
വിനോദ് എ പി
ഇരുപതുവര്ഷത്തിലേറെക്കാലമായി പത്രപ്രവര്‍ത്തനത്തില്‍ സജീവം. മാതൃഭൂമിക്ക് വേണ്ടിയും തേജസ് ദിനപത്രത്തിനു വേണ്ടിയും റിപ്പോര്‍ട്ട് ചെയ്തു. ചെറുപുഴ സ്വദേശി.
More stories
-
in Inspiration
22 വര്‍ഷമായി കരിക്കും തേന്വെള്ളവും വേവിക്കാത്ത പച്ചക്കറികളും മാത്രം ഭക്ഷണം: ഈ 61-കാരന്റെ സൗജന്യ പരിശീലനത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളില്‍ ജോലി നേടിയത് നൂറോളം പേര്
Promotion കണ്ണൂര്‍ വെള്ളോറ കാര്യപ്പള്ളിയിലെ പി സി ഡൊമിനിക്കിനിപ്പോള് 85 വയസ്സുണ്ട്. എല്ലാ ദിവസവും രാവിലെ അദ്ദേഹം കര്യാപ്പള്ളിയില് നിന്നും ബസുപിടിച്ച് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെത്തും. രണ്ട് മണിക്കൂറിലധികം യാത്ര ചെയ്യണം അവിടെയെത്താന്‍. അതുകൊണ്ട് രാവിലെ 5.30-ന് തന്നെ ഡൊമിനിക് പുറപ്പെടും. തൃക്കരിപ്പൂരിലെത്തുമ്പോള് അവിടെ ഗ്രൗണ്ടില്‍ ഒരുപത്തിരുപത് ചെറുപ്പക്കാര്‍ എത്തിയിട്ടുണ്ടാവും കായികപരിശീലനത്തിന്. കര്‍ഷകനായ ഡൊമിനിക്കിന് വെറ്ററന്‍സ് കായികമേളകളില്‍ മത്സരിക്കണം; അതിനാണ് സ്ഥിരമായുള്ള പരിശീലനം. അവിടെക്കൂടിയിരിക്കുന്ന ചെറുപ്പക്കാര്‍ക്കാവട്ടെ പരിശീലനം ജീവിതപ്രശ്നമാണ്. അധികം വൈകാതെ തന്നെ മെലിഞ്ഞുനീണ്ട ഒരു […] More
-
in uncategorized, Welfare
‘ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍’: കൊറഗരിലെ ആദ്യ എം.ഫില്‍ ബിരുദധാരി ഇനി വംശമറ്റുകൊണ്ടിരിക്കുന്ന പ്രാക്തനഗോത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും
Promotion സ്കൂളില്‍ പോവുമ്പോള്‍ മീനാക്ഷിയെ നാട്ടുകാര്‍ പലരും കളിയാക്കുമായിരുന്നു, കാസര്‍ഗോഡ് മഞ്ചേശ്വരം കൊറഗ കോളനിയിലെ മീനാക്ഷിയുടെ കൂലിവേലക്കാരായ അച്ഛനും അമ്മയും പക്ഷേ അവളെ പ്രോത്സാഹിപ്പിച്ചു. ആ പിന്തുണകൊണ്ട് മീനാക്ഷി ബഡ്ഡോഡി പഠിച്ചു. സാമൂഹ്യവും സാമ്പത്തികവുമായ പരാധീനതകളൊക്കെ മറികടന്ന് എം എയും എം ഫിലും നേടി. സമുദായത്തിലെ ആദ്യ എം ഫില്‍ മീനാക്ഷിയുടേതായിരുന്നു. പക്ഷേ, എന്നിട്ടും പ്രാക്തന ഗോത്രവിഭാഗത്തില്‍ പെട്ട മീനാക്ഷിക്ക് ജോലിയൊന്നും ലഭിച്ചില്ല. അപ്പോള്‍ വീണ്ടും ആ പഴയ പരിഹാസങ്ങള്‍ ഉയര്‍ന്നു: “അല്ലെങ്കിലും കൊറഗര്‍ പഠിച്ചിട്ടെന്തുകാട്ടാനാ… ദേ […] More
-
in Education
