മെറ്റനോയ: 8 പണിക്കാര്‍ 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്‍റെ ഉടമ

റിസോർട്ട് എന്നു കേൾക്കുമ്പോൾ എല്ലാവർക്കും ഒരു സംശയം തോന്നിയേക്കാം… വീടിനെ എന്തിനാണ് റിസോർട്ട് എന്നു വിളിക്കുന്നതെന്ന്. പരിസ്ഥിതസൗഹൃദമായ വീടൊരുക്കിയ അരുൺ മെറ്റനോയയെ റിസോർട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്.

മെട്രൊ നഗരത്തിന്‍റെ ആളും ആരവുമൊഴിഞ്ഞ അമ്പലമേട്… പേരു പോലെ സുന്ദരമാണിവിടം. എച്ച്ഒസിയും ഐഒസിയും ഫാക്റ്റുമൊക്കെയായി വ്യവസായ മേഖലയാണ്. പക്ഷേ മരങ്ങൾ തണൽ വിരിക്കുന്ന ഇടവഴികളും ഒഴിഞ്ഞ പറമ്പുകളും ഏറെയുള്ള അമ്പലമേട്ടിലൂടെയുള്ള യാത്ര രസകരമാണ്.

കൊച്ചിയെന്ന ആഡംബരനഗരത്തിന്‍റെ പ്രൗഢിയൊന്നും ഈ ഗ്രാമവഴികൾക്കില്ല. എന്നാൽ നഗരത്തിലെ അംബരച്ചുംബികളെ പോലും പിന്നിലാക്കുന്ന കിടിലൻ റിസോർട്ട് ഈ നാട്ടിൻപുറത്തുണ്ട്.

അരുണ്‍ തഥാഗത്

കണ്ടാൽ ആരും മോഹിച്ചു പോകുന്ന, മരക്കൂട്ടങ്ങൾക്കിടയിലെ ഈ റിസോർട്ടിന്‍റെ സൗന്ദര്യം ആസ്വദിക്കണമെന്ന് തോന്നുന്നുവെങ്കിൽ ഇവിടേക്ക് സ്വാഗതം. മെറ്റനോയ എന്ന റിസോർട്ടിന്‍റെ വാതായനങ്ങൾ ആരെയും നിരാശപ്പെടുത്തില്ല. ആർക്കും ഇവിടെ വരാം… ഈ വീടിന്‍റെ മൊഞ്ച് ആവോളം ആസ്വദിക്കുകയാം ചെയ്യാം..

അതിസമ്പന്നതയുടെ ആർഭാടങ്ങളില്ലാത്ത മെറ്റനോയ റിസോർട്ടിന്‍റെ പടിക്കലിരുന്നു വീട്ടുടമസ്ഥൻ– അല്ല റിസോർട്ട് ഉടമ– അരുൺ തഥാഗത് സംസാരിച്ചു തുടങ്ങുകയാണ്.. ആരുടെയും മനം കവരുന്ന മെറ്റനോയ റിസോർട്ടിനെക്കുറിച്ച്.


ആർക്കും ഇവിടെ വരാം… ഈ വീടിന്‍റെ മൊഞ്ച് ആവോളം ആസ്വദിക്കുകയാം ചെയ്യാം..


റിസോർട്ട് എന്നു കേൾക്കുമ്പോൾ എല്ലാവർക്കും ഒരു സംശയം തോന്നിയേക്കാം… വീടിനെ എന്തിനാണ് റിസോർട്ട് എന്നു വിളിക്കുന്നതെന്ന്. പരിസ്ഥിതസൗഹൃദമായ വീടൊരുക്കിയ അരുൺ മെറ്റനോയയെ റിസോർട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്.


ഇതുകൂടി വായിക്കാം: ‘റേഷനരി വരുത്തിയ വിന’ തിരിച്ചറിഞ്ഞപ്പോള്‍ ചിന്നാറിലെ ആദിവാസികള്‍ ചെയ്തത്


അതിന്‍റെ കാരണം മാത്രമല്ല.. എട്ട് ദിവസം കൊണ്ട് എട്ട് തൊഴിലാളികളുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദമായ വീടൊരുക്കിയതിന്‍റെ കഥ പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അരുൺ തഥാഗത് പങ്കുവയ്ക്കുകയാണ്..

