More stories

 • in ,

  200-ലധികം അപൂര്‍വ്വ സസ്യങ്ങള്‍, പച്ചക്കറികള്‍! കേരളമാകെ വിത്തെറിയുന്ന 75-കാരന്‍

  Promotion രാവിലെ അഞ്ച് മണിക്ക് ഒരു ഔഷധച്ചായയിലാണ് ഗോപുച്ചേട്ടന്‍റെ ദിവസം തുടങ്ങുക. വയസ്സ് 75 ആയെങ്കിലും ഊര്‍ജ്ജസ്വലന്‍. പറമ്പിലെ കാര്യങ്ങളെല്ലാം മിക്കവാറും ഒറ്റയ്ക്ക് തന്നെ നോക്കും. പറമ്പില്‍ മാത്രമല്ല, ടെറസിലുമുണ്ട് കൃഷി. പച്ചക്കറികളും അപൂര്‍വ്വ സസ്യങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളുമൊക്കെയായി ഇരുന്നൂറിലേറെ സസ്യങ്ങളുണ്ട് ഒരേക്കര്‍ പറമ്പില്‍ പച്ച നിറച്ചുകൊണ്ട്. അതെല്ലാം നട്ടുനനച്ച് വളര്‍ത്തുന്നത് ഗോപു കൊടുങ്ങല്ലൂര്‍ എന്ന് അറിയപ്പെടുന്ന കെ ഗോപാലകൃഷ്ണന്‍ തന്നെ. ”വീട്ടുകാര്‍ സഹായത്തിന് എപ്പോഴും തയ്യാറാണെങ്കിലും എല്ലാം തനിയെ ചെയ്താലേ എനിക്ക് സമധാനമാകൂ. ഞാന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ […] More

 • in ,

  കാടുകയറിക്കിടന്ന തരിശില്‍ നിന്ന് 100 ഏക്കറിലേക്കും 25,000 കുടുംബങ്ങളിലേക്കും പടര്‍ന്ന ജൈവകൃഷി വിപ്ലവം

  Promotion നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പുറകിലുള്ള വിശാലമായ സ്ഥലം  കാടുംപടലും നിറഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായിരുന്നു.  മാലിന്യം കൊണ്ട് തള്ളാനുള്ള സ്ഥലമായി അത് മാറിയിരുന്നു. അതോടെ പൊതുജനങ്ങളുടേയും ജീവനക്കാരുടെയും പരാതിയും കൂടിവന്നു. ബ്ലോക്ക് പഞ്ചായത്തിന്‍റേതായിരുന്നു കാടുമൂടിക്കിടന്ന ആ സ്ഥലം. പരാതികള്‍ക്ക് എങ്ങനെ പരിഹാരം കാണും എന്ന ആലോചന ചെന്നെത്തിയത് അവിടെ കൃഷിയിറക്കിയാലോ എന്ന ചോദ്യത്തിലാണ്. ഓഫീസ് പരിസരം വെട്ടിത്തെളിച്ച് ജൈവകൃഷി നടത്താന്‍ ബ്ലോക്ക് മെമ്പര്‍മാരും ജീവനക്കാരുമെല്ലാം ചേര്‍ന്ന് തീരുമാനിച്ചു. അവരെല്ലാം കൂടി പിരിവെടുത്ത് നാലേകാല്‍ […] More

 • in ,

  കൃഷിയില്‍ നിന്ന് 2 കോടിയോളം രൂപ: 40 ഏക്കറില്‍ പച്ചക്കറിയും കിഴങ്ങുകളും, 50 ഏക്കറില്‍ പഴങ്ങള്‍; കുറഞ്ഞ വിലയ്ക്ക് ജൈവ ഉല്‍പന്നങ്ങള്‍… ഇത് നെട്ടുകാല്‍ത്തേരിയുടെ വിജയം 

