More stories

 • in

  മലപ്പുറത്തെ ആ മനുഷ്യര്‍ സംതൃപ്തിയോടെ ക്വാറന്‍റൈനിലേക്ക്! രക്ഷാദൗത്യത്തിന് കയ്യടിച്ച് രാജ്യം

  Promotion “വിമാനത്താവളത്തില്‍ നിന്ന് ഏതാണ്ട് 200 മീറ്റര്‍ അകലം മാത്രമേയുള്ളൂ എന്‍റെ വീട്ടിലേക്ക്.  വലിയ ശബ്ദം കേട്ടാണ് ഞാനും അയല്‍വീടുകളിലുള്ളവരുമൊക്കെ കൂടി വിമാനത്താവളത്തിന്‍റെ അരികിലേക്ക് പോകുന്നത്. അന്നേരം സമയം ഏതാണ്ട് (വൈകീട്ട്)  7.45. അപകടസ്ഥലത്തു നിന്ന് ആളുകളുടെ കരച്ചിലും കേള്‍ക്കുന്നുണ്ട്,” മലപ്പുറം കൊണ്ടോട്ടിക്കാരന്‍ ജുനൈദ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. ഒരു നാട് ഒന്നാകെയാണ് കാറ്റും മഴയും കൊറോണക്കാലവും സാമൂഹിക അകലവുമൊക്കെ മറന്ന് കരിപ്പൂരിലെ അപകടസ്ഥലത്തേക്ക് പാഞ്ഞുചെന്നത്. മാസ്ക് ധരിക്കണമെന്നോ ശാരീരിക അകലം പാലിക്കണമെന്നോ നോക്കാതെയാണ് അപകടത്തില്‍പ്പെട്ടവരെ […] More

 • in ,

  ‘പച്ചരി നനച്ചുതിന്ന് ഞാനും മോളും കഴിഞ്ഞിട്ടുണ്ട്’: കൂലിപ്പണിയെടുത്ത് പാവങ്ങളെ ഊട്ടുന്ന വിജി

  Promotion പ്രായത്തിന്‍റെ അവശതകളില്‍ തനിച്ചായിപ്പോയവര്‍, നാടും വീടും ഏതെന്നറിയാതെ അലഞ്ഞുതരിഞ്ഞു നടക്കുന്നവര്‍, കാഴ്ച ഇല്ലാത്തവരും കൈകാല്‍ നഷ്ടപ്പെട്ടവരുമായി വേറെയും ചിലര്‍. ചോറും ചിക്കന്‍കറിയുമുണ്ടാക്കി ഇങ്ങനെ ആരുമില്ലാത്തവരെ ഊട്ടുന്ന  ഒരു തമിഴ്നാട്ടുകാരി. വിജി എന്ന 48- കാരിയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ക്ക് രുചിയേറിയ ഭക്ഷണവും വസ്ത്രങ്ങളും സമ്മാനിക്കുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം തഞ്ചാവൂരില്‍ നിന്ന് കേരളത്തിലെത്തുമ്പോള്‍ വിജിയ്ക്ക് വെറും ആറു മാസം പ്രായം. കഷ്ടപ്പാടും പട്ടിണിയും സങ്കടങ്ങളുമൊക്കെ നിറഞ്ഞ ജീവിതത്തില്‍ തോല്‍ക്കാന്‍ തയാറല്ലാത്ത മനസുമായി വിജി ജീവിച്ചു. […] More

 • in ,

  ‘ആ പ്രളയമാണ് സിവില്‍ സര്‍വീസില്‍ ചേരാന്‍ മോഹിപ്പിച്ചത്’: ഗോകുലിന്‍റെ പത്തരമാറ്റ് വിജയം

