
Corona heroes
More stories
-
കൊറോണക്കാലം കടക്കാന്‍: 50-ലേറെ നെയ്ത്തുകാരെ താങ്ങിനിര്‍ത്തുന്ന മലയാളി സംരംഭക
Promotion കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശി അഞ്ജലി ചന്ദ്രന് വഴിതെറ്റി ബിസിനസിലേക്കെത്തിയതാണ്. ബിറ്റ്സ് പിലാനിയില്‍ നിന്നു എൻജിനീയറിംഗിൽ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം വിപ്രോയില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായി ജോലി നോക്കുകയായിരുന്നു. ജോലിക്കിടയിൽ എപ്പോഴൊക്കെയോ മടുപ്പ് തന്നെ ബാധിച്ചു തുടങ്ങിയതായി അവര്‍ക്ക് തോന്നിയിരുന്നു. “ഒരു പാട് സംസാരിക്കാനും ആളുകളുമായി ഇടപഴകാനും ഇഷ്ടമുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് മെഷീൻ ലാങ്ഗ്വേജുമായി മാത്രം ഇടപഴകി ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു,” അഞ്ജലി ചന്ദ്രന് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് […] More
-
ത്രീ-ഡി പ്രിന്ററില്‍ നൂറുകണക്കിന് ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് സൗജന്യമായി നല്കി ന്യൂയോര്‍ക്കിലെ മലയാളി നഴ്സ്
Promotion കോവിഡ്-19 വ്യാപനം ഇത്ര വേഗത്തിലാവുമെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കരുതിയിട്ടുണ്ടാവില്ല. ആരോഗ്യ രംഗത്ത് അതികായരായ അമേരിക്കയില്‍ പോലും വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ സ്റ്റോക്കില്ലാതെ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഏറെ ബുദ്ധിമുട്ടി. വേണ്ടത്ര മുന്‍കരുതല്‍ എടുക്കാന്‍ കഴിയാതെ പോയതിന്റെ ഫലം പേടിപ്പെടുത്തുന്നതായിരുന്നു. ഇതെഴുതുമ്പോള്‍ (മെയ് 5, 2020) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 12 ലക്ഷത്തിലധികമാണ്. മരണപ്പെട്ടവര്‍ 68,000-ത്തിലേറെയും. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. മാര്‍ച്ച് പകുതിയോടെ ന്യൂയോര്‍ക്ക് […] More
-
in COVID-19
കൊറോണക്കാലം; കൃഷിയിറക്കാന്‍ ഭൂമി ചോദിച്ച് വിളിച്ചത് നടന് ജോയ് മാത്യുവിനെ, ഒറ്റക്കണ്ടീഷനില്‍ സമ്മതം നല്കി താരം
Promotion ലോക്ക്ഡൗണിനിടയില്‍ ഒരു ദിവസം. സിനിമാ നടനും സംവിധായകനുമായ ജോയ് മാത്യുവിനെത്തേടി ഒരു കോള്‍ എത്തി. “സാറേ, ഞങ്ങള്‍ സാറിന്റെ കളമശ്ശേരിയിലെ ഭൂമിയില്‍ കൃഷി ചെയ്തോട്ടെ?” അതായിരുന്നു വിളിച്ചവരുടെ ആവശ്യം. ഈ ആവശ്യം കേട്ട് ജോയ് മാത്യു ഞെട്ടിക്കാണും. കാരണം മുന്‍പെങ്ങും പരിചയമല്ലാത്തയാള് തന്നെ വിളിച്ചു കൃഷി ചെയ്യാന്‍ ഭൂമി നല്‍കാമോയെന്ന് ആവശ്യപ്പെടുന്നു. ആ കോള്‍ വെറുതെ ആയില്ല. അവരുടെ ആവശ്യം വളരെ ആത്മാര്‍ത്ഥമാണെന്ന് തോന്നിയ ജോയ് മാത്യു അത് അംഗീകരിച്ചു. അനോജിനും സെബാസ്റ്റിയനും കൃഷി നടത്താനായി […] More
-
in COVID-19
ഉയര്‍ന്ന ഗുണനിലവാരമുള്ള പി പി ഇ കിറ്റ് പകുതി വിലയ്ക്ക് നിര്‍മ്മിച്ച് ഉള്‍ഗ്രാമങ്ങളിലെ സ്ത്രീകള്‍; പിന്നില്‍ ഒരു ഐ എ എസ് ഓഫീസര്‍