  Promotion ജയിലാണെങ്കിലും നെട്ടുകാല്‍ത്തേരി വേറെ ലെവലാണ്. തടവറയില്ലാത്ത ജയില്‍ ജീവിതമാണിവിടെ. തുറന്ന ജയിലാണ്. പക്ഷെ ജയില്‍പ്പുള്ളികളൊക്കെ വളരെ ചിട്ടയുള്ളവര്‍. സദാസമയവും ജോലി ചെയ്യുന്നവര്‍. അതിനൊരു കാരണമുണ്ട്. മറ്റ് ജയിലുകളില്‍ നിന്നുള്ള നല്ലനടപ്പുകാരെയാണ് തുറന്ന ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. കൃഷിയാണ് അവരുടെ പ്രധാന ജോലി. അതും ഒന്നൊന്നര കൃഷി. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം തിരുവനന്തപുരം നഗരത്തിനു കിഴക്ക് 35 കിലോമീറ്ററോളം മാറി  അഗസ്ത്യാര്‍കൂട വനത്തിന്‍റെ താഴ്‌വരയില്‍ വ്യാപിച്ചു കിടക്കുന്ന 474 ഏക്കറോളം […] More

 • in

  നൂറുകണക്കിന് സാധാരണ കര്‍ഷകരെ ജൈവകൃഷിയിലേക്കും കൂടുതല്‍ വരുമാനത്തിലേക്കും നയിച്ച കര്‍ഷകന്‍

  Promotion ജൈവകൃഷിയെക്കുറിച്ച് ഇവിടെ ഇത്രയും വ്യാപകമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ലല്ലോ. എന്നാല്‍ ചില കര്‍ഷകര്‍ വളരെക്കാലം മുന്‍പുതന്നെ രാസകൃഷി ഉപേക്ഷിച്ച് ജൈവകൃഷിയിലേക്ക് തിരിഞ്ഞിരുന്നു. അതിലൊരാളാണ് തമിഴ്നാട് ഈറോഡ് സ്വദേശി എസ് ആര്‍ സുന്ദരരാമന്‍ . തെക്കേ ഇന്‍ഡ്യയില്‍ ജൈവകൃഷി പ്രചരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ആദ്യത്തെ കര്‍ഷകരിലൊരാള്‍ കൂടിയാണ് 78-കാരനായ സുന്ദരരാമന്‍. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. 1990-കളിലാണ് ഇദ്ദേഹം രാസകൃഷി ഉപേക്ഷിച്ച് പരിസ്ഥിതി സൗഹാര്‍ദ്ദ കൃഷി രീതി അവംലബിച്ചു തുടങ്ങിയത്. […] More

 • in

  10 ലക്ഷം രൂപ കറന്‍റ് ബില്ല് കണ്ട് ഷോക്കടിച്ച കോളെജ് ഇപ്പോള്‍ ദിവസവും 200 യൂനിറ്റ് വൈദ്യുതി വില്‍ക്കുന്നു

  Promotion കറന്‍റ് ബില്ല് കണ്ട് കണ്ണുതള്ളിയിരിക്കുമ്പോള്‍ വേറെ എന്തെങ്കിലും വഴിയുണ്ടോന്ന് ആരായാലും ആലോചിച്ചുപോകും. കൊച്ചി തൃക്കാക്കരയിലെ ഭാരത മാതാ കോളെജിന്‍റെ കാര്യത്തിലും സംഗതി അങ്ങനെത്തന്നെയായിരുന്നു. മൂവായിരത്തോളം  കുട്ടികൾ പഠിക്കുന്ന വലിയ കാമ്പസ്. യുജി, പിജി, പ്രൊഫഷണൽ കോഴ്‌സുകളിലായി 15-ൽ പരം ഡിപ്പാർട്ട്മെന്‍റുകൾ, പൂർണ സജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മറ്റ് സൗകര്യങ്ങൾ… എങ്ങനെ പോയാലും  ഒരു മാസത്തെ വൈദ്യുതി  ബിൽ ഒരു ലക്ഷം രൂപ കടക്കുന്ന അവസ്ഥ. വര്‍ഷം കുറഞ്ഞത് 10 ലക്ഷം രൂപ വൈദ്യുതിക്ക് മാത്രം ചെലവ്. […] More

