
കൃഷി
More stories
-
in Agriculture, Featured
300 ഗ്രോബാഗിലായി നൂറോളം ഇനം പത്തുമണിച്ചെടികള്‍; ദിവസം 500 രൂപ വരെ വരുമാനം നേടി മഞ്ജു
Promotion പൂന്തോട്ടങ്ങളിലെ താരമാണ് ഈ ഇത്തിരിക്കുഞ്ഞന് പൂക്കള്‍. റോസും മഞ്ഞയും മജന്തയും നിറങ്ങളില്‍ സൗന്ദര്യം നിറയ്ക്കുന്ന ഈ പൂക്കള്‍ക്ക് വിരിയാനും നേരവും കാലവുമൊക്കെയുണ്ട്. അതുകൊണ്ടാണല്ലോ പത്തുമണിപ്പൂക്കള്‍ എന്ന് പേരുവന്നതും. ടേബിൾ റോസ് എന്നും അറിയപ്പെടുന്ന ഈ പൂക്കൾ ഓർക്കിഡും ആന്തൂറിയവുമൊക്കെ പോലെ കൃഷി ചെയ്ത് നല്ല വരുമാനം നേടുന്നവരുമുണ്ട്. അതിലൊരാളാണ് പത്തനംതിട്ട പുല്ലാട് മഞ്ജു ഹരി. കേരളത്തിൽ മാത്രമല്ല ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ പത്തുമണിച്ചെടിയുടെ തണ്ട് വിൽക്കുന്നുണ്ട് ഈ പത്തനംത്തിട്ടക്കാരി. ഇതിലൂടെ ദിവസത്തില്‍ 500 രൂപ വരെ […] More
-
in Agriculture, Featured
സര്‍ക്കാര്‍ ജോലി കളഞ്ഞ് മുത്തുകൃഷി തുടങ്ങിയ കെമിസ്ട്രി പോസ്റ്റ് ഗ്രാജ്വേറ്റ്; പരിഹസിച്ചവര്‍ ഇന്ന് പ്രശംസകൊണ്ട് മൂടുന്നു
Promotion “വി ദ്യാഭ്യാസം നേടിയാല്‍ അതിനനുസരിച്ചുള്ള നല്ലൊരു ജോലി കിട്ടണം എന്നാണ് നമ്മുടെ രാജ്യത്തെ പൊതുവിലുള്ള ധാരണ. അതിനാല്‍ തന്നെ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഞാന്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എല്ലാവരുമൊന്നു ഞെട്ടി. അവര്‍ക്കെല്ലാം കൃഷി ഒരു ‘ലോ സ്റ്റാറ്റസ്’ ജോലിയാണ്. ‘ദൈവത്തിനറിയാം, ഇവനീക്കാണിക്കുന്നതെന്താണെന്ന്’ എന്ന മനോഭാവമായിരുന്നു എല്ലാര്ക്കും,” 52-കാരനായ ജയ് ശങ്കര്‍കുമാര്‍ പറയുന്നു. ബിഹാറുകാരനായ ജയ് ശങ്കര്‍ പണ്ട് മുത്തുകൃഷി ചെയ്യാനിറങ്ങിയപ്പോള്‍ സകലരും പരിഹസിച്ചു. എന്നാല്‍ ഇന്ന് ശുദ്ധജല മുത്തുകൃഷിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം നേടുകയാണ് […] More
-
in Agriculture, Featured
5 രൂപയ്ക്ക് വാങ്ങിയ വിത്ത് മുളപ്പിച്ച് നട്ടു; ഒറ്റത്തൈയില്‍ നിന്ന് 600 കിലോ കുമ്പളങ്ങ വിളവെടുത്ത് നൗഷാദ്
Promotion സഹോദരിമാരുടെ വിവാഹത്തിനായെടുത്ത കടങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെയായി 21-ാം വയസില്‍ സൗദി അറേബ്യയിലേക്ക് പോയതാണ് തൃശ്ശൂര്‍ മതിലകം സ്വദേശി നൗഷാദ്. അവിടെ അമ്മാവന്മാര്ക്കൊപ്പം അലക്കുകടയിലായിരുന്നു ജോലി. ഇടയ്ക്ക് അവധിക്ക് നാട്ടിലേക്ക് വരുമ്പോഴെല്ലാം വാപ്പ അബ്ദുല്‍ ഖാദറിനൊപ്പം കൃഷിയും നോക്കിയിരുന്നു. ഗള്‍ഫിലെ ജോലിയൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയിടിപ്പോള് വര്‍ഷം എട്ടായി. രണ്ട് പശുവിന്റെ പാല് വിറ്റ് ജീവിതമാര്‍ഗ്ഗം തേടി. പിന്നീട് പച്ചക്കറി കൃഷിയും ആടും കോഴിയും പശുവുമൊക്കൊയി ജീവിക്കുന്നതിനിടയില്‍ ഒരുപാട് ട്വിസ്റ്റുകളും ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു. നൗഷാദിന്റെ […] More
-
in Agriculture, Featured
വെറുതെ കുഴിച്ചുമൂടിയിരുന്ന ആനപ്പിണ്ടം വളമാക്കിയെടുത്ത് 10 ഏക്കറിൽ ജൈവകൃഷി
Promotion ആലപ്പുഴക്കാരന് കൃഷ്ണപ്രസാദ് വക്കീലാണ്, പൊതുപ്രവര്‍ത്തകനാണ്, ആനമുതലാളിയാണ്, കര്‍ഷകനുമാണ്. അങ്ങനെ പല വിശേഷണങ്ങളുള്ള, എന്നാല്‍ കോടതിയിൽ പോകാത്ത ഈ വക്കീലിന്റെ പുതിയൊരു വിശേഷമാണ് ഇപ്പോള്‍ നാട്ടിൽ പാട്ടായിരിക്കുന്നത്. ആലപ്പുഴ മാരാരിക്കുളം കലവൂരിൽ കുളമാക്കിയില്‍ വീട്ടിൽ അഡ്വ. കൃഷ്ണ പ്രസാദിന്റെ കൃഷിക്കാര്യം ഒരു ആനക്കാര്യം തന്നെയാണ്. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം കൃഷിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി. ഒപ്പം, ആനപ്പിണ്ടം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാനും തുടങ്ങി. വീട്ടില്‍ അഞ്ച് ആനയുള്ളപ്പോള്‍ പിന്നെ പശുവിന് ചാണകവും കോഴിക്കാഷ്ഠവും തേടി നടക്കുന്നതെന്തിന്? […] More
-
in Agriculture
മുന്തിരിയും സ്ട്രോബെറിയും വീട്ടില്‍ എളുപ്പം വിളയിക്കാം; വിജയസൂത്രം സുജാത പറഞ്ഞുതരും
Promotion പ്രകൃതിയുടെ മാധുര്യമാണ് പഴങ്ങളെന്നാണ് ചൊല്ല്. പഴങ്ങളുടെ മധുരവും ചാറുമെല്ലാം ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയ കലവറയാണ്. എന്നാല്‍ മായം ചേര്‍ക്കാത്ത പഴങ്ങള്‍ കണ്ടെത്തുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. മിക്ക പഴങ്ങളും കൃഷിചെയ്യുന്നത് വലിയ തോതില്‍ കീടനാശിനികള്‍ ഉപയോഗിച്ചാണ്. അതിന് പുറമെയാണ് കാല്‍സ്യം കാര്‍ബൈഡ് പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ പഴങ്ങളില്‍ കുത്തിവെച്ച് വിപണിയിലെത്തിക്കുന്നത്. അതായത്, കഴിക്കാനായി നമ്മുടെ കൈയില്‍ കിട്ടുന്ന പഴങ്ങളില്‍ നല്ലൊരു ശതമാനവും പ്രകൃതിദത്തമല്ലെന്ന് സാരം. അപ്പോള്‍, എന്താണ് പരിഹാരം? വീട്ടില്‍ തന്നെ വിവിധയിനം പഴങ്ങള്‍ […] More
-
in Agriculture
സലീമിന്റെ ജൈവ മഞ്ഞളിന് വിദേശത്തു നിന്നുവരെ ആവശ്യക്കാർ! ഈ കർഷകൻ മഞ്ഞള്‍ പ്രചാരകനായ കഥ
