
environment
More stories
-
in Environment, Featured
മരിച്ചുകൊണ്ടിരുന്ന 110 ഏക്കര്‍ വനം വീണ്ടെടുത്ത് സേജലും വിപുലും; അവിടേക്ക് മടങ്ങിവന്നത് പുള്ളിപ്പുലിയും കരടിയുമടക്കം നിരവധി മൃഗങ്ങള്‍
Promotion കുട്ടിയായിരിക്കുമ്പോള്‍ സേജല്‍ വോറ മിസ്സൂറിയിലെ ജബര്‍ഖേതിലെ ആ വനഭൂമിയില്‍ പല തവണ പോയിട്ടുണ്ട്. “കുടുംബത്തോടൊപ്പം ജബര്‍ഖേതില്‍ പോയിരുന്നത് പ്രിയപ്പെട്ട ഓര്‍മ്മകളിലൊന്നായിരുന്നു,” 56-കാരിയായ സേജല്‍ ഓര്‍ക്കുന്നു. “കാട്ടുവഴികളിലൂടെയുള്ള നടത്തം, മനോഹരമായ പക്ഷികള്‍…” പക്ഷേ, വളരെക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും അവിടെയെത്തിയപ്പോള്‍ അവര്‍ ശരിക്കും തകര്‍ന്നുപോയി. “15 വര്‍ഷം വിദേശത്ത് കഴിഞ്ഞതിന് ശേഷം തിരിച്ച് ഞാന്‍ അവിടെച്ചെന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിടെ മുഴുവന്‍ മാലിന്യക്കൂമ്പാരം, മരങ്ങളൊന്നൊന്നായി വെട്ടിക്കൊണ്ടിരിക്കുന്നു. മൃഗങ്ങളെ വേട്ടയാടുന്നതും പതിവായിരുന്നു.” ജീവിതത്തിന്റെ പകുതിയിലധികവും സേജല്‍ ചെലവഴിച്ചത് പരിസ്ഥിതി സംരക്ഷണ […] More
-
in Agriculture, Featured
കോര്‍പറേറ്റ് ജോലി വിട്ട് കൂട്ടുകൃഷിയിലേക്ക്; 80 കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയ 30-കാരന്റെ ജൈവകൃഷി പരീക്ഷണം
Promotion രാകേഷ് മഹന്തി ഒരു കോര്‍പ്പറേറ്റ് കമ്പനിയിലായിരുന്നു. അവിടെ ജോലിയെടുക്കുന്ന കാലത്ത് എല്ലായിപ്പോഴും ഒരു തരം അസ്വസ്ഥതയായിരുന്നു മനസ്സില്‍. കോര്‍പറേറ്റ് ജീവിതത്തോടുള്ള ഒരു തരം മടുപ്പായിരുന്നു അതിന് കാരണമെന്ന് ആ ബി.ടെക്കുകാരന് അറിയാമായിരുന്നു. ജീവിതത്തില്‍ സന്തോഷം കിട്ടണമെങ്കില്‍ മനസ്സിനിഷ്ടപ്പെട്ട ജോലിയെടുക്കണമെന്നും ആ ചെറുപ്പക്കാരന് മനസ്സിലാക്കിയിരുന്നു. ആ 30-കാരന്റെ മനസ്സ് മണ്ണിലും പ്രകൃതിയിലുമായിരുന്നു. പാരമ്പര്യസ്വത്തായി ഉണ്ടായിരുന്ന 20 ഏക്കര്‍ നാട്ടില്‍ അവനെക്കാത്ത് തരിശ് കിടപ്പുണ്ടായിരുന്നു. പൂര്‍വ്വികര്‍ ഉപേക്ഷിച്ചുപോയ മണ്‍വെട്ടി രാകേഷ് വീണ്ടും കൈയ്യിലെടുക്കുക മാത്രമല്ല, ഝാര്‍ഖണ്ഡിലെ പട്ടാംബയിലെ കര്‍ഷകര്‍ക്ക് […] More
-
in Innovations
1,000 കിലോമീറ്റര്‍ റേഞ്ച്, 30-40% വിലയും കുറയും! ഇലക്ട്രിക് വാഹനങ്ങളില്‍ ലിഥിയം ബാറ്ററിക്ക് പകരം പുതിയ കണ്ടുപിടുത്തവുമായി ഇന്‍ഡ്യന്‍ കമ്പനി
