
ഷാലറ്റ് ജിമ്മി
സ്വതന്ത്ര പത്രപ്രവർത്തകയും ബ്ലോഗറും. ദ് ന്യു ഇന്ത്യൻ എക്സ്പ്രെസ്സിൽ ന്യൂസ് റിപ്പോർട്ടർ ആയി തുടക്കം. 10 വർഷമായി പത്രപ്രവർത്തന രംഗത്ത് സജീവം. ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന CRY ( Child Rights and You ) എന്ന എൻ ജി ഒ-യുടെ ദക്ഷിണേന്ത്യൻ വിഭാഗത്തിന്റെ മീഡിയ മാനേജരും Reaching Hand എന്ന മറ്റൊരു എൻ ജി ഒ-യുടെ കമ്മ്യൂണികേഷൻസ് ഹെഡ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
More stories
-
എയ്ഡ്സ് ബാധിതരായ ആയ 45 പേരുടെ കുടുംബങ്ങള്‍ക്ക് താങ്ങായി ജോട്ടിയും ഷീമയും
Promotion എല്ലാവരിൽ നിന്നും അകന്ന് ഒരു വീട്ടിൽ ഒറ്റയ്ക്കാണ് അജി (പേര് യഥാര്‍ത്ഥമല്ല) താമസിക്കുന്നത്. അവരുടെ ഭർത്താവ് ഒരു ലോറി ഡ്രൈവറായിരുന്നു. അവർക്ക് മൂന്ന് മക്കൾ. ഭർത്താവിന്റെ മാതാപിതാക്കളുടെ കൂടെയാണ് മൂന്ന് മക്കളും കഴിയുന്നത്, അതും അജിയുടെ കണ്ണെത്തും ദൂരത്ത് തന്നെ. എങ്കിലും കുഞ്ഞുങ്ങളെ അജിയുടെ അടുത്തേയ്ക്ക് വിടുന്ന പതിവില്ലായിരുന്നു. പിന്നീട്, അവരുടെ മൂത്ത മകൻ കുറച്ചൊന്ന് വലുതായപ്പോൾ രാത്രിയിൽ വന്ന് അമ്മയ്ക്ക് കൂട്ട് കിടക്കും. തന്റേതായ കാരണങ്ങൾ കൊണ്ടല്ല അജിക്ക് ഇങ്ങനെ മാറിത്താമസിക്കേണ്ടി വന്നത്. ഡ്രൈവർ […] More
-
in Welfare
ജീവപര്യന്തം തടവിൽ നിന്ന് 3,000 മക്കളുടെ രക്ഷകനിലേക്ക്: വലിയൊരു മാനസാന്തരത്തിന്റെ കഥ
Promotion 1987ആഗസ്റ്റ്. അന്ന് ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം റെനി ജോർജ് പരോളിൽ ഇറങ്ങിയതായിരുന്നു. ജയില്‍ വാസമൊന്നും റെനിയില് കാര്യമായ മാറ്റങ്ങൾ അപ്പോഴും ഉണ്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം തികച്ചും യാദൃച്ഛികമായാണ് അപരിചിതനായ ഒരാള്‍ റെനിയെ ഒരു പ്രാർത്ഥനാ കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുന്നത്. റെനിയെ ക്ഷണിച്ച ആളിനും ഉണ്ടായിരുന്നു, മറക്കാനാഗ്രഹിക്കുന്ന ഒരു പഴയകാലം. (ഒരു ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് റെനി ജയിലിലെത്തുന്നത്.) അതറിഞ്ഞപ്പോള്‍ റെനിയ്ക്ക് ഒരു ജിജ്ഞാസ തോന്നി. അതായിരുന്നു ആ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുക്കാൻ അന്ന് ആ മുപ്പത്തിമൂന്നുകാരനെ പ്രേരിപ്പിച്ച പ്രധാന […] More