 • in

  ‘പേപ്പര്‍ പ്ലേറ്റെല്ലാം പേപ്പറല്ല’: കരിമ്പിന്‍ പള്‍പ് കൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക് കോട്ടിങ്ങില്ലാത്ത പ്ലേറ്റുകളും പ്രകൃതിസൗഹൃദ വസ്തുക്കളുമായി ജൂനി റോയ്

  Promotion “ചെറുപ്പം മുതൽക്കേ പ്രകൃതിയെ സ്നേഹിച്ചിരുന്നു എന്നൊന്നും പറയാൻ കഴിയില്ല. അന്നൊന്നും അതിനുള്ള അറിവ് ഉണ്ടായിരുന്നില്ല. മാത്രമല്ല ഭൂമി ഇന്നത്തെ അവസ്ഥയിലെന്ന പോലെ ആയിരുന്നില്ല,” കോഴിക്കോടുനിന്നുള്ള സംരംഭക ജൂനി റോയ് പറയുന്നു. “കുറച്ചെങ്കിലും പച്ചപ്പുണ്ടായിരുന്നു… ഇന്ന് ഭൂമിയുടെ അവസ്ഥ കണ്ടാൽ സഹിക്കാൻ കഴിയില്ല. ഓരോ കിലോ മീറ്റർ ചുറ്റളവിലും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കിടക്കുന്ന സ്ഥലങ്ങളുണ്ട് നമ്മുടെ നാട്ടിൽ. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com “പലയിടത്തേക്കും യാത്ര പോകുമ്പോൾ […] More

 • in

  എം.ടെക് പഠനത്തിനിടയിലും 25 ഏക്കറില്‍ ചെലവില്ലാ ജൈവകൃഷി, നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവും കൊണ്ട് 10 ഉല്‍പന്നങ്ങള്‍

  Promotion പാലക്കാട് കണ്ണമ്പ്രയിലെ കുന്നംപുള്ളി തറവാട്. തലമുറകള്‍ക്ക് മുമ്പേ കൃഷി തുടങ്ങിയതാണ് ഇവിടെ. അതുകണ്ടാണ് സ്വരൂപും തുടങ്ങുന്നത്, പത്താംക്ലാസില്‍ പഠിക്കുമ്പോള്‍. തുടക്കം കോഴിവളര്‍ത്തലായിരുന്നു. അങ്ങനെ തുടങ്ങിയ കൃഷി എം ടെക് പഠനത്തിന്‍റെ തിരക്കിനിടയിലും തുടരുകയാണ് തറവാട്ടിലെ ഈ ഇളമുറക്കാരന്‍. 25 ഏക്കറിലാണ് നെല്ലും പച്ചക്കറികളും നാടന്‍ പശുക്കളും കോഴിയുമൊക്കെയായി സമൃദ്ധമായിരിക്കുന്നത്. ചെലവില്ലാ ജൈവകൃഷി (സീറോ ബജറ്റ് നാച്വറല്‍ ഫാമിങ്) യിലൂടെയാണ് യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് വരെ നേടിയ സ്വരൂപിന്‍റെ വിജയം. മുത്തശ്ശന്‍ സേതുമാധവക്കുറുപ്പിനും തലമുറകള്‍ മുന്നേ തുടങ്ങിയതാണ് […] More

 • in

  ‘നടക്കുന്ന മരം’, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പാമ്പിനും മീനിനും ഇഷ്ടം പോലെ ജീവിക്കാനുള്ള ഇടം, 15 കുളങ്ങള്‍…ഒപ്പം വര്‍ക്കിയും കുടുംബവും

