More stories

 • in

  137 ജലാശയങ്ങള്‍ വീണ്ടെടുത്തു, 2 ISO സര്‍ട്ടിഫിക്കേഷനുകള്‍ നേടി: ഐ എ എസ് ഓഫീസര്‍ 2 വര്‍ഷം കൊണ്ട് ഒരു നാടിനെ മാറ്റിയെടുത്തതിങ്ങനെ

  Promotion രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍ പ്രദേശിലെ ഖേരിയിലെ ലക്കിംപൂര്‍ മരിച്ചുകൊണ്ടിരിക്കുന്ന തടാകങ്ങളുടെയും കുളങ്ങളുടേയും വറ്റിവരണ്ട ജലാശയങ്ങളുടേയും നാടായിരുന്നു. എന്നാലിന്ന് പുതുജീവന്‍ കിട്ടിയ 137 ജലാശയങ്ങളും നീര്‍ച്ചാലുകളും നല്ല പച്ചപ്പുമുള്ള ഒരിടമായി ലക്കിംപൂര്‍ മാറി. അതിന് പിന്നില്‍ ഖേരിയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും ഐ എ എസ് ഓഫീസറുമായ അരുണ്‍കുമാര്‍ സിങ്ങിന്‍റെ ഭാവനാപൂര്‍ണ്ണമായ നടപടികളായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലക്കിംപൂര്‍ ISO: 14001 സെര്‍ട്ടിഫിക്കേഷന്‍ നേടിയ  ആദ്യത്തെ തെഹ്സില്‍ ആയി മാറി. കാര്യക്ഷമമായ പരിസ്ഥിതി മാനേജ്‌മെന്‍റ് […] More

 • in

  3 മാസം കൊണ്ട് 178 ജലാശയങ്ങള്‍ക്ക് ജീവന്‍ കൊടുത്ത് ഒരു പ്രദേശത്തെ വറുതിയില്‍ നിന്ന് രക്ഷിച്ച കലക്റ്റര്‍

  Promotion 2019-ല്‍ പുതുശ്ശേരിയിലെ കാരയ്ക്കല്‍ ജില്ല വേനലിന്‍റെ വറുതി ശരിക്കുമറിഞ്ഞു. അഞ്ചിലൊരുഭാഗം ഭൂമിയില്‍ മാത്രമേ കൃഷിയിറക്കാനായുള്ളു. ഭൂഗര്‍ഭജലവിതാനം 200 അടിയില്‍ നിന്നും 300 അടിയിലേക്ക് താണു. ജനങ്ങള്‍ വലിയ ദുരിതത്തിലായി. ആവശ്യത്തിന് മഴ ലഭിച്ചില്ലെന്ന് മാത്രമല്ല, കാവേരി വെള്ളവും വേണ്ട പോലെ കിട്ടിയില്ല. പ്രദേശത്തെ വരള്‍ച്ച ബാധിതമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചതോടെ പ്രശ്‌നം ശരിക്കും ഗുരുതരമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. ഗ്രാമങ്ങളില്‍ നിരാശ പടര്‍ന്നു. വീടുകളിലെ ജലഉപയോഗം 80 ശതമാനം വരെ കുറയ്ക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാം. ജില്ലാ കലക്ടര്‍ വിക്രാന്ത് […] More

 • in

  ഫോട്ടോഗ്രാഫര്‍ ടെറസില്‍ കൃഷി തുടങ്ങി; വിളയിച്ചെടുക്കുന്നത് 120 കിലോയിലധികം ജൈവപച്ചക്കറി