ഈ വീട്ടിലേക്ക് എല്ലാര്‍ക്കും സ്വാഗതം

എറണാകുളം അമ്പലമുകളിന് സമീപം അമ്പലമേട് പാറേക്കാട് വീട്ടിൽ നാരായണന്‍റെയും തങ്കമണിയുടെയും മകനാണ് അരുൺ തഥാഗത്. എറണാകുളം കലക്റ്റട്രേറ്റിലെ റവന്യൂ വകുപ്പിലെ സീനിയർ എൽഡി ക്ലാർക്ക്. പരിസ്ഥിതിയെ സ്നേഹിക്കുന്ന, യാത്രകളെ ഇഷ്ടപ്പെടുന്ന, അക്ഷരങ്ങളെ പ്രണയിക്കുന്ന ഇദ്ദേഹത്തിന്‍റെ ജീവിത സഞ്ചാരങ്ങൾ വേറിട്ട വഴികളിലൂടെയാണ്.. അങ്ങനെയുള്ള യാത്രകളിൽ നിന്നാണ് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട് നിർമാണത്തെക്കുറിച്ച് അറിയുന്നതും അങ്ങനെയൊരു വീട് നിർമിക്കുന്നതും.


ഇതുകൂടി വായിക്കാം:കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം


”എന്‍റെ വീട് മൂന്നു നിലയുള്ള ഓലപ്പുരയാണ്… ഏതാണ്ട് 1400 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കവുങ്ങും ഓലയും മുളയുമൊക്കെയാണ് വീടുണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു നിലയുള്ള വീടിന്‍റെ താഴെ നില കരിങ്കൽ പാളിയിലാണ് നിർമിച്ചിരിക്കുന്നത്. ഓലയും മുളയുമൊക്കെ അല്ലേ ചിതൽ പിടിക്കാൻ സാധ്യതയുണ്ട്.


എന്‍റെ വീട് മൂന്നു നിലയുള്ള ഓലപ്പുരയാണ്… ഏതാണ്ട് 1400 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.


“ചിതൽ കയറാതിരിക്കാനായിട്ടാണ് ഏറ്റവും താഴത്തെ നില കരിങ്കൽ പാളിയിൽ നിർമിച്ചത്. കരിങ്കലിൽ നിർമിച്ച ആ 12 വലിയ തൂണുകളിലാണ് വീട് കുത്തിവെച്ചിരിക്കുന്നത്. കല്ലിന് മുകളിലേക്കാണ് മുളയും ഓലയും കവുങ്ങുമൊക്കെ ഉപയോഗിച്ചിരിക്കുന്നത്. വീടിന്‍റെ തറയും ചുമരുകളും ജനൽപാളികളും മേൽക്കൂരയുമെല്ലാം പ്രകൃതിയുടെ വരദാനങ്ങൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്” അരുൺ പറയുന്നു.

അരുണ്‍ തഥാഗതിന്‍റെ വീട് നിര്‍മ്മാണഘട്ടത്തില്‍

”വർഷങ്ങൾക്ക് മുൻപേ പ്രകൃതിയോട് ഇണങ്ങുന്ന വീട് എന്ന ആശയം മനസിലുണ്ടായിരുന്നു. പക്ഷേ അന്ന് മൺവീടിനോടായിരുന്നു സ്നേഹം. എന്‍റെയൊരു സുഹൃത്തിനൊപ്പമാണ് മൺവീട് നിർമിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതും സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നതും. കുറേ സഞ്ചരിച്ചു.. കശ്മീർ ഒഴികെ ഇന്ത്യയിലെ എല്ലായിടത്തും പോയിട്ടുണ്ട്.


ഇതുകൂടി വായിക്കാം: പ്രകാശം പരത്തുന്ന ഒരു മനുഷ്യന്‍


ആ യാത്രകളിലൂടെയാണ് പ്രകൃതിക്ക് ഇണങ്ങുന്ന വീടുകളെക്കുറിച്ച് പഠിക്കുന്നത്. പാതിവഴിയിൽ സുഹൃത്ത് ഈ യാത്രയിൽ നിന്നു പിൻമാറിയെങ്കിലും എനിക്ക് സഞ്ചാരം അവസാനിപ്പിക്കാൻ തോന്നിയില്ല. പക്ഷേ മൺവീട് എന്ന സ്വപ്നത്തിൽ നിന്നു ഞാൻ മാറി. വേറൊന്നും കൊണ്ടല്ല അതിലും എനിക്ക് ഇഷ്ടം തോന്നിയത് മരം കൊണ്ടുള്ള വീടിനോടാണ്.”


ജോലിയ്ക്കൊന്നും പോകാതെയുള്ള അലച്ചിലായിരുന്നു ആ ഇരുപത് വർഷക്കാലം. പലതരത്തിലുള്ള വീടുകളെ അടുത്തറിഞ്ഞു.


