
Kerala organic
More stories
-
in Agriculture
കാന്തല്ലൂരില്‍ കാടിനു നടുവില്‍ 75 ഏക്കര്‍ തോട്ടം, ധാരാളം വെള്ളം, പക്ഷേ, കറന്റില്ല! ഈ കര്ഷകന് കെ എസ് ഇ ബി-ക്കായി കാത്തുനിന്നില്ല
Promotion മുപ്പത്തിയെട്ട് വര്‍ഷം മുമ്പ് കാന്തല്ലൂരിലെ കോവില്ക്കടവിനടുത്ത് ഏക്കറു കണക്കിന് വരുന്ന സ്ഥലം വാങ്ങുമ്പോള്‍ തമ്പിക്ക് കൃത്യമായ പ്ലാനിങ് ഒന്നും ഉണ്ടായിരുന്നില്ല. സ്ഥലം വാങ്ങിയ കാലത്ത് പുല്‍ത്തൈലം ഉണ്ടാക്കുന്ന തൈലപുല്ലു കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. എന്നാല്‍ പാരമ്പര്യമായി കൊണ്ടുനടക്കുന്ന കൃഷി കാന്തല്ലൂരിലെ എഴുപത്തഞ്ചു ഏക്കറില്‍ പറിച്ചുനട്ട് അവിടെ അത്ഭുതം തീര്‍ക്കാന്‍ തമ്പി എം പോളിന് കഴിഞ്ഞു. “കാന്തല്ലൂരിനെ രണ്ടായി തരം തിരിക്കാം. അതില്‍ ഹൈ റേഞ്ച് വിഭാഗവും ലോ റേഞ്ച് വിഭാഗവും വരുന്നുണ്ട്. ലോ റേഞ്ചിലാണ് ഈ സ്ഥലം. […] More
-
in Environment, Featured
കരിയില വാരാതെ, പുതയിട്ട് വിത്തെറിഞ്ഞ് ഫുക്കുവോക്ക മാതൃകയില്‍ വീടിന് ചുറ്റും ഒന്നരയേക്കറില്‍ കാടൊരുക്കിയ എന്‍ജിനീയര്‍!
Promotion സയന്സുകാരെല്ലാം എന്‍ട്രന്‍സ് കോച്ചിങ്ങിന് പോകും. ബയോ സയന്‍സ് എടുത്ത പ്രീഡിഗ്രിക്കാരാണേല് കണക്കിന് വേറെ ട്യൂഷന് ചേരും. മെഡിസിന് മാത്രമല്ല എന്‍ജിനീയറിങ്ങിനും എന്‍ട്രന്‍സ് ട്രൈ ചെയ്യേണ്ടതല്ലേ! ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഒട്ടുമിക്ക വീടുകളിലും ഇങ്ങനെയൊക്കെയായിരുന്നു. ആ പതിവ് തന്നെയായിരുന്നു മനോജിന്റെ വീട്ടിലും.’ ആലുവ യു സി കോളെജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞു. അതേ വര്‍ഷം തന്നെ എന്‍ട്രന്‍സ് കിട്ടിയില്ല. അങ്ങനെ മനോജ് യു സി കോളെജില്‍ തന്നെ ബിഎസ്സി ഫിസിക്സിന് ചേര്‍ന്നു. ഒരുവര്‍ഷത്തിന് ശേഷം ഐ […] More
-
in Agriculture
ഈ 15-കാരന്റെ തോട്ടത്തില്‍ 18 ഇനം പച്ചക്കറികള്‍, 27 പഴവര്‍ഗങ്ങള്‍: ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജൈവകൃഷിയിലേക്കിറങ്ങിയ കുട്ടിക്കര്‍ഷകന്റെ വിശേഷങ്ങള്‍