Promotion തെങ്ങും വാഴയും കമുകും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്ന തൃശൂര്ക്കാരന് മുഹമ്മദ് സലീം നാട്ടില്‍ അറിയപ്പെടുന്നത് മഞ്ഞള്‍ കര്‍ഷകനായാണ്. കാരണം മറ്റൊന്നുമല്ല, ഒരു തികഞ്ഞ മഞ്ഞള്‍ പ്രേമിയാണ് ഈ വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടംകാരന്. അഞ്ചേക്കറില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട് മഞ്ഞള്‍ പ്രചാരകന് കൂടിയായ ഈ 68-കാരന്. കൃഷിയും ബിസിനസുമൊക്കെയായി ജീവിക്കുന്ന കാലത്ത് പിടിപ്പെട്ട ഒരു രോഗമാണ് സലീമിനെ മഞ്ഞളിലേക്കെത്തിക്കുന്നത്. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോള്‍ തുണയായ വൈദ്യരിലൂടെയാണ് സലീം മഞ്ഞളിന്റെ ഗുണങ്ങള്‍ ശരിക്കുമറിയുന്നത്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലുമാകാതെ […] More
-
ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളുടെ രക്ഷകൻ! പരുക്കേറ്റവയടക്കം 55 പൂച്ചകളുള്ള വീട്
Promotion വീട്ടുമുറ്റം നിറയെ പൂച്ചകള്‍. പല നിറങ്ങളിലുള്ള കുഞ്ഞിപ്പൂച്ചകളും കണ്ടന്‍പൂച്ചകളും അമ്മപ്പൂച്ചകളുമൊക്കെ വയനാട്ടുകാരന് മടയകുന്നേല്‍ തങ്കച്ചന്റെ വിശാലമായ വീട്ടുമുറ്റത്ത് കളിച്ച് രസിച്ച് നടക്കുകയാണ്. പൂച്ചകളോടുള്ള ഇഷ്ടം തങ്കച്ചന് കുട്ടിക്കാലം മുതലുണ്ട്. എന്നാല്‍ വെറുമൊരു ഇഷ്ടം മാത്രമല്ല. വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുപൂച്ചകളെയും, അപകടത്തില്‍ പരുക്കേറ്റ പൂച്ചകളേയുമാണ് അദ്ദേഹം വീട്ടില്‍ സംരക്ഷിക്കുന്നത്. കൂട്ടത്തില്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഏതാനും നായകളെയും പോറ്റുന്നുണ്ട്. ചിക്കനും ചോറും നല്കി വളര്‍ത്തുന്ന അരുമകള്‍ക്ക് മരുന്നിനും ഡോക്റ്ററെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനുമൊക്കെയായി നല്ല തുക ചെലവുമുണ്ട്. ഇപ്പോള്‍ 55 […] More
-
in Environment
മുന്‍പ് പത്രവിതരണക്കാരന്, ഇന്ന് സ്വന്തം പേരിലും മകളുടെ പേരിലും സസ്യങ്ങളുള്ള ഗവേഷകന്
Promotion കാട്ടിലേക്കൊരു യാത്ര… മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്ന് കാട്ടരുവിയിലെ തണുത്ത വെള്ളം കോരിക്കുടിച്ച്, ഇടയ്ക്കൊന്ന് തണലില്‍ വിശ്രമിച്ച് വീണ്ടും നടന്ന്,… അങ്ങനെയങ്ങനെയൊരു യാത്ര ആരാണ് ഇഷ്ടപ്പെടാത്തത്? പ്രകൃതിയെ അറിഞ്ഞുള്ള ഈ സഞ്ചാരങ്ങളില്‍ പലര്‍ക്കും കാട് കാണാനും വന്യമൃഗങ്ങളെയും പക്ഷികളെയുമൊക്കെ ക്യാമറയില്‍ പകര്‍ത്താനുമൊക്കെയാകും ഇഷ്ടം തോന്നുക. എന്നാല്‍ ചിലരുണ്ട്, കാട്ടിലേക്കുള്ള സഞ്ചാരങ്ങളില്‍ അപൂര്‍വ സസ്യങ്ങളെ തേടിപ്പോകുന്നവര്‍. അങ്ങനെയൊരാളാണ് വയനാട്ടുകാരന് സലിം പിച്ചന്. ഈ യാത്രകളിലൂടെ സലിം പഠിച്ചെടുത്തത് അത്ര സുപരിചിതമല്ലാത്ത ഒരുപാട് സസ്യങ്ങളെക്കുറിച്ചാണ്. ഒട്ടുമിക്ക അപൂര്‍വ ഇനം സസ്യങ്ങളുടെ പേരും […] More