Promotion നിപ്പ വൈറസ് കേരളത്തില്‍ പടര്‍ന്ന നാളുകള്‍ മുതല്‍ കേട്ടു തുടങ്ങിയതാണ് പി പി ഇ കിറ്റിനേക്കുറിച്ച്. മഹാമാരികള്‍ വരുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിര പ്രവര്‍ത്തകര്‍ ധരിക്കുന്ന ശരീരം മുഴുവന്‍ മൂടുന്ന മേല്‍വസ്ത്രവും മറ്റ് അനുബന്ധ വസ്തുക്കളുമാണ് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് കിറ്റ്. എങ്കിലും കോവിഡ്-19 വ്യാപനത്തോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകളെക്കുറിച്ച് വ്യാപകമായ ചര്‍ച്ച ഉണ്ടാവുന്നത്. രാജ്യമാകെ ലോക്ക്ഡൗണിലായിരുന്നിട്ടും അടിസ്ഥാന ആരോഗ്യമേഖലയില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് കോവിഡ് 19-ന്റെ വ്യാപനത്തോത് വര്‍ദ്ധിച്ചത്. രോഗവ്യാപനത്തോത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ […] More
-
ലോക്ക്ഡൗണ്‍ ദുരിതത്തില്‍പ്പെട്ട 650 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് മേസ്തിരിപ്പണിക്കായി 17-ാം വയസ്സില്‍ കേരളത്തിലെത്തിയ രാജസ്ഥാന്കാരന്
Promotion 16 വര്‍ഷം മുന്‍പ് ജോലി തേടി കേരളത്തിലേക്കെത്തിയ രാജസ്ഥാന്കാരന് ജോലി മാത്രമല്ല നിറയെ സ്നേഹം കൂടി നല്‍കിയാണ് കോഴിക്കോട്ടുകാര്‍ സ്വീകരിച്ചത്. മനസ്സുകൊണ്ട് കോഴിക്കോട്ടുകാരനായി മാറിക്കഴിഞ്ഞ ദേശ്രാജ് അവസരം കിട്ടിയപ്പോള്‍ ആ സ്നേഹം നൂറിരട്ടിയായി തിരിച്ചു നല്‍കുകയാണ്. ലോക്ക്ഡൗണ്കാല ദുരിതത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചനിലേക്കും നാട്ടുകാര്ക്കുമൊക്കെയായി പച്ചക്കറിക്കിറ്റുകള് സൗജന്യമായി നല്‍കിയാണ് ആ 33-കാരന് കേരളീയരോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ജോലി അന്വേഷിച്ച് കേരളത്തിലേക്കെത്തുമ്പോള്‍ ദേശ്രാജിന് 17 വയസ്. ടൈല്‍ പണിയും മേസ്തിരിപ്പണിയുമൊക്കെയായി കുറേക്കാലം. ഇതിനിടയില്‍ ചെറിയ […] More
-
കുഞ്ഞുങ്ങള്‍ക്ക് പാലും പോഷകാഹാരവും, ദിവസവും 2,000 ഭക്ഷണപ്പൊതി, കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്: കൊറോണയുടെ രണ്ടാംവരവിനും തയ്യാറെടുത്ത് ഗ്രീന്‍ കൊച്ചിന് മിഷന്
Promotion മാർച്ച് 28-ന് ചൈൽഡ് ലൈനിലേയ്ക്ക് ഒരു ഫോൺ സന്ദേശം വന്നു. പുല്ലുവഴിയിലുള്ള ഒരു ശിശുഭവനിൽ നിന്നായിരുന്നു അത്. അവർക്കു ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടെന്നും, ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കാമോ എന്നും അന്വേഷിച്ചായിരുന്നു അത്. പ്രസവശേഷം ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളടക്കം അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ പാർപ്പിക്കുന്ന ഫൗണ്ട്ലിങ് ഹോമും ചൈൽഡ് കെയർ സെന്ററും ഉൾപ്പെടുന്നതാണ് ആ ശിശു ഭവൻ. അവിടെ 105 കുട്ടികൾ ഉണ്ട്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് പാല്, ലാക്ടോജൻ തുടങ്ങിയ കുഞ്ഞുങ്ങൾക്കുള്ള ആഹാരവസ്തുക്കള്‍ കിട്ടാന്‍ ബുദ്ധിമുട്ടായതാണ് അവിടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. […] More
