
ലക്ഷ്മി പ്രിയ എസ്
More stories
-
കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം
Promotion വ ന്യമൃഗങ്ങളുടെ ശല്യം സഹിക്ക വയ്യാതെയാണ് വാഴക്കുപ്പം ഊരില്‍ നിന്ന് ഊരുവാസികളെല്ലാം പുതിയ ജീവിതം തേടി പുതിയ ഊരിലേക്ക് പോവുന്നത്. ഒപ്പം മുരളിമാഷും. 1999-ല്‍ ഇടമലക്കുടിയിലേക്ക് കാല് നടയായി എത്തിയതിന് ശേഷം ഇത് മൂന്നാമത്തെ ഊരിലേക്കാണ് മാഷ് അവരോടൊപ്പം താമസം മാറ്റുന്നത്. അവിടെ പുതിയ വെല്ലുവിളികളും പുതിയ സാധ്യതകളുമാണ് കാത്തിരുന്നത്. വര്‍ഷങ്ങളായി മുരളിമാഷ് നടത്തിവന്ന കഠിനമായ ശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിരുന്നു. ആ കഥയുടെ ബാക്കി അദ്ദേഹം തന്നെ പറയുന്നു. (മുരളി മാഷിന്റെ അനുഭവങ്ങളുടെ ആദ്യഭാഗം വായിക്കാം) വാഴക്കുന്നത്തു […] More
-
in Education
പെട്ടെന്നാണ് ഊരിലെ എല്ലാവരും വീടൊഴിഞ്ഞുപോയത്, കാരണമറിയാന്‍ മൂന്ന് ദിവസമെടുത്തു: 20 വര്‍ഷം കാട്ടില്‍ താമസിച്ച് പഠിപ്പിച്ച മാഷിന്റെ അനുഭവങ്ങള്‍
Promotion 1999 -ല്‍ ഇടുക്കിയിലെ നെന്മണല്ക്കുടി എന്ന ആദിവാസി ഊരിലേക്ക് പുറപ്പെടുമ്പോള്‍ 29-കാരന് പി കെ മുരളീധരന് പ്രതീക്ഷിച്ചിരിക്കില്ല, അത് പതിറ്റാണ്ടുകള്‍ നീളുന്ന ഒരു നീണ്ട യാത്രയായിരിക്കുമെന്ന്, സ്വന്തം ജീവിതം ആകെ മാറിമറിയുമെന്നും. ഡി പി ഇ പി എന്ന ചുരുക്കപ്പേരില്‍ സുപരിചിതമായ കേരള ഡിസ്ട്രിക്റ്റ് പ്രൈമറി എജ്യുക്കേഷന്‍ പ്രോജക്ടിന്റെ ഭാഗമായി വിദൂരമായ ആദിവാസി ഊരുകളില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. മുരളീധരന് അതില്‍ വൊളന്റിയറായി ചേര്‍ന്നു. അങ്ങനെയാണ് നെന്മണല്ക്കുടിയിലേക്ക് അദ്ദേഹം കാല്‍നടയായി പുറപ്പെടുന്നത്. ചെറിയ തീരുമാനങ്ങള്‍ വലിയ […] More
-
in Environment
മലയണ്ണാനും കുരങ്ങുകള്‍ക്കും വേണ്ടി മരമേലാപ്പുകള്‍ക്കിടയില്‍ മേല്‍പ്പാലങ്ങള്‍: കാട്ടുമൃഗങ്ങളെ രക്ഷിക്കാന്‍ ചിന്നാര്‍ മോഡല്‍
Promotion മൂന്നാറില്‍ നിന്ന് ഏകദേശം അമ്പത് കിലോമീറ്റര്‍ മാറി തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ചിന്നാര്‍ വന്യജീവി സങ്കേതം ഏറെ പ്രത്യേകതയുള്ള ഒരു ഭൂപ്രദേശമാണ്. മഴനിഴല്‍ പ്രദേശമായതുകൊണ്ടുതന്നെ ഇവിടെയുള്ള സസ്യങ്ങളുടെയും ജീവികളുടെയും വിതരണത്തില്‍ അത് പ്രതിഫലിക്കുന്നുണ്ട്. നിറയെ ഔഷധസസ്യങ്ങളുള്ള ഈ വനപ്രദേശം വംശനാശ ഭീഷണി നേരിടുന്ന ചാമ്പല്‍ മലയണ്ണാനും (grizzled giant squirrel ) ഹനുമാന് കുരുങ്ങുമൊക്കെയുണ്ട്. ഒരുകാലത്ത് ഒരുപാടുണ്ടായിരുന്ന പല ജീവികളുടെയും എണ്ണത്തില്‍ കുറച്ചുവര്‍ഷങ്ങളായി കാര്യമായ ഇടിവുണ്ടായി. പാരിസ്ഥിതികവും മറ്റുമായ കാരണങ്ങളോടൊപ്പം റോഡപകടങ്ങളും ഇതിന് പിന്നിലുണ്ടെന്ന് […] More