-
in Environment, Featured
മല കാക്കാന്‍ ക്വാറി ലോബിയോട് ഒറ്റയ്ക്ക് കോര്‍ത്ത് 80-കാരന്: സ്വന്തം ഭൂമി ഭൂരഹിതര്‍ക്ക് വിട്ടുകൊടുത്തും സമരമുഖം തുറന്ന നടരാജന്
Promotion തീപ്പെട്ടിക്കൂട് കണക്കെ ഒരു ചെറിയ മുറി. അതിനെ വീട് എന്ന് തീര്‍ത്ത് പറയാന്‍ പറ്റുമോ എന്നറിയില്ല. കല്ലുകള്‍ അടുക്കി വെച്ചുണ്ടാക്കിയ തറയുടെ നാല് ഭാഗത്തു നിന്നും ടിന്‍ഷീറ്റ് വെച്ച് അടച്ച് അതിനു മുകളിലായി മറ്റൊരു ഷീറ്റ് വിരിച്ച അടച്ചുറപ്പില്ലാത്ത ഒരു പുര. മഴയില്‍ ചോര്‍ന്നൊലിക്കാതിരിക്കാന്‍ ഒരു ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയിട്ടുണ്ട്. ഇവിടെയാണ് 80-കാരന് നടരാജന് ഭാര്യ കനകമ്മയോടൊപ്പം താമസിക്കുന്നത്. പത്തനംതിട്ടയിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ പോത്തുപാറയിലുള്ള ഒരു മല മുകളിലാണ് ആണ് ഇവരുടെ താമസം. നടരാജനും കനകമ്മയ്ക്കും അയല്‍വാസികള്‍ […] More
-
സ്വന്തം വീടും കിട്ടുന്ന വരുമാനവും അഗതികള്‍ക്കായി മാറ്റിവെച്ച് നസീമയും ജലീലും; അഭയമൊരുക്കിയത് നൂറിലേറെ പേര്‍ക്ക്
Promotion അന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഒരു ബന്ധുവിനെ കാണാൻ പോയതായിരുന്നു നസീമയും ഭർത്താവ് ജലീലും. വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിലാണ് തൊട്ടടുത്ത കട്ടിലില്‍ വയസ്സായ ഒരമ്മയെ അവർ ശ്രദ്ധിക്കുന്നത്. അവർ നന്നേ അവശയായിരുന്നു. ഒരു സ്റ്റൂളിൽ പിടിച്ചായിരുന്നു പ്രാഥമിക ആവശ്യങ്ങൾക്കും മറ്റുമായി പോയിരുന്നത്. തൊട്ടടുത്ത് സഹായത്തിനായി ആരെയും കണ്ടതുമില്ല. താലൂക്ക് ആശുപത്രിയിൽ പോകുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു നസീമയും ജലീലും ആരുമില്ലാത്തവർക്കായി ദയ എന്ന സ്ഥാപനം തുടങ്ങുന്നത്. അതിന്റെ വിസിറ്റിംഗ് കാർഡും അന്ന് അവരുടെ കയ്യിൽ ഉണ്ടായിരുന്നു. ആ […] More
-
നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ 300-ലധികം പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ തൃശ്ശൂര്‍ക്കാരന്‍
