
Kerala organic agriculture
More stories
-
in Agriculture, Featured
ഗ്രീൻപീസ് വിട്ട് വയനാട്ടിലേക്ക്; 193 ഏക്കറില്‍ ജൈവനെല്‍കൃഷി വ്യാപിപ്പിച്ച യുവാവ്
Promotion നമ്മളിൽ പലരുടെയും ജീവിതത്തിൽ സഫലമാകാത്ത എത്രയോ സ്വപ്നങ്ങളുണ്ട്. പഠനവും ജോലിയും കുടുംബവുമൊക്കെയായി തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആ സ്വപ്നങ്ങൾ മറവിയിലേക്ക് മായും. അങ്ങനെയൊരു സ്വപ്നമുണ്ടായിരുന്നു തിരുവല്ലക്കാരൻ ഉണ്ണിക്കൃഷ്ണനും. ജന്മനാട് തിരുവല്ലയാണെങ്കിലും ഉണ്ണികൃഷ്ണന്റെ ജീവിതം തലസ്ഥാന നഗരിയിലായിരുന്നു. സെക്രട്ടറിയേറ്റിലായിരുന്നു ജോലി. പക്ഷേ ആ തിരക്കുകൾക്കിടയിലും ഉണ്ണികൃഷ്ണൻ സ്വപ്നങ്ങളെ കൈവിട്ടില്ല. ഒരിക്കൽ സാക്ഷാത്ക്കരിക്കാനാകുമെന്ന പ്രതീക്ഷയോടെ ആ കൊച്ചു മോഹത്തെക്കുറിച്ച് മക്കളോടും പറഞ്ഞുകൊണ്ടേയിരുന്നു. ഉണ്ണികൃഷ്ണന്റെ സ്വപ്നങ്ങളുടെ അരികിൽ ആ മോഹങ്ങളെ താലോലിച്ച് മക്കളും ഭാര്യയും ഒപ്പം കൂടിയിരുന്നു. പക്ഷേ ആ […] More
-
in Agriculture, Featured
വെറുതെ കുഴിച്ചുമൂടിയിരുന്ന ആനപ്പിണ്ടം വളമാക്കിയെടുത്ത് 10 ഏക്കറിൽ ജൈവകൃഷി
Promotion ആലപ്പുഴക്കാരന് കൃഷ്ണപ്രസാദ് വക്കീലാണ്, പൊതുപ്രവര്‍ത്തകനാണ്, ആനമുതലാളിയാണ്, കര്‍ഷകനുമാണ്. അങ്ങനെ പല വിശേഷണങ്ങളുള്ള, എന്നാല്‍ കോടതിയിൽ പോകാത്ത ഈ വക്കീലിന്റെ പുതിയൊരു വിശേഷമാണ് ഇപ്പോള്‍ നാട്ടിൽ പാട്ടായിരിക്കുന്നത്. ആലപ്പുഴ മാരാരിക്കുളം കലവൂരിൽ കുളമാക്കിയില്‍ വീട്ടിൽ അഡ്വ. കൃഷ്ണ പ്രസാദിന്റെ കൃഷിക്കാര്യം ഒരു ആനക്കാര്യം തന്നെയാണ്. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം കൃഷിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി. ഒപ്പം, ആനപ്പിണ്ടം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാനും തുടങ്ങി. വീട്ടില്‍ അഞ്ച് ആനയുള്ളപ്പോള്‍ പിന്നെ പശുവിന് ചാണകവും കോഴിക്കാഷ്ഠവും തേടി നടക്കുന്നതെന്തിന്? […] More
-
in Agriculture, Featured
നേരംപോക്കിന് തുടങ്ങിയ ഓര്‍ക്കിഡ് കൃഷിയിൽ നിന്ന് സാബിറ നേടുന്നത് മാസം 3 ലക്ഷം രൂപ