  Promotion വൈറ്റ് മാജിക് ഷൂട്ടിങ് ഫ്ലോര്‍… രാമനാട്ടുകരയിലെ ഈ സ്റ്റുഡിയോയിലേക്ക് വന്നാല്‍ വെറും കൈയോടെ മടങ്ങാന്‍ ഫോട്ടോഗ്രഫര്‍ സമ്മതിക്കില്ല. ഫോട്ടോയെടുക്കാന്‍ വന്നവര്‍ക്ക് കൈ നിറയെ തക്കാളിയും പച്ചമുളകും വെണ്ടയ്ക്കുമൊക്കെ സമ്മാനിച്ചേ പറഞ്ഞുവിടൂ. അതാണ് ഈ ഷൂട്ടിങ് ഫ്ലോറിലെ പതിവ്. കോഴിക്കോട്  വൈദ്യരങ്ങാടിക്കാരന്‍ ഷിബി എം വൈദ്യര്‍ എന്ന ഫോട്ടോഗ്രഫറാണ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം പച്ചക്കറിയും ചെടിയും വിത്തുമൊക്കെ സൗജന്യമായി സമ്മാനിക്കുന്നത്. സ്വന്തം ഓഫീസിന്‍റെ ടെറസില്‍ രാസവളമിടാതെ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറിയൊക്കെ നാട്ടുകാരും കൂടി കഴിക്കട്ടെയെന്നാണ് ഇദ്ദേഹം പറയുന്നത്. ഷിബി […] More

 • in ,

  സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് 136 വര്‍ഷം പഴക്കമുള്ള വീട്, ചുറ്റും 3,000 മരങ്ങളുള്ള കാടും ജൈവവിളകളുമൊരുക്കി മുന്‍ ബിസിനസുകാരന്‍  

  Promotion ഉണ്ണിയുടെ ഒരു സ്വപ്നമായിരുന്നു കാട്ടുമരങ്ങളും ഫലവ‍ൃക്ഷങ്ങളുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന, കിളികളും ശലഭങ്ങളും അണ്ണാനും കീരിയുമൊക്കെ വിരുന്നിനെത്തുന്ന ഒരു കൊച്ചുകാട്, അതിനു നടുവിലൊരു വീട്. ആ സ്വപ്നം മനസിലൊളിപ്പിച്ചാണ് 2008-ല്‍ എറണാകുളം നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ മുളന്തുരുത്തി പുളിക്കാമലയില്‍ പഴയൊരു ഓടിട്ട വീടും റബര്‍ തോട്ടവും വാങ്ങിയത്. ആദ്യം തന്നെ റബര്‍മരങ്ങളൊക്കെ വെട്ടിക്കളഞ്ഞു. അവിടെ ഇപ്പോള്‍ എട്ട് ഏക്കറിലായി ഉണ്ണിയുടെ സ്വപ്നം തഴച്ചുനില്‍ക്കുന്നു–300 ഇനങ്ങളിലായി 3,000-ലേറെ മരങ്ങളുള്ള ഒരു കാട്. അവിടെ പലതരം കിളികളും […] More

 • in

  1,500 രൂപയ്ക്ക് മഴവെള്ളം ഫില്‍റ്റര്‍ ചെയ്ത് കിണര്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ മുന്‍ സി ആര്‍ പി എഫുകാരന്‍റെ എളുപ്പവിദ്യ

  Promotion മഴയൊന്ന് നിന്നാല്‍ കേരളത്തിന്‍റെ പല ഭാഗത്തുനിന്നും ജലക്ഷാമത്തിന്‍റെ വാര്‍ത്തകള്‍ വരാന്‍ തുടങ്ങും. 44 നദികളും ആറുമാസത്തോളം മഴയും നിറയെ കായലുകളുമുള്ള നാട്ടില്‍ വേനലാവുമ്പോഴേക്കും വെള്ളമില്ലാതെ ആളുകള്‍ കഷ്ടപ്പെടുമെന്ന് പുറംനാട്ടുകാര്‍ അമ്പരക്കും: ‘ഇത്രയധികം മഴ പെയ്തിട്ടും…!?’ എന്ന് അവര്‍ മൂക്കത്ത് വിരല്‍ വെയ്ക്കും. നാട്ടില്‍ പെയ്യുന്ന മഴവെള്ളം സംഭരിച്ചാല്‍ തന്നെ ജലക്ഷാമം വലിയൊരു പരിധി വരെ പരിഹരിക്കാം. എന്നാല്‍ വലിയ ടാങ്കുകെട്ടി മഴവെള്ളം ശേഖരിക്കുന്നത് പണച്ചെലവുള്ള കാര്യമാണ്. മഴവെള്ളം കൊണ്ട് കിണറുകളും കുളങ്ങളും റീച്ചാര്‍ജ്ജ് ചെയ്യുന്നതും ഗുണം […] More

