് വർഷങ്ങൾക്ക് മുമ്പ്. കടലോര പ്രദേശങ്ങളെ തച്ചുതകർത്ത സുനാമി. എല്ലാം നശിപ്പിച്ച രാക്ഷസത്തിര ഒഴിഞ്ഞപ്പോൾ ബാക്കിയായതെല്ലാം കൂട്ടിപ്പിടിച്ച് ജീവിതം വീണ്ടും തുന്നിച്ചേർത്തെടുത്ത ആയിരക്കണക്കിന് മനുഷ്യർ. പുതുച്ചേരിയിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് താങ്ങായത് സുനാമികയാണ്. പലനിറങ്ങളിലെ തുണിത്തുണ്ടുകൾ ചേർത്തുണ്ടാക്കിയ പാവക്കുഞ്ഞാണ് സുനാമിക. അവൾ പിന്നീട് അതിജീവനത്തിന്‍റെ മറ്റൊരു പേരായി.  സുനാമികയുടെ കഥ സ്കൂൾ പാഠപുസ്തകളിലെത്തി, പുസ്തകമായി, പല ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. യുനെസ്കോ അംഗീകാരവും അവളെത്തേടിയെത്തി.  സർവവും മുക്കിയ പ്രളയത്തിൽ നിന്നും നീന്തിക്കയറിയ കേരളത്തിനുമുണ്ട് തോൽക്കാൻ മനസ്സില്ലെന്ന തീരുമാനത്തിന്‍റെ […] More