ജോലിയ്ക്കൊന്നും പോകാതെയുള്ള അലച്ചിലായിരുന്നു ആ ഇരുപത് വർഷക്കാലം. പലതരത്തിലുള്ള വീടുകളെ അടുത്തറിഞ്ഞു. നമ്മുടെ നാട്ടിൽ മാത്രമല്ലേ വലിയ വലിയ സിമന്‍റ് കെട്ടിടങ്ങൾ നിർമിക്കുന്നത്.. ഉത്തരേന്ത്യയിലൊക്കെ പ്രകൃതിയോട് ഇണങ്ങുന്ന വീടുകളാണുള്ളത്. മൺവീടുകൾക്ക് ചെലവേറും..

അരുണ്‍ തഥാഗതിന്‍റെ വീടിന്‍റെ ഉള്‍വശം

അതിന് അനുസരിച്ച് സുരക്ഷയും ഗുണവുമൊക്കെയുണ്ട്. അഞ്ച് ലക്ഷം രൂപയുണ്ടെങ്കിൽ മൺവീടു നിർമിക്കാം. എന്നാൽ എനിക്ക് മൺവീടിനെക്കാൾ മരവീടിനോട് ഇഷ്ടം തോന്നി. മരത്തിൽ കാലു സ്പർശിക്കുന്നതിന്‍റെ സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകില്ല… പിന്നെ വലിയൊരു പ്രശ്നം മൺവീട് പണിയുമ്പോൾ നിർമാണത്തിൽ വല്ല തെറ്റും പറ്റിയാൽ മാറ്റാൻ പറ്റില്ല. ഇതാണെങ്കിൽ അടുത്തവർഷം വേണമെങ്കിൽ വേറെ രീതിയിൽ നിർമിക്കാമല്ലോയെന്നാണ് അരുണിന്‍റെ പക്ഷം.


നാലോ അഞ്ചോ ദിവസം കൊണ്ടു തീരണ്ടതാണ്.. പക്ഷേ വഴിയില്ലാത്തതു കൊണ്ടാണ് എട്ട് ദിവസമെടുത്തത്’


ഒരു വർഷം മുൻപാണ് അരുൺ മരവീട് നിർമിക്കുന്നത്. ”എന്‍റെ വീട്ടിലേക്ക് മെയ്ൻ റോഡിൽ നിന്ന് ഒരു ബൈക്കിന് കഷ്ടിച്ച് വരാവുന്ന വീതിയുള്ള വഴിയേയുള്ളൂ.. കുറഞ്ഞ വിലയ്ക്ക് വർഷങ്ങൾക്ക് മുൻപ് അച്ഛൻ വാങ്ങിച്ച ഇരുപത് സെൻറിലാണ് മെറ്റനോയ എന്ന മരവീട് നിർമിച്ചത്. തമിഴ്നാട്ടിൽ നിന്നാണ് വീടിനായി മുളയും കവുങ്ങുമൊക്കെ കൊണ്ടുവന്നത്. വഴി ചെറുതായത് കൊണ്ട് പറമ്പിലേക്ക് സാധനങ്ങളെത്തിക്കുന്നത് ശ്രമകരമായിരുന്നു. എന്നാൽ എട്ട് ദിവസം എട്ട് പണിക്കാർ കൊണ്ട് മരവീടിന്‍റെ നിർമാണം പൂർത്തിയായി. നാലോ അഞ്ചോ ദിവസം കൊണ്ടു തീരണ്ടതാണ്.. പക്ഷേ വഴിയില്ലാത്തതു കൊണ്ടാണ് എട്ട് ദിവസമെടുത്തത്” അരുൺ പറയുന്നു.


ഇതുകൂടി വായിക്കാം: ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്


കരിങ്കല്ലിൽ നിർമിച്ച തൂണിലാണ് അരുണിന്‍റെ മരവീടിന്‍റെ നിർമാണം. ഓല, മുള, കവുങ്, കയർ ഇതൊക്കെയാണ് വീടിന്‍റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന അസംകൃത വസ്തുക്കൾ. ഓലയും മുളയുമൊക്കെ ആയതു കൊണ്ട് ചിതൽ പിടിക്കാൻ സാധ്യതയുണ്ട്. ചിതൽ കയറാതിരിക്കാനായിട്ടാണ് ഏറ്റവും താഴത്തെ നില കരിങ്കൽ പാളിയിൽ നിർമിച്ചത്.

