
Kerala organic farmer
More stories
-
in Environment
നാട്ടിലെ പുഴയോരം സംരക്ഷിക്കാന്‍ ഒരു സാധാരണ കര്‍ഷകന്റെ ശ്രമങ്ങള്‍; തുടക്കത്തില്‍ മടിച്ചുനിന്നവര്‍ ഇന്ന് പൂര്‍ണ്ണ പന്തുണയുമായി ഒപ്പം
Promotion മണ്ണിനെ സ്നേഹിക്കുന്ന ഈ കര്ഷകന് പുഴയോടും ഇഷ്ടമാണ്. മണ്ണിടിഞ്ഞ് ഇല്ലാതാക്കുന്ന പുഴയോരങ്ങളില്‍ മുള നട്ടുപിടിപ്പിക്കുകയാണ് കണ്ണൂര്‍ ഇരിട്ടി പായം സ്വദേശിയായ പ്രഭാകരന്. അദ്ദേഹം സ്വന്തം വീട്ടുമുറ്റത്ത് നട്ടു വളര്‍ത്തിയ മുളംതൈകളാണ് പുഴയോരത്തും കുന്നിന് മുകളിലുമൊക്കെയായി നിരന്നു നില്‍ക്കുന്നത്. കുട്ടിക്കാലം തൊട്ടെ അദ്ദേഹത്തിന് കൃഷിയോടാണ് കമ്പം. അച്ഛനും അമ്മയ്ക്കും പിന്നാലെ കൃഷിയിലേക്കെത്തിയ പ്രഭാകരന് വഴിയോരത്തും പുഴയോരത്തുമൊക്കെ മുളംതൈകള്‍ നട്ടുപിടിപ്പിക്കാനും നേരം കണ്ടെത്തിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട് ഇദ്ദേഹത്തിന്. “വീട്ടില്‍ കുറച്ചു മുളകളുണ്ടായിരുന്നു,” വിളങ്ങോട്ടുവയലില് […] More
-
in Agriculture
പ്ലാസ്റ്റിക്ക് അടക്കം നാട്ടിലെ മാലിന്യം മുഴുവന്‍ ഏറ്റെടുക്കുന്ന ജൈവ കര്‍ഷകന്റെ തോട്ടത്തിലേക്ക്; 10 ഏക്കറില്‍ 5 കുളങ്ങള്‍, 4 ഏക്കറില്‍ ഫലവൃക്ഷങ്ങള്‍, ഒരേക്കറില്‍ നിറയെ കാട്ടുമരങ്ങള്‍
Promotion ഒരു കാട് പ്രകൃതിക്ക് നല്കുന്ന സംഭാവനകളെക്കുറിച്ച് വീടിനോട് ചേര്‍ന്ന ഔട്ട്ഹൗസിന്റെ ചുമരില്‍ കുറിച്ചിട്ടുണ്ട് ഇല്യാസ് . ഓരോ ചെടിയും പുറത്തുവിടുന്ന ഓക്സിജന്റെ അളവ്, ചെടികള്‍ വേരിറക്കി മണ്ണില്‍ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് ഇതൊക്കെ അതിലുണ്ട്. “ഈ തോട്ടം കാണാന്‍ സ്കൂളീന്നും കോളെജീന്നും കുട്ടികള്‍ വരാറുണ്ട്. അവര്‍ക്ക് വേണ്ടിയാണിതൊക്കെ എഴുതി വച്ചിരിക്കുന്നത്,” മലപ്പുറം പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ പൈക്കടത്ത് വീട്ടില്‍ പി.എം. ഇല്യാസ് എന്ന കര്ഷകന് നിറഞ്ഞ സൗഹൃദത്തോടെ ആ അല്‍ഭുതത്തോട്ടത്തിലേക്ക് ക്ഷണിക്കുന്നു. റമ്പൂട്ടാനും മാങ്കോസ്റ്റിനും ലിച്ചിയുമൊക്കെയായി […] More
-
in Agriculture, Featured
ഗള്‍ഫില്‍ നിന്ന് മടങ്ങി, പറമ്പിലെ റബറെല്ലാം വെട്ടി കൃഷി തുടങ്ങി; യൂറോപ്പിലേക്ക് കപ്പയും കാച്ചിലും ചേനയും നനകിഴങ്ങും കയറ്റിയയ്ക്കുന്ന സൂപ്പര്‍ ജൈവകര്ഷകന്!
