
farmer
More stories
-
in Agriculture, Featured
300 ഗ്രോബാഗിലായി നൂറോളം ഇനം പത്തുമണിച്ചെടികള്‍; ദിവസം 500 രൂപ വരെ വരുമാനം നേടി മഞ്ജു
Promotion പൂന്തോട്ടങ്ങളിലെ താരമാണ് ഈ ഇത്തിരിക്കുഞ്ഞന് പൂക്കള്‍. റോസും മഞ്ഞയും മജന്തയും നിറങ്ങളില്‍ സൗന്ദര്യം നിറയ്ക്കുന്ന ഈ പൂക്കള്‍ക്ക് വിരിയാനും നേരവും കാലവുമൊക്കെയുണ്ട്. അതുകൊണ്ടാണല്ലോ പത്തുമണിപ്പൂക്കള്‍ എന്ന് പേരുവന്നതും. ടേബിൾ റോസ് എന്നും അറിയപ്പെടുന്ന ഈ പൂക്കൾ ഓർക്കിഡും ആന്തൂറിയവുമൊക്കെ പോലെ കൃഷി ചെയ്ത് നല്ല വരുമാനം നേടുന്നവരുമുണ്ട്. അതിലൊരാളാണ് പത്തനംതിട്ട പുല്ലാട് മഞ്ജു ഹരി. കേരളത്തിൽ മാത്രമല്ല ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ പത്തുമണിച്ചെടിയുടെ തണ്ട് വിൽക്കുന്നുണ്ട് ഈ പത്തനംത്തിട്ടക്കാരി. ഇതിലൂടെ ദിവസത്തില്‍ 500 രൂപ വരെ […] More
-
in Agriculture, Featured
5 രൂപയ്ക്ക് വാങ്ങിയ വിത്ത് മുളപ്പിച്ച് നട്ടു; ഒറ്റത്തൈയില്‍ നിന്ന് 600 കിലോ കുമ്പളങ്ങ വിളവെടുത്ത് നൗഷാദ്
Promotion സഹോദരിമാരുടെ വിവാഹത്തിനായെടുത്ത കടങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെയായി 21-ാം വയസില്‍ സൗദി അറേബ്യയിലേക്ക് പോയതാണ് തൃശ്ശൂര്‍ മതിലകം സ്വദേശി നൗഷാദ്. അവിടെ അമ്മാവന്മാര്ക്കൊപ്പം അലക്കുകടയിലായിരുന്നു ജോലി. ഇടയ്ക്ക് അവധിക്ക് നാട്ടിലേക്ക് വരുമ്പോഴെല്ലാം വാപ്പ അബ്ദുല്‍ ഖാദറിനൊപ്പം കൃഷിയും നോക്കിയിരുന്നു. ഗള്‍ഫിലെ ജോലിയൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയിടിപ്പോള് വര്‍ഷം എട്ടായി. രണ്ട് പശുവിന്റെ പാല് വിറ്റ് ജീവിതമാര്‍ഗ്ഗം തേടി. പിന്നീട് പച്ചക്കറി കൃഷിയും ആടും കോഴിയും പശുവുമൊക്കൊയി ജീവിക്കുന്നതിനിടയില്‍ ഒരുപാട് ട്വിസ്റ്റുകളും ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു. നൗഷാദിന്റെ […] More
-
in Agriculture, Featured
ജൈവവെള്ളരി കൃഷിയില്‍ നിന്നും വര്‍ഷം 30 ലക്ഷം രൂപ നേടുന്ന കര്ഷകന് അറിവുകള്‍ പങ്കുവെയ്ക്കുന്നു
Promotion ജയ്പ്പൂരുകാരനാണ് ഗംഗാ റാം സേപത്. കാര്‍ഷിക കുടുംബത്തിലാണ് ജനനം. അതിനാല്‍ കൃഷി തന്നെയായിരുന്നു ജീവിതമാര്‍ഗ്ഗം. ഗോതമ്പും ബജ്റയും വിവിധയിനം ചോളങ്ങളുമൊക്കെയായിരുന്നു കുടുംബസ്വത്തായിക്കിട്ടിയ ആറേക്കറില്‍ അദ്ദേഹം കൃഷി ചെയ്തുവന്നിരുന്നത്. എന്നാല്‍ 2013-ലാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നത്. പഞ്ചാബിലെ ഗ്രാമങ്ങളില്‍ കാന്‍സര്‍ കേസുകള്‍ കൂടുന്നുവെന്ന് വിശദമാക്കുന്ന ഒരു റിപ്പോര്‍ട്ട് ഗംഗാറാം വായിക്കാനിടവന്നു. കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകട്ടെ രാസവസളങ്ങളുടെയും രാസകീടനാശിനികളുടെയും അമിതമായ ഉപയോഗമാണെന്നും അദ്ദേഹം മനസ്സിലാക്കി. “ഞാന്‍ ചെയ്തുപോന്നിരുന്ന രീതികള്‍ അടിയന്തരമായി മാറ്റണമെന്ന് ബോധ്യപ്പെടുത്തുന്ന സംഭവമായിരുന്നു അത്. […] More
-
in Agriculture, Featured
വെറുതെ കുഴിച്ചുമൂടിയിരുന്ന ആനപ്പിണ്ടം വളമാക്കിയെടുത്ത് 10 ഏക്കറിൽ ജൈവകൃഷി
Promotion ആലപ്പുഴക്കാരന് കൃഷ്ണപ്രസാദ് വക്കീലാണ്, പൊതുപ്രവര്‍ത്തകനാണ്, ആനമുതലാളിയാണ്, കര്‍ഷകനുമാണ്. അങ്ങനെ പല വിശേഷണങ്ങളുള്ള, എന്നാല്‍ കോടതിയിൽ പോകാത്ത ഈ വക്കീലിന്റെ പുതിയൊരു വിശേഷമാണ് ഇപ്പോള്‍ നാട്ടിൽ പാട്ടായിരിക്കുന്നത്. ആലപ്പുഴ മാരാരിക്കുളം കലവൂരിൽ കുളമാക്കിയില്‍ വീട്ടിൽ അഡ്വ. കൃഷ്ണ പ്രസാദിന്റെ കൃഷിക്കാര്യം ഒരു ആനക്കാര്യം തന്നെയാണ്. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം കൃഷിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി. ഒപ്പം, ആനപ്പിണ്ടം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാനും തുടങ്ങി. വീട്ടില്‍ അഞ്ച് ആനയുള്ളപ്പോള്‍ പിന്നെ പശുവിന് ചാണകവും കോഴിക്കാഷ്ഠവും തേടി നടക്കുന്നതെന്തിന്? […] More
-
in Agriculture, Featured
നേരംപോക്കിന് തുടങ്ങിയ ഓര്‍ക്കിഡ് കൃഷിയിൽ നിന്ന് സാബിറ നേടുന്നത് മാസം 3 ലക്ഷം രൂപ
Promotion നേരംപോക്കിന് ഓര്‍ക്കിഡും മുല്ലയും ആന്തൂറിയവുമൊക്കെ വീട്ടുമുറ്റത്ത് നട്ടുതുടങ്ങിയ സാബിറ മൂസ ഇന്ന് ഈ പൂച്ചെടികളിലൂടെ മാസം ലക്ഷങ്ങളാണ് സ്വന്തമാക്കുന്നത്. വിദേശ ഇനങ്ങളടക്കം പലതരം ഓര്‍ക്കിഡുകളാണ് സാബിറയുടെ തൃശ്ശൂര്‍ മൂന്നുപീടികയിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്നത്. വെറുമൊരു രസത്തിന് ആരംഭിച്ചതാണെങ്കിലും 2006-ല്‍ മികച്ച പുഷ്പ കര്‍ഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം (ഉദ്യാനശ്രേഷ്ഠ) കിട്ടിയതോടെ കൃഷി വിപലുമാക്കി. കൂട്ടായി ഭര്‍ത്താവും എന്‍ജിനീയറിങ്ങ് ജോലി അവസാനിപ്പിച്ചു മകനും ഒപ്പമുണ്ട്. ഒന്നരയേക്കറില്‍ ഓര്‍ക്കിഡുകള്‍ കൃഷി ചെയ്ത് വില്‍ക്കുന്ന സാബിറ (53) പൂന്തോട്ട വിശേഷങ്ങള്‍ ദ് […] More