അരുണ്‍ തഥാഗതിന്‍റെ വീടിന്‍റെ ഉള്‍വശം

” കവുങ്ങിന്‍റെ കീറിയ പാളികളാണ് ഈ വീടിന്‍റെ തറ നിർമിച്ചിരിക്കുന്നത്.. വശങ്ങളിലെ ചുമരുകളും മുറികളെ വേർതിരിക്കുന്നതിനുമെല്ലാം കവുങ്ങിൻ പാളികളാണ് ഉപയോഗിച്ചിരിക്കുന്നത്. മുറികളെ തമ്മിൽ വേർതിരിക്കുന്നത് കവുങ്ങിൻ പാളികളാണ്. അത് തന്നെയാണ് ഭിത്തിയായി വെച്ചു.

“തുറന്ന വീട് എന്ന കൺസെപ്റ്റിലാണ് ഇതു നിർമിച്ചിരിക്കുന്നത്. വിലപ്പിടിപ്പുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ അടച്ചുറപ്പിന്‍റെ ആവശ്യമുള്ളൂ.. ജനൽ വേണ്ട സ്ഥലങ്ങളിൽ പഴയ നാലുക്കെട്ടിലൊക്കെയുള്ള മുഖപ്പ് നിർമിച്ചിട്ടുണ്ട്. മുഖപ്പുകളിൽ മുള കൊണ്ടുള്ള അഴികളുമുണ്ട്. ജനലും വാതിലും ഉള്ള വീടായും ഇത് നിർമിക്കാവുന്നതാണ്.


തുറന്ന വീട് എന്ന കൺസെപ്റ്റിലാണ് ഇതു നിർമിച്ചിരിക്കുന്നത്. വിലപ്പിടിപ്പുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ അടച്ചുറപ്പിന്‍റെ ആവശ്യമുള്ളൂ..


“പക്ഷേ എനിക്കിഷ്ടം തുറന്നവീടുകളായത് കൊണ്ടാണ് ഇങ്ങനെ നിർമിച്ചത്. ഞാൻ ഒറ്റയാനാല്ലേ…വിലപിടിപ്പുള്ള ഒന്നുമില്ല താനും പിന്നെ എന്തിനാ ജനലും വാതിലും. ശൂന്യതയാണ് വലിയ സൗന്ദര്യമെന്ന് തോന്നിയിട്ടുണ്ട്.. അതുകൊണ്ട് തന്നെ ഫർണിച്ചറുകൾ നിറഞ്ഞ് കവിഞ്ഞിരിപ്പില്ല. ഒരുപാട് സാധനങ്ങൾ വച്ചിട്ടില്ല, ചൂരലിന്‍റെ മൂന്നാലു കസേരകൾ, താമക്കുകൾ.. ഈ വീട്ടിലെ ആർഭാടങ്ങൾ ഇതൊക്കെയാണ്..” അരുൺ തഥാഗത്.

ജനൽ വേണ്ട സ്ഥലങ്ങളിൽ പഴയ നാലുക്കെട്ടിലൊക്കെയുള്ള മുഖപ്പ് നിർമിച്ചിട്ടുണ്ട്.

ജനലും വാതിലുമൊന്നുമില്ലാത്ത ഈ വീട്ടിൽ നല്ല കാറ്റും വെളിച്ചവുമുണ്ട്. ചുറ്റും മരങ്ങളായത് കൊണ്ട് ഏതോ കാട്ടിലെ വീട്ടിലെത്തിയ പ്രതീതിയാണ്. മലയുടെ താഴ്വാരമാണിവിടം. അതുകൊണ്ട് കാറ്റ് കുറവാണ്. പക്ഷേ വീടിന്‍റെ നിർമിതി ഇങ്ങനെയായ കൊണ്ടാണ് കാറ്റും വെളിച്ചവുമൊക്കെ ഏറെ ലഭിക്കുന്നത്. വീടിന് ചുറ്റും കുറേ മരങ്ങളുണ്ട്… പിന്നെ വീടും മരമല്ലേ.. അതുകൊണ്ട് ചൂടുള്ള കാലാവസ്ഥയിലും ഇവിടെ നല്ല തണുപ്പാണെന്നും അദ്ദേഹം പറയുന്നു.


ഇതുകൂടി വായിക്കാം: ‘ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോ കിട്ടിയ ഇരട്ടപ്പേരാണ്… ആ പേരുകൊണ്ടാണിന്ന് റേഷനരി വാങ്ങുന്നത്’


” മൂന്നു മുറികളാണ് ഈ വീടിനുള്ളത്. ഗ്രൗണ്ട് ഫ്ലോർ അടച്ച് എടുത്താൽ അതൊരു മുറിയാക്കാം. അതു വേണമെങ്കിൽ അടുക്കളയാക്കാവുന്നതാണ്. പക്ഷേ ഇവിടെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല.. ഒരാൾക്ക് എന്തിനാ ഇത്ര ആർഭാടങ്ങൾ..,” അരുൺ ചോദിക്കുന്നു.