Promotion “ഒരു കുഴിക്ക് അന്‍പത് ഗ്രാം കുമ്മായപ്പൊടി എന്ന കണക്കില്‍ ചേര്‍ത്തുകൊടുത്താണ് തൈകള്‍ നടാനായി മണ്ണ് പാകപ്പെടുത്തിയിരിക്കുന്നത്. കുമ്മായപ്പൊടി നമുക്കറിയാലോ കാല്‍ഷ്യത്തിനു സൂപ്പറാണ്. ഞങ്ങള്‍ അത് പഠിച്ചിട്ടുണ്ട്,” പറയുന്നത് മലപ്പുറം കല്പകഞ്ചേരി സ്വദേശി സയ്യിദ് ഷാദില്‍. “ചേര്‍ക്കേണ്ട അളവൊക്കെ ഉപ്പ പറഞ്ഞു തരും,” ആ പതിനഞ്ചുകാരന് കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com ചോദിച്ചറിഞ്ഞും പരീക്ഷിച്ചും ഷാദില്‍ വളരെ താല്പര്യത്തോടെയാണ് കൃഷിയിറക്കുന്നത്. മറ്റ് കുട്ടികള്‍ കളിക്കാനിറങ്ങുമ്പോള്‍ ഷാദില്‍ തൂമ്പായുമെടുത്ത് മണ്ണിലിറങ്ങും. ഇന്ന് അരയേക്കറില്‍ […] More
-
in Agriculture, Featured
ടെറസ് കൃഷിക്ക് നനയ്ക്കുന്നതിനെക്കുറിച്ച് ഇനി വിഷമിക്കുകയേ വേണ്ട; അഞ്ചുമിനിറ്റിനുള്ളില്‍ ആര്‍ക്കും ഫിറ്റ് ചെയ്യാവുന്ന തിരിനന സംവിധാനവുമായി ബിജു
Promotion ചട്ടികളിലോ ഗ്രോബാഗിലോ വളര്‍ത്തുന്ന ചെടികള്‍ക്ക് ഒരു പ്രശ്നമുണ്ട്–കൃത്യമായി നനയ്ക്കണം. ടെറസിലാണ് കൃഷിയെങ്കില്‍ പിന്നെ പറയുകയും വേണ്ട. വേനലില്‍ ചിലപ്പോള്‍ രണ്ട് തവണ നനയ്ക്കേണ്ടി വരും. വെള്ളം കൂടിപ്പോവാനും പാടില്ല. നനയും വളപ്രയോഗവും കൃത്യമാവണം, പിന്നെ കീടബാധയും ശ്രദ്ധിക്കണം. അങ്ങനെയാണെങ്കില്‍ വീട്ടിലേക്കാവശ്യമുള്ളതിലും അധികം പച്ചക്കറികള്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഉണ്ടാക്കാന്‍ കഴിയും. പക്ഷേ, സ്ഥിരം കര്‍ഷകരല്ലാത്തവര്‍ക്കും ജോലിക്കാര്‍ക്കുമൊക്കെ കൃത്യസമയത്ത് വെള്ളമൊഴിക്കലൊക്കെ വലിയ പാടായിരിക്കും. ഇതിനെല്ലാം പരിഹാരം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കരുനാഗപ്പിള്ളിക്കാരനായ ബിജു ജലാല്‍. ചെലവുകുറഞ്ഞതും എളുപ്പത്തില്‍ ഫിറ്റ് ചെയ്യാവുന്നതുമായ തിരിനന (wick irrigation) […] More
-
in Agriculture
ഒന്നര സെന്റില്‍ നിന്ന് മൂന്ന് വീട്ടിലേക്കുള്ള 26 ഇനം പച്ചക്കറികള്‍ വിളയിക്കുന്ന എന്‍ജീനീയര്‍: അക്വാപോണിക്സിലൂടെ രക്തശാലി നെല്ലും മീനും പച്ചക്കറികളും
Promotion കെല്‍ട്രോണില്‍ ഡെപ്യൂട്ടി എന്‍ജിനീയറാണ് ആലപ്പുഴ അരൂക്കുറ്റിക്കാരനായ നാസര്‍. ക്വാളിറ്റി അനാലിസിസ് ആണ് ജോലി. നാസറിന്റെ വീട്ടില്‍ കുറേക്കാലമായി പച്ചക്കറിയൊന്നും പുറത്തുനിന്ന് വാങ്ങാറേയില്ല. മിക്കവാറും വീട്ടിലേക്കാവശ്യമുള്ള എല്ലാ പച്ചക്കറിയും മുറ്റത്തുനിന്നു തന്നെ കിട്ടും. കൃഷിക്കായി ആകെ മാറ്റി വെച്ചിരിക്കുന്നത് വെറും ഒന്നര സെന്റ് സ്ഥലം. അവിടെ 26 ഇനം പച്ചക്കറികള്‍ വിളയുന്നു. ദിവസം അരമണിക്കൂര്‍ അദ്ദേഹം കൃഷിയിടത്തില്‍ ചെലവഴിക്കും, അത്രമാത്രം! ഇതെല്ലാവര്‍ക്കും ചെയ്യാവുന്നതേയുള്ളൂ എന്നാണ് നാസര്‍ പറയുന്നത്. “ജോലിയോടൊപ്പം കൃഷിയെയും എന്റെ കൂടെ കൂട്ടിയിട്ട് ഇരുപത്തിയൊന്ന് വര്‍ഷമായി,” നാസര്‍ […] More