75 ദിവസം കൊണ്ട് കേരളത്തിലെ ഏറ്റവും ‘സന്തോഷമുള്ള സ്കൂള്‍’ ഒരുക്കി ഒരു ഗ്രാമം, കൂട്ടായി തൊഴിലുറപ്പ് തൊഴിലാളികള്‍ മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ വരെ
Promotion ‘അര്‍ച്ചനയ്ക്കൊരു കൂട്ട് വേണം.’ മൂന്ന് വര്‍ഷം മുമ്പൊരു ജൂണിലെ പത്രവാര്‍ത്തയാണിത്. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചെറിയാക്കരയില്‍ ചെങ്കല്ലു നിറഞ്ഞ കുന്നിന് ചെരിവിലെ ഗവണ്മെന്റ് എല്‍ പി സ്കൂള്‍. അന്നാട്ടിലെ അധികം പേരും കൂലിപ്പണിക്കാരും തൊഴിലുറപ്പുതൊഴിലാളികളുമൊക്കെയാണ്. ഇന്നും കേരളത്തില്‍ അവശേഷിക്കുന്ന ഗ്രാമങ്ങളിലൊന്ന്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com 2016-ല്‍ പ്രവേശനോത്സവം നടക്കുമ്പോള്‍ ഒന്നാംക്ലാസ്സില്‍ അര്‍ച്ചന ചന്ദ്രന് എന്ന കുട്ടി മാത്രം. അവള്‍ക്ക് കൂട്ട് ക്ലാസ് ടീച്ചര്‍ മഞ്ജുള മാത്രം. മൊത്തം സ്കൂളിന്റെ അവസ്ഥയും […] More
-
in Welfare
‘മൂന്ന് പശുക്കളുണ്ട്, കറക്കുന്നത് ഞാന്‍ തന്നെ’: എന്‍ഡോസള്‍ഫാന്‍ ദുരന്തം ആദ്യമായി ലോകത്തെ അറിയിച്ച ഡോക്ടറുടെ ജീവിതം
Promotion ഇ വിടെ ഒരു ഡോക്ടര്‍ ഉണ്ട്. അദ്ദേഹം കണ്ണീരൊപ്പുന്നത് രോഗികളുടേതല്ല, ഒരു സമൂഹത്തിന്റേതാണ്. കാസര്‍ഗോഡിന്റെ മണ്ണില്‍ വിഷമഴ പെയ്യിച്ച എന്‍ഡോസള്‍ഫാന്റെ കെടുതികള്‍ ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞ ഡോക്ടര്‍. അറുപതിന്റെ നിറവില്‍, ഒരു തളര്‍ച്ചയുമില്ലാതെ ചുറ്റുമുള്ള പാവങ്ങള്‍ക്കുവേണ്ടി ഉറച്ചു നില്ക്കുന്ന ഒരു ഡോക്ടര്‍. 1982ല്‍ തുടങ്ങിയതാണ് ഡോ. വൈ എസ് മോഹന്‍കുമാര്‍ വാണി നഗറിലെ ഗ്രാമീണ ക്ലിനിക്കില്‍ ചികിത്സ. അന്ന് രണ്ട് രൂപയായിരുന്നു ചികിത്സാ ഫീസ്. ഇന്ന് ആ ഫീസും ഈടാക്കുന്നില്ല. ഒരു ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളും മൂന്നു […] More
-
in Environment
നഗരമധ്യത്തില്‍ പിസ്തയും ബ്ലാക്ബെറിയുമടക്കം 70 തരം മരങ്ങളും പഴച്ചെടികളുമുള്ള ഒരേക്കര്‍ തോട്ടം പക്ഷികള്‍ക്കും കുട്ടികള്‍ക്കും വിട്ടുകൊടുത്ത് ഒരു പ്രവാസി
Promotion കാസര്‍ഗോഡിന്റെ നഗരഹൃദയത്തില്‍ ചെറിയൊരു പഴത്തോട്ടമുണ്ട്. ഇവിടെ മൈനയും തത്തയും കുയിലും അങ്ങാടിക്കുരുവിയുമെല്ലാം എന്നും വിരുന്നെത്തും. മൂന്നു പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച മുന്‍ വോളിബോള്‍താരം തളങ്കരയിലെ കെ. എ. എം. ബഷീറിന്റെ പുരയിടമാണിത്. പക്ഷികളും വണ്ടുകളും പറന്നെത്തുന്ന ഒരു തോട്ടം. നഗരത്തിന്റെ നടുക്കുള്ള, പൊന്നുംവില വരുന്ന ഒരേക്കര്‍ വരുന്ന സ്ഥലം പഴച്ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച് പക്ഷികള്‍ക്കും കുട്ടികള്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ് നാട്ടുകാരുടെ ‘വോളിബോള്‍ ബഷീര്‍’. ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ മുറ്റത്ത് ഒരു കുയിലിനെ താലോലിച്ചിരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ അധികമൊന്നും […] More
-
in Agriculture
ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്റെ ‘കടമില്ലാ കൃഷി’
Promotion കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ റൂട്ടില്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജപുരത്തിന് സമീപം പൈനിക്കരയിലാണ് ജോര്‍ജ്ജേട്ടന്റെ കൃഷിയിടം. ചെങ്കുത്തായ മലമുകളിലാണ് ഭൂമി. കുരുമുളകും കാപ്പിയും കൊക്കോയും കശുമാവും നിറഞ്ഞ തോട്ടത്തില്‍ അങ്ങിങ്ങ് തേനീച്ച കൂടുകള്‍. ചെറുതേനീച്ചകളും വന്‍തേനീച്ചകളും നിറയെ പാറി നടക്കുണ്ട്. ഇരുപത് വര്‍ഷം പ്രായമെത്തിയ ഊത് മരവും ഇവിടെയുണ്ട്. റംമ്പൂട്ടാന് നിറയെ കായ്ച്ചിട്ടുണ്ട്. പാകമെത്താന് ഇനിയും ഒരുമാസമെടുക്കും. വീടിന് മുന്നില്‍ തണല്‍ വിരിച്ച് ഫാഷന്‍ഫ്രൂട്ട് പന്തല്‍…മൊത്തത്തില്‍ സമൃദ്ധിയുടെ സൗന്ദര്യമാണ് ചുറ്റും. കത്തുന്ന വേനലാണെങ്ങും. റോഡെല്ലാം ചുട്ടുപഴുത്ത് […] More
-
തെങ്ങിന് മുകളിലെ നാടന്‍ ഗവേഷകന്: ഈ ചെത്തുകാരന്റെ തന്ത്രങ്ങള്‍ക്ക് കയ്യടിച്ച് ശാസ്ത്രജ്ഞര്‍
Promotion നല്ല തണുപ്പുള്ള മകരമാസത്തിലും ദിവാകരന് (62) ചെത്ത് മുടക്കാറില്ല. തെങ്ങിന്റെ ഉച്ചിയില്‍ ഇരിക്കുമ്പോള്‍, നീലേശ്വരം കോട്ടപ്പുറം പുഴയില്‍ നിന്ന് അരിച്ചെത്തുന്ന ഒരുതരം തണുപ്പുകാറ്റുണ്ട്. ദിവാകരന് കുട്ടിക്കാലത്തേ പരിചയമുള്ള കാറ്റ്. പിന്നീടാ തണുപ്പ് അതേ അളവില്‍ ദിവാകരന് അനുഭവപ്പെട്ടത് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ (സി പി സി ആര് ഐ) ശീതീകരിച്ച സമ്മേളനഹാളിലാണ്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞരോട് തന്റെ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചപ്പോഴും എയര്‍ കണ്ടീഷനറില്‍ നിന്ന് തുടരെ തണുപ്പുകാറ്റ് അടിച്ചു. ദിവാകരന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അവിടെ […] More