ഒന്നാം നിലയിൽ രണ്ട് മുറികളും ഒരു ഹാളുമാണുള്ളത്. കവുങ്ങിന്‍റെ ചുമരുകളും നിലവും.. മരത്തിന്‍റെ സ്വാഭാവിക നിറവും മണവും..


മരങ്ങൾ സമ്മാനിക്കുന്ന കുളിർമയിലൂടെ നടന്ന് നടന്ന് മരവീട്ടിലേക്ക് കയറുമ്പോൾ തന്നെ എത്ര വെയിലാണെങ്കിലും ശരീരവും മനസും തണുത്തിരിക്കും.. ഒന്നാം നിലയിൽ രണ്ട് മുറികളും ഒരു ഹാളുമാണുള്ളത്. കവുങ്ങിന്‍റെ ചുമരുകളും നിലവും.. മരത്തിന്‍റെ സ്വാഭാവിക നിറവും മണവും.. വേറെ ഏതോ ലോകത്തിലെത്തിയ അനുഭവമാകും സമ്മാനിക്കുന്നത്. വീട്ടിലേക്ക് കയറി വരുന്ന ഭാഗത്താണ് ഏണിപ്പടിയുള്ളത്. പരിസ്ഥിതിയോട് ചേർന്നു നിൽക്കുന്നതാണ് ഏണിപ്പടികളും.

മെറ്റനോയ റിസോര്‍ട്ടിന് മുന്നില്‍ അരുണ്‍ തഥാഗത്

”മുളയിൽ കയർ പാകിയ ഗോവണി… പരിസ്ഥിതിയോട് ചേർന്ന് നിൽക്കുന്നതാണ് ഏണിപ്പടികളും. കയറിൽ ചവിട്ടുമ്പോൾ എന്തൊരു സുഖമാണെന്നറിയോ.. കയറു ഗോവണി വലിയ കംഫർട്ടബിളാണ്. വെറുതേ അതിശയിപ്പിക്കുന്നതല്ല.. അത്രയേറെ കംഫർട്ടബിളാണ് കയറു ഗോവണി. ഇതിലൂടെ മുകളിലേക്ക് കയറിയാൽ ഒരു കൊച്ചു വായനാമുറി.

“200 സ്ക്വയർഫീറ്റിൽ താഴെയുള്ള മുറിയാണിത്. ഇതൊരു ലൈബ്രറിയായി മാറ്റിക്കൊണ്ടിരിക്കുകയാണ്. എന്‍റെ വായനയും എഴുത്തുമൊക്കെ ഇവിടെയാണ്. താഴെ ഒരു ഗസ്റ്റ് റൂം, പിന്നെ എന്‍റെ പേഴ്സണൽ മുറി..അങ്ങനെ മൂന്നു മുറിയും ഹാളും അടങ്ങുന്നതാണ് ഈ റിസോർട്ട്” അരുൺ പറയുന്നു.


കയറിൽ ചവിട്ടുമ്പോൾ എന്തൊരു സുഖമാണെന്നറിയോ.. കയറു ഗോവണി വലിയ കംഫർട്ടബിളാണ്. വെറുതേ അതിശയിപ്പിക്കുന്നതല്ല.. അത്രയേറെ കംഫർട്ടബിളാണ് കയറു ഗോവണി.


വീട്ടിൽ അടുക്കള ഇല്ലേ എന്നു സംശയിക്കുന്നവരോട്.. ഇല്ല. ഈ റിസോർട്ടിൽ തത്ക്കാലം അടുക്കളയില്ല. കുറച്ചു കാലം മുൻപ് വരെ പൂർണമായും ഫ്രൂട്ടേറിയൻ (പഴങ്ങള്‍ മാത്രം ഭക്ഷണം) ആയിരുന്നതു കൊണ്ട് അടുക്കള വേണ്ട എന്ന തീരുമാനത്തിലാണ് അരുൺ. പക്ഷേ ഇതിന് താഴെ അടുക്കള സെറ്റ് ചെയ്യുന്നത് നല്ലതാണ്. അടുക്കളയിൽ നിന്നുള്ള ചൂട് അടിക്കുന്നത്, മുളയുടെയും കവുങ്ങിന്‍റെയും ഓലയുടെയുമൊക്കെ ആയുസ് വർധിപ്പിക്കും. ചൂടല്ലേ.. ചിതലൊന്നും വരില്ല, ഈർപ്പമില്ലാതിരിക്കുന്നതാണ് ഈ വീടിന്‍റെ ആയുസ് വർധിപ്പിക്കുന്നതെന്നു അദ്ദേഹം പറയുന്നു.

