
kozhikode
More stories
-
in Environment, Featured
വീട് വയ്ക്കാന്‍ സ്വരൂപിച്ച 8 ലക്ഷം രൂപയ്ക്ക് പുഴയോരത്ത് മുള വെച്ച ഓട്ടോ ഡ്രൈവര്‍
Promotion 20 വര്‍ഷം ബെഹ്റൈനിലായിരുന്നു ദാമോദരന്‍. ഇതിനിടയില്‍ നാട്ടിലേക്ക് വന്നിട്ടില്ല. കുറച്ചു കാശൊക്കെയായി വീട് എന്ന സ്വപ്നവുമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വരുന്നത്. ആ മോഹവുമായി മരുഭൂമിയില്‍ നിന്ന് കോഴിക്കോട് മുക്കത്ത് ഇരുവഴിഞ്ഞി പുഴയുടെ തീരത്തുള്ള വീട്ടിലേക്കെത്തിയിട്ടിപ്പോള്‍ കാലം കുറേയായി. പക്ഷേ ദാമോദരന്‍ ഇന്നും പഴയ ആ തറാവാട് വീട്ടിലാണ് താമസം. മണലാരണ്യത്തില്‍ വൃക്ഷങ്ങളും പൂച്ചെടികളുമൊക്കെ നട്ടുപിടിപ്പിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം കൊണ്ട് ഇന്നും ആ പ്രവാസി വീട് വച്ചിട്ടില്ല. വീട് ഉണ്ടാക്കാനായി വെച്ച കാശിന് ദാമോദരന്‍ ഇരുവഴിഞ്ഞി […] More
-
in Featured, Inspiration
‘വീണുപോയവര്‍ക്കൊപ്പമല്ലേ നില്‍ക്കേണ്ടത്?’ തോറ്റുപോയ ഒറ്റക്കുട്ടിയെ ഓര്‍ത്ത് സങ്കടപ്പെട്ട ആ അധ്യാപകന് ചോദിക്കുന്നു
Promotion “നൂറു ശതമാനം വിജയം ഞങ്ങളാഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാ കുട്ടികളും വിജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ഇവന് വിജയിക്കില്ലെന്നു ഒരു നിമിഷം പോലും ചിന്തിച്ചിരുന്നില്ല. “വേറൊന്നുമല്ല ഇവന് പഠിക്കാന്‍ അത്രയേറെ പിന്നിലായിരുന്നില്ല. പഠിക്കാന്‍ വളരെ മോശമായ കുറച്ച് കുട്ടികളുണ്ടായിരുന്നു. അവര്‍ക്ക് പ്രത്യേക പരിഗണന നല്കി പഠിപ്പിച്ചാണ് പരീക്ഷാഹാളിലേക്ക് അയച്ചത്,” കോഴിക്കോട് വടകര മടപ്പള്ളി ജി വി എച്ച് എസിലെ പത്താം ക്ലാസ് പരീക്ഷയെഴുതിയ 435 വിജയിച്ച 434 കുട്ടികളെ വിളിക്കാതെ തോറ്റുപോയ ഒരാളെ മാത്രം വിളിക്കാന്‍ കാരണവും ഈ […] More
-
in Welfare
ഭര്‍ത്താവിന്റെ പെന്ഷന് കാശുകൊണ്ട് ആരുമില്ലാത്തവര്‍ക്ക് സ്നേഹമന്ദിരമൊരുക്കി 73-കാരി