-
in Agriculture
സലീമിന്റെ ജൈവ മഞ്ഞളിന് വിദേശത്തു നിന്നുവരെ ആവശ്യക്കാർ! ഈ കർഷകൻ മഞ്ഞള്‍ പ്രചാരകനായ കഥ
Promotion തെങ്ങും വാഴയും കമുകും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്ന തൃശൂര്ക്കാരന് മുഹമ്മദ് സലീം നാട്ടില്‍ അറിയപ്പെടുന്നത് മഞ്ഞള്‍ കര്‍ഷകനായാണ്. കാരണം മറ്റൊന്നുമല്ല, ഒരു തികഞ്ഞ മഞ്ഞള്‍ പ്രേമിയാണ് ഈ വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടംകാരന്. അഞ്ചേക്കറില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട് മഞ്ഞള്‍ പ്രചാരകന് കൂടിയായ ഈ 68-കാരന്. കൃഷിയും ബിസിനസുമൊക്കെയായി ജീവിക്കുന്ന കാലത്ത് പിടിപ്പെട്ട ഒരു രോഗമാണ് സലീമിനെ മഞ്ഞളിലേക്കെത്തിക്കുന്നത്. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോള്‍ തുണയായ വൈദ്യരിലൂടെയാണ് സലീം മഞ്ഞളിന്റെ ഗുണങ്ങള്‍ ശരിക്കുമറിയുന്നത്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലുമാകാതെ […] More
-
in Environment, Featured
ഈ വനത്തിനുള്ളിൽ ആക്രി കൊണ്ട് 3,500 സ്ക്വയർ ഫീറ്റ് മരവീട്! കൊടുംവേനലിലും ഫാൻ വേണ്ട
Promotion നീര്‍മാതളവും വാകയും മഹാഗണിയും പ്ലാവും മാവുമൊക്കെയായി ഒരുപാട് മരങ്ങള്‍. മരച്ചില്ലകളിലിരുന്ന് കിന്നാരം പറയാനെത്തുന്ന വണ്ണാത്തിപ്പുള്ളും മൈനകളും. പിന്നെ, എണ്ണിയാല്‍ തീരാത്ത അത്രയും പൂമ്പാറ്റകള്‍. കിളിയും അണ്ണാനും പൂമ്പാറ്റയുമൊക്കെ വിരുന്നെത്തുന്ന ഈ കാട്ടിനുള്ളില്‍ മരത്തില്‍ തീര്‍ത്ത ഒരു കൊച്ചു വീടും. ഇങ്ങനെയൊരു വീട് കാണണമെന്നുണ്ടെങ്കില്‍ ആലപ്പുഴയിലേക്ക് വണ്ടി വിടാം. ആലപ്പുഴയ്ക്കും ചേര്ത്തലയ്ക്കും ഇടയില്‍ പാതിരപ്പള്ളി ആര്യാട് പഞ്ചായത്തിലാണ് കൊല്ലം പറമ്പില്‍ സുഗുണാനന്ദന്റെ വീടും കാടും. കുട്ടിക്കാലം മുതല്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാഗ്രഹിച്ച സുഗുണാനന്ദന്‍ 45 വര്‍ഷം കൊണ്ടുണ്ടാക്കിയതാണ് […] More
-
in Agriculture, Featured
“അങ്ങനെയെങ്കില്‍ തമിഴ് നാടൊക്കെ എന്നേ മുടിഞ്ഞേനേ!”: 14 നാരകങ്ങളില്‍ നിന്ന് ലക്ഷം രൂപ നേടിയ ആവേശത്തില്‍ 2 ഏക്കറിലേക്ക് നാരങ്ങാക്കൃഷി വ്യാപിപ്പിച്ച പാലാക്കാരന്