-
in Innovations
‘പച്ചയ്ക്ക് തിന്നണം’: അടുപ്പും ഫ്രീസറുമില്ല, മുളകുപൊടിയും മസാലയുമില്ല, പാല് അടുപ്പിക്കില്ല… മൈദയുടെ കാര്യം പിന്നെ പ്രത്യേകം പറയണോ? 22 വര്‍ഷമായി ഈ ഹോട്ടല്‍ ഇങ്ങനെയാണ്
Promotion തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള ഒരു ഹോട്ടലിനെക്കുറിച്ചാണ്. അവിടെ അടുപ്പില്ല, ഫ്രീസറോ ഫ്രിഡ്ജോ ഇല്ല. പഞ്ചസാരയും പാലും അടുപ്പിക്കില്ല. മൈദ ഏഴയലത്ത് കേറ്റില്ല (അതുകൊണ്ട് കേരളീയരുടെ ദേശീയ ഭക്ഷണമായ പൊറോട്ട പ്രതീക്ഷിക്കണ്ട). മസാലപ്പൊടിയോ മുളകുപൊടിയോ വാങ്ങാറില്ല. ഇത്രയും പറയുമ്പോഴേക്കും അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവര്‍ കൈപൊക്കും: ‘പത്തായമല്ലേ, മനസ്സിലായി’ ‘പത്തായ’ത്തില്‍ കയറിയിട്ടില്ലാത്തവര്ക്കായി ചെറിയൊരു വിവരണം തരാം. ആരോഗ്യകരവും ഓര്‍ഗാനിക്കുമായ ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോള്‍ തിരുവന്തപുരത്തുകാരുടെ മനസ്സില്‍ ആദ്യം വരുന്ന പേരാണ് പത്തായം. 22 വര്‍ഷം മുമ്പ് കോഴിക്കോടാണ് പത്തായം […] More
-
in Agriculture
ഒരു സെന്റ് കുളത്തില്‍ 4,000 മീന്‍, മൂന്നു സെന്റില്‍ നിറയെ പച്ചക്കറി: ജലക്ഷാമത്തെ തോല്പിച്ച് രേഖയുടെ അക്വാപോണിക്സ് പരീക്ഷണം
Promotion ഗണിതത്തില്‍ ബിരുദം നേടിയതിന് ശേഷം കോഴിക്കോട്ടെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ഡെവലപര്‍ ആയി ജോലി ചെയ്യുകയായിരുന്നു രേഖ രശ്മിക്. മകന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നതും ജോലിയും എല്ലാം കൂടി ആകെ തിരക്കായപ്പോള്‍ ജോലി ഉപേക്ഷിച്ചു. എന്നുവെച്ച് രേഖ വെറുതെ വീട്ടിലിരുന്നില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആലോചനയില്‍ പലതും പഠിക്കാന്‍ ശ്രമിച്ചു. “കൃഷിയോടും ഗാര്ഡനിങ്ങിനോടുമൊക്കെ പണ്ടേ താല്പര്യം ഉണ്ടായിരുന്നു,” രേഖ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “അങ്ങനെ, കൃഷി നോക്കിയാലോ എന്ന തോന്നലില്‍ പല ഫാമുകളും സന്ദര്‍ശിച്ചു. […] More
-
in Featured, Innovations
കടലോരത്ത് ദിവസവും തള്ളുന്ന ടണ്‍കണക്കിന് മത്സ്യാവശിഷ്ടങ്ങള്‍ ജൈവവളമാക്കി ഇരട്ടി വിളവ് നേടാന്‍ മഹേശ്വരി