Promotion ജീവിതത്തിന്റെ സായാഹ്നത്തില്‍ നോക്കാനാരുമില്ലാതെ തനിച്ചായിപ്പോയവര്‍ക്ക് വേണ്ടിയാണ് ഈ അമ്മയുടെ ജീവിതം. ആരുമില്ലാത്തവര്‍ക്ക് വേണ്ടി ആഹാരവും വസ്ത്രവും കിടക്കാനൊരിടവും മാത്രമല്ല ആയൂര്‍വേദ ക്ലിനിക്കും ഒരുക്കിയിരിക്കുകയാണ് അവര്‍. തനിച്ചാണെന്ന തോന്നില്‍ ആരും സങ്കടപ്പെടേണ്ട.., അവര്‍ക്കായി സ്നേഹമന്ദിരത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ് തങ്കമണിയമ്മ എന്ന 73-കാരി. പ്രായത്തിന്റെ അവശതകളില്‍ തളരാതെ തങ്കമണിയമ്മ സംരക്ഷിക്കാനാരുമില്ലാത്ത കുറച്ച് അമ്മമാര്‍ക്ക് വേണ്ടി പാടുപെടുകയാണ്. പട്ടാളക്കാരനായിരുന്ന ഭര്‍ത്താവിന്റെ പെന്ഷന് കാശുകൊണ്ടാണ് തങ്കമണിയമ്മ കോഴിക്കോട് പെരുവയലില്‍ അഗതിമന്ദിരവും ക്ലിനിക്കുമൊക്കെ നടത്തുന്നത്. “വയസായ അമ്മമാരെയും അച്ഛന്മാരെയുമൊക്കെ ചെറിയ പ്രായം തൊട്ടേ […] More
-
in Environment
250 ഇനം കാട്ടുമരങ്ങള്‍ നട്ടുനനച്ച് മൂന്ന് ഏക്കര്‍ തരിശില് കനത്തൊരു കാടൊരുക്കിയ കോഴിക്കോടുകാരന്
Promotion പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് നാട്ടിലെത്തിയ ഈ കോഴിക്കോട്ടുകാരന് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ജൂണ്‍ മാസത്തിലാണ് വൃക്ഷതൈകള്‍ നട്ടു തുടങ്ങിയത്. പശ്ചിമഘട്ടമല നിരകളിലെ കാട്ടുമരങ്ങള്‍ മാത്രമല്ല മാധവിക്കുട്ടിയുടെയും ഗബ്രിയേല്‍ മാര്‍ക്കേസിന്റെയും മലയാറ്റൂര്‍ രാമകൃഷ്ണന്റെയും അക്ഷരങ്ങളിലൂടെ അറിഞ്ഞ വൃക്ഷങ്ങളുമൊക്കെ നട്ടുപിടിപ്പിച്ചു എഴുത്ത് ഇഷ്ടപ്പെടുന്ന കോഴിക്കോട് കൊടുവള്ളി ആരമ്പ്രം വനശ്രീ വീട്ടില്‍ വി. മുഹമ്മദ് കോയ. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ആ മൂന്നേക്കര്‍ തരിശ് 250-ലേറെ വ്യത്യസ്ത ഇനം മരങ്ങളുള്ള ഒരു കനത്ത കാടായി മാറി. മുഹമ്മദ് കോയക്ക് ഉമ്മ പാത്തുവിന്റെ […] More
-
in Welfare
സാന്ത്വനമായി സുധീര്‍: വാടകയ്ക്കെടുത്ത മൂന്ന് വീടുകളിലായി 60 പേര്‍ക്ക് അഭയം കൊടുത്ത് മുന്‍ പ്രവാസി
Promotion കൂട്ടിന് ആരുമില്ലാതെ തെരുവുകളില്‍ തനിച്ചായിപ്പോയവര്‍ക്ക്, ജീവിതയാത്രയ്ക്കിടെ വേണ്ടപ്പെട്ടവരെ നഷ്ടമായവര്‍ക്ക്, പട്ടിണിയും സങ്കടങ്ങളും തീര്‍ത്ത കൂട്ടില്‍ നിന്നു രക്ഷപ്പെട്ടെത്തിയവര്‍ക്ക്… ഇങ്ങനെ ഒരുപാട് ആളുകള്‍ക്ക് ആശ്രയമാണ് കോഴിക്കോട്ടുകാരന് സുധീര്‍. അലഞ്ഞുതരിഞ്ഞു നടക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ മുന്‍ പ്രവാസി ‘സാന്ത്വനം’ എന്ന പേരില്‍ സുരക്ഷിതമായ താവളമൊരുക്കിയിരിക്കുന്നത്. മുഷിഞ്ഞുനാറുന്ന വേഷത്തിലാകാം, ചിലപ്പോള്‍ പ്രായത്തിന്റെ അവശതകളില്‍ കഷ്ടപ്പെടുന്നയാളുമാകാം. ആര്‍ക്കും ‘സാന്ത്വന’ത്തിലേക്ക് കയറിച്ചെല്ലാം. തെരുവില്‍ നിന്നു ഒരുപാട് പേരെ സുധീര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പൊലീസ് കണ്ടെത്തി അയച്ചവരും കോടതികളില്‍ നിന്ന് ഇവിടേക്കെത്തിച്ചവരുമൊക്കെയുണ്ട് ഇവിടെ. അടച്ചിട്ട […] More
-
in Environment
9 ലക്ഷം രൂപയ്ക്ക് സിമെന്റ് തൊടാത്ത 1,090 സ്ക്വയര്‍ ഫീറ്റ് വീട്
Promotion സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഏതെങ്കിലും ബസില്‍ കയറി പോകും… അവസാന സ്റ്റോപ്പിലാകും ഇറങ്ങുന്നത്. കുറേ നേരം ഒരു പരിചയവുമില്ലാത്ത ആ നാട്ടിലെ കാഴ്ചകളൊക്കെ കണ്ട്, നാട്ടുകാരോട് വര്‍ത്തമാനമൊക്കെ പറഞ്ഞ് നടക്കും. ആ നാട്ടില്‍ നിന്ന് പട്ടണത്തിലേക്കുള്ള അവസാന ബസ് എത്തും വരെ ചുറ്റിക്കറങ്ങലായിരിക്കും. സ്കൂള്‍ കുട്ടി ചുമ്മാ ചുറ്റിത്തിരിയുന്നത് കാണുമ്പോള്‍ ചിലരൊക്കെ അടുത്തേക്ക് വരും. പിന്നെ ചോദ്യം ചെയ്യലാണ്. പേര് എന്താ, നാട് എവിടാ, എന്തിന് വന്നു, ഇവിടെയെന്തിനാ ചുറ്റിക്കറങ്ങുന്നേ.. നൂറു നൂറു ചോദ്യങ്ങള്‍. നാട് […] More
-
in Inspiration
മറന്നോ മരക്കളിപ്പാട്ടങ്ങള്‍!? മരത്തില്‍ ആനവണ്ടിയും ടൂറിസ്റ്റ് ബസുകളും ഉണ്ടാക്കുന്ന ഷൈബിക്ക് ഇത് വെറും കളിയല്ല
Promotion ടെഡ്ഡി ബെയറും ബാര്‍ബിയും ചൈനീസ് കളിപ്പാട്ടങ്ങളുമൊക്കെ വിപണി കീഴടക്കും മുന്‍പേ താരമായിരുന്നവരാണ് മരക്കളിപ്പാട്ടങ്ങള്‍. മരത്തില്‍ തീര്‍ത്ത ആടുന്ന താറാവും കുതിരയുമൊക്കെ എത്രയെത്ര അംഗനവാടികളിലെ കുഞ്ഞുങ്ങളുടെ മനസ് സന്തോഷിപ്പിച്ചിരിക്കുന്നു. പക്ഷേ, പുത്തന്‍ രൂപത്തിലും ഭാവത്തിലുമൊക്കെയെത്തിയ കളിപ്പാട്ടങ്ങള്‍ക്ക് മുന്നില്‍ ഈ നാടന്‍ കളിപ്പാട്ടങ്ങളുടെ നിറം മങ്ങിപ്പോയി. എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നു ജീവിതത്തിലൂടെ കാണിച്ചു തരുകയാണ് ഈ 47-കാരി. പാഴ്മരത്തില്‍ കൊച്ചു കൊച്ചു കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസുമൊക്കെ നിര്‍മ്മിക്കുകയാണ് മലപ്പുറംകാരിയായി ഷൈബി ഗീരിഷ്. വീടിനോട് ചേര്‍ന്ന ചെറിയ […] More
-
in Agriculture, Featured
കടലാസ് പൂക്കളില്‍ നിന്ന് 2 ലക്ഷം രൂപ വരുമാനം നേടുന്ന അധ്യാപിക: ഗ്രോബാഗില്‍ റംബുട്ടാന്, അബിയു, ആപ്പിള്‍ ചാമ്പ