 • in

  ജലക്ഷാമം രൂക്ഷമായ കുന്നില്‍ ഉറുമാമ്പഴവും മുന്തിരിയും പച്ചക്കറികളും വിളയുന്ന തോട്ടം: രാഘവന്‍റെ വിജയരഹസ്യം വെറും 1,500 രൂപയ്ക്ക് സ്വയം നിര്‍മ്മിച്ച മഴവെള്ള സംഭരണി

  Promotion മഴ പെയ്യുകയാണ്.. തോരാതെയുള്ള മഴ കണ്ടാല്‍ ഉള്ളുലയുന്നവരാണിപ്പോള്‍ മലയാളികള്‍. ആ ദുരിതപെയ്ത്ത് കാണുമ്പോള്‍ ഈ കര്‍ഷകനും കണ്ണ് നനയും. നട്ടുനനച്ചുണ്ടാക്കിയതൊക്കെ ഈ പെയ്ത്തില്‍ നഷ്ടപ്പെട്ടേക്കാം. പക്ഷേ ഈ പെയ്യുന്ന വെള്ളത്തെ കരുതലോടെ സംരക്ഷിക്കുകയാണ് ഈ കാസര്‍ഗോഡുകാരന്‍. മഴ മാറി മാനം തെളിയും. അന്നേരം പൊള്ളുന്ന വെയില്‍ മാത്രമായേക്കാം. പയറും മത്തനുമൊക്കെ കരിഞ്ഞുണങ്ങാതെ കാത്തുസൂക്ഷിക്കാന്‍ ഈ മഴവെള്ളം സംഭരിച്ചുവയ്ക്കുകയാണ് ഇദ്ദേഹം. മികച്ച കര്‍ഷകനുള്ള അംഗീകാരം സ്വന്തമാക്കിയ പി.വി. രാഘവന്‍ സ്വന്തം വീട്ടുവളപ്പില്‍ രണ്ട് മഴവെള്ള സംഭരണികളാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതും വളരെ […] More

 • in

  ഉപ്പും ഓരും നിറഞ്ഞ കടലോരം, എന്നിട്ടും രണാങ്കന്‍റെ കിണറ്റില്‍ നിറയെ തെളിനീര്: കുറച്ച് പൈപ്പും വലയും ചരല്‍ക്കല്ലും കൊണ്ട് ശുദ്ധജലം സംഭരിക്കുന്ന വിധം

  Promotion നല്ല വെള്ളം ഇന്നും കിട്ടാക്കനിയായ ഒരുപാട് ഇടങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഉപ്പു രുചിയും ചെളിമണവും മഞ്ഞനിറവുമൊക്കെയുള്ള  കിണര്‍വെള്ളം കാരണം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവര്‍ ഒരുപാടുണ്ട്. അങ്ങനെയൊരു വീട്ടുകാരനായിരുന്നു രണാങ്കനും. രണാങ്കന്‍റെ വീട്ടില്‍ നിന്ന് കടല്‍ത്തീരത്തേക്ക് ഏറെ ദൂരമില്ല. കാറ്റില്‍ മാത്രമല്ല വെള്ളത്തിലും ഉപ്പുരസം കലരുന്ന കടലോരം. ഓര് കയറി വെള്ളത്തിന് നിറവ്യത്യാസവുമുണ്ടായിരുന്നു. ഇത് കൊടുങ്ങല്ലൂര്‍ ഏറിയാട് ചെത്തിപ്പാടത്ത് വീട്ടില്‍ രണാങ്കന്‍റെ വീട്ടിലെ കാര്യം മാത്രമായിരുന്നില്ല.  ജലഉപഭോഗം 80% വരെ കുറയ്ക്കുന്ന പല ഉപകരണങ്ങളും വിപണിയിലുണ്ട്. കഠിനജലം ഉപയോഗയോഗ്യമാക്കാനുള്ള ചെലവുകുറഞ്ഞ […] More