Promotion ഇലക്ട്രിക് വാഹനത്തിലേക്ക് മാറിയാലോ എന്നാലോചിക്കുമ്പോഴേ മനസ്സില്‍ വരുന്ന ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമുണ്ട്. അതില്‍ പ്രധാനം ബാറ്ററി റേഞ്ചിനെപ്പറ്റിയും സര്വീസിനെപ്പറ്റിയുമുള്ള ആശങ്കകളാണ്. ചാര്‍ജ്ജ് തീര്‍ന്ന് വഴിയില്‍ കിടന്നാല്‍ എന്തുചെയ്യും? ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം നഗരങ്ങളില്‍ പോലും കുറവല്ലേ!? ബാറ്ററിയുടെ റേഞ്ച് മാത്രമല്ല വിലയും പ്രശ്നമാണ്. ഇതിന് പുറമെയാണ് ലിഥിയം അയോണ്‍, ലിഥിയം ഫെറോ ഫോസ്ഫേറ്റ്, ലെഡ് ആസിഡ് ബാറ്ററികള്‍ എന്നിവ കാലാവധി കഴിഞ്ഞ ശേഷം ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍. ബെംഗളുരുവില്‍ നിന്നുള്ള നാനോ ടെക്നോളജി കമ്പനി ഈ പ്രശ്നങ്ങള്‍ക്കെല്ലാം […] More
-
in Environment
10 ലക്ഷം രൂപ കറന്റ് ബില്ല് കണ്ട് ഷോക്കടിച്ച കോളെജ് ഇപ്പോള്‍ ദിവസവും 200 യൂനിറ്റ് വൈദ്യുതി വില്‍ക്കുന്നു
Promotion കറന്റ് ബില്ല് കണ്ട് കണ്ണുതള്ളിയിരിക്കുമ്പോള്‍ വേറെ എന്തെങ്കിലും വഴിയുണ്ടോന്ന് ആരായാലും ആലോചിച്ചുപോകും. കൊച്ചി തൃക്കാക്കരയിലെ ഭാരത മാതാ കോളെജിന്റെ കാര്യത്തിലും സംഗതി അങ്ങനെത്തന്നെയായിരുന്നു. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന വലിയ കാമ്പസ്. യുജി, പിജി, പ്രൊഫഷണൽ കോഴ്സുകളിലായി 15-ൽ പരം ഡിപ്പാർട്ട്മെന്റുകൾ, പൂർണ സജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മറ്റ് സൗകര്യങ്ങൾ… എങ്ങനെ പോയാലും ഒരു മാസത്തെ വൈദ്യുതി ബിൽ ഒരു ലക്ഷം രൂപ കടക്കുന്ന അവസ്ഥ. വര്‍ഷം കുറഞ്ഞത് 10 ലക്ഷം രൂപ വൈദ്യുതിക്ക് മാത്രം ചെലവ്. […] More
-
in Environment
3 മാസം കൊണ്ട് 178 ജലാശയങ്ങള്‍ക്ക് ജീവന് കൊടുത്ത് ഒരു പ്രദേശത്തെ വറുതിയില്‍ നിന്ന് രക്ഷിച്ച കലക്റ്റര്‍
Promotion 2019-ല്‍ പുതുശ്ശേരിയിലെ കാരയ്ക്കല്‍ ജില്ല വേനലിന്റെ വറുതി ശരിക്കുമറിഞ്ഞു. അഞ്ചിലൊരുഭാഗം ഭൂമിയില്‍ മാത്രമേ കൃഷിയിറക്കാനായുള്ളു. ഭൂഗര്‍ഭജലവിതാനം 200 അടിയില്‍ നിന്നും 300 അടിയിലേക്ക് താണു. ജനങ്ങള്‍ വലിയ ദുരിതത്തിലായി. ആവശ്യത്തിന് മഴ ലഭിച്ചില്ലെന്ന് മാത്രമല്ല, കാവേരി വെള്ളവും വേണ്ട പോലെ കിട്ടിയില്ല. പ്രദേശത്തെ വരള്‍ച്ച ബാധിതമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചതോടെ പ്രശ്നം ശരിക്കും ഗുരുതരമാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടു. ഗ്രാമങ്ങളില്‍ നിരാശ പടര്‍ന്നു. വീടുകളിലെ ജലഉപയോഗം 80 ശതമാനം വരെ കുറയ്ക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാം. ജില്ലാ കലക്ടര്‍ വിക്രാന്ത് […] More