-
ഒരിടത്തും അടങ്ങിയിരിക്കാത്ത ആ കുട്ടി ലോകം മുഴുവന്‍ തരംഗമായ തകര്‍പ്പന്‍ കംപ്യൂട്ടര്‍ ഗെയിം ഉണ്ടാക്കിയ കഥ
Promotion മുംബൈയിലെ തിരക്കിട്ടോടുന്ന സബര്‍ബന്‍ ട്രെയിനുകള്‍ ഓര്‍മ്മ വരും സൈനുദ്ദീന്‍ ഫഹദിന്റെ സംസാരം കേള്‍ക്കുമ്പോള്‍. ഒരു ബെല്ലും ബ്രേക്കുമില്ല. പറയുന്നത് പിടിച്ചെടുക്കാന്‍ നമുക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടാകും. അതുപോലെ തന്നെ ചടുലമാണ് ഈ 28-കാരന്റെ നീക്കങ്ങളും. കാര്യങ്ങള്‍ ചടപടാന്ന് നടക്കണം എന്ന മട്ട്. മാനേജ്മെന്റ് പഠനത്തിലേക്കും അതുമടുത്ത് ത്രീഡി ആനിമേഷനിലേക്കും അവിടെ നിന്ന് കംപ്യൂട്ടര്‍ ഗെയിമുകളിലേക്കുമുള്ള മാറ്റത്തിന് അധികകാലം വേണ്ടി വന്നില്ല. കൂട്ടുകാരോടൊത്ത് ഒരു കംപ്യൂട്ടര്‍ ഗെയിം സ്ഥാപനം തുടങ്ങാനും അവരുണ്ടാക്കിയ ഗെയിം ലോകംമുഴുവന്‍ ഹിറ്റാവാനും അധികകാലം വേണ്ടിവന്നില്ല. […] More
-
in Culture, Featured, Inspiration
പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്ഷന് കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’
Promotion കാസര്‍ഗോഡ് പുല്ലൂരിലെ ആ വീട്ടിലേക്ക് ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ശ്രീദേവി ടീച്ചര്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കി ഭരണിയിലാക്കി വെയ്ക്കുകയായിരുന്നു. ഒരു സാധാരണ വീട്. രണ്ടു കട്ടിലും ഒരു ടി വിയും മാത്രമാണ് ആകെയുള്ള ആര്‍ഭാടങ്ങള്‍. സാധാരണ കോട്ടണ്‍ മുണ്ടും ബ്ലൗസും ധരിച്ച ഒരു അമ്മ. തലമുഴുവന്‍ നരച്ചിരിക്കുന്നു. 77-ാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടന്ന് വീട്ടിലെ പണികളും കൃഷിയുമൊക്കെ നോക്കുന്ന ശ്രീദേവി ടീച്ചര്‍. സ്വന്തമായുള്ള പത്തേക്കര്‍ സ്ഥലത്ത് തെങ്ങും വാഴയും കശുമാവും പച്ചക്കറികളും… അതൊക്കെ ഒന്ന് ചുറ്റിനടന്ന് […] More
-
in Featured, Inspiration
ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍
Promotion രാത്രി ഒരുപാട് വൈകിയിരുന്നു. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ വൃദ്ധനായ ഒരച്ഛനും മകനും. രണ്ടുപേരും തീരെ ക്ഷീണിച്ചിരുന്നു. കാന്‍സര്‍ ബാധിതനായ മകനെ താങ്ങിപ്പിടിച്ചുകൊണ്ടാണ് ആ വൃദ്ധന് പുറത്തേക്ക് വന്നത്. പുറത്ത് വാഹനങ്ങളൊന്നുമില്ല. രാത്രിയില്‍ ഒരു ഓട്ടോ പോലും കിട്ടില്ല, ചിലപ്പോള്‍. അവരെക്കണ്ട് അബ്ദുള്‍ സത്താര്‍ തന്റെ സ്കൂട്ടറുമായി അടുത്തേക്ക് ചെന്നു. “…ങ്ങളെങ്ങോട്ടാ..?” “പാണ്ടിയിലെത്തണം,” ആ വൃദ്ധന് നിസ്സഹായമായി പറഞ്ഞു. അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് പാണ്ടിയിലേക്ക്. “എന്റെ വീടും ആ ഭാഗത്താ, കേറിക്കോ,” സത്താര്‍ നുണ പറഞ്ഞു. […] More