Promotion നേരംപോക്കിന് ഓര്‍ക്കിഡും മുല്ലയും ആന്തൂറിയവുമൊക്കെ വീട്ടുമുറ്റത്ത് നട്ടുതുടങ്ങിയ സാബിറ മൂസ ഇന്ന് ഈ പൂച്ചെടികളിലൂടെ മാസം ലക്ഷങ്ങളാണ് സ്വന്തമാക്കുന്നത്. വിദേശ ഇനങ്ങളടക്കം പലതരം ഓര്‍ക്കിഡുകളാണ് സാബിറയുടെ തൃശ്ശൂര്‍ മൂന്നുപീടികയിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്നത്. വെറുമൊരു രസത്തിന് ആരംഭിച്ചതാണെങ്കിലും 2006-ല്‍ മികച്ച പുഷ്പ കര്‍ഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം (ഉദ്യാനശ്രേഷ്ഠ) കിട്ടിയതോടെ കൃഷി വിപലുമാക്കി. കൂട്ടായി ഭര്‍ത്താവും എന്‍ജിനീയറിങ്ങ് ജോലി അവസാനിപ്പിച്ചു മകനും ഒപ്പമുണ്ട്. ഒന്നരയേക്കറില്‍ ഓര്‍ക്കിഡുകള്‍ കൃഷി ചെയ്ത് വില്‍ക്കുന്ന സാബിറ (53) പൂന്തോട്ട വിശേഷങ്ങള്‍ ദ് […] More
-
in Environment
9 ലക്ഷം രൂപയ്ക്ക് സിമെന്റ് തൊടാത്ത 1,090 സ്ക്വയര്‍ ഫീറ്റ് വീട്
Promotion സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഏതെങ്കിലും ബസില്‍ കയറി പോകും… അവസാന സ്റ്റോപ്പിലാകും ഇറങ്ങുന്നത്. കുറേ നേരം ഒരു പരിചയവുമില്ലാത്ത ആ നാട്ടിലെ കാഴ്ചകളൊക്കെ കണ്ട്, നാട്ടുകാരോട് വര്‍ത്തമാനമൊക്കെ പറഞ്ഞ് നടക്കും. ആ നാട്ടില്‍ നിന്ന് പട്ടണത്തിലേക്കുള്ള അവസാന ബസ് എത്തും വരെ ചുറ്റിക്കറങ്ങലായിരിക്കും. സ്കൂള്‍ കുട്ടി ചുമ്മാ ചുറ്റിത്തിരിയുന്നത് കാണുമ്പോള്‍ ചിലരൊക്കെ അടുത്തേക്ക് വരും. പിന്നെ ചോദ്യം ചെയ്യലാണ്. പേര് എന്താ, നാട് എവിടാ, എന്തിന് വന്നു, ഇവിടെയെന്തിനാ ചുറ്റിക്കറങ്ങുന്നേ.. നൂറു നൂറു ചോദ്യങ്ങള്‍. നാട് […] More
-
in Environment, Featured
3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം
Promotion മരങ്ങള്‍ നിറഞ്ഞ വലിയ പറമ്പ്. അതിന് നടുവിലായി കൊച്ചു മണ്‍വീട്. മുറ്റത്തെ മണ്‍പാത്രത്തില്‍ നിറച്ചുവച്ചിരിക്കുന്ന വെളളം കുടിക്കാനെത്തുന്ന കാക്കയും കുരുവിയും മരംകൊത്തിയും കാടുമുഴക്കിയും. തൊടിയില്‍ പൂമ്പാറ്റകള്‍ പാറിക്കളിക്കുന്നു. ഇടയ്ക്കൊക്കെ മരപ്പട്ടിയും പാമ്പുകളും വിരുന്നുകാരായെത്തും. പരിസരത്തൊന്നും വാഹനങ്ങളുടെ ബഹളമേയില്ല. കിളികളുടെയും മൃഗങ്ങളുടെയും കലപില ശബ്ദം… കാറ്റ്… പച്ചപ്പ്…ഒരു കൊച്ചുകാട്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. പറഞ്ഞുവരുന്നത് കാട്ടിനുളളിലുളള റിസോര്ട്ടിനെപ്പറ്റിയൊന്നുമല്ല. കണ്ണൂര്‍ ചക്കരക്കല്ലിലെ ഹരിയുടേയും ആശയുടേയും നനവ് എന്നു പേരിട്ടിരിയ്ക്കുന്ന കൊച്ചു മണ്‍വീടിനെക്കുറിച്ചാണ്. […] More