 • in

  10 മിനിറ്റുകൊണ്ട് 225 ലിറ്റര്‍ വെള്ളം, ചെലവ് വെറും 250 രൂപ: ആര്‍ക്കും എളുപ്പം ഉണ്ടാക്കാവുന്ന മഴവെള്ള ശേഖരണ സംവിധാനം

  Promotion മഴവെള്ളക്കൊയ്ത്തിലൂടെ ജലക്ഷാമം പരിഹരിക്കാമെന്നൊക്കെ നമ്മള്‍  പറയുമെങ്കിലും അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് പലപ്പോഴും അത്ര എളുപ്പമൊന്നുമല്ല. താഴെ വലിയ ടാങ്ക് നിര്‍മ്മിച്ച് വെള്ളം ശേഖരിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്ന ചെലവ് പലര്‍ക്കും താങ്ങാനാവില്ല. വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കും ഫ്‌ളാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കും സ്വന്തമായി അത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കുക ബുദ്ധിമുട്ടായിരിക്കും. ചെന്നൈയിലെ വരള്‍ച്ച നമ്മളെല്ലാവരും കണ്ടതാണല്ലോ. വെള്ളത്തിനായി ഒരു നഗരം മുഴുവന്‍ നെട്ടോട്ടമോടി. ജലക്ഷാമം എല്ലാവരുടെയും കണ്ണുതുറപ്പിച്ചു. മഴവെള്ളം ശേഖരിക്കാനുള്ള പല സംവിധാനങ്ങളും ആളുകള്‍ പരീക്ഷിക്കുകയാണ് അവിടെ. വരള്‍ച്ചയ്ക്ക് തെല്ലൊരു ആശ്വാസമായിപ്പെയ്ത മഴവെള്ളം ഒരു […] More

 • in

  ശിവസേനാപതി മുന്നിട്ടിറങ്ങി, 1,500 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടാക്കനിയായ ഗ്രാമം ജലസമ്പന്നമായി

  Promotion ജലക്ഷാമം വളരെ രൂക്ഷമായിരുന്നു, ആ വര്‍ഷവും. തിരുപ്പൂരിലെ കുട്ടപ്പാളയം എന്ന ഗ്രാമത്തിലെ കാര്‍ത്തികേയ ശിവസേനാപതി എന്ന ജൈവകര്‍ഷകനെയും അത് വല്ലാതെ അലട്ടി. തിരുപ്പൂര്‍ ജില്ലയില്‍ മാത്രമല്ല, ആ മേഖല മുഴുവനായും വരള്‍ച്ചയുടെ പിടിയിലായിരുന്നു. 2016-ലാണത്. തുടര്‍ച്ചയായി മഴ കിട്ടാതായി. വരള്‍ച്ച മുന്‍വര്‍ഷത്തേക്കാള്‍ കടുത്തു. കൃഷി ചെയ്യാനോ മാടുകള്‍ക്ക് കുടിക്കാനോ വെള്ളമില്ലാതായി. ഗ്രാമത്തിലെ കര്‍ഷകര്‍ വലിയ തുക ചെലവിട്ടാണ് വെള്ളം വാങ്ങിക്കൊണ്ടിരുന്നത്. വെള്ളം വാങ്ങാന്‍ കാശില്ലാത്ത പാവം കര്‍ഷകര്‍ക്ക് മുന്നില്‍ അധികം വഴികള്‍ ഉണ്ടായിരുന്നില്ല–കൃഷി ഉപേക്ഷിക്കുക, തൊഴില്‍ […] More

 • in

  ‘മഴവെള്ള കുത്തിവെയ്പ്പി’ലൂടെ 30 വര്‍ഷം കൊണ്ട് ആന്‍റോജി സംഭരിച്ചത് 300 കോടി ലിറ്റര്‍ ശുദ്ധജലം