  Promotion ലക്ഷങ്ങള്‍ മുടക്കി സിവില്‍ സര്‍വീസ് കോച്ചിങ്ങ് സെന്‍ററില്‍ പോയിട്ടില്ല, ഊണും ഉറക്കവും കളഞ്ഞ് ഏതുനേരവും പുസ്തകത്താളുകളിലേക്ക് മാത്രം നോക്കിയിരുന്നില്ല. പഠിക്കാനുണ്ടെന്ന പേരില്‍ ആഘോഷങ്ങളോടൊന്നും നോ പറഞ്ഞുമില്ല. പക്ഷേ പഠനത്തിരക്കുകള്‍ക്കിടയില്‍ വായിച്ചും പഠിച്ചും ഗോകുല്‍ ആ സ്വപ്നം സഫലമാക്കി. സിവില്‍ സര്‍വീസ് പരീക്ഷയിലെ 804-ാം റാങ്കുകാരന്‍ ഗോകുല്‍ എസ്.ന്‍റെ വിജയത്തിന് മറ്റൊരു തിളക്കം കൂടിയുണ്ട്. ഇതൊരു റെക്കോഡ് വിജയമാണ്. സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും കാഴ്ചയില്ലാത്തൊരാള്‍ സിവില്‍ സര്‍വീസ് പരീക്ഷയെന്ന കടമ്പ കടക്കുന്നു എന്ന നേട്ടം ഈ തിരുവനന്തപുരംകാരന് […] More

 • in

  സലീമിന്‍റെ ജൈവ മഞ്ഞളിന് വിദേശത്തു നിന്നുവരെ ആവശ്യക്കാർ! ഈ കർഷകൻ മഞ്ഞള്‍ പ്രചാരകനായ കഥ

  Promotion തെങ്ങും വാഴയും കമുകും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്ന  തൃശൂര്‍ക്കാരന്‍ മുഹമ്മദ് സലീം നാട്ടില്‍ അറിയപ്പെടുന്നത് മഞ്ഞള്‍ കര്‍ഷകനായാണ്. കാരണം മറ്റൊന്നുമല്ല, ഒരു തികഞ്ഞ മഞ്ഞള്‍ പ്രേമിയാണ് ഈ വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടംകാരന്‍. അഞ്ചേക്കറില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട് മഞ്ഞള്‍ പ്രചാരകന്‍ കൂടിയായ ഈ 68-കാരന്‍. കൃഷിയും ബിസിനസുമൊക്കെയായി ജീവിക്കുന്ന കാലത്ത് പിടിപ്പെട്ട ഒരു രോഗമാണ് സലീമിനെ മഞ്ഞളിലേക്കെത്തിക്കുന്നത്. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോള്‍ തുണയായ വൈദ്യരിലൂടെയാണ് സലീം മഞ്ഞളിന്‍റെ ഗുണങ്ങള്‍ ശരിക്കുമറിയുന്നത്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലുമാകാതെ […] More

 • in ,

  ഒമ്പതില്‍ തോറ്റു, റോഡുപണിക്ക് പോയി…4 പി ജിയും ഡോക്റ്ററേറ്റും നേടിയ ഷെരീഫിന്‍റെ കഥ

  Promotion മഹാവികൃതിപ്പയ്യനായിരുന്നു ഷെരീഫ്. സ്കൂളിലെ ടീച്ചര്‍മാരുടെ  നോട്ടപ്പുള്ളി. ഉപ്പാടെ കൈയില്‍ നിന്ന് കിട്ടിയ തല്ലിന് കണക്കില്ല. ടിവി കാണാന്‍ പോകരുതെന്ന് പറഞ്ഞാ പോകും, ആരെന്ത് പറഞ്ഞാലും അനുസരിക്കില്ല. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൂടെ പഠിച്ച പെണ്‍കുട്ടിയ തല്ലിയത്. അതോടെ സ്കൂളീന്ന് ഔട്ട്. പക്ഷേ, അവന്‍റെ ഉമ്മ സ്കൂളില്‍ വന്ന് മാഷ്മ്മാരോടൊക്കെ സംസാരിച്ചു പരീക്ഷയെഴുതിക്കാമെന്നു സമ്മതിപ്പിച്ചു. എന്നാല്‍ ഒമ്പതാം ക്ലാസിന്‍റെ റിസല്‍റ്റ് വന്നപ്പോ ജയിച്ചവരുടെ കൂട്ടത്തില്‍ ഇല്ല. ഒമ്പതാം ക്ലാസില്‍ തോറ്റതോടെ ഷെരീഫ് ഇനി സ്കൂളിലേക്ക് വരില്ലെന്നാ പലരും […] More