-
in Agriculture, Featured
വര്‍ഷത്തില്‍ എല്ലാ ദിവസവും വിഷമില്ലാത്ത പച്ചക്കറി, 1 ഏക്കറില്‍ നിന്ന് 30 ടണ്‍, ലാഭം 8 ലക്ഷം രൂപ: ഉണ്ണികൃഷ്ണന്റെ ദേശീയ അംഗീകാരം നേടിയ കൃഷി പരീക്ഷണങ്ങള്‍
Promotion കര്‍ഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലും കംപ്യൂട്ടര്‍ ചിപ് ലെവല്‍ റിപ്പെയറിങ്ങായിരുന്നു തൃശ്ശൂര്‍ക്കാരന്‍ ഉണ്ണികൃഷ്ണന്. കൃഷിയിലൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. സഹോദരന് ബാലകൃഷ്ണന് ബാങ്ക് ജോലിയുടെ തിരക്കിലായതുകൊണ്ട് കൃഷിയ്ക്കിറങ്ങാനുള്ള സമയമില്ല. രണ്ട് മക്കളും കൃഷിയില്‍ താല്പര്യമില്ലാതിരുന്നത് തൃശ്ശൂര്‍ കേച്ചേരിക്കടുത്ത് കൈപ്പറമ്പിലെ വടക്കുംചേരിയില്‍ പ്രഭാകരന് നായരെ ഏറെ വിഷമിപ്പിച്ചിരുന്നു. “അച്ഛന് വടക്കുംചേരിയില്‍ പ്രഭാകരന് നായര്‍ പതിനൊന്നാം വയസ്സില്‍ കൃഷിയിലേക്കിറങ്ങിയതാണ്. 94-വയസ്സുവരെ അദ്ദേഹം കൃഷി തന്നെയാണ് ചെയ്തിരുന്നത്. ഞങ്ങള്‍ക്കന്ന് അത്യാവശ്യം ഭൂമിയും ഉണ്ടായിരുന്നു. നന്നായി കൃഷിയും ഉണ്ടായിരുന്നു,” വടക്കുംചേരിയില്‍ ഉണ്ണികൃഷ്ണന് ദ് ബെറ്റര്‍ […] More
-
in Agriculture, Featured
കോര്‍പറേറ്റ് ജോലി വിട്ട് കൂട്ടുകൃഷിയിലേക്ക്; 80 കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയ 30-കാരന്റെ ജൈവകൃഷി പരീക്ഷണം
Promotion രാകേഷ് മഹന്തി ഒരു കോര്‍പ്പറേറ്റ് കമ്പനിയിലായിരുന്നു. അവിടെ ജോലിയെടുക്കുന്ന കാലത്ത് എല്ലായിപ്പോഴും ഒരു തരം അസ്വസ്ഥതയായിരുന്നു മനസ്സില്‍. കോര്‍പറേറ്റ് ജീവിതത്തോടുള്ള ഒരു തരം മടുപ്പായിരുന്നു അതിന് കാരണമെന്ന് ആ ബി.ടെക്കുകാരന് അറിയാമായിരുന്നു. ജീവിതത്തില്‍ സന്തോഷം കിട്ടണമെങ്കില്‍ മനസ്സിനിഷ്ടപ്പെട്ട ജോലിയെടുക്കണമെന്നും ആ ചെറുപ്പക്കാരന് മനസ്സിലാക്കിയിരുന്നു. ആ 30-കാരന്റെ മനസ്സ് മണ്ണിലും പ്രകൃതിയിലുമായിരുന്നു. പാരമ്പര്യസ്വത്തായി ഉണ്ടായിരുന്ന 20 ഏക്കര്‍ നാട്ടില്‍ അവനെക്കാത്ത് തരിശ് കിടപ്പുണ്ടായിരുന്നു. പൂര്‍വ്വികര്‍ ഉപേക്ഷിച്ചുപോയ മണ്‍വെട്ടി രാകേഷ് വീണ്ടും കൈയ്യിലെടുക്കുക മാത്രമല്ല, ഝാര്‍ഖണ്ഡിലെ പട്ടാംബയിലെ കര്‍ഷകര്‍ക്ക് […] More
-
in Agriculture
10-ാം വയസില്‍ രണ്ട് സെന്റില്‍ തുടക്കം; രണ്ടിനം പയര്‍ വികസിപ്പിച്ച് കര്‍ഷകര്‍ക്കിടയിലെ ‘ശാസ്ത്രജ്ഞ’നായി, കൃഷി ഡോക്റ്ററും അധ്യാപകനുമായി