Promotion പാരമ്പര്യമായി കര്‍ഷക കുടുംബമാണ് ബാബു ജേക്കബിന്റേത്. എന്നാല്‍ അദ്ദേഹം പ്രിന്റിങ് ടെക്നോളജി പഠിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബഹ്റിനിലേക്ക് പോയി. പിന്നീട് അവിടെ നിന്ന് പോര്‍ച്ചുഗലിലും ഡെന്മാര്ക്കിലുമൊക്കെയായി കുറച്ചധികം വര്‍ഷങ്ങള്‍. 15 വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് 2010-ലാണ് നാട്ടിലേക്കെത്തുന്നത്. പ്രവാസകാലം അദ്ദേഹത്തിന്റെ കൃഷിയോടുള്ള സ്നേഹത്തിന് കുറവൊന്നും വരുത്തിയില്ലായിരുന്നു. അങ്ങനെയാണ് വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കൃഷി ചെയ്യാമെന്നു തീരുമാനിക്കുന്നത്. മലയാളികള്‍ അധികമൊന്നും കൈവെയ്ക്കാത്ത നാരകത്തിലേക്കാണ് അദ്ദേഹം ശ്രദ്ധ തിരിച്ചത്. നാരങ്ങ അച്ചാറും നാരങ്ങാവെള്ളവുമൊക്കെ പ്രിയപ്പെട്ടതാണെങ്കിലും ഒരു നാരകത്തൈ […] More
-
in Featured, Inspiration
164 പുസ്തകങ്ങള്‍, 2,000 ലേഖനങ്ങള്‍! ഈ പത്താം ക്ലാസ്സുകാരന് തയ്യാറാക്കിയത് ചരിത്ര നിഘണ്ടു മുതല്‍ വിജ്ഞാനകോശം വരെ
Promotion ഗ്രേഷ്യസ് ബെഞ്ചമിന്‍ എഴുത്ത് വെറുമൊരു നേരംപോക്കല്ല;എഴുത്താണ് ജീവിതം. രാപ്പകലില്ലാതെ എഴുത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം. പത്താം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. പക്ഷേ സിവില്‍ സര്‍വീസ് എന്‍ട്രന്‍സ് എഴുതുന്നവര്‍ക്കും പി എസ് സി പരീക്ഷയ്ക്ക് പരിശീലിക്കുന്നവര്ക്കുമൊക്കെയുള്ള പുസ്തകങ്ങളാണ് അദ്ദേഹം തയ്യാറാക്കുന്നത്. വിജ്ഞാന പുസ്തകങ്ങള്‍ എഴുതിയെഴുതി ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നൊരു കാലവുമുണ്ട് തിരുവനന്തപുരം ബാലരാമപുരം അക്ഷരംവീട്ടിലെ എഴുത്തുകാരന്. 18-ാം വയസിലാണ് ഗ്രേഷ്യസിന്റെ ആദ്യ പുസ്തകമിറങ്ങുന്നത്. ശിശുപരിപാലനം എന്നു പേരിട്ട ആ പുസ്തകം പ്രകാശനം ചെയ്തത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍ […] More
-
in Agriculture, Featured
യാത്രയയപ്പിന് കിട്ടിയ മാങ്കോസ്റ്റിന്‍ തൈയാണ് തുടക്കം; വിരമിച്ചപ്പോള്‍ 70 സെന്റ് വാങ്ങി പഴത്തോട്ടമുണ്ടാക്കിയ കോഴിക്കോട്ടുകാരന്