-
in Agriculture, Featured
2,230 അടി ഉയരത്തില്‍ ‘ഒന്നുമുണ്ടാവാത്ത ഭൂമി’യില്‍ കുരുമുളകും കാട്ടുപഴങ്ങളും പ്ലാവും മീനും കൊണ്ട് ഭക്ഷ്യവനം തീര്‍ത്ത മനുഷ്യന്
Promotion ഭൂ മിക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു. സമരം ചെയ്തു. ജയിലില്‍ കിടന്നു. എന്നിട്ടും ഒന്നും കിട്ടിയില്ല. അവിടെ നിന്നും പിടിച്ചുകയറിയതാണ് ജോര്‍ജ്ജ്. ശരിക്കും അതൊരു കഠിനമായ മലകയറ്റം തന്നെയായിരുന്നു. ഭൂമി തേടി പാലായ്ക്കടുത്തുള്ള മേലുകാവില്‍ നിന്ന് നാല്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാടുംകുന്നും കയറി 2,230 അടി ഉയരത്തില്‍ ഒരുവിധം വിളകളൊന്നും പിടിക്കാത്ത കുന്നിന്‍ചെരിവിലെത്തിപ്പെട്ടു. “എന്റെ വീട്ടില്‍ അഞ്ചെട്ട് മക്കള്‍ ഒക്കെ ഉണ്ടായിരുന്നതോണ്ട് ഞങ്ങള്‍ താമസിച്ചയിടത്ത് ആവശ്യത്തിന് ഭൂമിയൊന്നും ഇല്ലായിരുന്നു. അക്കാലം മുതല്‍ തന്നെ, വളരെ ചെറുപ്പത്തില്‍ തന്നെ, […] More
-
in Featured, Inspiration
നേരെ ചൊവ്വേ: നമ്മള് അവഗണിക്കുന്ന കാര്യങ്ങള്‍ മറയില്ലാതെ പറയുന്ന 19-കാരന് ‘തൃക്കണ്ണന്റെ’ ചിത്രങ്ങള്‍ക്ക് പിന്നില്‍
Promotion റോഡ് സുരക്ഷയെച്ചൊല്ലി ആശങ്കപ്പെടാത്തവര്‍ ആരുണ്ട്!? ഓരോ അപകട വാര്‍ത്ത കേള്‍ക്കുമ്പോഴും ചര്‍ച്ച കൊഴുക്കും; പക്ഷേ, ഹെല്‍മെറ്റ് ധരിക്കണമെന്നോ സീറ്റ് ബെല്‍റ്റ് ഇടമെന്നോ മദ്യപിച്ച് വണ്ടിയോടിക്കരുതെന്നോ പറയുമ്പോള്‍ കഥ മാറും. ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും നടത്തുന്ന ശ്രമങ്ങള്‍ക്കും കുറവൊന്നുമില്ല. പക്ഷേ, മറ്റാരുടെയെങ്കിലും അശ്രദ്ധ കൊണ്ടും നിയമലംഘനങ്ങള്‍ കൊണ്ടും റോഡില്‍ കൊല്ലപ്പെടുന്നവരുടെയും ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കുന്നവരുടെയും വാര്‍ത്തകള്‍ ദിവസവും വന്നുകൊണ്ടേയിരിക്കുന്നു. അശ്രദ്ധകൊണ്ടുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ശ്രദ്ധിക്കാതെ കടന്നുപോകാന്‍ കഴിയാത്ത ചിത്രങ്ങളിലൂടെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുകയാണ് 19-കാരനായ […] More
-
in Featured, Innovations
കടലോരത്ത് ദിവസവും തള്ളുന്ന ടണ്‍കണക്കിന് മത്സ്യാവശിഷ്ടങ്ങള്‍ ജൈവവളമാക്കി ഇരട്ടി വിളവ് നേടാന്‍ മഹേശ്വരി