Promotion മാവിലും മരത്തിലുമൊക്കെ കയറിയും തോട്ടില്‍ മീന്‍ പിടിച്ചുമൊക്കെ കൂട്ടുകാര്‍ക്കൊപ്പം വികൃതികളൊപ്പിച്ചു നടക്കേണ്ട പ്രായം. പക്ഷേ, ആ പ്രായത്തില്‍ കൃഷി ചെയ്യാനിഷ്ടപ്പെട്ട ഒരാള്‍. അമ്മയും അച്ഛനും പാടത്തും പറമ്പിലുമൊക്കെ പണിയെടുക്കുന്നത് കണ്ട് കൃഷിക്കാരനാകാന്‍ മോഹിച്ചതാണ് ആ പത്തു വയസുകാരന്. ആഗ്രഹം പോലെ പത്താം വയസില്‍ രണ്ട് സെന്റ് ഭൂമിയില്‍ കൃഷി തുടങ്ങി. വീടിനോട് ചേര്‍ന്നുള്ള ആ കൊച്ചു കൃഷിയിടത്തില്‍ വെട്ടിയും കിളച്ചും നനച്ചുമൊക്കെ കൃഷിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചെടുത്തു. വെറുമൊരു കമ്പമായിരുന്നില്ല അതെന്ന് അവന് ജീവിതത്തിലൂടെ കാണിച്ചു തരുകയാണിപ്പോള്. […] More
-
in Agriculture
ഫോട്ടോഗ്രാഫര്‍ ടെറസില്‍ കൃഷി തുടങ്ങി; വിളയിച്ചെടുക്കുന്നത് 120 കിലോയിലധികം ജൈവപച്ചക്കറി
Promotion വൈറ്റ് മാജിക് ഷൂട്ടിങ് ഫ്ലോര്‍… രാമനാട്ടുകരയിലെ ഈ സ്റ്റുഡിയോയിലേക്ക് വന്നാല്‍ വെറും കൈയോടെ മടങ്ങാന്‍ ഫോട്ടോഗ്രഫര്‍ സമ്മതിക്കില്ല. ഫോട്ടോയെടുക്കാന്‍ വന്നവര്‍ക്ക് കൈ നിറയെ തക്കാളിയും പച്ചമുളകും വെണ്ടയ്ക്കുമൊക്കെ സമ്മാനിച്ചേ പറഞ്ഞുവിടൂ. അതാണ് ഈ ഷൂട്ടിങ് ഫ്ലോറിലെ പതിവ്. കോഴിക്കോട് വൈദ്യരങ്ങാടിക്കാരന്‍ ഷിബി എം വൈദ്യര് എന്ന ഫോട്ടോഗ്രഫറാണ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം പച്ചക്കറിയും ചെടിയും വിത്തുമൊക്കെ സൗജന്യമായി സമ്മാനിക്കുന്നത്. സ്വന്തം ഓഫീസിന്റെ ടെറസില്‍ രാസവളമിടാതെ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറിയൊക്കെ നാട്ടുകാരും കൂടി കഴിക്കട്ടെയെന്നാണ് ഇദ്ദേഹം പറയുന്നത്. ഷിബി […] More
-
in Agriculture
പാകിസ്ഥാനില്‍ നിന്നും തായ് ലാന്‍ഡില്‍ നിന്നുമടക്കം 118 അപൂര്‍വ്വ ഇനം നെല്ലിനങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന പാടം കാണാന്‍ വയനാട്ടിലേക്ക് പോകാം