”കവുങ്ങും മറ്റും തമിഴ്നാട്ടിൽ നിന്നെടുക്കാൻ കാരണമുണ്ട്. നമുക്ക് ഇവിടെ ധാരാളം കവുങ്ങുകളുണ്ട്. പക്ഷേ ഇവിടെ എപ്പോഴും നനവുള്ള അന്തരീക്ഷമായതു കൊണ്ട് കവുങ് പാളി നന്നായി ഉണങ്ങി കിട്ടില്ല. വെള്ളത്തിന്‍റെ നനവ് ഉണ്ടെങ്കിൽ വേഗത്തിൽ പൂപ്പൽ പിടിക്കും. തമിഴ്നാട്ടിൽ വരണ്ട കാലാവസ്ഥയായതു കൊണ്ട് ഒരു തുള്ളി വെള്ളമില്ലാതെ കിട്ടും. നന്നായി ഉണങ്ങിതായതു കൊണ്ട് പൂപ്പലും പായലും വരില്ല. തമിഴ്നാട്ടിൽ നിന്നെടുക്കാനുള്ള ഒരു കാരണമിതാണ്. പിന്നെ വിലക്കുറവും ഉണ്ട്.


പല നാടുകളിലെ വീടുകൾ കണ്ടുള്ള സഞ്ചാരങ്ങൾക്കിടെയാണ് പോണ്ടിച്ചേരിയിലെ ഒരു മരം കൊണ്ട് നിർമിച്ച റിസോർട്ടിൽ താമസിക്കുന്നത്. ഒരു ദിവസം പതിനായിരം രൂപയാണ് അവിടുത്തെ വാടക.


“ഇവിടെ പുല്ലും ഓലയും കവുങ്ങുമൊക്കെ റിസോർട്ടുകാർക്കൊക്കെയാണ് ആവശ്യം.. സാധാരണക്കാർക്ക് അല്ല. നല്ല വിലയുമാണ്. ഇവിടെ പത്ത് രൂപയ്ക്ക് കിട്ടുന്ന സാധനം അവിടെ ഒരു രൂപയ്ക്ക് കിട്ടിയെന്നു വരാം. ഇവിടെ കനത്ത തുകയ്ക്ക് ഈടാക്കുന്നതാകും അവിടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത്. അതുകൊണ്ടാണ് വീടിന്‍റെ അസംകൃത വസ്തുക്കൾ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവരുന്നത്.”


ഇതുകൂടി വായിക്കാം:മഴാന്ന് മാത്രം എഴുതിയാ മതിയോ ടീച്ചറേ, മഴ പെയ്തൂന്ന് എഴുതണ്ടേ? എറണാകുളത്ത് നടക്കുന്ന നിശ്ശബ്ദവിപ്ലവത്തിന്‍റെ കഥ


പല നാടുകളിലെ വീടുകൾ കണ്ടുള്ള സഞ്ചാരങ്ങൾക്കിടെയാണ് പോണ്ടിച്ചേരിയിലെ ഒരു മരം കൊണ്ട് നിർമിച്ച റിസോർട്ടിൽ താമസിക്കുന്നത്. ഒരു ദിവസം പതിനായിരം രൂപയാണ് അവിടുത്തെ വാടക. ജീവിതംകാലം മുഴുവനും ഇങ്ങനെയൊരു ഇടത്ത് താമസിച്ചാൽ എങ്ങനെയുണ്ടാകുമെന്ന് തോന്നി.. അങ്ങനെയാണ് ആ റിസോർട്ടിന്‍റെ നിർമാണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. ഒരു ലൂണയിൽ ആ നാട് ഒന്നാകെ ചുറ്റിക്കറങ്ങി.. ഒരാഴ്ച.. പൂർണവിവരങ്ങളുമൊപ്പിച്ചു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നാട്ടിലേക്ക് വന്ന് കുറച്ച് പണമൊക്കെ ഒപ്പിച്ചു. വീണ്ടും തമിഴ്നാട്ടിലേക്ക് പോയി കവുങ്ങും ഓലയും മാത്രമല്ല തൊഴിലാളികളെയും കൂടെ കൂട്ടി തിരിച്ച് നാട്ടിലേക്ക്.. കൃത്യം എട്ട് ദിവസം എട്ട് തൊഴിലാളികൾ മാത്രം.. ഒന്നര ലക്ഷം രൂപ ചെലവിൽ എന്‍റെ സ്വപ്ന വീട് സാക്ഷാത്ക്കരിച്ചു.. പിന്നെ ഇതിന് ഞാനിട്ട പേരാണ് മെറ്റനോയ റിസോർട്ട്. വീട് എന്നല്ല റിസോർട്ട് എന്നാണിതിനെ വിളിക്കുന്നത്. നിങ്ങളുടെ ചിന്തയെയും മനസിനെയും ജീവിതത്തെയും മാറ്റുന്നതാണ് മെറ്റനോയ എന്നാവാക്കിന്‍റെ അർഥം. തമിഴ്നാട്ടിൽ കവുങ്ങ് കൊണ്ട് നിർമിച്ച റിസോർട്ട് കണ്ട് ഇവിടെ നിർമിച്ചതാണ് മെറ്റനോയ. അതുകൊണ്ട് തന്നെ ഇത് വീടല്ല റിസോർട്ടാണ്” അരുൺ തഥാഗത്.


