
lockdown
More stories
-
in Agriculture, Featured
കൊറോണക്കാലത്ത് നാട്ടുകാര്‍ക്കുവേണ്ടി റോഡരുകില്‍ നെല്ലും പച്ചക്കറിയും വിളയിക്കുന്ന ഡ്രൈവര്‍
Promotion തൃശൂര്‍ പെരിഞ്ഞനത്തുകാര്‍ സ്നേഹത്തോടെ കാട്ടി എന്നാണ് അനില്‍ കുമാറിനെ വിളിക്കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ അനില്‍ കുമാര്‍ ലോക്ക് ഡൗണ്‍ കാലത്ത് വീടിനോടുള്ള ചേര്‍ന്നുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി പച്ചക്കറിയും നെല്ലുമൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങി. വിത്ത് ശേഖരിച്ച് നടുന്നതും നനയ്ക്കുന്നതും വളമിടുന്നതുമൊക്കെ ഇദ്ദേഹമാണ്. എന്നാല്‍ അനില്‍ നട്ടു വളര്‍ത്തുന്ന ഈ ഈ തൈകളിലെ വിളകള്‍ നാട്ടുകാര്‍ക്കുള്ളതാണ്. ആര്‍ക്കു വേണമെങ്കിലും ഈ കൊച്ചു തോട്ടത്തിലെ വിളകള്‍ പറിച്ചെടുക്കാം. ആരും കാശും കൊടുക്കേണ്ട. വിളകള്‍ മാത്രമല്ല തൈകളും സമ്മാനിക്കാറുണ്ട് […] More
-
in Featured, Inspiration
വിശന്ന വയറോടെ ആരും ഉറങ്ങരുത്! അത്താഴപ്പട്ടിണിയില്ലാത്ത മട്ടാഞ്ചേരിക്കായി രജനീഷും കൂട്ടരും തുറന്ന ഭക്ഷണശാല
Promotion അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമൊക്കെയായി തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ ഒരുപാടുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്തവര്‍. പക്ഷേ, വഴിയോരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ മാത്രമല്ല വിശന്ന വയറുമായി ഉറങ്ങാന്‍ പോകുന്നത്. അല്ലല്ലുകള് ആരെയും അറിയിക്കാതെ ജീവിക്കുന്നവര്ക്കിടയിലുമുണ്ട് അത്താഴ പട്ടിണിക്കാര്‍. വഴിയോരങ്ങളിലെ ആരോരുമില്ലാത്ത ജീവിതങ്ങള്‍ക്ക് അന്നം നല്കുന്ന ഒരു പാട് നല്ല മനസുകളുണ്ട്. പക്ഷേ വീടകങ്ങളിലെ വിശപ്പും പട്ടിണിയും നമ്മളില്‍ പലരും അറിയാതെ പോകുന്നുണ്ട്. അല്ലെങ്കില്‍ ആ സങ്കടങ്ങള്‍ ആരെയും അറിയിക്കാതെ ജീവിക്കുന്നവരാണ് ഏറെയും. അവര്‍ക്ക് വേണ്ടിയാണ് മട്ടാഞ്ചേരിക്കാരുടെ ഈ സക്കാത്ത്. ആരും […] More
-
in Agriculture, Featured
വെറുതെ കുഴിച്ചുമൂടിയിരുന്ന ആനപ്പിണ്ടം വളമാക്കിയെടുത്ത് 10 ഏക്കറിൽ ജൈവകൃഷി
Promotion ആലപ്പുഴക്കാരന് കൃഷ്ണപ്രസാദ് വക്കീലാണ്, പൊതുപ്രവര്‍ത്തകനാണ്, ആനമുതലാളിയാണ്, കര്‍ഷകനുമാണ്. അങ്ങനെ പല വിശേഷണങ്ങളുള്ള, എന്നാല്‍ കോടതിയിൽ പോകാത്ത ഈ വക്കീലിന്റെ പുതിയൊരു വിശേഷമാണ് ഇപ്പോള്‍ നാട്ടിൽ പാട്ടായിരിക്കുന്നത്. ആലപ്പുഴ മാരാരിക്കുളം കലവൂരിൽ കുളമാക്കിയില്‍ വീട്ടിൽ അഡ്വ. കൃഷ്ണ പ്രസാദിന്റെ കൃഷിക്കാര്യം ഒരു ആനക്കാര്യം തന്നെയാണ്. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം കൃഷിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി. ഒപ്പം, ആനപ്പിണ്ടം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാനും തുടങ്ങി. വീട്ടില്‍ അഞ്ച് ആനയുള്ളപ്പോള്‍ പിന്നെ പശുവിന് ചാണകവും കോഴിക്കാഷ്ഠവും തേടി നടക്കുന്നതെന്തിന്? […] More