Promotion തൃശ്ശൂർ നഗരത്തിലെ ഒരു മിഷൻ ആശുപത്രിയിൽ 42 വയസ്സുള്ള ഒരാളുടെ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ‘മാത്യു ബ്രദർ’ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന മാത്യു ചുങ്കത്ത് ഓപ്പറേഷൻ തീയറ്ററിന് മുൻപിൽ അക്ഷമനായി കാത്തിരിക്കുന്നു. ആ രോഗിയുടെ മറ്റേ ഇടുപ്പും മാറ്റി വേണം. അടിയന്തരമാണ്. എന്തുചെയ്യണം? കുറച്ചുകഴിഞ്ഞ് പുറത്തേക്ക് വന്ന ഡോക്റ്റര്‍ മാത്യുവിനോട് തിരക്കി. മാത്യുവിന്റെ കയ്യിൽ ആകെ ഉള്ളത് 30,000 രൂപയാണ്. ആശുപത്രി കൊടുത്ത എല്ലാ ഇളവുകളും കിഴിച്ചാലും പിന്നെയും ഒരുലക്ഷത്തിനു മുകളിൽ കൊടുക്കേണ്ടി […] More
-
പാവപ്പെട്ട 1,000 പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ചത് 2.5 കോടി രൂപ! ഇത് സമൂഹത്തിന് തിരിച്ചുനല്‍കുന്ന ആദരമെന്ന് രാജ്യം പത്മശ്രീ നല്കി ബഹുമാനിച്ച ഡോക്റ്റര്‍
Promotion മേയ് 9, 2020, ഉച്ചതിരിഞ്ഞ് 3.05. മൂടിക്കെട്ടിയ അന്തരീക്ഷം. മഴ എപ്പോൾ വേണമെങ്കിലും പെയ്യാം. തിരുവനന്തപുരത്ത് നിന്ന് ഒരു ഹെലികോപ്റ്റർ മിടിക്കുന്ന ഹൃദയവുമായി പറന്നുയർന്ന് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡിൽ ചെന്നിറങ്ങി. അതിൽ കാർഡിയോ തൊറാസിക്ക് സർജൻ ഡോ ജോസ് ചാക്കോ പെരിയപ്പുറവും സംഘവും ഉണ്ടായിരുന്നു. അപ്പോൾ സമയം 3.55. അവിടെ കാത്തുകിടന്നിരുന്ന ആംബുലൻസ് പൊലീസ് അകമ്പടിയോടെ ആ ഹൃദയവുമായി എറണാകുളം ലിസി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. പുറകിൽ നാല് ഡോക്റ്റർമാരും ഒരു നഴ്സും […] More
-
നാലുകെട്ടുകളും മനപ്പറമ്പുകളുടെ ജൈവവൈവിധ്യവും സംരക്ഷിക്കാന്‍ ഒരു അധ്യാപകന്റെ ശ്രമങ്ങള്‍
Promotion നടുമുറ്റത്തൊരു തുളസിത്തറ. ചെങ്കല്ലിന്റെ നാടന്‍ സൗന്ദര്യം തെളിഞ്ഞു നിൽക്കുന്ന ചുമരുകൾ. പടിഞ്ഞാറോട്ട് നോക്കുന്ന പൂമുഖം. ഒരറ്റത്ത് കണ്ണാടിച്ചില്ല് പോലെ വലിയ കുളവും കുളപ്പുരയും. വലിയ പറമ്പിൽ തെങ്ങും മാവും പ്ലാവും പുളിയും… നിറയെ മരപ്പച്ച. വിസ്തൃതമായ നെൽപ്പാടങ്ങൾ… അപൂര്‍വ്വമായ മരങ്ങളേയും വള്ളികളേയും തന്നിഷ്ടത്തിന് പടരാന്‍ വിട്ട് ഒരു കുഞ്ഞുകാടൊരുക്കി അതിനുള്ളില്‍ ഒരു സർപ്പക്കാവ്… സ്വയം സമ്പൂര്‍ണ്ണമായ ഒരു ആവാസവ്യവസ്ഥ. നമ്മുടെ വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ […] More
-
ആരുമില്ലാത്തവരേയും ഉപേക്ഷിക്കപ്പെട്ടവരെയും തോളിലേറ്റി ഒരു ചുമട്ടുതൊഴിലാളി; അഭയം നല്‍കുന്നത് 50-ലേറെ പേര്‍ക്ക്