Promotion “തൃശ്ശൂര്‍ വാടാനപ്പിള്ളിയില്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്,” മഹേശ്വരി പറയുന്നു. “അവിടെ എന്റെ അച്ഛന് മീന്‍വേസ്റ്റ് ഉപ്പും ചേര്‍ത്ത് തെങ്ങിന് വളമായി ഇടുമായിരുന്നു. നിങ്ങള്‍ വിശ്വസിക്കുമോന്നറിയില്ല, ഞങ്ങടെ ഓരോ തെങ്ങിലും ഇരട്ടി തേങ്ങയുണ്ടാകുമായിരുന്നു.” അതൊക്കെ കുറെക്കാലം മുമ്പാണ്. മഹേശ്വരി വിവാഹിതയായി മുനമ്പത്ത് എത്തിയ മഹേശ്വരി ആ കടല്‍ത്തീരത്ത് കൊണ്ടുവന്ന് തള്ളുന്ന മത്സ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ട് മനസ്സുമടുത്തപ്പോള്‍ അച്ഛന് നല്കിയ പാഠം വീണ്ടുമോര്‍ത്തു, ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം. “വലിയ ഫിഷിങ്ങ് കമ്പനികള്‍ കുറഞ്ഞത് […] More
-
in Agriculture
കണ്ണുമടച്ച് മാസം ₹1ലക്ഷം വരുമാനം: കൂണ് കൊണ്ട് കേക്കും സൂപ്പും രസം മിക്സുമായി ഷിജിയുടെ പരീക്ഷണങ്ങള്‍
Promotion കു റച്ച് കൂണ്‍വിത്തും റബര്‍ മരത്തിന്റെ അറക്കാപ്പൊടികൊണ്ട് നിര്‍മ്മിച്ച കൂണ്‍ബെഡുകളുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ഷിജി വര്‍ഗീസ്. അന്ന് അത് ചെയ്തില്ലായിരുന്നെങ്കില്‍ ഷിജിയുടെ ജീവിതം ഒരു പക്ഷേ, വീടും കുട്ടികളും അടുക്കളയുമൊക്കെയായി ഒതുങ്ങിപ്പോകുമായിരുന്നു. കൂണ്‍കൃഷി ഒരു സ്ത്രീയുടെ ജീവിതം മാറ്റിമറിച്ച കഥയാണിത്. വീട്ടുജോലികള്‍, കുട്ടികളുടെ കാര്യങ്ങള്‍…എനിക്കൊന്നിനും സമയമില്ലാത്തതുപോലെയായിരുന്നു, ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ ഷിജി പറയുന്നു. കുട്ടികള്‍ വളര്‍ന്നപ്പോള്‍ എന്റെ കയ്യില്‍ ഒരുപാട് സമയം. പക്ഷേ, അതുകൊണ്ട് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ഷിജി വളര്‍ത്തിയ കൂണ് എത്തുന്നു. ആയിടയ്ക്കാണ് […] More
-
in Agriculture
ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്റെ ‘കടമില്ലാ കൃഷി’
Promotion കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ റൂട്ടില്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജപുരത്തിന് സമീപം പൈനിക്കരയിലാണ് ജോര്‍ജ്ജേട്ടന്റെ കൃഷിയിടം. ചെങ്കുത്തായ മലമുകളിലാണ് ഭൂമി. കുരുമുളകും കാപ്പിയും കൊക്കോയും കശുമാവും നിറഞ്ഞ തോട്ടത്തില്‍ അങ്ങിങ്ങ് തേനീച്ച കൂടുകള്‍. ചെറുതേനീച്ചകളും വന്‍തേനീച്ചകളും നിറയെ പാറി നടക്കുണ്ട്. ഇരുപത് വര്‍ഷം പ്രായമെത്തിയ ഊത് മരവും ഇവിടെയുണ്ട്. റംമ്പൂട്ടാന് നിറയെ കായ്ച്ചിട്ടുണ്ട്. പാകമെത്താന് ഇനിയും ഒരുമാസമെടുക്കും. വീടിന് മുന്നില്‍ തണല്‍ വിരിച്ച് ഫാഷന്‍ഫ്രൂട്ട് പന്തല്‍…മൊത്തത്തില്‍ സമൃദ്ധിയുടെ സൗന്ദര്യമാണ് ചുറ്റും. കത്തുന്ന വേനലാണെങ്ങും. റോഡെല്ലാം ചുട്ടുപഴുത്ത് […] More