Promotion മഞ്ഞയും വെള്ളയും മജന്തയും നിറങ്ങളില്‍ കടലാസ് പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല ചന്തമല്ലേ…? ബിന്ദു ടീച്ചറിന്റെ വീടിന്റെ സൗന്ദര്യവും ഈ പൂക്കളാണ് (ബൊഗൈയ്ന് വില്ല). വീടിന്റെ മുറ്റത്തും മട്ടുപ്പാവിലുമൊക്കെ നിറയെ ഉണ്ട്. വഴിയേപ്പോകുമ്പോള് ആ വീടിന്റെ ഭംഗി കണ്ട് നോക്കി നിന്നവരില്‍ സിനിമാതാരം വരെയുണ്ട്. (ആ കഥ വഴിയെ പറയാം). കടലാസു പൂക്കളില്‍ നിന്ന് നല്ല വരുമാനവുമുണ്ടാക്കുന്നുണ്ട് ബിന്ദു ജോസഫ് എന്ന സാമ്പത്തിക ശാസ്ത്രം അധ്യാപിക. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. […] More
-
in Environment, Featured
വഴിവെട്ടിയപ്പോള്‍ കണ്ട നീരുറവയെ ദേശാടനപ്പക്ഷികള്‍ വിരുന്നെത്തുന്ന 3 ഏക്കര്‍ തടാകമാക്കി മാറ്റിയ ‘കിറുക്കന്’! ചുറ്റും ആയിരക്കണക്കിന് മരങ്ങളും നടുവിലൊരു ദ്വീപും
Promotion വീട്ടുവളപ്പിലൊരു തടാകം. അതിനു നടുവിലൊരു തുരുത്ത്. ചുറ്റും ആയിരക്കണക്കിന് വന്മരങ്ങള്… ഈ തണലില്‍ ഇത്തിരി നേരമിരുന്ന് കാറ്റുകൊള്ളണമെന്നു തോന്നിയാല്‍ നേരെ കല്മണ്ഡപത്തിലേക്ക് നടക്കാം. ദേശാടനപ്പക്ഷികളടക്കം വിരുന്നിനെത്തുന്ന തടാകത്തിന് നടുവില്‍ കിളികളുടെ പാട്ടുകേട്ട് മലയിറങ്ങിവരുന്ന കാറ്റേറ്റ് മണ്ഡപത്തിലിരിക്കാം. കോഴിക്കോട് പുതുപ്പാടിക്കടുത്ത് ഈങ്ങാപ്പുഴക്കാരന്‍ സിറിയക്കിന്റെ തോട്ടത്തിലെ കാഴ്ചകളാണിതൊക്കെയും. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ഒമ്പത് ഏക്കര്‍ ഭൂമിയില്‍ തടാകവും തുരുത്തും ആയിരത്തിലേറെ മരങ്ങളും 30- ലേറെ ഇനം മുളകളും പനകളുമൊക്കെയായി മലയടിവാരത്ത് […] More
-
ലോക്ക്ഡൗണ്‍ ദുരിതത്തില്‍പ്പെട്ട 650 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് മേസ്തിരിപ്പണിക്കായി 17-ാം വയസ്സില്‍ കേരളത്തിലെത്തിയ രാജസ്ഥാന്കാരന്
Promotion 16 വര്‍ഷം മുന്‍പ് ജോലി തേടി കേരളത്തിലേക്കെത്തിയ രാജസ്ഥാന്കാരന് ജോലി മാത്രമല്ല നിറയെ സ്നേഹം കൂടി നല്‍കിയാണ് കോഴിക്കോട്ടുകാര്‍ സ്വീകരിച്ചത്. മനസ്സുകൊണ്ട് കോഴിക്കോട്ടുകാരനായി മാറിക്കഴിഞ്ഞ ദേശ്രാജ് അവസരം കിട്ടിയപ്പോള്‍ ആ സ്നേഹം നൂറിരട്ടിയായി തിരിച്ചു നല്‍കുകയാണ്. ലോക്ക്ഡൗണ്കാല ദുരിതത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചനിലേക്കും