Promotion ഏകദേശം 11 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചുമട്ടുതൊഴിലാളിയായ പോളച്ചന് ആ പ്രതിജ്ഞയെടുത്തത്. ‘ഈ സാമ്പത്തിക ബാധ്യതകള്‍ എല്ലാം ഒഴിഞ്ഞ്, വര്‍ഷങ്ങളായി അകപ്പെട്ട കടക്കെണിയില്‍ നിന്ന് എന്ന് കര കയറുന്നുവോ അന്ന്, ജീവിതത്തില്‍ ഏല്‍ക്കേണ്ടി വന്ന പരാജയങ്ങളാല്‍ സമൂഹത്തില്‍ നിന്ന് ഒറ്റപെട്ടു കഴിയുന്ന ആളുകളെ ശുശ്രൂഷിക്കും.’ അത് ഒരു പ്രാര്‍ത്ഥന കൂടിയായിരുന്നു. ആ ആഗ്രഹം നടക്കുമോ എന്ന് ചുമട്ടുതൊഴിലാളിയായ പോളച്ചന് ഒരു ഉറപ്പുമില്ലായിരുന്നു. കാരണം അന്നുണ്ടായിരുന്ന കടം എട്ട് ലക്ഷം രൂപയായിരുന്നു. പോളച്ചന് അന്നുമിന്നും ഒരു ചുമട്ടുതൊഴിലാളിയാണ്. അധ്വാനിച്ചുണ്ടാക്കുന്ന […] More
-
in Environment, Featured
കോട്ടയത്തിന്റെ ചരിത്രത്തിന് പുറകെ ഒരു ചിത്രകാരന്, ആ പഠനങ്ങള്‍ ഒഴുകിച്ചേര്‍ന്നത് നദികളുടെയും തോടുകളുടെയും വീണ്ടെടുപ്പില്‍
Promotion കോട്ടയം നഗരത്തിന്റെയും ചുറ്റുവട്ടത്തുള്ള ദേശങ്ങളുടേയും പ്രാദേശിക ചരിത്രം പഠിക്കാനുള്ള ശ്രമങ്ങള്‍ പള്ളിക്കോണം രാജീവ് തുടങ്ങുന്നത് ഒരു സ്വകാര്യകൗതുകത്തിന്റെ ഭാഗമായാണ്. ഇന്നത് ഒരു വലിയ കൂട്ടായ്മയിലേക്കും അതിലൂടെ കോട്ടയത്തും ചുറ്റുമുള്ള നദികളുടെയും നീരൊഴുക്കുകളുടേയും പഠനത്തിലേക്കുമെത്തി. പുഴകളുടെയും ഒഴുക്കുനിലച്ച തോടുകളുടേയും വീണ്ടെടുപ്പിലേക്കും സംരക്ഷണത്തിലേക്കും പടര്‍ന്ന ഒരു ഇടപെടലായി മാറി. പള്ളിക്കോണം രാജീവ് പക്ഷേ, ഒരു ചിത്രകാരനാണ്. മലയാളികള്‍ക്ക് ഏറെ പരിചിതമായ ബാലരമ എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഇതിനൊപ്പം ചരിത്രപഠനവും എഴുത്തും നദീസംരക്ഷണവുമൊക്കെ അദ്ദേഹം ജീവിതത്തിന്റെ […] More
-
in Welfare
ബോംബെയിലെ ആയിരക്കണക്കിന് പാവങ്ങളെ ഊട്ടിയ ബാപ്പയുടെ ഓര്‍മ്മയില്‍ കിടപ്പുരോഗികള്‍ക്കായി അഭയകേന്ദ്രമൊരുക്കി സഹോദരന്മാര്
Promotion അന്ന് ഇടുക്കിയിലെ വെള്ളത്തൂവൽ സ്വദേശിയായ സിജോയ്ക്ക് വയസ്സ് 20. ഐ ടി ഐ ഇലക്ട്രോണിക്സ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം എന്തോ ആവശ്യത്തിനായി ഒരു സുഹൃത്തിന്റെ വീട്ടിൽ പോയതായിരുന്നു. ചങ്ങാതിയുടെ വീട്ടില്‍ കറിക്കരയ്ക്കാന്‍ തേങ്ങയില്ലെന്ന് പറയുന്നത് കേട്ടു. സിജോ പിന്നെ ഒട്ടും അമാന്തിച്ചില്ല. തെങ്ങുകയറ്റം നന്നായി അറിയാമായിരുന്നതുകൊണ്ട് തേങ്ങയിടാന്‍ കയറി. പക്ഷെ, തെങ്ങിന് മുകളിൽ എത്തിയപ്പോൾ തല കറങ്ങുന്നതു പോലെ… കണ്ണൊക്കെ മഞ്ഞളിച്ചു. പെട്ടെന്ന് ബോധം നഷ്ടമായി. കണ്ണ് തുറന്നത് ഒരു ആശുപത്രിയിൽ […] More