 • in ,

  ലോക്ക്ഡൗണ്‍ കാലത്ത് എഴുത്തിലൂടെ ലക്ഷം രൂപ! യു എസ് പ്രസാധകർ തേടിവന്ന പ്ലസ് ടുക്കാരി

  Promotion ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലിയ ആദ്യമായി കവിതകളെഴുതുന്നത്. പക്ഷേ അവള്‍ എഴുതിക്കൂട്ടുന്നതിനോടൊന്നും വീട്ടിലാര്‍ക്കും അത്ര താല്‍പ്പര്യമില്ലായിരുന്നു. പഠിക്കുന്ന കുട്ടിയല്ലേ, പോരെങ്കില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന്‍റെ തിരക്കുകളുണ്ട്. കവിതയും കഥയുമൊക്കെ എഴുതുന്ന തിരക്കില്‍ പഠനത്തില്‍ ശ്രദ്ധിക്കാതെ വന്നാലോ. വീട്ടിലുള്ളവരുടെ ആശങ്ക അതുമാത്രമായിരുന്നു. പക്ഷേ, ലിയയ്ക്ക് എഴുത്തിനെ അകറ്റി നിറുത്താനാകുമായിരുന്നില്ല. പഠനത്തിന്‍റെ ഇടവേളകളില്‍, വെറുതേയിരിക്കുന്ന നേരങ്ങളില്‍ ആരും കാണാതെ അവള്‍ കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു. കവിതകളായിരുന്നു ആ കൗമാരക്കാരിയുടെ ലോകം. പിന്നീടെപ്പോഴോ തിരക്കുകളില്‍ ആ കവിതയെഴുത്തുകാരിയെ ലിയ മറന്നു. ഒടുവില്‍ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ […] More

 • in ,

  ‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട്

  Promotion മണ്ണിന്‍റെ നിറമുള്ള വീട്… കാഴ്ചയില്‍ മാത്രമല്ല ഈ വീടിന് മണ്ണിന്‍റെ മണവുമുണ്ട്. മരങ്ങളും പൂച്ചെടികളുമൊക്കെ നിറയുന്ന മുറ്റം പിന്നിട്ട് ഈ മണ്‍വീടിനുള്ളിലേക്ക് എത്തിയാല്‍ നല്ല തണുപ്പായിരിക്കും. തിരുവനന്തപുരം കരകുളത്തെ ഈ വീട്ടില്‍  കൊടുംചൂടിലും  ഇളം തണുപ്പാണ്. മണ്ണും കുമ്മായവും പഴയവീടുകളുടെ ചുടുകട്ടയും കല്ലും ഓടും മരത്തടികളുമൊക്കെ ശേഖരിച്ച് പണിതെടുത്തതാണിത്. മുളംതൂണുകളും നീളന്‍ വരാന്തകളും മരഗോവണിയുമൊക്കെയുള്ള ഗംഭീരമായ ഒരു വീട്. സര്‍ക്കാര്‍ കോളെജുകളിലെ എന്‍ജിനീയറിങ്ങ് അധ്യാപനം പാതിവഴിയില്‍ അവസാനിപ്പിച്ച് നെല്ല് സംരക്ഷണവും പരിസ്ഥിതി പ്രവര്‍ത്തനവും എഴുത്തും വായനയുമൊക്കെയായി […] More