-
in Environment, Featured
സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് 136 വര്‍ഷം പഴക്കമുള്ള വീട്, ചുറ്റും 3,000 മരങ്ങളുള്ള കാടും ജൈവവിളകളുമൊരുക്കി മുന്‍ ബിസിനസുകാരന്
Promotion ഉണ്ണിയുടെ ഒരു സ്വപ്നമായിരുന്നു കാട്ടുമരങ്ങളും ഫലവൃക്ഷങ്ങളുമൊക്കെ നിറഞ്ഞു നില്ക്കുന്ന, കിളികളും ശലഭങ്ങളും അണ്ണാനും കീരിയുമൊക്കെ വിരുന്നിനെത്തുന്ന ഒരു കൊച്ചുകാട്, അതിനു നടുവിലൊരു വീട്. ആ സ്വപ്നം മനസിലൊളിപ്പിച്ചാണ് 2008-ല്‍ എറണാകുളം നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ മുളന്തുരുത്തി പുളിക്കാമലയില്‍ പഴയൊരു ഓടിട്ട വീടും റബര്‍ തോട്ടവും വാങ്ങിയത്. ആദ്യം തന്നെ റബര്‍മരങ്ങളൊക്കെ വെട്ടിക്കളഞ്ഞു. അവിടെ ഇപ്പോള്‍ എട്ട് ഏക്കറിലായി ഉണ്ണിയുടെ സ്വപ്നം തഴച്ചുനില്ക്കുന്നു–300 ഇനങ്ങളിലായി 3,000-ലേറെ മരങ്ങളുള്ള ഒരു കാട്. അവിടെ പലതരം കിളികളും […] More
-
in Innovations
നിങ്ങളുടെ സ്കൂട്ടര്‍ വൈദ്യുതിയിലും പെട്രോളിലും ഓടിക്കാം: ഇലക്ട്രിക്-ഹൈബ്രിഡ് കിറ്റുമായി ബെംഗളുരുവിലെ സ്റ്റാര്‍ട്ട് അപ്
Promotion രാകേഷും ഭാര്യ വിന്നി ഗംഗാധരനും ചേര്‍ന്ന് ബെംഗളുരുവില്‍ ഒരു സ്റ്റാര്‍ട്ട് അപ് തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഐ സി എന്ജിന് (Internal combustion) സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരുന്നു. വ്യവസായങ്ങളെ മാത്രം (ബിസിനസ്-ടു-ബിസിനസ്) ഉന്നം വെച്ചുള്ളതായിരുന്നു അവരുടെ മനസ്സിലുണ്ടായിരുന്ന പ്രോജക്ട്. എന്നാല്‍ നിക്ഷേപകരെ തേടിയപ്പോള്‍ മിക്കവരും ചോദിച്ചത് ഒറ്റക്കാര്യം: ഓട്ടോമൊബൈല്‍ വ്യവസായം അധികം വൈകാതെ ഇലക്ട്രികിലേക്ക് മാറുമ്പോള്‍ ഈ ഐ സി എന്ജിന് ടെക്നോളജി കൊണ്ട് എന്താണ് കാര്യം? ഈ ചോദ്യം അവരെ ചിന്തിപ്പിച്ചു. പെട്രോളും […] More
-
in Environment, Featured
അഞ്ച് വര്‍ഷത്തില്‍ 7 സ്ഥലംമാറ്റങ്ങള്‍, ഭീഷണികള്‍…ഒന്നിനും വഴങ്ങാതെ ഈ സ്ത്രീ ഒഴിപ്പിച്ചെടുത്തത് 6,000 ഹെക്ടര്‍ വനഭൂമി