നാട്ടുകാര്ക്കുമൊക്കെയായി പച്ചക്കറിക്കിറ്റുകള് സൗജന്യമായി നല്‍കിയാണ് ആ 33-കാരന് കേരളീയരോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ജോലി അന്വേഷിച്ച് കേരളത്തിലേക്കെത്തുമ്പോള്‍ ദേശ്രാജിന് 17 വയസ്. ടൈല്‍ പണിയും മേസ്തിരിപ്പണിയുമൊക്കെയായി കുറേക്കാലം. ഇതിനിടയില്‍ ചെറിയ […] More
-
“മനഃപൂര്‍വ്വം ആ ദിവസം തന്നെ ഡ്യൂട്ടി എടുത്തതല്ല,” കോവിഡ്-19 സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ച പരിയാരത്തെ ഡോ. ഷിഫ പറയുന്നു
Promotion “വിവാഹത്തിനായി അനസും വീട്ടുകാരും ദുബായിയില്‍ നിന്നെത്തിയിട്ട് ഏതാണ്ട് ഒന്നര മാസത്തിലേറെയായി. കഴിഞ്ഞ മൂന്നു വര്‍ഷമായി എല്ലാവരും കാത്തിരിക്കുകയായിരുന്നു ആ ദിവസത്തിന് വേണ്ടി,” ഡോ.ഷിഫ മുഹമ്മദ് പറയുന്നു. “പക്ഷേ ഈ സാഹചര്യത്തില്‍ കല്യാണം നടത്താന്‍ പറ്റില്ലല്ലോ. കല്യാണത്തെക്കാള്‍ വലുതല്ലേ നമ്മുടെയൊക്കെ ജീവിതം.” ആശുപത്രിയിലെ ജോലി കഴിഞ്ഞ് ഹോസ്റ്റലില്‍ തിരിച്ചെത്തിയതേയുള്ളൂ ഷിഫ. പരിയാരം മെഡിക്കല്‍ കോളെജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ഈ കോഴിക്കോട്ടുകാരി. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. സ്വന്തം വിവാഹം പോലും […] More
-
ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ മൊബൈല്‍ ഫോണ്‍ കേടായാല്‍ വിഷമിക്കേണ്ട, സൗജന്യസേവനവുമായി ഉനൈസ് വരും
Promotion ഈ ലോക്ക് ഡൗണ്‍ കാലത്ത് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കേടായാലോ..? ശരിക്കും ‘ലോക്കാ’യതുതന്നെ. മൊബൈല്‍ സര്‍വീസ് സെന്ററുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലല്ലോ. വീട്ടിലിരിക്കുന്ന നമ്മുടെ കാര്യം പിന്നെയും പോട്ടേന്ന് വെയ്ക്കാം. എന്നാല്‍ ഈ സമയത്ത് പൊലീസുകാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും മൊബൈല്‍ ഫോണ്‍ കേടായാലോ? കോഴിക്കോട്ടുകാരന് ഉനൈസിനെ വിളിച്ചാല്‍ മതി. ഇവര്‍ക്കാണ് മുന്‍ഗണനയെങ്കിലും പൊതുജനങ്ങളുടെ ഫോണ്‍ കേടായാലും ഉനൈസ് സൗജന്യമായി നന്നാക്കി കൊടുക്കും. മാസ്ക് വച്ച്, കൈകളില്‍ ഗ്ലൗസും ധരിച്ച് സാനിറ്റൈസറുമായി ഉനൈസ് അരികിലെത്തും. ഒരു മണിക്കൂര്‍ നേരം മാത്രം. വീട്ടില്‍ […] More