-
കോവിഡ് ഭീതി വിതച്ച ലണ്ടനില്‍ ജോലിയും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധി പേര്; അവര്‍ക്ക് ഒറ്റ ഫോണ്‍ കോളില്‍ സഹായമെത്തിച്ച് മീന്‍ കടക്കാരന്
Promotion കോവിഡ്-19 ഭീതിയില്‍ ലോകമെമ്പാടും ആളുകള്‍ വീടുകളില്‍തന്നെ കഴിയുകയാണ്. മഹാമാരി താണ്ഡവമാടുന്ന ലണ്ടന്‍ നഗരത്തിന്റെ അവസ്ഥ അതിഭീകരമെന്ന് അവിടെ നിന്നുള്ള മലയാളി സുഹൃത്തുക്കള്‍ പറയുന്നു. ജോലിയും വാസസ്ഥലവും നഷ്ടപ്പെട്ട് അനേകം പേര്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. ഈ വിഷമങ്ങള്‍ക്കൊക്കെ ഇടയിലും നന്മയുടെ നുറുങ്ങുവെട്ടവുമായി ലണ്ടനില്‍ തോമസ് ആന്റണിയെപ്പോലെ ചിലരുണ്ട്, ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് താങ്ങായി. ലണ്ടന്‍ സമയം രാവിലെയാണ് ഞാന്‍ തോമസ് ആന്റണിയെ വിളിക്കുന്നത്. എന്തോ അത്യാവശ്യമുള്ളതു കൊണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു വിളിക്കാമോയെന്നു ചോദിച്ചു. ഒരു […] More
-
ലോക്ക് ഡൗണിനിടയില്‍ റോഡില്‍ കടുത്ത പ്രസവവേദനയില്‍ ഒരു യുവതി; എല്ലാ സഹായവും രക്തവും നല്കി പൊലീസുകാരന്
Promotion ഏപ്രില്‍ 6-ന് തിരുച്ചിറപ്പിള്ളിയിലെ (ട്രിച്ചി)യിലെ തെരുവുകളില്‍ പട്രോളിങ്ങ് ഡ്യൂട്ടിയിലായിരുന്നു കോണ്‍സ്റ്റബിള്‍ എസ് സയ്ദ് അബു താഹിര്‍ (23). കടുത്ത ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് റോഡിലൂടെ മൂന്ന് പേര് ഒരുമിച്ച് നടന്നുവരുന്നു. അതിലൊരാള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് മനസ്സിലായി. ആ സ്ത്രീ പ്രസവവേദനയിലായിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. സയ്ദ് കാര്യം തിരക്കി. അവര്‍ പറഞ്ഞതുകേട്ട് ആ പൊലീസ് ഉദ്യോഗസ്ഥന് ഞെട്ടിപ്പോയി. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. സുലോചന (24)യ്ക്ക് പ്രസവ വേദന […] More
-
in COVID-19
ലോക്ക് ഡൗണില്‍ ദുരിതത്തിലായ ട്രാന്‍സ് ജെന്‍ഡേഴ്സിന് സഹായമെത്തിച്ച് ഫൈസല്‍ ഫൈസുവും കൂട്ടരും
Promotion “എത്ര കരുതല്‍ പല ഭാഗത്തുനിന്നും ഉണ്ടായാലും ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ വല്ലാതെ ഒറ്റപ്പെട്ട് പോകും,” ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടുപോയ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ അവസ്ഥ ഫൈസല്‍ ഫൈസു (34) പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. “വീട്ടില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ചെറിയ മുറിയില്‍… ചെറിയ ജോലികള്‍ ചെയ്തുപോന്നിരുന്ന ഞാന്‍ ഉള്‍പ്പെട്ട ട്രാന്‍സ് കമ്യൂണിറ്റിക്കാര്‍ ശരിക്കും ലോക്ക് ഡൗണില്‍ ലോക്കായിപ്പോയി. സാമൂഹ്യക്ഷേമ വകുപ്പ് നല്കിയ ഐ ഡി കാര്‍ഡ് ഉണ്ടെങ്കിലും പുറത്തിറങ്ങാനോ, യാത്ര ചെയ്യാനോ പറ്റാതെ അടുപ്പ് പുകയാത്തവരെക്കുറിച്ച് വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് […] More