Promotion “ഒന്നുകില്‍ തെറ്റ്, അല്ലെങ്കില്‍ ശരി. അതിനിടയിലൊരു ഗ്രേ ഏരിയ ഇല്ല,” ബസു കന്നോഗിയ എന്ന ധീരയായ ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് നയം വ്യക്തമാക്കുന്നു. കയ്യേറ്റമൊഴിപ്പിക്കല്‍ സ്പെഷ്യലിസ്റ്റ് എന്നാണ് ഡിപ്പാര്‍ട്ട്മെന്റെിലെ മറ്റ് ഓഫീസര്‍മാര്‍ക്കിടയില്‍ ബസുവിനെ വിളിക്കുന്നത്. അതിന് കാരണമുണ്ട്. “വികസനം എന്നൊക്കെപ്പറഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്നതും കടന്നുകയറ്റവും എനിക്ക് അനുവദിക്കാനാവില്ല. കാടും പച്ചപ്പും സംരക്ഷിക്കുകയെന്നതാണ് എന്റെ ജോലി. ഞാനത് ചെയ്യുന്നു, അത്രമാത്രം,” ബസു പറയുന്നു. 2012-ബാച്ച് ഐ എഫ് എസ് ഓഫീസറായ ബസു […] More
-
in Innovations
പൂജ്യത്തില്‍ നിന്ന് 100 KM വേഗത നേടാന്‍ വെറും 3 സെക്കന്‍ഡ്! ഇന്‍ഡ്യയിലെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ ബൈക്കുമായി ബെംഗളുരുവിലെ സ്റ്റാര്‍ട്ട് അപ്
Promotion ഇന്‍ഡ്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണി 2023-ഓടെ 161 മില്യണ്‍ ഡോളറായി വളരുമെന്നാണ് ഒരു പഠനം പറയുന്നത്. അതിന് പല കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. യുവതലമുറയുടെ ആശയാഭിലാഷങ്ങളിലെ മാറ്റം, പ്രതിശീര്‍ഷവരുമാനത്തിലെ വര്‍ദ്ധനവ്, ഒപ്പം പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ റേഞ്ചിലുള്ള വര്‍ദ്ധനയും പെട്ടെന്ന് ലോണ്‍കിട്ടാനുള്ള സാധ്യതകളും എല്ലാം ഇതില്‍പ്പെടും. ഇതൊക്കെ മുന്നില്‍ കണ്ടാണ് ബെംഗളുരു ആസ്ഥാനമായുള്ള എംഫ്ളക്സ് മോട്ടോഴ്സ് ഒരു പക്ഷേ, രാജ്യത്തെ തന്നെ ആദ്യത്തെ ഇലെക്ട്രിക് സൂപ്പര്‍ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നത്. 2020-21-ഓടെ കമ്പനിയുടെ എംഫ്ളക്സ് വണ്‍ (Emflux ONE) […] More
-
അങ്ങനെയുള്ള യാത്രക്കാരെ വഴിയില്‍ ഇറക്കിവിടും, ഒരു വിട്ടുവീഴ്ചയുമില്ല: ഈ കെ എസ് ആര് ടി സി കണ്ടക്റ്ററുടെ ‘പിടിവാശി’ കയ്യടി നേടുന്നു
Promotion വഴിയോരത്തുള്ള ബിവെറിജസ് ഷോപ്പില്‍ നിന്നു മദ്യവും വാങ്ങി ആനവണ്ടി പിടിച്ച് വീട്ടിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ബസില്‍ പോകുന്നതൊക്കെ കൊള്ളാം… പക്ഷേ, അതില്‍ ഷെഫീഖ് ഉണ്ടേല്‍ പണി പാളും. എടത്വാ ഡിപ്പോയിലെ എറണാകുളം-കായംകുളം റൂട്ടിലോടുന്ന കെ എസ് ആര് ടി സി ബസിലെ കണ്ടക്റ്ററാണ് ഷെഫീഖ് ഇബ്രാഹീം. മദ്യക്കുപ്പിയുമായി ബസില്‍ സഞ്ചരിക്കുന്നത് കണ്ടാല്‍ പുള്ളി പാതിവഴിയില്‍ ഇറക്കി വിടും, അക്കാര്യത്തില്‍ ഒരു ദയയുമില്ല. ലഹരിവസ്തുക്കളുമായി കെ എസ്ആര്‍ ടി സി ബസില്‍ യാത്ര ചെയ്യാന്‍ അദ്ദേഹം ആരെയും അനുവദിക്കില്ല. […] More