Promotion പത്തുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയ ഗള്ഫുകാരന് പലിശയ്ക്ക് പണമെടുത്ത് കൃഷിക്കാരനായ കഥയാണിത്. കോട്ടയം പമ്പാടി കൂരോപ്പട സ്വദേശി വാക്കയില്‍ ജോയി1994 മുതല്‍ 2004 വരെ സൗദി അറേബ്യയിലെ ഓട്ടോമാറ്റിക് ഡോര്‍ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു. പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com ഗള്‍ഫ് ഉപേക്ഷിച്ച് നാട്ടിലേക്ക് വരുമ്പോള്‍ സൗദിയില്‍ നഴ്സായിരുന്ന ഭാര്യയും ജോലിയുപേക്ഷിച്ച് കൂടെപ്പോന്നു. ജോയി വാക്കയില്‍ കൃഷിത്തോട്ടത്തില്ഇനി നാട്ടില്‍ കൃഷിയൊക്കെയായി കൂടാനാണ് പരിപാടി എന്ന് നാട്ടുകാരോടൊക്കെ ജോയി പറഞ്ഞു. പറമ്പിലെ റബര്‍ മരങ്ങള്‍ അധികവും […] More
-
in Agriculture
86-ാം വയസ്സിലും 12 ഏക്കറില്‍ പാടത്തും പറമ്പിലും ഇറങ്ങി ജൈവകൃഷി ചെയ്യുന്ന നാരായണേട്ടന്
Promotion വരമ്പു വെട്ടലും വിതയ്ക്കലും വളമിടലും നടലും വിളവെടുക്കലുമൊക്കെയായി പകലന്തിയോളം പാടത്തും പറമ്പിലുമൊക്കെയാണ് ആര്യാട്ട് നാരായണന്. നെല്ലും പച്ചക്കറിയുമൊക്കെയായി 12 ഏക്കറിലേറെ കൃഷിയുണ്ട്. പ്രായം 86 ആയി. കഴിഞ്ഞ 38 വര്‍ഷമായി കൃഷി മാത്രമാണ് ഈ പന്തളംകാരന്റെ ജീവിതം. പ്രായമൊക്കെയായില്ലേ ഇനി നാരായണന് ചേട്ടന് വിശ്രമിക്കാലോ എന്നൊന്നും ചേദിക്കേണ്ട. വിശ്രമജീവിതം എന്നൊരു വാക്ക് പോലും അദ്ദേഹത്തിന്റെ ഡിക്ഷ്ണറിയില് ഇല്ലെന്നാകും മറുപടി. അച്ഛനും ചേട്ടനും പിന്നാലെ കൃഷിയിലേക്കെത്തിയ നാരായണന് കൃഷിയോട് വെറും കമ്പമല്ല. മനസു നിറഞ്ഞ ഇഷ്ടവും സ്നേഹവുമാണ്. […] More
-
in Agriculture, Featured
മുന്‍ കലാതിലകം, ഭരതനാട്യത്തില്‍ എം എ, മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്! മീനും പച്ചക്കറിയും വിളയുന്ന 10 സെന്റിലെ തോട്ടം കാണാന്‍ പല ജില്ലകളില്‍ നിന്നും ആളുകളെത്തുന്നു
Promotion പെരിങ്ങനാടാണ് സുമയുടെ വീട്. പാടവും തോടും പറമ്പുമൊക്കെയായി പത്തനംതിട്ടയിലെ ഒരു ഗ്രാമം. നെല്ലും പച്ചക്കറിയും കശുമാവിന് തോട്ടവും ഒക്കെയുണ്ട് സുമയുടെ വീട്ടില്‍. സ്കൂള്‍ പഠനകാലത്ത് കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു സുമ, കലാതിലകപ്പട്ടവും നേടിയിട്ടുണ്ട്. നൃത്തം തന്നെ പഠനത്തിനും തെരഞ്ഞെടുത്തു. ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദം, എംഎയ്ക്കും നൃത്തം തന്നെ. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com ഇപ്പോള്‍ ഭരതനാട്യത്തില്‍ എം ഫില്‍ ചെയ്യുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സ്വന്തമായൊരു ഡാന്‍സ് സ്കൂളും ആരംഭിച്ച ആളാണിത്. […] More