-
in COVID-19
കൊറോണയ്ക്കെതിരെ: ഒരാഴ്ച കൊണ്ട് വളരെ കുറഞ്ഞ ചെലവില്‍ ഓക്സിജന്‍ ജനറേറ്റര്‍ തയ്യാറാക്കി ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍
Promotion കോവിഡ്-19 വൈറസ് ബാധയെ നേരിടാന്‍ ഊര്‍ജ്ജിതമായ പരിശ്രമങ്ങളിലാണ് ഇന്‍ഡ്യയും ലോകവും. ഈ സാഹചര്യത്തില്‍ ബെംഗളുരുവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ ഐ എസ് സി) ഒരു സംഘം ശാസ്ത്രജ്ഞര്‍ കുറഞ്ഞ നിര്മ്മാണച്ചെലവുമാത്രം വരുന്നതും കൊണ്ടുനടക്കാവുന്നതുമായ ഓക്സിജന്‍ ജെനറേറ്റര്‍ തയ്യാറാക്കിയിരിക്കുന്നു. അന്തരീക്ഷവായുവില്‍ നിന്നും ഓക്സിജന്‍ വലിച്ചെടുത്ത് വെന്റിലേറ്ററുകളിലേക്കോ നേരിട്ടോ വിതരണം ചെയ്യാന്‍ കഴിയുന്ന ഉപകരണമാണ് ഇത്. “ഓക്സിജന്‍ ജനറേറ്ററുകള്‍ക്ക് വിപണിയില്‍ 40,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലവരും. ഇവിടെ കിട്ടുന്ന വസ്തുക്കള്‍ […] More
-
കോവിഡ് 19: ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കൂലിവേലക്കാരേയും തൊഴിലാളികളേയും സഹായിക്കാന്‍ ഐ എ എസ്, ഐ ആര് എസ് ഓഫീസര്‍മാരോടൊപ്പം ചേരാം
Promotion കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം സംപൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോയതോടെ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും കൂലിപ്പണിക്കാരും വീടുപോലുമില്ലാത്ത അശരണരും വലിയ ദുരിതങ്ങളാണ് അനുഭവിക്കുന്നത്. പലര്‍ക്കും ഭക്ഷണത്തിന് പോലും സാഹചര്യമില്ല. ഈ ദുരിതകാലത്ത് ഒരുപാട് പേര് അവരെ സഹായിക്കാന്‍ സ്വന്തം സുരക്ഷ പോലും വകവെയ്ക്കാതെ മുന്നോട്ടുവരുന്നുണ്ട്. ഭക്ഷണവും അഭയവും, പണവും അവശ്യസാധനങ്ങളുമൊക്കെ കഷ്ടപ്പെടുന്നവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മറ്റെന്തിനെക്കാളും മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. അവരില്‍ നിരവധി സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരുമുണ്ട്, ദുരിതമനുഭവിക്കുന്നവര്‍ക്കായി എല്ലാ […] More
-
10 ടണ്‍ കപ്പ വിറ്റു കിട്ടിയ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ കര്ഷകന്
Promotion റബര്‍ത്തോട്ടത്തിന് കാപ്പിപ്പൂവിന്റെ നറുമണം നല്കിയ കര്‍ഷകനാണ് വയനാട് പുല്‍പ്പള്ളി ആലത്തൂരില്‍ കവളക്കാട്ട് റോയ് ആന്റണി. കാപ്പി പൂക്കുന്ന കാലമായാല്‍ റോയിയുടെ റബര്‍ത്തോട്ടത്തില്‍ മാത്രമല്ല തെങ്ങിന്‍തോപ്പിലും കവുങ്ങിന് തോട്ടത്തിലുമൊക്കെ കൊതിപ്പിക്കുന്ന മണമാണ്. കാപ്പിയും തെങ്ങും കവുങ്ങും മാത്രമല്ല നല്ല മരച്ചീനിയും വാഴയും പച്ചക്കറിയും മീനും പശുവും ആടും കോഴിയുമൊക്കെയുണ്ട് ഈ കര്‍ഷകന്റെ 18 ഏക്കറില്‍. അദ്ദേഹത്തിന്റെ കൃഷിക്കാര്യങ്ങളെക്കുറിച്ച് ഒരുപാടുണ്ട് പറയാന്‍. എന്നാല്‍, ഈ കൊറോണക്കാലത്ത് റോയിയുടെ തോട്ടത്തില്‍ നിന്നു മറ്റൊരു നല്ല വാര്‍ത്തയാണ് പറയാനുള്ളത്. കപ്പത്തോട്ടത്തിലെ വിളവെടുപ്പിന്റെ […] More