-
in Featured, Inspiration
ലോക്ക്ഡൗണ്‍ കാലത്ത് എഴുത്തിലൂടെ ലക്ഷം രൂപ! യു എസ് പ്രസാധകർ തേടിവന്ന പ്ലസ് ടുക്കാരി
Promotion ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലിയ ആദ്യമായി കവിതകളെഴുതുന്നത്. പക്ഷേ അവള് എഴുതിക്കൂട്ടുന്നതിനോടൊന്നും വീട്ടിലാര്‍ക്കും അത്ര താല്‍പ്പര്യമില്ലായിരുന്നു. പഠിക്കുന്ന കുട്ടിയല്ലേ, പോരെങ്കില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ തിരക്കുകളുണ്ട്. കവിതയും കഥയുമൊക്കെ എഴുതുന്ന തിരക്കില്‍ പഠനത്തില്‍ ശ്രദ്ധിക്കാതെ വന്നാലോ. വീട്ടിലുള്ളവരുടെ ആശങ്ക അതുമാത്രമായിരുന്നു. പക്ഷേ, ലിയയ്ക്ക് എഴുത്തിനെ അകറ്റി നിറുത്താനാകുമായിരുന്നില്ല. പഠനത്തിന്റെ ഇടവേളകളില്‍, വെറുതേയിരിക്കുന്ന നേരങ്ങളില്‍ ആരും കാണാതെ അവള് കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു. കവിതകളായിരുന്നു ആ കൗമാരക്കാരിയുടെ ലോകം. പിന്നീടെപ്പോഴോ തിരക്കുകളില്‍ ആ കവിതയെഴുത്തുകാരിയെ ലിയ മറന്നു. ഒടുവില്‍ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ […] More
-
in Innovations
വൈദ്യുതി ആവശ്യമില്ലാത്ത ഫ്രിഡ്ജ് എളുപ്പത്തില്‍ ഉണ്ടാക്കാം: പരീക്ഷിച്ച് വിജയിച്ച അറിവുകള്‍ സിന്ധു പങ്കുവെയ്ക്കുന്നു
Promotion ഇഷ്ടികയും മണ്ണും മണലും മാത്രം ഉപയോഗിച്ച് സ്വന്തമായി ഒരു ഫ്രിഡ്ജ് തയ്യാറാക്കാം. പഴവും പാലും പച്ചക്കറിയുമൊക്കെ കേടുകൂടാതെ ഈ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുടിക്കാന്‍ കുറച്ച് വെള്ളം തണുപ്പിക്കണമെങ്കിലും ഇത് ധാരാളം. ചെലവ് കുറഞ്ഞതും വൈദ്യുതി ആവശ്യമില്ലാത്തതുമായി ഈ ഫ്രിഡ്ജിന് ഇടയ്ക്കിടെ വെള്ളം നനച്ചു കൊടുത്താല്‍ മാത്രം മതി. കേട്ടിട്ട് സംഭവം കൊള്ളാമെന്നു തോന്നുന്നില്ലേ..? ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ജോലിക്ക് പോകാനാകാതെ വീട്ടിലിരുന്നപ്പോഴാണ് തൃശ്ശൂര്‍ വേലൂര്‍ സ്വദേശി സിന്ധു ഇങ്ങനെയൊരു ഫ്രിഡ്ജുണ്ടാക്കിയത്, വെറും നാലു ദിവസം കൊണ്ട്! […] More
-
31 പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് നല്കി ബെന്‍ജീന, ഒപ്പം നിന്ന് പ്രസിലെ ജീവനക്കാര്‍
Promotion കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പേ തന്നെ കൊച്ചിക്കാരി ബന്‍സീന തന്റെ പ്രസിലെ ജീവനക്കാരോട് സുരക്ഷിതരായി വീട്ടിലിരിക്കണമെന്നും തല്ക്കാലം ജോലിക്ക് വരേണ്ടെന്നും പറഞ്ഞു. ഏതാണ്ട് രണ്ട് മാസം ബെന്‍ജീനയുടെ പ്രസിലെ ജീവനക്കാരെല്ലാം ഓഫിസില്‍ വരാതെ വീടുകളില്‍ തന്നെയായിരുന്നു. കൊറോണക്കാലത്ത് പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ വരാപ്പുഴ കൂനമ്മാവ് ജെ ജെ ജെ മറിയാമ്മ പാപ്പച്ചന് മെമ്മോറിയല്‍ പ്രസിലെ ആര്‍ക്കും ജോലിയും ശമ്പളവും നഷ്ടമായില്ല. ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ ശമ്പളം ബെന്‍ജീന കൃത്യമായി നല്‍കുകയും ചെയ്തു. എന്നാല്‍ […] More