-
കുഞ്ഞുങ്ങള്‍ക്ക് പാലും പോഷകാഹാരവും, ദിവസവും 2,000 ഭക്ഷണപ്പൊതി, കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്: കൊറോണയുടെ രണ്ടാംവരവിനും തയ്യാറെടുത്ത് ഗ്രീന്‍ കൊച്ചിന് മിഷന്
Promotion മാർച്ച് 28-ന് ചൈൽഡ് ലൈനിലേയ്ക്ക് ഒരു ഫോൺ സന്ദേശം വന്നു. പുല്ലുവഴിയിലുള്ള ഒരു ശിശുഭവനിൽ നിന്നായിരുന്നു അത്. അവർക്കു ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടെന്നും, ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കാമോ എന്നും അന്വേഷിച്ചായിരുന്നു അത്. പ്രസവശേഷം ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളടക്കം അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ പാർപ്പിക്കുന്ന ഫൗണ്ട്ലിങ് ഹോമും ചൈൽഡ് കെയർ സെന്ററും ഉൾപ്പെടുന്നതാണ് ആ ശിശു ഭവൻ. അവിടെ 105 കുട്ടികൾ ഉണ്ട്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് പാല്, ലാക്ടോജൻ തുടങ്ങിയ കുഞ്ഞുങ്ങൾക്കുള്ള ആഹാരവസ്തുക്കള്‍ കിട്ടാന്‍ ബുദ്ധിമുട്ടായതാണ് അവിടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. […] More
-
in Welfare
മനസ്സിന്റെ താളംതെറ്റി അലയുന്നവര്‍ക്കായി ഒരു കൂലിപ്പണിക്കാരന് വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ തുടങ്ങിയ അഭയകേന്ദ്രത്തിന്റെ കഥ
Promotion അന്ന് ജോസ് ആന്റണിയും മകനും ഒരു യാത്രയിലായിരുന്നു. മുണ്ടക്കയം എത്തിയപ്പോള്‍ ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ റോഡിലൂടെ നടന്നു പോകുന്നു. ജട പിടിച്ച നീണ്ട മുടിയും താടിയും… തലയില്‍ ഒരു ഭാണ്ഡക്കെട്ടും, കയ്യില്‍ ഒരു വടിയും. അവര്‍ അയാളോട് കാര്യങ്ങളൊക്കെ ഒരുവിധം ചോദിച്ചു മനസിലാക്കി വണ്ടിയില്‍ കയറ്റി. ഒരു വടക്കേ ഇന്‍ഡ്യക്കാരനായിരുന്നു. കുളിച്ചിട്ട് മാസങ്ങളേറെയായി കാണും….അസഹ്യമായ ദുര്‍ഗന്ധം. “ഒരുപക്ഷെ ഇയാളുടെ ദേഹത്ത് ഭേദമാകാതെയുള്ള വ്രണമോ പരിക്കോ ഉണ്ടായിരിക്കും. അതാണിത്ര ദുര്‍ഗന്ധം. എത്രയും പെട്ടെന്ന് ലൂര്‍ദ്ദ് […] More