-
in Agriculture, Featured
രണ്ട് പ്രളയങ്ങളെയും അതിജീവിച്ച് 22-കാരന്റെ ജൈവ നെല്‍കൃഷി: വര്‍ഷങ്ങളോളം തരിശുകിടന്ന ഭൂമിയില്‍ നൂറുമേനി
Promotion വ ര്‍ഷങ്ങളോളം ഇതൊരു തരിശ് ഭൂമിയായിരുന്നു. വിത്ത് വിതയ്ക്കല്ലില്ല, കൊയ്ത്തില്ല… അങ്ങനെ കുറേക്കാലം. നൂറുമേനി വിളവ് കിട്ടിയിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മകളും തരിശുകിടന്നു. ആ ഭൂമിയിലേക്കാണ് മുഹമ്മദ് ഷഹിന്‍ഷാ എത്തുന്നത്. ഒരിക്കല്‍ വല്ലുപ്പായുടെ കൈയും പിടിച്ച് നടന്ന ആ പാടവരമ്പിലൂടെ അവന് വീണ്ടും നടന്നു. പക്ഷേ പഴയ സ്കൂള്‍ കുട്ടിയല്ല ഷഹിന്‍ഷാ… വളര്‍ന്നു വലുതായിരിക്കുന്നു. കൃഷിയില്ലാതെ കിടന്ന ആ പാടത്ത് വിത്തിറക്കാനാണ് ഇക്കുറി ആ 22-കാരനെത്തിയത്. വീട്ടില്‍ ജലം പാഴാവുന്നത് 95% വരെ കുറയ്ക്കുന്ന ടാപ്പ് അഡാപ്റ്ററുകള്‍ വാങ്ങാം. […] More
-
in Agriculture
ഈ 15-കാരന്റെ തോട്ടത്തില്‍ 18 ഇനം പച്ചക്കറികള്‍, 27 പഴവര്‍ഗങ്ങള്‍: ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജൈവകൃഷിയിലേക്കിറങ്ങിയ കുട്ടിക്കര്‍ഷകന്റെ വിശേഷങ്ങള്‍
Promotion “ഒരു കുഴിക്ക് അന്‍പത് ഗ്രാം കുമ്മായപ്പൊടി എന്ന കണക്കില്‍ ചേര്‍ത്തുകൊടുത്താണ് തൈകള്‍ നടാനായി മണ്ണ് പാകപ്പെടുത്തിയിരിക്കുന്നത്. കുമ്മായപ്പൊടി നമുക്കറിയാലോ കാല്‍ഷ്യത്തിനു സൂപ്പറാണ്. ഞങ്ങള്‍ അത് പഠിച്ചിട്ടുണ്ട്,” പറയുന്നത് മലപ്പുറം കല്പകഞ്ചേരി സ്വദേശി സയ്യിദ് ഷാദില്‍. “ചേര്‍ക്കേണ്ട അളവൊക്കെ ഉപ്പ പറഞ്ഞു തരും,” ആ പതിനഞ്ചുകാരന് കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com ചോദിച്ചറിഞ്ഞും പരീക്ഷിച്ചും ഷാദില്‍ വളരെ താല്പര്യത്തോടെയാണ് കൃഷിയിറക്കുന്നത്. മറ്റ് കുട്ടികള്‍ കളിക്കാനിറങ്ങുമ്പോള്‍ ഷാദില്‍ തൂമ്പായുമെടുത്ത് മണ്ണിലിറങ്ങും. ഇന്ന് അരയേക്കറില്‍ […] More
-
in Agriculture
പഴയ ടെലഫോണ്‍ തൂണുകള്‍ കൊണ്ട് 40 പശുക്കള്‍ക്ക് തൊഴുത്ത്, ചെലവുകുറഞ്ഞ കൃഷിരീതികള്‍…പ്രളയം തകര്‍ത്തിട്ടും വീണുപോകാതെ ഈ കര്‍ഷകനും കുടുംബവും