 • in

  ഇ-ബാറ്ററിയുടെ ആയുസ്സ് പല മടങ്ങ് കൂട്ടാൻ സഹായിക്കുന്ന കണ്ടെത്തലുമായി ടി ടി പി എൽ

  Promotion ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിലേക്ക് അധികം വൈകാതെ കേരളവും പ്രവേശിക്കും. കൂടുതൽ നേരം ചാർജ്ജ് നിൽക്കുന്ന, പൊട്ടിത്തെറി സാധ്യതകളില്ലാത്ത ബാറ്ററികള്‍ നിര്‍മ്മിക്കാനാണ് പൊതുമേഖല സ്ഥാപനമായ തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡ് (ടിടിപിഎൽ) ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോ​ഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികളുടെ അസംസ്ക‍ൃത വസ്തുവായ ലിഥിയം ടൈറ്റനേറ്റ് നിർമ്മിച്ചു കൊണ്ടാണ് ബാറ്ററി നിർമ്മാണത്തിലേക്ക് കമ്പനി കടക്കുന്നത്. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം ലിഥിയം ടൈറ്റനേറ്റ് നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.  ടിടിപിഎല്ലിലെ ​ഗവേഷകരുടെ നേതൃത്വത്തിൽ […] More

 • in ,

  കവുങ്ങ് കൊണ്ട് ഇരുനില വീട്, കോൺക്രീറ്റില്ല! 2,640 സ്ക്വയർ ഫീറ്റ്, ചെലവ് ₹18 ലക്ഷം

  Promotion കണ്ടാല്‍ ആരും നോക്കി നിന്നുപോവും, അത്ര ഭംഗിയാണ് ഈ വീടിന്. മരങ്ങളും ചെടികളുമൊക്കെയായി പച്ചപ്പ് നിറഞ്ഞ പറമ്പിലെ വെളുത്ത കൊട്ടാരം- തൂവെളുപ്പുള്ള മകുടങ്ങളോടുകൂടിയ സ്വപ്നവീട്. വയനാട്ടുകാരന്‍ പി ജെ ജോര്‍ജ്ജ് ഒരുപാട് നാളുകള്‍ മനസിലിട്ട് താലോലിച്ച സ്വപ്നമാണ്, ഈ കവുങ്ങ് വീട്. വയനാടന്‍ പ്രകൃതിഭംഗി നിറയുന്ന കാരാപ്പുഴ ഡാമിന് സമീപമാണ് ഈ വീട്. അഞ്ച് വര്‍ഷം മുന്‍പാണ് അദ്ദേഹം ഈ വീട് നിര്‍മ്മിക്കുന്നത്. ഇഷ്ടികയും വെട്ടുകല്ലും കമ്പിയുമില്ലാതെ കവുങ്ങ് ചീളുകളും ഫെറോ സിമന്‍റും ഉപയോഗിച്ച് പണിത […] More

 • in

  മൊബൈല്‍ ഫോണ്‍ അത്ര പോര! സ്വന്തമായി കംപ്യൂട്ടര്‍ അസെംബിള്‍ ചെയ്ത് 9-ാം ക്ലാസുകാരന്‍

  Promotion മൊബൈല്‍ ഫോണിലാണ് ഒമ്പതാം ക്ലാസ്സുകാരന്‍ ആകാശ് ഓണ്‍ലൈന്‍ ക്ലാസുകള്‍ കണ്ടുകൊണ്ടിരുന്നത്. കുറച്ചുദിവസം അങ്ങനെ കഴിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണിന്‍റെ ഇത്തിരിപ്പോന്ന സ്ക്രീന്‍ അത്ര പോര എന്നു തോന്നി കോട്ടയം മണര്‍കാട് കളത്തിപ്പടി മരിയന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആകാശ് ജിസ് മാര്‍ക്കോസിന്. സ്വന്തമായി ഒരു കംപ്യൂട്ടര്‍ അസെംബിള്‍ ചെയ്തെടുക്കാനായി അടുത്ത ശ്രമം. “ഞാനും അനിയനും മൊബൈല്‍ ഫോണിലൂടെയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത്. ഫോണിനെക്കാള്‍ നല്ലതല്ലേ കംപ്യൂട്ടര്‍ എന്ന തോന്നലിലാണ് ഇങ്ങനെയൊരു കാര്യം ചെയ്തത്,” ആകാശ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് […] More