-
in Agriculture, Featured
പി എസ് സി പഠനത്തിനിടയില്‍ പോക്കറ്റ് മണിക്കായി തുടങ്ങിയ കൃഷി തലയ്ക്കു പിടിച്ചപ്പോള്‍
Promotion സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് നടന്നവരാണ് പാലക്കാട്ടുകാരായ അസറദ്ദീനും ഷെരീഫും. എന്നാല്‍ അവര്‍ എത്തിപ്പെട്ടത് കൃഷിയിലാണ്. പി എസ് സി പഠനത്തിനായിരുന്നു ഊന്നല്‍. അതുകൊണ്ട് കൃഷിയുടെ പാഠങ്ങള്‍ ഒന്നും പഠിച്ചിട്ടില്ലായിരുന്നു. അതിനിടയില്‍ നെല്പാടത്തേക്കും പച്ചക്കറിയിലേക്കും അവര്‍ ശ്രദ്ധ തിരിച്ചു. ബിരുദ പഠനമൊക്കെ കഴിഞ്ഞ് സര്‍ക്കാര്‍ ജോലി സ്വന്തമാക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്നതിനിടയില്‍ അവിചാരിതമായാണ് കൃഷിയിലേക്ക് വന്നതെന്നു അവര്‍ പറയുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പി എസ് സി പരിശീലനക്ലാസുകള്ക്കിടയില് ചെറിയൊരു പോക്കറ്റ് മണി, അത് മാത്രമായിരുന്നു മനസില്‍. […] More
-
in Environment
700 പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് മനോഹരമായ ബസ് ഷെല്‍റ്റര്‍! 2 ടണ്‍ ന്യൂസ്പേപ്പര്‍ ശേഖരിച്ച് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക്
Promotion തൃപ്പൂണിത്തുറയില്‍ നിന്നു പൂത്തോട്ടയ്ക്ക് യാത്ര ചെയ്യുന്നവരില്‍ പലരും പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം കണ്ടിട്ടുണ്ടാകും. പാഴ്ക്കുപ്പികളില് തീര്‍ത്ത ഈ ബസ് സ്റ്റോപ്പില്‍ പൂച്ചെടികളും ടയര്‍ കൊണ്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്. കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. തൃപ്പൂണിത്തുറ – പൂത്തോട്ട റൂട്ടില്‍ പാവംകുളങ്ങര കിണര്‍ സ്റ്റോപ്പാണിത്. ഈ റീസൈക്കിള്‍ഡ് ബസ് ഷെല്‍റ്ററിന് പിന്നില്‍ ഒരുമിച്ചു പഠിച്ചും കളിച്ചും വളര്‍ന്ന 16 കൂട്ടുകാര്‍ ചേര്‍ന്നുള്ള ബി എസ് ബി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബാണ്. കുപ്പി പെറുക്കലും ചെടി നടലും ടയറിന് […] More
-
in Inspiration
മറന്നോ മരക്കളിപ്പാട്ടങ്ങള്‍!? മരത്തില്‍ ആനവണ്ടിയും ടൂറിസ്റ്റ് ബസുകളും ഉണ്ടാക്കുന്ന ഷൈബിക്ക് ഇത് വെറും കളിയല്ല
Promotion ടെഡ്ഡി ബെയറും ബാര്‍ബിയും ചൈനീസ് കളിപ്പാട്ടങ്ങളുമൊക്കെ വിപണി കീഴടക്കും മുന്‍പേ താരമായിരുന്നവരാണ് മരക്കളിപ്പാട്ടങ്ങള്‍. മരത്തില്‍ തീര്‍ത്ത ആടുന്ന താറാവും കുതിരയുമൊക്കെ എത്രയെത്ര അംഗനവാടികളിലെ കുഞ്ഞുങ്ങളുടെ മനസ് സന്തോഷിപ്പിച്ചിരിക്കുന്നു. പക്ഷേ, പുത്തന്‍ രൂപത്തിലും ഭാവത്തിലുമൊക്കെയെത്തിയ കളിപ്പാട്ടങ്ങള്‍ക്ക് മുന്നില്‍ ഈ നാടന്‍ കളിപ്പാട്ടങ്ങളുടെ നിറം മങ്ങിപ്പോയി. എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നു ജീവിതത്തിലൂടെ കാണിച്ചു തരുകയാണ് ഈ 47-കാരി. പാഴ്മരത്തില്‍ കൊച്ചു കൊച്ചു കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസുമൊക്കെ നിര്‍മ്മിക്കുകയാണ് മലപ്പുറംകാരിയായി ഷൈബി ഗീരിഷ്. വീടിനോട് ചേര്‍ന്ന ചെറിയ […] More