  Promotion പരമ്പരാഗത കര്‍ഷക കുടുംബത്തിലാണ് തൃശ്ശൂര്‍ ചാലക്കുടിക്കാരന്‍ വര്‍ക്കി വെളിയത്ത് ജനിച്ചത്. നെല്ലും ജാതിയും അടക്കയും കുരുമുളകുമൊക്കെ കൃഷി ചെയ്താണ് കുടുംബം പുലര്‍ന്നിരുന്നത്. കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് പിടിച്ചുനില്‍ക്കാനാവില്ലെന് വന്നപ്പോള്‍ മറ്റു പല കര്‍ഷകരേയും പോലെ വര്‍ക്കിയും ഗള്‍ഫിലേക്ക് കടന്നു. “ഏറെക്കാലം വിദേശത്തു ജോലി ചെയ്തങ്കിലും എന്‍റെ മനസ്സ് പ്രകൃതിയിലും മണ്ണിലും ഒക്കെയായി കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു,” എന്ന് വര്‍ക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രകൃതിയോടും ജീവജാലങ്ങളോടുമൊപ്പം സ്വസ്ഥമായി ജീവിക്കാനുള്ള ആഗ്രഹമായിരുന്നു ആ നാട്ടിന്‍പുറത്തുകാരന്‍റെ മനസ്സില്‍. […] More

 • in

  തെങ്ങിന്‍ മുകളിലിരുന്നാണ് മനോഹരന്‍ ആ തീരുമാനം എടുത്തത്: മനോഹരമായ ഭൂമിക്കായി പ്ലാസ്റ്റിക് മാലിന്യം പെറുക്കിനടക്കുന്ന മലപ്പുറംകാരന്‍റെ ജീവിതം

  Promotion ഉയരം കൂടുന്തോറും ഗുണം കൂടുന്നത് പരസ്യത്തില്‍ മാത്രമേയുള്ളൂ. മുകളിലിരുന്ന് താഴേക്ക് നോക്കിയാലറിയാം ഭൂമിയുടെ ശരിക്കുള്ള അവസ്ഥ, മനുഷ്യരുടെയും. ഒരു ദിവസം തെങ്ങിന്‍റെ മണ്ടയില്‍ ഇരിക്കുമ്പോഴാണ് മലപ്പുറം എടപ്പാള്‍ സ്വദേശി നടുവട്ടം കടയംകുളംങ്കര വീട്ടില്‍ മനോഹരന് അങ്ങനെയൊരു തോന്നലുണ്ടായത്. ആ ഉയരത്തിലിരുന്നപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ ഭീകരരൂപം അദ്ദേഹം ശരിക്കുമൊന്ന് കണ്ടത്. ടയര്‍ അപ്സൈക്കിള്‍ ചെയ്തെടുത്ത ലാപ്ടോപ് ബാഗുകള്‍, ബാക്ക്പാക്കുകള്‍. കാണാം: Karnival.com നിങ്ങള്‍ ഊഹിച്ചതുപോലെ മനോഹരന്‍ ഒരു തേങ്ങാവെട്ടുകാരനാണ്. അയല്‍ക്കാരുടെ പുരയിടങ്ങളില്‍ നിന്ന് തേങ്ങാ പിരിച്ചുകൊടുക്കും; അത് […] More

 • in

  ഈ 15-കാരന്‍റെ തോട്ടത്തില്‍ 18 ഇനം പച്ചക്കറികള്‍, 27 പഴവര്‍ഗങ്ങള്‍: ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജൈവകൃഷിയിലേക്കിറങ്ങിയ കുട്ടിക്കര്‍ഷകന്‍റെ വിശേഷങ്ങള്‍

  Promotion “ഒരു കുഴിക്ക് അന്‍പത് ഗ്രാം കുമ്മായപ്പൊടി എന്ന കണക്കില്‍ ചേര്‍ത്തുകൊടുത്താണ് തൈകള്‍ നടാനായി മണ്ണ് പാകപ്പെടുത്തിയിരിക്കുന്നത്. കുമ്മായപ്പൊടി നമുക്കറിയാലോ കാല്‍ഷ്യത്തിനു സൂപ്പറാണ്. ഞങ്ങള്‍ അത് പഠിച്ചിട്ടുണ്ട്,” പറയുന്നത് മലപ്പുറം കല്‍പകഞ്ചേരി സ്വദേശി സയ്യിദ് ഷാദില്‍. “ചേര്‍ക്കേണ്ട അളവൊക്കെ ഉപ്പ പറഞ്ഞു തരും,” ആ പതിനഞ്ചുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com ചോദിച്ചറിഞ്ഞും പരീക്ഷിച്ചും ഷാദില്‍ വളരെ താല്‍പര്യത്തോടെയാണ് കൃഷിയിറക്കുന്നത്. മറ്റ് കുട്ടികള്‍ കളിക്കാനിറങ്ങുമ്പോള്‍ ഷാദില്‍ തൂമ്പായുമെടുത്ത് മണ്ണിലിറങ്ങും. ഇന്ന് അരയേക്കറില്‍ […] More

 • in ,

  40 വര്‍ഷം കൊണ്ട് 5,000 മീറ്റര്‍ നീളത്തില്‍ ഒറ്റയ്ക്ക് കയ്യാല കെട്ടി പാറക്കുന്നില്‍ പൊന്നുവിളയിച്ച കുടിയേറ്റ കര്‍ഷകന്‍റെ കഥ

  Promotion തി രക്കുകളില്‍ നിന്നെല്ലാം പാടെ മാറി കണ്ണൂരിലെ ഒരു മലയോരഗ്രാമം. പയ്യാവൂര്‍ ചന്ദനക്കാംപാറയിലേക്കുളള ബസ്സ് മാവുന്തോട് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ചാടിയിറങ്ങി. കൊച്ചേട്ടന്‍റെ വീടെന്നു പറഞ്ഞതും മറുചോദ്യങ്ങളൊന്നുമില്ലാതെ ഡ്രൈവര്‍ ഓട്ടോ വിട്ടു. കരിങ്കല്ലു പാകിയ നടപ്പാത തുടങ്ങുന്നേടത്ത് ഓട്ടോ നിന്നു. മഴ കനത്ത സമയമായതിനാല്‍ വീടുവരെ ഓട്ടോ പോകില്ല. മഴ കഴുകിയെടുത്ത ഭംഗിയുള്ള കരിങ്കല്‍പാതയിലൂടെ മുന്നോട്ടേക്ക് നടന്നു. വഴിയരികില്‍ രണ്ടോ മൂന്നോ വീടുകള്‍ മാത്രം. മുന്നൂറ് മീറ്ററിലധികം നീളമുളള കരിങ്കല്‍പാതയിലൂടെയുളള നടത്തം അവസാനിച്ചത് കോലക്കുന്നേല്‍ വര്‍ഗീസ് എന്ന കൊച്ചേട്ടന്‍റെ […] More

 • in

  കടല്‍പ്പണിക്കാരന്‍റെ മകന്‍ ആഴങ്ങളില്‍ കണ്ടെത്തിയത് പുരാതനമായ കപ്പലുകള്‍, കടലോളം അറിവുകള്‍, മനുഷ്യര്‍ വിതച്ച പരിസ്ഥിതി ദുരന്തങ്ങള്‍

  Promotion ഒരു ഞായറാഴ്ച രാവിലെയാണ് റോബര്‍ട്ട് പനിപ്പിള്ളയെക്കാണാന്‍ പുറപ്പെട്ടത്. നേരത്തേ വിളിച്ച് സമയം ചോദിച്ചപ്പോള്‍ തന്നെ സംസാരിക്കാനായി ഒന്നര മണിക്കൂറെങ്കിലും വേണമെന്ന് പറഞ്ഞിരുന്നു. രാവിലെ എട്ടരയ്ക്കെത്തിയാല്‍ പത്തു മണിവരെ സംസാരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പറഞ്ഞതനുസരിച്ച് വലിയതുറ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെത്തി, എട്ടരയ്ക്കു തന്നെ അദ്ദേഹത്തിന്‍റെ വീട്ടിലും. അദ്ദേഹം സംസാരിച്ചു തുടങ്ങിയ ആ നിമിഷം മുതല്‍ കടലോളം വലിയൊരു പുസ്തകം വായിക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്. കടലും കടലിനോട് മല്ലിടുന്ന മനുഷ്യരും അവരുടെ അനുഭവങ്ങളും പരമ്പരാഗതമായി അവരാര്‍ജ്ജിച്ച അറിവുകളും റോബര്‍ട്ട് പനിപ്പിള്ളയെന്ന മനുഷ്യനിലുണ്ട്.  […] More

Load More
Congratulations. You've reached the end of the internet.