Promotion പാലക്കാട് നെന്മാറയിലെ എലവഞ്ചേരിയിലെ ഷാജി ഏലിയാസിന് പത്തേക്കര്‍ പുരയിടമുണ്ട്. അതിലില്ലാത്തതൊന്നുമില്ല. കൃഷിയാണ് ഏക ജീവിതമാര്‍ഗ്ഗം. പച്ചക്കറികൃഷിക്കൊപ്പം പശുവും ആടും കോഴിയും താറാവും മുതല്‍ പന്നിയെയും മുയലുമൊക്കെയുണ്ട്. പക്ഷേ, കഴിഞ്ഞ പ്രളയത്തില്‍ കൃഷിയും വളര്‍ത്തുമൃഗങ്ങളുടെ കൂടുകളെല്ലാം നശിച്ചു. കൃഷിയിലും ഒരുപാട് നഷ്ടം വന്നു. കൃഷിച്ചെലവും പണിക്കൂലിയും പ്രളയം അടക്കമുള്ള പ്രശ്നങ്ങളും നോക്കൂമ്പോള്‍ ഈ കഷ്ടപ്പാടൊക്കെ സഹിച്ചാലും ലാഭമൊന്നുമില്ല എന്ന് പറയാന്‍ വരട്ടെ. ഷാജിയുടെ വിജയരഹസ്യം ഇതാണ്–ചെലവുകുറച്ചാല് ലാഭം കൂടും. അതിന് അദ്ദേഹത്തിന് സ്മാര്‍ട്ടായ ചില തന്ത്രങ്ങളൊക്കെയുണ്ട്. എങ്കിലും […] More
-
in Agriculture
ഒന്നര സെന്റില്‍ നിന്ന് മൂന്ന് വീട്ടിലേക്കുള്ള 26 ഇനം പച്ചക്കറികള്‍ വിളയിക്കുന്ന എന്‍ജീനീയര്‍: അക്വാപോണിക്സിലൂടെ രക്തശാലി നെല്ലും മീനും പച്ചക്കറികളും
Promotion കെല്‍ട്രോണില്‍ ഡെപ്യൂട്ടി എന്‍ജിനീയറാണ് ആലപ്പുഴ അരൂക്കുറ്റിക്കാരനായ നാസര്‍. ക്വാളിറ്റി അനാലിസിസ് ആണ് ജോലി. നാസറിന്റെ വീട്ടില്‍ കുറേക്കാലമായി പച്ചക്കറിയൊന്നും പുറത്തുനിന്ന് വാങ്ങാറേയില്ല. മിക്കവാറും വീട്ടിലേക്കാവശ്യമുള്ള എല്ലാ പച്ചക്കറിയും മുറ്റത്തുനിന്നു തന്നെ കിട്ടും. കൃഷിക്കായി ആകെ മാറ്റി വെച്ചിരിക്കുന്നത് വെറും ഒന്നര സെന്റ് സ്ഥലം. അവിടെ 26 ഇനം പച്ചക്കറികള്‍ വിളയുന്നു. ദിവസം അരമണിക്കൂര്‍ അദ്ദേഹം കൃഷിയിടത്തില്‍ ചെലവഴിക്കും, അത്രമാത്രം! ഇതെല്ലാവര്‍ക്കും ചെയ്യാവുന്നതേയുള്ളൂ എന്നാണ് നാസര്‍ പറയുന്നത്. “ജോലിയോടൊപ്പം കൃഷിയെയും എന്റെ കൂടെ കൂട്ടിയിട്ട് ഇരുപത്തിയൊന്ന് വര്‍ഷമായി,” നാസര്‍ […] More
-
in Agriculture
കാന്‍സര്‍ എന്നെ ജൈവ കര്‍ഷകനാക്കി: ഒഴിഞ്ഞ പറമ്പുകളില്‍ നാടന്‍ കിഴങ്ങുകളും വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും വിളയിക്കുന്ന ടെക്നീഷ്യന്
Promotion ‘മരണമുഖത്തു നിന്ന് എനിക്ക് തിരികെ നടക്കാനായാല്‍ ഇനിയുള്ള കാലം കൃഷിയ്ക്കൊപ്പമായിരിക്കും.’ ഇതെന്താ ഇങ്ങനെയൊക്കെ. കേട്ടാല്‍ ആര്ക്കുമിതൊരു നേര്ച്ചയാണെന്നേ തോന്നൂ. ആ വാക്ക് പാലിക്കുകയാണിപ്പോള്‍ ആലപ്പുഴക്കാരന് മനോഹരന്. ചെറുകുടലിനും വന്കുടലിനുമിടയില് ഒരു വലിയ മുഴ. അത് കുഴപ്പക്കാരനായിരുന്നു. കാന്‍സര്‍ സുഖപ്പെടാന്‍ സര്‍ജറി, കീമോതെറാപ്പി ..