More stories

 • in

  ഭിന്നശേഷിക്കാര്‍ക്കും വയസ്സായവര്‍ക്കും വേദനയില്ലാത്ത കാര്‍ യാത്ര! യുവ എന്‍ജിനീയര്‍ തയ്യാറാക്കിയ കരുണ സീറ്റുകള്‍

  റോഡ് യാത്രകള്‍ നമുക്ക് എന്നും മധുരതരമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. യാത്രക്കിടെയുള്ള നേരമ്പോക്കുകള്‍, റോഡരുകിലെ തട്ടുകടകളിലും ധാബകളിലും നിര്‍ത്തി നിര്‍ത്തിയുള്ള പോക്ക്… ഒക്കെക്കൊണ്ട് തന്നെ കാറിലുള്ള യാത്രയാണ് പലപ്പോഴും കൂടുതല്‍ സൗകര്യപ്രദം. നിര്‍ഭാഗ്യവശാല്‍ ഈ യാത്രകള്‍ ചിലര്‍ക്ക് എങ്കിലും വളരെ വേദനാജനകവും കഠിനവും ആയിത്തീരാറുണ്ട്. ”പ്രായമായവര്‍ക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്കും ഒരു കാറിനുള്ളിലേക്ക് കയറുകയും തിരിച്ച് ഇറങ്ങുകയും എത്ര പ്രയാസകരമെന്ന് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. ആദ്യം ഇടുപ്പ് കുനിച്ച് പിന്നെ മുട്ട് വളച്ച് ഒറ്റക്കാലില്‍ ശരീരത്തെ മുഴുവന്‍ താങ്ങി നിര്‍ത്തി […] More

 • in

  വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമാറ്റം: ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന സ്ത്രീ

  ഈ ആര്‍ട്ടിക്കിള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക്  ഇനിഷ്യേറ്റീവ്സ് “കാരുണ്യപ്രവര്‍ത്തികള്‍ സമ്പന്നര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള ഒന്നല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ കൂട്ടുകാരനെ സഹായിക്കുന്നത് മുതല്‍ വയസ്സായ ഒരാളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നത് വരെ–മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ളവര്‍ക്കെല്ലാം കഴിയുന്നതാണ് അത്,” ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്സ് (SFPI) ഫൗണ്ടറും ചെയര്‍പേഴ്സണുമായ കുമാരി ഷിബുലാല്‍ പറയുന്നു. 2005 മുതല്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ സ്പര്‍ശിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഇത്. രാമമംഗലം ഗ്രാമത്തില്‍ ഒരു മധ്യവര്‍ഗ്ഗ കാര്‍ഷിക കുടുംബത്തിലാണ് […] More

 • in

  പുല്ലുപോലും മുളയ്ക്കാത്ത ഭൂമി മാറ്റിയെടുത്ത് 100 ഇനം പച്ചക്കറിയും 500 ഇനം നെല്ലും വിളയിക്കുന്ന അച്ഛനും മകളും

  മരങ്ങളെല്ലാം വെട്ടിനിരത്തിയിട്ട് വര്‍ഷങ്ങളായി. കടുംകൃഷിയായിരുന്നു പിന്നീട്. ഓരോ വര്‍ഷവും രാസവളങ്ങളും രാസ കീടനാശിനികളും അളവില്ലാതെ ആ മണ്ണിലേക്ക് വീണു. ലാഭക്കൃഷി ആ ഭൂമിയെ ഇഞ്ചിഞ്ചായി നശിപ്പിച്ചുകൊണ്ടേയിരുന്നു. വര്‍ഷങ്ങള്‍ അധികം കഴിയും മുന്‍പ് അത് വിളവുനല്‍കാത്ത പാഴ്നിലമായി. ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടു. ഒഡിഷയിലെ നയാഗര്‍ ജില്ലയില്‍ ഒന്നിനും കൊള്ളാതെ കിടന്ന വിശാലമായ പാഴ് ഭൂമിക്ക് നടുവിലെ ഒരു തുണ്ടായിരുന്നു അതും. ഒരു പ്രയോജനവുമില്ലാത്ത ആ ഭൂമിയെ വീണ്ടെടുക്കാന്‍ അയാളും മകളുമെത്തി. “അത് ഒന്നിനും കൊള്ളാത്ത ഭൂമിയാണെന്ന് ഞാനോ എന്‍റെ […] More

 • in

  തുണികൊണ്ട് തന്നെ കൊതുകിനെ അകറ്റാം, വെറും 14 രൂപയ്ക്ക്; ദേശീയ ബാല്‍ ശക്തി പുരസ്കാരം നേടിയ 16-കാരിയുടെ കണ്ടുപിടുത്തം

  നിപയും കൊറോണയുമൊക്കെ വലിയ ഭീതിവിതച്ച് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ. ഇതിനിടയിലും മറ്റൊരു പകര്‍ച്ചവ്യാധി ഇന്‍ഡ്യയിലിപ്പോഴും എല്ലാ വര്‍ഷവും നിശ്ശബ്ദമായി നാശം വിതച്ചുകൊണ്ടേയിരിക്കുന്നു–ഡെങ്കിപ്പനി. ഡയറക്ടറേറ്റ് ഓഫ് നാഷണല്‍ വെക്റ്റര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്‍റെ 2019-ലെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഒക്‌റ്റോബര്‍ വരെ 67,377 പേര്‍ക്ക് ഡെങ്കി ബാധിച്ചു. അതില്‍ 48 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് സൊല്യൂഷന്‍സ് വാങ്ങാം. Karnival.com ഏറ്റവും കൂടുതല്‍ രോഗബാധ കര്‍ണ്ണാടകയിലായിരുന്നു–12,756 […] More

 • in

  9 വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച ബാംബൂ കാര്‍; ലീറ്ററിന് 77 കി.മി. മൈലേജ്

  ഷെല്‍ ഇകോ-മാരത്തോണിന് വെറും രണ്ട് ദിവസം മുന്‍പാണ് തിരുവനന്തപുരത്തുനിന്നുള്ള ആ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുണ്ടാക്കിയ കാര്‍ മത്സരത്തിന് അയക്കാന്‍ കഴിഞ്ഞത്. അവരുടെ ഹൃദയങ്ങള്‍ പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു അപ്പോള്‍. ഏകദേശം ഒരാഴ്ചയായി അവര്‍ ശരിക്കും ഭക്ഷണമൊന്നും കഴിച്ചിട്ടില്ലായിരുന്നു. ഉറക്കവുമില്ല. എന്നാല്‍ അവര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. “മത്സരത്തിന് മൂന്ന് മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഞങ്ങളുടെ മെന്‍റര്‍ വന്ന് കാറിന്‍റെ ബോഡിക്ക് ഏതെങ്കിലും ബദല്‍ മെറ്റീരിയല്‍ ആലോചിക്കാന്‍ ആവശ്യപ്പെടുന്നത്. ഭാരം കൂടുതല്‍ പാടില്ല. കാര്‍ബണ്‍ ഫൈബറായിരുന്നു ഏറ്റവും എളുപ്പമുള്ള […] More

 • in

  വെറും 100 രൂപയ്ക്ക് സോളാര്‍ കുക്കര്‍: നൂറുകണക്കിന് ഗ്രാമീണ സ്ത്രീകളുടെ നിത്യജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന ചെറുപ്പക്കാരന്‍റെ പരിശ്രമങ്ങള്‍

  രാവിലെ ഒമ്പത് മണിയാവുമ്പോള്‍ അവള്‍ ഒരു കപ്പ് പരിപ്പ് കഴുകി വൃത്തിയാക്കും. പച്ചക്കറികള്‍ നേരത്തെ തന്നെ മുറിച്ചുവെച്ചിട്ടുണ്ടാവും. പിന്നെ പരിപ്പും പച്ചക്കറികളും നേരെ കുക്കറിലേക്കിടും. അരിയും അതുപോലെ തന്നെ. കഴുകി പൊടിയൊക്കെ കളഞ്ഞ് മറ്റൊരു കുക്കറിലിട്ടുവെച്ച് അവള്‍ പാടത്ത് പണിക്കുപോകും. പാടത്തെ പണിയൊക്കെ ഒരുവിധം ഒതുക്കി, ഉച്ചയൂണിന് സമയമാവുമ്പോള്‍ തിരിച്ചുവരും. അപ്പോഴേക്കും ചോറും കറിയും കുക്കറില്‍ തയ്യാറായി ഇരിപ്പുണ്ടാവും. ഇത് മാജിക്കൊന്നുമല്ല. ഒരു കഥയുമല്ല. ഗുജറാത്തിലെ ഗ്രാമങ്ങളിലെ നൂറുകണക്കിന് സ്ത്രീകളുടെ ജീവിതത്തില്‍ സ്ഥിരം പരിപാടിയാണ്. റിമോട്ട് കണ്‍ട്രോള്‍ […] More

 • in

  ‘ഓട് മീനേ കണ്ടം വഴി’: കുമ്പളങ്ങിയില്‍ നിന്നും കായല്‍ച്ചന്തമുള്ള മറ്റൊരു ജീവിതകഥ

  ഉ ണ്ണി ജോര്‍ജ്ജ് കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായിരുന്നു. 2016-ലെ ആ ദിവസം പതിവ് പോലെ പണിസ്ഥലത്തായിരുന്നു. അന്നാണ് അയാളുടെ ജീവിതം മാറിമറിഞ്ഞത്. പണിയ്ക്കിടയില്‍ പെട്ടെന്ന് കടുത്ത വയറുവേദന തോന്നി. ആസ്പത്രിയിലേക്ക്. പലതരം ടെസ്റ്റുകള്‍… പിന്നീടറിഞ്ഞു, കിഡ്‌നിയ്ക്കാണ് തകരാറ്. “എന്‍റെ ഭാര്യ അന്ന് മൂന്നുമാസം ഗര്‍ഭിണിയായിരുന്നു,” ഉണ്ണി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “എന്‍റെ രണ്ടു കിഡ്‌നിയും തകരാറിലായിക്കഴിഞ്ഞിരുന്നു. കിട്ടിക്കൊണ്ടിരുന്ന വരുമാനം കൊണ്ടുതന്നെ വീട്ടിലെ കാര്യങ്ങള്‍ എത്തുംപിടിയുമായിരുന്നു. അതിന്‍റെ കൂടെ എന്‍റെ അസുഖം. ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. ആകാശം ഇടിഞ്ഞ് തലേല് […] More