Promotion നീണ്ട കാലത്തെ സേവനത്തിനു ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിക്കുമ്പോള്‍ ‘ഇനിയെന്ത്’ എന്നൊരു കണ്ഫ്യൂഷന് രാജന് മാമ്പറ്റയ്ക്കുണ്ടായിരുന്നില്ല. “റിട്ടയര്‍മെന്റിനു ശേഷം എന്തായിരിക്കണം ചെയ്യേണ്ടതെന്ന് മുന്നേ ഞാന്‍ പദ്ധതിയിട്ടിരുന്നു,” കോഴിക്കോട് മുക്കംകാരനായ രാജന് മാമ്പറ്റ (നാട്ടുകാരുടെ മാമ്പറ്റ മാഷ്) പറയുന്നു. “പരമ്പരാഗത കര്‍ഷക കുടുംബമാണ് എന്റേത്. അച്ഛന് നല്ലയൊരു കൃഷിക്കാരനായിരുന്നു.” പോരാത്തതിന് കൃഷി ഓഫീസിലെ ജോലിയും. മുഴുവന്‍ സമയ കര്‍ഷകനാവാന്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് മുന്നൊരുക്കമൊന്നും വേണ്ടായിരുന്നു. വീടിരിക്കുന്ന വസ്തുവില്‍ പച്ചക്കറികൃഷി നേരത്തേ ഉണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ അവിടെ […] More
-
in Agriculture, Featured
4 സംസ്ഥാനങ്ങളിലെ പ്രകൃതി കര്‍ഷകരുടെ വിഷമില്ലാത്ത ഉല്പന്നങ്ങള് 3,800 വീടുകളിലേക്കെത്തിച്ച് മുന്‍ അധ്യാപകന്
Promotion സ്വന്തം വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെ കാപ്പിയൊക്കെ കൃഷി ചെയ്തു ജീവിച്ചാല്‍ തന്നെ വയനാട് നടുവയല്‍ സ്വദേശി മാത്യൂവിന് നല്ല വരുമാനം നേടാം. ഭാര്യ അധ്യാപികയാണ്, ഏകമകള്‍ ഡോക്റ്ററും. ഇനിയിപ്പോ കൃഷി ചെയ്യാന്‍ മടിയാണെങ്കില്‍ പെന്ഷന് കാശും പോക്കറ്റിലിട്ട് വെറുതേയിരിക്കാം. വിശ്രമജീവിതം ആസ്വദിക്കാം… പക്ഷേ, നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഈ മുന്‍ മലയാളം മാഷിന് വെറുതേയിരിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ടാണ് രണ്ട് വര്‍ഷം മുന്‍പ് വിരമിച്ചതിന് ശേഷം മുഴുവന്‍ സമയ കൃഷിക്കാരനാവാന്‍ […] More
-
in Agriculture
ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി കളഞ്ഞ് ജൈവകൃഷിയിലേക്ക്… നൂറുകണക്കിന് കര്‍ഷകര്‍ക്ക് താങ്ങായി ഈ യുവാവ്
Promotion ഉയരങ്ങളില്‍ നിന്നും കൂടുതല്‍ ഉയരങ്ങളിലേക്ക് അജയ് ത്യാഗിയുടെ കോര്‍പ്പറേറ്റ് കരിയര്‍ കുതിക്കുകയായിരുന്നു അപ്പോള്‍. എന്നാല്‍ ആ തീരുമാനം ചുറ്റുമുള്ളവരെ, പ്രത്യേകിച്ച് മാതാപിതാക്കളെ, ഞെട്ടിച്ചു. വമ്പന്‍ ശമ്പളം പറ്റുന്ന ബഹുരാഷ്ട്ര കമ്പനിയിലെ ജോലി രാജി വെക്കുകയാണെന്ന് അജയ് പറഞ്ഞു. കാരണം കേട്ടപ്പോള്‍ സകലരും ഞെട്ടി. എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തമായി. പണം വാരുന്ന നല്ല ജോലി ജൈവകൃഷിക്കായി വലിച്ചെറിയുന്നവനെ ‘കിറുക്ക’നെന്നാണ് ബന്ധുമിത്രാദികള്‍ വിളിച്ചത്. കിറുക്കല്ല, ശുദ്ധമായ ഭക്ഷണത്തോടും ജൈവകൃഷിയോടുമുള്ള അഭിനിവേശമായിരുന്നു അതെന്ന് അജയ് തെളിയിച്ചിരിക്കുന്നു ഇപ്പോള്‍. കാര്‍ഷിക കുടുംബമാണ് […] More