പുല്ലാണെങ്കിൽ പത്ത് കൊല്ലം നിൽക്കും. തമിഴ്നാട്ടിലാണെങ്കിൽ പതിനഞ്ച് കൊല്ലത്തോളം നിൽക്കും.


വീടിന്‍റെ മേൽക്കൂര ഓലയിലാണ് നിർമിച്ചിരിക്കുന്നത്. വേണമെങ്കിൽ ഓലയ്ക്ക് പകരം പുല്ല് മേയാം. പുല്ലാണെങ്കിൽ പത്ത് കൊല്ലം നിൽക്കും. തമിഴ്നാട്ടിലാണെങ്കിൽ പതിനഞ്ച് കൊല്ലത്തോളം നിൽക്കും. അവിടുത്തെ കാലാവസ്ഥ കുറച്ച് വരണ്ടതായത് കൊണ്ടാണ്. പക്ഷേ നമ്മൾ പുല്ല് മേഞ്ഞില്ല.. അതിനൽപ്പം ചെലവ് കൂടുതലാണ്. ഇതിന് ഒന്നര ലക്ഷമല്ലേ വേണ്ടി വന്നുള്ളൂ, അരുണ്‍ വിശദമാക്കുന്നു..


ഇതുകൂടി വായിക്കാം:അരുമ മൃഗങ്ങളെ വാങ്ങരുത്! ഇവര്‍ പറയുന്നതിന് കാരണമുണ്ട്


”ഒരു വർഷം പിന്നിട്ടു എന്‍റെ മരവീട് നിർമിച്ചിട്ട്. നാട് കണ്ട വലിയ പ്രളയത്തെയും അതിജീവിച്ചു ആ വീട്. ഇതുവരെ ഒരു പ്രശ്നമൊന്നുമില്ല. ശക്തമായ മഴയും പെയ്ത കാലമായിരുന്നു കഴിഞ്ഞ വർഷക്കാലം. ഒരു തുള്ളി മഴ വെള്ളം വീട്ടിൽ വീണില്ല. അതു നിർമിതിയുടെ പ്രത്യേകതയാണ്. 70 ഡിഗ്രി കുത്തനെ ചരിച്ചാണ് മേൽക്കൂര നിർമാണം. വീടിന്‍റെ മേൽക്കൂരയിൽ വീഴുന്ന വെള്ളം താഴേക്ക് പതിച്ചോളൂം.” വർഷാവർഷം ഓല മാറ്റേണ്ടി വരില്ലേയെന്നു പലരും ചോദിച്ചു. അങ്ങനെ മാറ്റുമ്പോൾ ഓരോ വർഷവും ഈ വീട് പുതുതായി കൊണ്ടിരിക്കുകയാണെന്നാണ് എനിക്കു തോന്നുന്നത്. അതൊരു ബുദ്ധിമുട്ടായി തോന്നുന്നില്ലെന്നു അരുൺ.

പരിസ്ഥിതിയോടുള്ള സ്നേഹവും യാത്രയോടുള്ള കമ്പവും കുറേ വർഷമായി കൂടെയുണ്ട്.. വർഷങ്ങൾക്ക് മുൻപ് തലശേരിയിൽ ഒരു കാടുണ്ടാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ആ സ്വപ്നം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോൾ ഈ വീടിനു സമീപത്ത് നിറയെ മരങ്ങൾ നട്ടുപിടിപ്പിക്കുകയാണ്. കുറേ ഫലവൃക്ഷങ്ങൾ ഇവിടെ കായ്ച്ചു നിൽപ്പുണ്ട്.. അതൊക്കെ ഒരു സന്തോഷമെന്ന് അരുൺ.