Promotion “വീട്ടിലെ ഇളയകുട്ടിയായിരുന്നു… അതുകൊണ്ടാകും ‘അച്ഛന് മോനാ’യിരുന്നു ഞാന്‍. അച്ഛന്റെ കൈയില്‍ തൂങ്ങി പാടത്തും പറമ്പിലുടെയുമൊക്കെ കുറേ നടന്നിട്ടുണ്ട്. അച്ഛനാണേല് കൃഷിയോട് പെരുത്ത് ഇഷ്ടമുള്ള ആളും,” കോഴിക്കോട് ചാത്തമംഗലംകാരന്‍ ജയകൃഷ്ണന് ഓര്‍മ്മകളിലൂടെ നടന്ന് ആ പാടവരമ്പത്ത് വന്നുനില്ക്കുന്നു. “അച്ഛന് കൃഷിയെന്ന് പറഞ്ഞാ ഒരു ലഹരി തന്നെയായിരുന്നു. ആള് പറമ്പിലേക്കിറങ്ങിയാല്‍ ഞാനും കൂടെ പോകും.” അങ്ങനെയൊക്കെയായിരുന്നിട്ടും ജയകൃഷ്ണന് കൃഷിയിലേക്കിറങ്ങിയില്ല. പകരം ഇലക്ട്രീഷ്യനായി, പിന്നെ മാര്‍ബിള്‍ കച്ചവടം തുടങ്ങി. പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com പക്ഷേ, ആ ‘അച്ഛന് കുട്ടി’ […] More
-
in Agriculture
കാന്തല്ലൂരില്‍ കാടിനു നടുവില്‍ 75 ഏക്കര്‍ തോട്ടം, ധാരാളം വെള്ളം, പക്ഷേ, കറന്റില്ല! ഈ കര്ഷകന് കെ എസ് ഇ ബി-ക്കായി കാത്തുനിന്നില്ല
Promotion മുപ്പത്തിയെട്ട് വര്‍ഷം മുമ്പ് കാന്തല്ലൂരിലെ കോവില്ക്കടവിനടുത്ത് ഏക്കറു കണക്കിന് വരുന്ന സ്ഥലം വാങ്ങുമ്പോള്‍ തമ്പിക്ക് കൃത്യമായ പ്ലാനിങ് ഒന്നും ഉണ്ടായിരുന്നില്ല. സ്ഥലം വാങ്ങിയ കാലത്ത് പുല്‍ത്തൈലം ഉണ്ടാക്കുന്ന തൈലപുല്ലു കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. എന്നാല്‍ പാരമ്പര്യമായി കൊണ്ടുനടക്കുന്ന കൃഷി കാന്തല്ലൂരിലെ എഴുപത്തഞ്ചു ഏക്കറില്‍ പറിച്ചുനട്ട് അവിടെ അത്ഭുതം തീര്‍ക്കാന്‍ തമ്പി എം പോളിന് കഴിഞ്ഞു. “കാന്തല്ലൂരിനെ രണ്ടായി തരം തിരിക്കാം. അതില്‍ ഹൈ റേഞ്ച് വിഭാഗവും ലോ റേഞ്ച് വിഭാഗവും വരുന്നുണ്ട്. ലോ റേഞ്ചിലാണ് ഈ സ്ഥലം. […] More
-
in Agriculture
അഞ്ച് സെന്റ് പുരയിടത്തില്‍ വിളവെടുക്കാന്‍ അയല്‍ക്കാരെല്ലാമെത്തി; ഇത്തിരി സ്ഥലത്ത് ഇഷ്ടംപോലെ കൃഷിയിറക്കാന്‍ ശ്രീജ സഹായിക്കും
Promotion ശ്രീജയുടെ വീട്ടിലെ കൃഷി കണ്ട് അല്ഭുതപ്പെടാത്ത നാട്ടുകാര്‍ കുറവായിരിക്കും. വെറും അഞ്ച് സെന്റില്‍ സ്ഥലമൊട്ടും പാഴാക്കാതെ പച്ചക്കറികളും ഫലവൃക്ഷങ്ങളും. ഇതിനൊപ്പം വിത്തുകളും നല്ലയിനം തൈകളും വിതരണം ചെയ്തും ജൈവവളമുണ്ടാക്കി വിറ്റും ഈ എം എക്കാരി വരുമാനവും ഉണ്ടാക്കുന്നു. എന്നാല്‍ ഇതു മാത്രമല്ല ശ്രീജയെ നാട്ടുകാരുടെ പ്രിയങ്കരിയാക്കുന്നത്. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com അയല്‍ക്കാര്‍ക്കും ചുറ്റുപാടുമുള്ളവര്‍ക്കും അടുക്കളത്തോട്ടമുണ്ടാക്കാനുള്ള സഹായവും നിര്‍ദ്ദേശവും നല്കി കൂടെ നില്ക്കും ശ്രീജ. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടെക്കൂടിയതാണ് കൃഷി […] More