 • in ,

  ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളുടെ രക്ഷകൻ! പരുക്കേറ്റവയടക്കം 55 പൂച്ചകളുള്ള വീട്

  Promotion വീട്ടുമുറ്റം നിറയെ പൂച്ചകള്‍. പല നിറങ്ങളിലുള്ള കുഞ്ഞിപ്പൂച്ചകളും കണ്ടന്‍പൂച്ചകളും അമ്മപ്പൂച്ചകളുമൊക്കെ വയനാട്ടുകാരന്‍ മടയകുന്നേല്‍ തങ്കച്ചന്‍റെ വിശാലമായ വീട്ടുമുറ്റത്ത് കളിച്ച് രസിച്ച് നടക്കുകയാണ്. പൂച്ചകളോടുള്ള ഇഷ്ടം തങ്കച്ചന് കുട്ടിക്കാലം മുതലുണ്ട്. എന്നാല്‍ വെറുമൊരു ഇഷ്ടം മാത്രമല്ല. വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുപൂച്ചകളെയും, അപകടത്തില്‍ പരുക്കേറ്റ പൂച്ചകളേയുമാണ് അദ്ദേഹം വീട്ടില്‍ സംരക്ഷിക്കുന്നത്. കൂട്ടത്തില്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഏതാനും നായകളെയും പോറ്റുന്നുണ്ട്. ചിക്കനും ചോറും നല്‍കി വളര്‍ത്തുന്ന അരുമകള്‍ക്ക് മരുന്നിനും ഡോക്റ്ററെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനുമൊക്കെയായി നല്ല തുക ചെലവുമുണ്ട്. ഇപ്പോള്‍ 55 […] More

 • in

  മുന്‍പ് പത്രവിതരണക്കാരന്‍, ഇന്ന് സ്വന്തം പേരിലും മകളുടെ പേരിലും സസ്യങ്ങളുള്ള ഗവേഷകന്‍

  Promotion കാട്ടിലേക്കൊരു യാത്ര… മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്ന് കാട്ടരുവിയിലെ തണുത്ത വെള്ളം കോരിക്കുടിച്ച്, ഇടയ്ക്കൊന്ന് തണലില്‍ വിശ്രമിച്ച് വീണ്ടും നടന്ന്,… അങ്ങനെയങ്ങനെയൊരു യാത്ര ആരാണ് ഇഷ്ടപ്പെടാത്തത്? പ്രകൃതിയെ അറിഞ്ഞുള്ള ഈ സഞ്ചാരങ്ങളില്‍ പലര്‍ക്കും കാട് കാണാനും വന്യമൃഗങ്ങളെയും പക്ഷികളെയുമൊക്കെ ക്യാമറയില്‍ പകര്‍ത്താനുമൊക്കെയാകും ഇഷ്ടം തോന്നുക. എന്നാല്‍ ചിലരുണ്ട്, കാട്ടിലേക്കുള്ള സഞ്ചാരങ്ങളില്‍ അപൂര്‍വ സസ്യങ്ങളെ തേടിപ്പോകുന്നവര്‍. അങ്ങനെയൊരാളാണ് വയനാട്ടുകാരന്‍ സലിം പിച്ചന്‍. ഈ യാത്രകളിലൂടെ സലിം പഠിച്ചെടുത്തത് അത്ര സുപരിചിതമല്ലാത്ത ഒരുപാട് സസ്യങ്ങളെക്കുറിച്ചാണ്. ഒട്ടുമിക്ക അപൂര്‍വ ഇനം സസ്യങ്ങളുടെ പേരും […] More

Load More
Congratulations. You've reached the end of the internet.