Promotion “തൃശ്ശൂര്‍ വാടാനപ്പിള്ളിയില്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്,” മഹേശ്വരി പറയുന്നു. “അവിടെ എന്റെ അച്ഛന് മീന്‍വേസ്റ്റ് ഉപ്പും ചേര്‍ത്ത് തെങ്ങിന് വളമായി ഇടുമായിരുന്നു. നിങ്ങള്‍ വിശ്വസിക്കുമോന്നറിയില്ല, ഞങ്ങടെ ഓരോ തെങ്ങിലും ഇരട്ടി തേങ്ങയുണ്ടാകുമായിരുന്നു.” അതൊക്കെ കുറെക്കാലം മുമ്പാണ്. മഹേശ്വരി വിവാഹിതയായി മുനമ്പത്ത് എത്തിയ മഹേശ്വരി ആ കടല്‍ത്തീരത്ത് കൊണ്ടുവന്ന് തള്ളുന്ന മത്സ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ട് മനസ്സുമടുത്തപ്പോള്‍ അച്ഛന് നല്കിയ പാഠം വീണ്ടുമോര്‍ത്തു, ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം. “വലിയ ഫിഷിങ്ങ് കമ്പനികള്‍ കുറഞ്ഞത് […] More
-
കേംബ്രിഡ്ജില്‍ നിന്ന് ഡോക്ടറേറ്റ് നേടി അര്‍ഷിയ തിരിച്ചുവന്നു, കാപ്പിക്കര്‍ഷകര്‍ക്കും പ്രകൃതിക്കും വേണ്ടി തന്നാലാവുന്നത് ചെയ്യാന്‍
Promotion ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് അര്‍ഷിയ ബോസ് എന്ന കൊല്‍ക്കത്തക്കാരി പശ്ചിമഘട്ടത്തിലെ സമൃദ്ധമായ കാപ്പിത്തോട്ടങ്ങളില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്നത്. വയനാട്ടിലും കുടഗിലും ബിലിഗിരി രംഗന ഹില്‍സിലും (ബി ആര് ഹില്‍സിലും) ഉള്ള ചെറുകിട കര്‍ഷകരുമായി പരിചയപ്പെടാനും അവരുടെ ജീവിതം നേരിട്ട് മനസ്സിലാക്കാനും കഴിഞ്ഞത് ആ സമയത്താണ്. സാധാരണ കര്‍ഷകരുടെ അവസ്ഥ അര്‍ഷിയ അടുത്തുകണ്ടു. വന്‍കിട കമ്പനികള്‍ കാപ്പിയില്‍ നിന്ന് വലിയ ലാഭം കൊയ്യുമ്പോള്‍ ഈ തോട്ടങ്ങള്‍ നിലനിര്‍ത്തുന്ന കര്‍ഷകരുടെ ജീവിതം ഒരുതരത്തിലും അസൂയപ്പെടുത്തുന്നതായിരുന്നില്ല. മാത്രമല്ല, കാപ്പിത്തോട്ടങ്ങളുടെ കാര്യത്തിലും ഇന്‍ഡ്യയില്‍ […] More
-
in Featured, Inspiration
‘കത്തിച്ചു വിടുന്ന’ ഓട്ടോയുമായി പ്രേമയുടെ ജീവിതസമരം: ഈ പറക്കുംതളികയുടെ കഥ
Promotion കൊ ച്ചി നഗരത്തിലെ എളംകുളത്തെ ഇടറോഡുകളിലെവിടെയെങ്കിലും വെച്ച് മറ്റാരെയും കൂസാതെ പാഞ്ഞുപോകുന്ന ഒരു ഓട്ടോറിക്ഷ കണ്ട് ‘ഇതാരാണപ്പാ…’ എന്ന് നിങ്ങള്‍ അന്തംവിട്ട് നിന്നിട്ടുണ്ടോ? എങ്കില്‍ അത് മിക്കവാറും പ്രേമയുടെ ‘പറക്കുംതളിക’യായിരിക്കും. പുള്ളിക്കാരിയുടെ ഓട്ടോറിക്ഷയ്ക്ക് സ്പീഡല്‍പ്പം കൂടുതലാണ്. പത്തിരുപത്തിയഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ജീവിതപ്പാച്ചിലില്‍ അറിയാതെ സ്പീഡ് കൂടിപ്പോയതാണ്. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോവുമ്പോള്‍ പ്രേമ ഗര്‍ഭിണിയായിരുന്നു. “എന്റെ ഇളയ മോനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോവുന്നത്,” പ്രേമ പറഞ്ഞു. “മോനുണ്ടായി അധികം കഴിയുംമുമ്പ് ഞാന്‍ ഭര്‍ത്താവിന്റെ […] More
-
in Agriculture
മടുപ്പിക്കുന്ന ജോലി വിട്ട് ഈ കൂട്ടുകാര്‍ കൃഷി തുടങ്ങി; പാട്ടഭൂമിയില്‍ പയര്‍ നട്ട് ലക്ഷങ്ങള്‍ നേടുന്ന ചെറുപ്പക്കാര്‍