-
in Featured, Innovations
60 രൂപയുടെ കുഞ്ഞന്‍ ഓര്‍ഗാനിക് വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മ്മിച്ച് ₹4.5 കോടിയുടെ നിക്ഷേപം സമാഹരിച്ച വിദ്യാര്‍ത്ഥികളുടെ ജലപരീക്ഷണങ്ങള്‍
Promotion ഒരു ബൈക്ക് യാത്രയിലായിരുന്നു തുടക്കം. കോട്ടയം പാലായില്‍ നിന്നുള്ള രണ്ട് എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍–ആന്റോ പി ബിജുവും തോമസ് സിറിയകും. ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഒരിടത്ത് ഭക്ഷണം കഴിക്കാനിറങ്ങി. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ കിട്ടിയത് ആകെ കലങ്ങിയ വെള്ളം. ഇതെങ്ങനെ വിശ്വസിച്ച് കുടിക്കും!? “വെള്ളം കലങ്ങി ബ്രൗണ്‍ നിറമായിരുന്നു,” ആന്റോ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. യാത്ര ചെയ്യുന്ന ആരോട് ചോദിച്ചാലും ഇതിലത്ര പുതുമയില്ലെന്ന് പറയും. കുപ്പിവെള്ളം പണം കൊടുത്ത് വാങ്ങുക മാത്രമേ നിവൃത്തിയുള്ളൂ. അവരുടെ ആദ്യ കണ്ടുപിടുത്തം […] More
-
കക്കൂസ് മാലിന്യം നിറഞ്ഞ, മൂക്കുപൊത്താതെ കടക്കാനാവാതിരുന്ന ഏക്കറുകണക്കിന് പാടം ഈ ചെറുപ്പക്കാര്‍ മാറ്റിയെടുത്തതിങ്ങനെ
Promotion “ആള്ക്കാര് മൂക്കുംപൊത്തിക്കൊണ്ട് നടന്നേച്ച സ്ഥലമാണിത്,” അന്‍സാര്‍ പറഞ്ഞു. “ഇന്ന് അവര്‍ വൈകീട്ട് പാര്‍ക്കില്‍ കാറ്റുകൊണ്ടിരിക്കാന്‍ വരുന്നതുപോലെ ഇവിടെ ഫാമിലിയോടൊപ്പം വരുന്നു….” പതിറ്റാണ്ടുകളോളം കക്കൂസ് മാലിന്യവും അറവുശാലകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നുമുള്ള മാംസാവശിഷ്ടങ്ങളും രാസമാലിന്യങ്ങളും…എന്തുപറയാന്‍ എല്ലാ വിഷവും വന്നടിഞ്ഞ് നിറഞ്ഞ് അളിഞ്ഞ് കിടന്നിരുന്ന ഒരു പാടം. പെരിയാറിന്റെ തീരത്തുള്ള ഒരു ഗ്രാമത്തിലാണിത്. ഇന്‍ഡ്യയില്‍ മെട്രോ റെയില്‍ കടന്നുപോകുന്ന എക ഗ്രാമപഞ്ചായത്തിലാണ് ശ്വാസംമുട്ടി മാത്രം കടന്നുപോവാന്‍ കഴിയുമായിരുന്ന 200 ഏക്കര്‍ പാടശേഖരമുണ്ടായിരുന്നത്. എന്നാല്‍ വേണമെന്നുറച്ച് ഒരു കൂട്ടം യുവാക്കള്‍ ഒരുമ്പെട്ടിറങ്ങിയപ്പോള്‍ […] More