അങ്ങനെ മരുന്നും ആശുപത്രിയുമൊക്കെയായി കുറേക്കാലം കഴിയേണ്ടി വന്നു. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങുന്നതിനൊപ്പം നമുക്ക് ഗ്രാമങ്ങളിലെ കരകൗശല നിര്‍മ്മാതാക്കളെ സഹായിക്കുകയും ചെയ്യാം. സന്ദര്‍ശിക്കൂ: karnival.com ഒരിക്കല്‍ ചികിത്സ കഴിഞ്ഞ് തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഡോക്റ്റര്‍ മനോഹരനോട് പറഞ്ഞു: ഇനി […] More
-
in Agriculture, Featured
ക്ലാസ് കഴിയും മുന്‍പേ പൂനെയില്‍ ജോലി, 20-ാം ദിവസം രാജിവെച്ച് നാട്ടിലെത്തിയ ഈ എം.ബി.എക്കാരന് ജൈവകൃഷിയിലൂടെ നേടുന്നത് മാസം ഒരു ലക്ഷം രൂപ, അതിലേറെ സന്തോഷവും
Promotion പ ഠിക്കാന്‍ മിടുക്കനായിരുന്നു ഭാഗ്യരാജ്. ചേര്‍ത്തല എസ് എന്‍ കോളെജിലാണ് ഡിഗ്രിക്ക് ചേരുന്നത്. ബികോം പൂര്‍ത്തിയാക്കി നേരെ സെന്റ്. മൈക്കിള്‍സിലേക്ക്. എംബിഎയ്ക്ക്. ഫിനാന്‍സ് ആന്‍ഡ് എച്ച് ആറില്‍ എം ബി എ പഠിച്ചുകൊണ്ടിരിക്കുന്ന നാളില്‍ ജോലി കിട്ടി. ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ പൂനെ ഓഫിസില്‍ ക്വാളിറ്റി ഓഫിസറായിട്ട്. നല്ലൊരു ജോലിയൊക്കെ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പൂനെയ്ക്ക് പോകുന്നത്. ജോലിക്ക് കയറിയതിന്റെ 20-ാം ദിവസമായിരുന്നു ആ സംഭവം. ഭാഗ്യരാജിന്റെ ഭാഗ്യം തെളിഞ്ഞ ദിവസം. പക്ഷേ പലരും പറഞ്ഞു അത് ഭാഗ്യമല്ല നിര്‍ഭാഗ്യമാണെന്നാണ്. പ്രകൃതി […] More
-
ആരുമില്ലാത്തവര്‍ക്ക്, മനസ് കൈവിട്ടവര്‍ക്ക് അഭയമായി കൃഷ്ണേട്ടന്; അവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ 30 ഏക്കറില്‍ ജൈവകൃഷി
Promotion അ നാഥക്കുട്ടികളും വൃദ്ധരും മാനസികമായ വെല്ലുവിളികള്‍ നേരിടുന്നവരും രോഗികളുമടക്കം നൂറോളം പേര്‍ക്ക് അഭയമൊരുക്കി അവര്‍ക്കിടയില്‍ ഒരാളായി കഴിയുകയാണ് കൃഷ്ണേട്ടന് എന്ന മുന്‍ ബാങ്കുദ്യോഗസ്ഥന്. സ്വന്തമായി സ്വത്തോ ഭൂമിയോ ഇല്ല. എല്ലാം അഭയമില്ലാത്ത മനുഷ്യര്‍ക്കായി മാറ്റിവെച്ചു. അവര്‍ക്ക് നല്ല ഭക്ഷണം ഒരുക്കാന്‍ ഏക്കറുകണക്കിന് ഭൂമിയില്‍ ജൈവ കൃഷി നടത്തി വിഷമില്ലാത്ത പച്ചക്കറികളും നെല്ലും വിളയിച്ചു. അങ്ങനെ കൃഷിക്ക് ജൈവവളത്തിനൊപ്പം കാരുണ്യവും സ്നേഹവും പോഷകങ്ങളായി. ഏകദേശം ഇരുപത് വര്‍ഷം മുമ്പ്, പെന്ഷന് പറ്റാന്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ ശേഷിക്കെ കൃഷ്ണേട്ടന് […] More