”കുറേ ഭയമുണ്ടായിരുന്നു എനിക്ക്. യാത്രകളിലൂടെയാണ് ആ ഭയമൊക്കെ അകന്നത്. ആദ്യമൊക്കെ ലീവുകൾ കുറേയെടുക്കുമ്പോൾ ഭയമായിരുന്നു ജോലിയെ ബാധിക്കുമോയെന്ന്. ജോലി പോകുമോ ലോൺ അടച്ചു തീർക്കാൻ പറ്റോ.. പിന്നീട് മൂന്ന് മാസം ലീവെടുത്തപ്പോൾ ഒരു കാര്യം മനസിലായി.. ലോണൊക്കെ എങ്ങനെയെങ്കിലും അടഞ്ഞുപോക്കോളുമെന്ന്. പിന്നെ ഒരു വർഷം ലീവെടുത്തു. ആ ലീവ് തീരാറായി. ഇനി അഞ്ച് വർഷം ലീവെടുക്കാനുള്ള ആലോചനയിലാണ്.


എന്നെ കണ്ടാൽ യാത്രികനാണെന്നു തോന്നില്ല.. അങ്ങനെയാണ് വേഷമൊക്കെ. കൈയിൽ പണമൊന്നും ഉണ്ടാകില്ല. ചിലപ്പോൾ ഫോൺ പോലും.


“യാത്രകളൊക്കെയും തനിച്ചാണ്. അതാണ് നല്ലത്. സ്വന്തം ഇഷ്ടപ്രകാരം എവിടെ വേണമെങ്കിലും പോകാം, താമസിക്കാം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം അങ്ങനെ പല സ്വാതന്ത്ര്യവുമുണ്ട്. കൂടെ ഒരാളുണ്ടെങ്കിൽ അതൊക്കെ ബുദ്ധിമുട്ടല്ലേ.. എന്നെ കണ്ടാൽ യാത്രികനാണെന്നു തോന്നില്ല.. അങ്ങനെയാണ് വേഷമൊക്കെ. കൈയിൽ പണമൊന്നും ഉണ്ടാകില്ല. ചിലപ്പോൾ ഫോൺ പോലും.

Watch: മെറ്റനോയയെപ്പറ്റി രാജേഷ് സുകുമാരന്‍ തയ്യാറാക്കിയ വീഡിയോ

“ഒന്ന് രണ്ട് സുഹൃത്തുക്കളുടെ ഫോൺ നമ്പറും എന്‍റെ അക്കൗണ്ട് നമ്പറും കാണാതെ പഠിച്ചിട്ടുണ്ട്. പിന്നെ എടിഎം കാർഡും കൈവശവമുണ്ടാകും. അത്യാവശ്യം വന്നാൽ കൂട്ടുകാരെ വിളിച്ച് പണം ഇട്ടു തരാൻ പറയാം, അഥവാ ഇനി എടിഎം കാർഡ് നഷ്ടപ്പെട്ടാൽ അക്കൗണ്ട് നമ്പർ അറിയാലോ ഏതെങ്കിലും ബാങ്കിൽ പോയി കാശെടുക്കാലോ..,” അതാണ് അരുണിന്‍റെ യാത്രകള്‍ക്ക് പുറകിലെ ആത്മവിശ്വാസം.

പഠനത്തെക്കുറിച്ച് ചോദിച്ചാല്‍ അരുണ്‍ ചിരിക്കും. “പഠനമൊക്കെ തമാശയായിരുന്നു. പ്രീഡിഗ്രിക്ക് എല്ലാം തോറ്റയാളാണ് ഞാൻ. പിന്നീട് കുറേ വർഷത്തിന് ശേഷം എല്ലാം എഴുതിയെടുത്തു. സൈക്കോളജിയിൽ പിജിയും എടുത്തു.”

ആർക്ക് വേണമെങ്കിലും ഈ വീട്ടിലേക്ക് (ക്ഷമിക്കണം, റിസോർട്ടിലേക്ക്) വരാം.. ഇതിന്‍റെ ഭംഗി ആസ്വദിക്കാം.. അതിഥികളെ കാത്ത് അരുൺ തഥാഗത് ഇവിടുണ്ടാകും.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം