
മലപ്പുറം
More stories
-
in Featured, Inspiration
അധ്യാപകനാവണം, വീടുവെയ്ക്കണം: വാര്‍ക്കപ്പണിക്ക് പോയി ഫുള്‍ A+ നേടിയ ജയസൂര്യയുടെ ലക്ഷ്യങ്ങള്‍
Promotion മലപ്പുറം കോട്ടയ്ക്കലിലെ ലെയിന്‍ വീടുകളില്‍ രണ്ട് ദിവസമായി ആഘോഷത്തിന്റെ നിമിഷങ്ങളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയ പ്ലസ് ടുക്കാരന് ജയസൂര്യയുടെ വിജയം ആഘോഷിക്കുകയായിരുന്നു നാട്ടുകാരും വീട്ടുകാരുമൊക്കെ. ഫോണിലൂടെയും നേരിട്ടും ഒരുപാട് ആളുകളാണ് ഈ മിടുക്കനെ വിളിച്ച് അഭിനന്ദിച്ചത്. അതില്‍ മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്. ആദരിക്കലും സ്വീകരണചടങ്ങുകളും മാധ്യമങ്ങളുടെ ഇന്റര്വ്യൂസുമൊക്കെയായി തിരക്കുകളിലായിരുന്നു ജയസൂര്യ. പക്ഷേ ഈ തിരക്കുകളിലും അഭിനന്ദപ്രവാഹത്തിലൊന്നും അമിതസന്തോഷമൊന്നുമില്ല ഈ മിടുക്കന്. “കുറേപ്പേര് പറഞ്ഞു, ഇനി പണിക്കൊന്നും പോകേണ്ടെന്ന്. പക്ഷേ അതൊന്നും പറ്റില്ല. […] More
-
in Inspiration
9-ാം ക്ലാസ്സില്‍ പഠനം നിര്‍ത്തി, ക്വാറിയിലും കൊപ്രക്കളത്തിലും ജോലിയെടുത്തു… ഫേസ്ബുക്കില്‍ ജീവിതാനുഭവങ്ങള്‍ കോറിയിട്ട് എഴുത്തുകാരനായ ഓട്ടോഡ്രൈവര്‍
Promotion സ്കൂളിൽ പഠിക്കുന്ന കാലത്ത് മലയാളമായിരുന്നു മുസ്തഫയ്ക്ക് ഏറ്റവും ഇഷ്ടം. മലയാളം രണ്ടാം പേപ്പറിന് ഫുള്‍ മാർക്ക് സ്വന്തമാക്കിയിരുന്നവൻ. പക്ഷേ, ഇംഗ്ലീഷിനും ഹിന്ദിക്കും കണക്കിനും രണ്ടും മൂന്നുമൊക്കെയാണ്. സ്കൂളിൽ പോകാതെ ഐസ് മിഠായി കച്ചവടത്തിനും ഉപ്പയുടെ ബേക്കറിയിലെ പലഹാരങ്ങൾ വിൽക്കാനും നടന്ന മുസ്തഫയ്ക്ക് പഠിക്കാനത്ര ഇഷ്ടം പോരായിരുന്നു. കളിയും സിനിമയും കച്ചവടവുമൊക്കെയായി മിക്ക ദിവസങ്ങളിലും സ്കൂളിൽ പോകില്ല. എങ്കിലും എഴുതാനും വായിക്കാനും ഇഷ്ടമായിരുന്നു. മുസ്തഫ എഴുതുന്ന യാത്രാവിവരണങ്ങളും ജീവിതാനുഭവങ്ങളുമൊക്കെ അധ്യാപകർക്കും ഇഷ്ടമായിരുന്നു. മുസ്തഫ ഒമ്പതാം ക്ലാസിൽ പഠനം […] More
-
in COVID-19
വൈകിക്കിട്ടിയ പെന്‍ഷനില്‍ നിന്ന് 1.87 ലക്ഷം രൂപ കൊടുത്ത് പാവപ്പെട്ട കുട്ടികള്‍ക്ക് ടാബ് വാങ്ങി നല്കിയ അധ്യാപകന്
Promotion വിരമിക്കാന്‍ രണ്ടും വര്‍ഷം ബാക്കിനില്‍ക്കെ വിനോദ് മാഷ് വി ആര് എസ് എടുക്കാന്‍ തീരുമാനിച്ചു. ആരോഗ്യപ്രശ്നങ്ങളായിരുന്നു കാരണം. പക്ഷേ, പെന്ഷന് തുക കിട്ടാന്‍ പിന്നെയും ഒന്നരവര്‍ഷമെടുത്തു. വൈകിക്കിട്ടിയ ആനുകൂല്യം ജോലി ചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടി കൊടല് ഗവണ്മെന്റ് യുപി സ്കൂളിലെ കുട്ടികള്‍ക്ക് വേണ്ടി തന്നെ അദ്ദേഹം ചെലവഴിച്ചു. ഒന്നിന് പതിനായിരത്തിലേറെ രൂപ വില വരുന്ന 18 ടാബുകളാണ് ഒന്നര ലക്ഷത്തിലധികം രൂപ ചെലവാക്കി ഈ അധ്യാപകന് സമ്മാനിച്ചത്. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുത്ത് പഠിക്കാന്‍ ബുദ്ധിമുട്ടുന്ന അടുത്തുള്ള […] More
-
in Inspiration
മറന്നോ മരക്കളിപ്പാട്ടങ്ങള്‍!? മരത്തില്‍ ആനവണ്ടിയും ടൂറിസ്റ്റ് ബസുകളും ഉണ്ടാക്കുന്ന ഷൈബിക്ക് ഇത് വെറും കളിയല്ല
Promotion ടെഡ്ഡി ബെയറും ബാര്‍ബിയും ചൈനീസ് കളിപ്പാട്ടങ്ങളുമൊക്കെ വിപണി കീഴടക്കും മുന്‍പേ താരമായിരുന്നവരാണ് മരക്കളിപ്പാട്ടങ്ങള്‍. മരത്തില്‍ തീര്‍ത്ത ആടുന്ന താറാവും കുതിരയുമൊക്കെ എത്രയെത്ര അംഗനവാടികളിലെ കുഞ്ഞുങ്ങളുടെ മനസ് സന്തോഷിപ്പിച്ചിരിക്കുന്നു. പക്ഷേ, പുത്തന്‍ രൂപത്തിലും ഭാവത്തിലുമൊക്കെയെത്തിയ കളിപ്പാട്ടങ്ങള്‍ക്ക് മുന്നില്‍ ഈ നാടന്‍ കളിപ്പാട്ടങ്ങളുടെ നിറം മങ്ങിപ്പോയി. എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നു ജീവിതത്തിലൂടെ കാണിച്ചു തരുകയാണ് ഈ 47-കാരി. പാഴ്മരത്തില്‍ കൊച്ചു കൊച്ചു കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസുമൊക്കെ നിര്‍മ്മിക്കുകയാണ് മലപ്പുറംകാരിയായി ഷൈബി ഗീരിഷ്. വീടിനോട് ചേര്‍ന്ന ചെറിയ […] More
-
in Environment, Featured
ആ ദിവസങ്ങളില്‍ നടന്നതെന്ത്: കാട്ടാനയുടെ മരണം ലോകത്തെ അറിയിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നു
Promotion “കര്‍ഷകന്റെ കണ്ണീരിന് വിലയില്ലേ… കഷ്ടപ്പെട്ടുണ്ടാക്കുന്ന കപ്പയും വാഴയുമൊക്കെ കാട്ടാനയിറങ്ങി നശിപ്പിക്കുകയാണ്. ഇതിനെതിരേ ആര്‍ക്കും ഒന്നു പറയാനില്ലേ…” ഈ വാദം പറഞ്ഞു തീരും മുന്‍പേ മൃഗസ്നേഹിയെത്തും. “ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിളില്‍ പടക്കം നല്കി കൊല്ലാന്‍ മാത്രം ക്രൂരരാണോ നിങ്ങള്‍… നിങ്ങളെയൊക്കെ മനുഷ്യരെന്നു വിളിക്കാന്‍ പോലും പാടില്ല. മിണ്ടാപ്രാണിയോടാണ് ക്രൂരതകള്‍ മറക്കരുത്.” പ്രകൃതിയെയും മൃഗങ്ങളേയും മറന്നുകൊണ്ട് മനുഷ്യര്‍ക്ക് ജീവിക്കാനാകില്ല. വന്യമൃഗങ്ങളെ ആക്രമിക്കുന്നത് ക്രൂരമാണെന്ന് മാത്രമല്ല, നിയമവിരുദ്ധവുമാണ്. ഒപ്പം, വനപ്രദേശങ്ങളോട് ചേര്‍ന്ന് ജീവിക്കുന്ന ചെറുകിട കര്‍ഷകര്‍ നിരന്തരം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ […] More
-
in Featured, Inspiration
‘ടീച്ചറായാലും ഞാന്‍ തെങ്ങുകയറ്റം നിര്‍ത്തില്ല’: ‘പെണ്ണല്ലേ, പഠിച്ചവളല്ലേ, നാട്ടാരെന്ത് പറയും..?’ മൂത്തുനരച്ച ഒരുപാട് മിഥ്യകള്‍ ഒറ്റവെട്ടിന് താഴെയിട്ട് ശ്രീദേവി
Promotion ബിഎഡ് ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാനിരിക്കുകയായിരുന്നു ശ്രീദേവി. അതിനിടയ്ക്കാണ് കൊറോണയുടെയും ലോക്ക് ഡൗണിന്റെയും വരവ്. ബി എഡ് കഴിഞ്ഞിട്ട് എം ഫില്‍ എന്നൊക്കെ സ്വപ്നം കണ്ടുനടക്കുന്നതിനിടയില്‍ അല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്താ സംഭവിച്ചതെന്നല്ലേ… ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയല്ലേ ശ്രീദേവി താരമായത്! അച്ഛനെപ്പോലെ തെങ്ങുകയറ്റ തൊഴിലാളിയായിരിക്കുകയാണ് ശ്രീദേവിയിപ്പോള്‍. ബിഎഡ്-കാരി തെങ്ങുകയറാന്‍ പോകുന്നോ എന്ന് കണ്ണു മിഴിച്ചവരൊയൊക്കെ ശ്രീദേവി വീണ്ടും ഞെട്ടിച്ചു. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം തെങ്ങ്കയറ്റമൊക്കെ കഴിഞ്ഞ് വീട്ടില്‍ […] More
-
‘ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പല ദിവസങ്ങളും പട്ടിണിയായിരുന്നു, കടല വിറ്റ് നടന്നിട്ടുണ്ട്’: നൂറിലേറെ വീടുകളും ഭൂമിയില്ലാത്തവര്‍ക്കായി 20 ഏക്കറും നല്കിയ നാസര്‍ മാനുവിന്റെ കഥ
Promotion “മഴ പെയ്താല്‍ വീടിനകത്ത് നിറയെ വെള്ളമായിരിക്കും. ആ മഴവെള്ളം നിറഞ്ഞ വീട്ടില്‍ വിശന്നിരിന്നിട്ടുണ്ട്. ഒന്നും രണ്ടും അല്ല, ദിവസങ്ങളോളം പട്ടിണി അറിഞ്ഞിട്ടുണ്ട്. “മഴക്കാറ് കണ്ടാല്‍ പേടിയാണ്… പൊട്ടിയ ഓടിന് താഴെ പാളക്കീറ് തിരുകി വച്ചിട്ടുണ്ട് ഉമ്മ. പക്ഷേ, മഴയ്ക്കുണ്ടോ വല്ല ദയയും. വെള്ളം വീണ് നനഞ്ഞ മുറിയിലിരുന്ന് ഉറങ്ങാതെ നേരം വെളുപ്പിച്ചിട്ടുണ്ട്,” മറക്കരുതെന്നാഗ്രഹിക്കുന്ന ഓര്‍മ്മകള്‍ അബ്ദുല്‍ നാസര്‍ എന്നാ മാനു പറഞ്ഞു തുടങ്ങിയപ്പോഴേക്കും വീണ്ടും മഴ പെയ്തു തുടങ്ങി. ആ മഴയുടെ തണുപ്പിലും മാനുവിന്റെ ഉള്ളം […] More
-
വീട് നിറയെ സ്വന്തമായി നിര്‍മ്മിച്ച ശാസ്ത്ര ഉപകരണങ്ങള്‍, 200 ശാസ്ത്ര വീഡിയോകള്‍, 25 ഡോക്യുമെന്ററികള്‍… ‘മാനംനോക്കി നടന്ന’ ഇല്യാസ് കുട്ടികളുടെ പ്രിയങ്കരനായതിങ്ങനെ
Promotion “ചില സുഹൃത്തുക്കള്‍ രാത്രിയില്‍ എന്റെ ബൈക്കില്‍ കയറില്ല,” എന്നുപറഞ്ഞ് മഞ്ചേരി ബോയ്സ് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യാപകന് കെ മുഹമ്മദ് ഇല്യാസ് ചിരിക്കുന്നു. അദ്ദേഹത്തിനതില്‍ യാതൊരു പരിഭവവുമില്ല. തന്നെ നന്നായി അറിയാവുന്നവരാണ് പേടിച്ചിട്ട് ബൈക്കില്‍ കയറാത്തതെന്ന് ഇല്യാസിന് അറിയാം. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം “മാനം നോക്കി നടക്കല്‍ എനിക്കൊരു ഹരമായിരുന്നു. എന്തെങ്കിലുമൊക്കെ അറിഞ്ഞിട്ടൊന്നുമല്ല ഈ നടപ്പ്. കൗതുകത്തോടെ ആകാശത്തേക്ക് നോക്കുന്നു അത്രേയുള്ളൂ,” എന്ന് ഇല്യാസ്. “അതിന് പകലെന്നോ […] More
-
in COVID-19
ഈ പ്രദേശത്തെ ഏത് കടയില്‍ നിന്നും ആവശ്യക്കാര്‍ക്ക് 500 രൂപയുടെ സാധനം വാങ്ങാം, കാശ് മൂസ കൊടുത്തോളും
Promotion കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കോളൂ… കാശ് മൂസ തരും… കുറച്ചു ദിവസം മുന്‍പാണ് മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ മൂസ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ഇങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടത്. തിരുത്തിയാട് വാര്‍ഡിലെ മെമ്പര്‍ കൂടിയായ എം കെ മൂസ ഫൗലദ് വെറും വാക്ക് പറഞ്ഞതല്ല. ദിവസങ്ങള്‍ക്കിപ്പുറം 70 കുടുംബങ്ങളാണ് മൂസയുടെ പറ്റില് പലചരക്ക് സാധനങ്ങള്‍ വാങ്ങിയത്. അഞ്ഞൂറ് രൂപയ്ക്കുള്ള സാധനങ്ങള്‍ ഓരോ വീട്ടുകാര്‍ക്കും വാങ്ങാം. മൂസ തരും എന്ന് പറഞ്ഞാല്‍ മാത്രം മതി. മൂസയോടും പറയേണ്ട. ആരും […] More
-
in Culture
ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ട് 20 വര്‍ഷമായി സാഹിത്യ മാസിക ഇറക്കുന്ന പത്താം ക്ലാസ്സുകാരന്
Promotion മലപ്പുറത്തിനും മഞ്ചേരിക്കുമിടയിലെ ഒരു ഗ്രാമമാണ് പാണായി. ഇവിടെയാണ് അനിലിന്റെ വീട്. പാണായി ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ കുസുമപ്രിയ എന്ന ഓട്ടോറിക്ഷയാണ് ആകെയുള്ള ജീവിതമാര്‍ഗ്ഗം. പക്ഷേ, ഓട്ടോറിക്ഷ ഡ്രൈവര്‍ അനില്‍ എന്നു പറയുന്നതിനെക്കാള്‍ പാണായിക്കാര്ക്ക് അദ്ദേഹം കവിയും എഴുത്തുകാരനും സിനിമാക്കാരനുമൊക്കെയാണ്. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ കവിതയെഴുത്തും വായനയുമൊക്കെയായി വീട്ടിലിരിക്കുകയാണ് അനില്‍ പാണായി. കഥയും കവിതയുമൊക്കെ എഴുതുക മാത്രമല്ല, സ്വന്തമായി ഒരു സാഹിത്യമാസിക തന്നെ പ്രസിദ്ധീകരിക്കുന്നുണ്ട് അദ്ദേഹം. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. മലയാള […] More
-
in Innovations
ഫ്രീ വൈ ഫൈ, വാട്ടര്‍ കൂളര്‍, സുരക്ഷയ്ക്ക് കാമറകള്‍… മഞ്ചേരിക്കാരുടെ ലാവര്‍ണ ബസില്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര!
Promotion ലോക്ക് ഡൗണിന് മുന്‍പ്. മഞ്ചേരി-തിരൂര്‍ റൂട്ടിലെ സ്ഥിരം യാത്രക്കാര്‍ക്ക് ലാവര്ണയെക്കുറിച്ച് പറയാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. ലാവര്‍ണ വന്നോ, പോയോ, വൈ ഫൈ കിട്ടുന്നുണ്ടോ, തണുത്ത വെള്ളം കുടിച്ചാ, ടിക്കറ്റിന് കാശ് കൊടുത്താ, അതോ എടിഎം കാര്‍ഡ് കൊടുത്താ… മഞ്ചേരിക്കാര്‍ക്ക്. ലാവര്‍ണ… ‘മ്മ്ടെ ഷാഫിക്കാന്റെ ബസ്’ ആണ്. മഞ്ചേരി – തിരൂര്‍ റൂട്ടിലോടുന്ന ഈ സ്വകാര്യബസ് ശരിക്കും ഒരു ലക്ഷ്വറി ആണ്. ഫ്രീ വൈ ഫൈ, ക്യാമറകള്‍, 32 ഇഞ്ചിന്റെ എല്‍ഇഡി സ്ക്രീന്‍, അത്യാധുനിക വാട്ടര്‍ […] More
-
in COVID-19
90 ലക്ഷം രൂപയുടെ കുട്ടിയുടുപ്പുകളും 40 ലക്ഷം മാസ്കുകളും സൗജന്യമായി നല്കി ഷാജുവും പോപ്പീസും
Promotion പത്രപ്രവര്‍ത്തകനില്‍ നിന്ന് ബിസിനസുകാരനിലേക്കെത്തിയ കഥയാണ് നിലമ്പൂരുകാരന്‍ ഷാജു തോമസിന്റേത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 20 തൊഴിലാളികള്‍ക്കൊപ്പം ഷാജു കുട്ടിയുടുപ്പ് ബിസിനസ്സിന് തുടക്കമിട്ടു. ഇപ്പോള്‍ മലപ്പുറവും കടന്ന് വിദേശങ്ങളില്‍ വരെയെത്തി അദ്ദേഹത്തിന്റെ പോപ്പീസ് ബേബി കെയര്‍ പ്രൊഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിപണി. കൊറോണയും ലോക്ക് ഡൗണും മൂലം വിപണി നിശ്ചലമായപ്പോഴും ദുരിതത്തിലായ നാടിന് കൈത്താങ്ങാകാന്‍ മുന്നോട്ടുവന്ന ഒരുപാട് പേര്‍ക്കൊപ്പം ഷാജുവും ചേര്‍ന്നു. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. സര്‍ക്കാര്‍ ആശുപത്രികളിലടക്കം കുഞ്ഞുടുപ്പുകള്‍ക്ക് […] More