-
in Featured, Inspiration
‘ടീച്ചറായാലും ഞാന്‍ തെങ്ങുകയറ്റം നിര്‍ത്തില്ല’: ‘പെണ്ണല്ലേ, പഠിച്ചവളല്ലേ, നാട്ടാരെന്ത് പറയും..?’ മൂത്തുനരച്ച ഒരുപാട് മിഥ്യകള്‍ ഒറ്റവെട്ടിന് താഴെയിട്ട് ശ്രീദേവി
Promotion ബിഎഡ് ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാനിരിക്കുകയായിരുന്നു ശ്രീദേവി. അതിനിടയ്ക്കാണ് കൊറോണയുടെയും ലോക്ക് ഡൗണിന്റെയും വരവ്. ബി എഡ് കഴിഞ്ഞിട്ട് എം ഫില്‍ എന്നൊക്കെ സ്വപ്നം കണ്ടുനടക്കുന്നതിനിടയില്‍ അല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്താ സംഭവിച്ചതെന്നല്ലേ… ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയല്ലേ ശ്രീദേവി താരമായത്! അച്ഛനെപ്പോലെ തെങ്ങുകയറ്റ തൊഴിലാളിയായിരിക്കുകയാണ് ശ്രീദേവിയിപ്പോള്‍. ബിഎഡ്-കാരി തെങ്ങുകയറാന്‍ പോകുന്നോ എന്ന് കണ്ണു മിഴിച്ചവരൊയൊക്കെ ശ്രീദേവി വീണ്ടും ഞെട്ടിച്ചു. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം തെങ്ങ്കയറ്റമൊക്കെ കഴിഞ്ഞ് വീട്ടില്‍ […] More
-
in Inspiration
സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് പ്ലസ് ടു പഠിച്ച മിടുക്കന്: “ചെറിയ തുക അപ്പയ്ക്കും അമ്മയ്ക്കും കൊടുക്കാനും കഴിഞ്ഞു”
Promotion അത്ര ചില്ലറക്കാരല്ല പ്ലസ് ടുക്കാരന് അഖിലും അനുജന് ആഷിഷും. ടീച്ചര്മാര് പഠിപ്പിച്ചത് അനുസരിച്ച് സോപ്പ് നിര്‍മ്മിച്ച് അവര്‍ക്ക് തന്നെ വിറ്റ മിടുക്കനാണ് അഖില്‍ രാജ്. ഷീറ്റിട്ട ഒറ്റമുറിവീട്ടിലൊരു സോപ്പ് നിര്‍മ്മാണ യൂനിറ്റുണ്ടാക്കാന് ചേട്ടന് കട്ട സപ്പോര്‍ട്ട് നല്കിയവനാണ് അനുജന് ആഷിഷ് രാജ്. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം സോപ്പുണ്ടാക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാല്‍ അത് വിറ്റുണ്ടാക്കിയ വരുമാനം കൊണ്ടാണവന് പ്ലസ് ടുവിന് പഠിക്കാന്‍ പോയതും അമ്മയ്ക്ക് […] More
-
in Culture
ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ട് 20 വര്‍ഷമായി സാഹിത്യ മാസിക ഇറക്കുന്ന പത്താം ക്ലാസ്സുകാരന്
Promotion മലപ്പുറത്തിനും മഞ്ചേരിക്കുമിടയിലെ ഒരു ഗ്രാമമാണ് പാണായി. ഇവിടെയാണ് അനിലിന്റെ വീട്. പാണായി ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ കുസുമപ്രിയ എന്ന ഓട്ടോറിക്ഷയാണ് ആകെയുള്ള ജീവിതമാര്‍ഗ്ഗം. പക്ഷേ, ഓട്ടോറിക്ഷ ഡ്രൈവര്‍ അനില്‍ എന്നു പറയുന്നതിനെക്കാള്‍ പാണായിക്കാര്ക്ക് അദ്ദേഹം കവിയും എഴുത്തുകാരനും സിനിമാക്കാരനുമൊക്കെയാണ്. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ കവിതയെഴുത്തും വായനയുമൊക്കെയായി വീട്ടിലിരിക്കുകയാണ് അനില്‍ പാണായി. കഥയും കവിതയുമൊക്കെ എഴുതുക മാത്രമല്ല, സ്വന്തമായി ഒരു സാഹിത്യമാസിക തന്നെ പ്രസിദ്ധീകരിക്കുന്നുണ്ട് അദ്ദേഹം. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. മലയാള […] More