Promotion ബിനു തോമസും ബെന്നി തോമസും കുഞ്ഞിലേ തൊട്ടേ കൂട്ടുകാരായിരുന്നു. രണ്ടുപേരും വയനാട് മീനങ്ങാടിയിലെ മൈലമ്പാടി ഗ്രാമക്കാര്‍. രണ്ടുപേരുടെയും പരമ്പരാഗതമായി കാര്‍ഷിക കുടുംബം. എന്നുവെച്ച് അവര്‍ അവര്‍ കൃഷിയിലേക്ക് തിരിഞ്ഞില്ല. ബിനു ജുവെല്‍റി രംഗത്തേക്ക് പോയപ്പോള്‍ ബെന്നി ടൗണില്‍ സ്വന്തമായി ടാക്സി സര്‍വീസ് നടത്തി. പക്ഷേ, അധികം കഴിയുംമുമ്പേ രണ്ടുപേര്‍ക്കും അതൊക്കെ വല്ലാതെ മടുത്തുതുടങ്ങിയിരുന്നു. “കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഒട്ടും സമയമില്ലായിരുന്നു,” ബിനു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “ദിവസവും പന്ത്രണ്ട് മണിക്കൂര്‍ ജോലിയെടുത്താലും ലീവ് ചോദിച്ചാല്‍ കിട്ടുന്നത് […] More
-
in Agriculture
കണ്ണുമടച്ച് മാസം ₹1ലക്ഷം വരുമാനം: കൂണ് കൊണ്ട് കേക്കും സൂപ്പും രസം മിക്സുമായി ഷിജിയുടെ പരീക്ഷണങ്ങള്‍
Promotion കു റച്ച് കൂണ്‍വിത്തും റബര്‍ മരത്തിന്റെ അറക്കാപ്പൊടികൊണ്ട് നിര്‍മ്മിച്ച കൂണ്‍ബെഡുകളുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ഷിജി വര്‍ഗീസ്. അന്ന് അത് ചെയ്തില്ലായിരുന്നെങ്കില്‍ ഷിജിയുടെ ജീവിതം ഒരു പക്ഷേ, വീടും കുട്ടികളും അടുക്കളയുമൊക്കെയായി ഒതുങ്ങിപ്പോകുമായിരുന്നു. കൂണ്‍കൃഷി ഒരു സ്ത്രീയുടെ ജീവിതം മാറ്റിമറിച്ച കഥയാണിത്. വീട്ടുജോലികള്‍, കുട്ടികളുടെ കാര്യങ്ങള്‍…എനിക്കൊന്നിനും സമയമില്ലാത്തതുപോലെയായിരുന്നു, ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ ഷിജി പറയുന്നു. കുട്ടികള്‍ വളര്‍ന്നപ്പോള്‍ എന്റെ കയ്യില്‍ ഒരുപാട് സമയം. പക്ഷേ, അതുകൊണ്ട് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ഷിജി വളര്‍ത്തിയ കൂണ് എത്തുന്നു. ആയിടയ്ക്കാണ് […] More
-
പെന്ഷനായപ്പോള് ജോണും കൊച്ചുത്രേസ്യയും വാഗമണ്ണില്‍ 8 ഏക്കര്‍ വാങ്ങി കാട്ടിലെ പുല്ലും മരങ്ങളും ചെടികളും വളര്‍ത്തി: അവരുടെ ഹരിതസ്വര്‍ഗത്തില്‍
Promotion തിരിഞ്ഞുനോക്കുമ്പോള്‍ തോമസ് ജോണിന് തന്നെ അല്‍ഭുതം തോന്നുന്നു. ഇത്രയധികം മരങ്ങള്‍, അപൂര്‍വ്വമായ നൂറുകണക്കിന് ചെടികള്‍! കുറഞ്ഞകാലം കൊണ്ട് കാടിന്റെ മനോഹരമായ തുണ്ട് ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു, പല കാരണങ്ങള്‍ കൊണ്ടും പച്ചപ്പും മേല്‍മണ്ണും അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരുന്ന വാഗമണ്ണിലെ ഒരു കുന്നില്‍. “ഇന്ന് പ്രകൃതി പൂര്‍ണമായും ഈ ഫാമിനെ ഏറ്റെടുത്തുകഴിഞ്ഞു. ഇത്രയും കുറഞ്ഞകാലം കൊണ്ട്…തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇപ്പോഴും അതിശയമാണ്,” ലിറ്റില്‍ ഫ്ലവര്‍ ഫാംസിന് വിത്തിട്ട കെ ജെ ജോണിന്റെയും കൊച്ചുത്രേസ്യയുടെയും മകന് തോമസ് ജോണ്‍ ദ് ബെറ്റര്‍ […] More