  Promotion ഒരു ദിവസം രാവിലെ ആന്‍റോജി കൊച്ചി ചെല്ലാനത്തെ വീട്ടുമുറ്റത്ത് ചെടിക്ക് നനച്ചുകൊണ്ടിരുക്കുകയായിരുന്നു. എന്തോ ആലോചനയില്‍ പെട്ട് ഹോസ് കൈയ്യില്‍ നിന്ന് താഴെ വീണുപോയി. ചെല്ലാനത്തെ മണലില്‍ അത് കുത്തി വീണപ്പോള്‍ വള്ളത്തിന്‍റെ ശക്തികൊണ്ട് ഏകദേശം 30 സെന്‍റിമീറ്റര്‍ ആഴത്തില്‍ കുഴിഞ്ഞുപോയി. വെള്ളം അതില്‍ കെട്ടിനിന്നു, പിന്നെ പതിയെ താഴേക്കിറങ്ങി. കുടിവള്ളത്തിനായി വാട്ടര്‍ ആതോറിറ്റിയെ ആശ്രയിക്കാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആഴ്ചയില്‍ ഒരു പത്ത് തവണയെങ്കിലും ആലോചിക്കാറുണ്ടായിരുന്ന ആന്‍റോജിയുടെ മനസ്സില്‍ ഒരു ബള്‍ബ് മിന്നി. പ്രകൃതി […] More

 • in

  ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്‍റെ ‘കടമില്ലാ കൃഷി’

  Promotion കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ റൂട്ടില്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജപുരത്തിന് സമീപം പൈനിക്കരയിലാണ് ജോര്‍ജ്ജേട്ടന്‍റെ കൃഷിയിടം. ചെങ്കുത്തായ മലമുകളിലാണ് ഭൂമി. കുരുമുളകും കാപ്പിയും കൊക്കോയും കശുമാവും നിറഞ്ഞ തോട്ടത്തില്‍ അങ്ങിങ്ങ് തേനീച്ച കൂടുകള്‍. ചെറുതേനീച്ചകളും വന്‍തേനീച്ചകളും നിറയെ പാറി നടക്കുണ്ട്. ഇരുപത് വര്‍ഷം പ്രായമെത്തിയ ഊത് മരവും ഇവിടെയുണ്ട്. റംമ്പൂട്ടാന്‍ നിറയെ കായ്ച്ചിട്ടുണ്ട്. പാകമെത്താന്‍ ഇനിയും ഒരുമാസമെടുക്കും. വീടിന് മുന്നില്‍ തണല്‍ വിരിച്ച് ഫാഷന്‍ഫ്രൂട്ട് പന്തല്‍…മൊത്തത്തില്‍ സമൃദ്ധിയുടെ സൗന്ദര്യമാണ് ചുറ്റും. കത്തുന്ന വേനലാണെങ്ങും. റോഡെല്ലാം ചുട്ടുപഴുത്ത് […] More

 • Varghese Tharakan promoter of Ayur Jack
  in ,

  അഞ്ചരയേക്കര്‍ റബര്‍ വെട്ടി പ്ലാവുനട്ട തൃശ്ശൂര്‍ക്കാരന്‍: വൈറലായ ആയുര്‍ ജാക്കിന്‍റെ കഥ

  Promotion കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുറുമാല്‍ കുന്നിലെ അഞ്ചേക്കര്‍ റബര്‍ തോട്ടം മുഴുവനായും വെട്ടി അവിടെ പ്ലാവ് നടാന്‍ വര്‍ഗീസ് തരകന്‍ തീരുമാനിച്ചപ്പോള്‍ പല തൃശ്ശൂര്‍ക്കാരും ചിരിച്ചു,  “ആ ഗെഡിക്ക് കിളി പോയാ?” എങ്ങനെ പറയാതിരിക്കും. ആറുമുതല്‍ 12 വര്‍ഷം വരെ പ്രായം ചെന്ന റബര്‍ മരങ്ങളാണ് അടിയോടെ വെട്ടിക്കളഞ്ഞത്.  അതില്‍ പലതും ടാപ്പിങ്ങ് തുടങ്ങിയതായിരുന്നു. വര്‍ഗീസ് തരകന്‍റെ തന്നെ വാക്കുകളില്‍ അവിടെ നിന്ന് മാസം ഒന്നര ലക്ഷം വരെ വരുമാനം കിട്ടുമായിരുന്നു. വട്ടല്ലെങ്കില്‍ പിന്നെ എന്ത് എന്നല്ലെ…?  […] More