-
in Environment
നീരുറവ തേടി ഭൂമി തുരന്ന് തുരന്ന് 45 കിലോമീറ്റര്‍! ‘ജലശില്പി’യുടെ അധ്വാനത്തിന്റെ കഥ
Promotion കൈയില്‍ ഇരട്ടശിഖരമുള്ള കമ്പ്… അതുപയോഗിച്ചാണ് ഭൂമിക്കുള്ളില്‍ വെള്ളം ഉണ്ടോ എന്ന് മനസ്സിലാക്കുന്നതെന്ന് കുഞ്ഞമ്പുവേട്ടന്. ചില പ്രത്യേകതരം ചെടികളും കുന്നിനകത്തെ നീരുറവകളുടെ സൂചന തരും. മണ്ണുമണത്തുനോക്കിയും വെള്ളമുണ്ടോ എന്നറിയാം… സ്ഥാനം നിര്ണയിച്ചുകഴിഞ്ഞാല് കുഞ്ഞമ്പുവേട്ടന് പണി തുടങ്ങും. കുന്നിന്റെ ഉള്ളിലേക്ക് തുരന്നു, തുരന്ന് സൂക്ഷ്മതയോടെ മുന്നേറും. കൂട്ടിന് ഒരാള്‍ മാത്രം. അകത്തുനിന്ന് മണ്ണ് വലിച്ചുപുറത്തേക്കിടാന്… കഴിഞ്ഞ മുപ്പത് വര്‍ഷമായി ചന്ദ്രനാണ് കുഞ്ഞമ്പുവേട്ടന്റെ സഹായി. ഗ്രാമങ്ങളും നഗരങ്ങളും ഒരു പോലെ വരണ്ടുങ്ങുമ്പോള് ഭൂമിക്കടിയിലെ നീരുറവ തിരയുകയാണ് കാസര്‍ഗോഡ് കുണ്ടംകുഴി നീര്‍ക്കയം സ്വദേശി […] More
-
‘കാസര്‍ഗോഡിന്റെ വേദന ഞങ്ങളുടേതുമാണ്’: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 7 സ്നേഹവീടുകളും സ്കൂളും പണിതുനല്‍കിയ കോളെജ് വിദ്യാര്‍ത്ഥികള്‍
Promotion എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കാസര്‍ഗോഡന്‍ ഗ്രാമങ്ങളെ പ്രമുഖ മാധ്യമങ്ങളും ലോകവും ശ്രദ്ധിക്കാന്‍ തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ ജില്ലയിലെ ഒരുകൂട്ടം കോളെജ് വിദ്യാര്‍ത്ഥികള്‍ ദുരിതബാധിതരെത്തേടി ചെല്ലുമായിരുന്നു. അവരെക്കൊണ്ടാവുന്നത്ര പണം പിരിച്ച് കീടനാശിനിപ്രയോഗം ഏറ്റവുമധികം ബാധിച്ച കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കും. അഞ്ഞൂറുരൂപ മാസം ഓരോ വീട്ടിലും എത്തിക്കാനായിരുന്നു ശ്രമം. ചിലപ്പോള്‍ അതിലധികവും നല്കാന് കഴിഞ്ഞു. കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളെജിലെ സാഹിത്യവേദിയുടെ പ്രവര്‍ത്തകരാണവര്‍. അങ്ങനെയൊരിക്കല്‍ ബോവിക്കാനത്തെ ഉണ്ണികൃഷ്ണന് ബേവിഞ്ച എന്ന എന്‍ഡോസള്‍ഫാന്‍ ഇരയുടെ വീട്ടിലെത്തിയതായിരുന്നു അവര്‍. ഇതുകൂടി […] More