-
in Environment
ശ്രുതിയുടെ ലാഭക്കണക്ക്: 12,000 ടണ്‍ മാലിന്യത്തില്‍ നിന്ന് 600 ടണ്‍ പാചകവാതകം; 4 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തുന്നത് തടഞ്ഞു
Promotion നാട്ടില്‍ തന്നെക്കൊണ്ടാവുന്ന പോലെ എന്തെങ്കിലുമൊരു മാറ്റം കൊണ്ടുവരണം എന്നായിരുന്നു ശ്രുതി അഹൂജയുടെ ആഗ്രഹം. അങ്ങനെയാണ് അമേരിക്കയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് പോരുന്നതും. എന്നാല്‍ അപ്പോഴൊന്നും മാലിന്യ സംസ്കരണരംഗത്ത് ഇത്രയും വലിയൊരു മാറ്റം കൊണ്ടുവരാന്‍ തന്നെക്കൊണ്ട് കഴിയുമെന്ന് ശ്രുതി ഒരിക്കലും വിചാരിച്ചിരുന്നില്ല. 2010-ലാണ് ശ്രുതി സ്വന്തം നാടായ ഹൈദരാബാദില്‍ തിരിച്ചെത്തുന്നത്. എന്തെങ്കിലും ഒരു സംരംഭം തുടങ്ങാനായിരുന്നു പരിപാടി. മനസ്സില്‍ ചില ഐഡിയകളൊക്കെ ഉണ്ടായിരുന്നു. അതിലൊന്ന് മാലിന്യത്തില്‍ നിന്ന് എന്തെങ്കിലും ഉപകാരമുള്ള വസ്തുക്കള്‍ ഉണ്ടാക്കുക എന്നതായിരുന്നു. ഈ ആശയത്തിന്റെ പിന്നാലെ […] More
-
in Featured, Inspiration
‘തൊടക്കിന്റെ’ കുരുക്കില്‍ നിന്നും കുതറിമാറി കടലാഴങ്ങളിലേക്ക്: മുങ്ങിപ്പോയ കപ്പലും കടലറിവുകളും തേടി മുങ്ങാംകുഴിയിടുന്ന തീരദേശ വനിതയുടെ ജീവിതം
Promotion “തൊടക്കില് കുരുങ്ങിയ ജീവിതമായിരുന്നു എന്റേതും, പ്ലസ്ടു കഴിയുന്നതുവരെ,” തിരുവനന്തപുരം വലിയതുറ സ്വദേശിനിയും മറൈന്‍ ബയോളജിസ്റ്റുമായ അനീഷാ അനി ബെനഡിക്റ്റ് പറയുന്നു. തൊടക്ക് എന്നാല്‍ കടലോരഗ്രാമങ്ങളിലെ മുക്കുവ വിഭാഗങ്ങള്‍ക്കിടയില്‍ എന്നോ ഉറച്ചുപോയ വിശ്വാസമാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വള്ളത്തില്‍ തൊട്ടാല്‍ അന്ന് മീന്‍ കിട്ടില്ലത്രേ. പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, ഒപ്പം സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം: Karnival.com “പുരുഷന്മാരുടെ കുത്തകയാണ് കടല്‍. അതിനപ്പുറം സ്ത്രീകള്‍ക്കു കടക്കാന്‍ കഴിയില്ല. പെണ്ണിന്റെ ആഗ്രഹത്തിന് വിലങ്ങുതടിയായുള്ള ആചാരങ്ങള്‍. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മീന്‍പിടിക്കാനായി പോകുന്ന വള്ളത്തിലോ […] More