-
ബസില്‍ ഒരു പച്ചക്കറിക്കട! ലോക്ക് ഡൗണ്‍ ദുരിതത്തിലായ 45 ബസ് ജീവനക്കാര്‍ക്ക് ആശ്വാസം, കര്‍ഷകര്‍ക്കും മെച്ചം
Promotion ലോക് ഡൗണ്‍ കാലത്തെ ഒരു പാലക്കാടന്‍ അതിജീവനക്കഥ. ഒരു ബസ് മുതലാളിയും 45 തൊഴിലാളികളുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. കൊറോണയും ലോക്ക് ഡൗണുമൊക്കെ വന്നതോടെ സഡണ്‍ ബ്രേക്കിട്ട ജീവിതത്തിന്റെ ഗിയര്‍ മാറ്റിയ സംഭവകഥയാണിത്. കൊറോണക്കാലത്തിന് മുന്‍പ് മലമ്പുഴ-പാലക്കാട്- കൊട്ടേക്കാട് റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ് ആയിരുന്നു ഇതിഹാസ്. എന്നാലിപ്പോള്‍ അതൊരു പച്ചക്കറിക്കടയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടമായ സ്വന്തം തൊഴിലാളികള്‍ക്ക് ഇങ്ങനെയൊരു ഐഡിയ പറഞ്ഞു കൊടുത്തതും ബസിന്റെ ഉടമസജീവ് തോമസ് തന്നെയാണ്. ആദ്യം തുടങ്ങിയത് […] More
-
in Agriculture, Featured
പി എസ് സി പഠനത്തിനിടയില്‍ പോക്കറ്റ് മണിക്കായി തുടങ്ങിയ കൃഷി തലയ്ക്കു പിടിച്ചപ്പോള്‍
Promotion സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് നടന്നവരാണ് പാലക്കാട്ടുകാരായ അസറദ്ദീനും ഷെരീഫും. എന്നാല്‍ അവര്‍ എത്തിപ്പെട്ടത് കൃഷിയിലാണ്. പി എസ് സി പഠനത്തിനായിരുന്നു ഊന്നല്‍. അതുകൊണ്ട് കൃഷിയുടെ പാഠങ്ങള്‍ ഒന്നും പഠിച്ചിട്ടില്ലായിരുന്നു. അതിനിടയില്‍ നെല്പാടത്തേക്കും പച്ചക്കറിയിലേക്കും അവര്‍ ശ്രദ്ധ തിരിച്ചു. ബിരുദ പഠനമൊക്കെ കഴിഞ്ഞ് സര്‍ക്കാര്‍ ജോലി സ്വന്തമാക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്നതിനിടയില്‍ അവിചാരിതമായാണ് കൃഷിയിലേക്ക് വന്നതെന്നു അവര്‍ പറയുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പി എസ് സി പരിശീലനക്ലാസുകള്ക്കിടയില് ചെറിയൊരു പോക്കറ്റ് മണി, അത് മാത്രമായിരുന്നു മനസില്‍. […] More
-
in Inspiration
സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് പ്ലസ് ടു പഠിച്ച മിടുക്കന്: “ചെറിയ തുക അപ്പയ്ക്കും അമ്മയ്ക്കും കൊടുക്കാനും കഴിഞ്ഞു”
Promotion അത്ര ചില്ലറക്കാരല്ല പ്ലസ് ടുക്കാരന് അഖിലും അനുജന് ആഷിഷും. ടീച്ചര്മാര് പഠിപ്പിച്ചത് അനുസരിച്ച് സോപ്പ് നിര്‍മ്മിച്ച് അവര്‍ക്ക് തന്നെ വിറ്റ മിടുക്കനാണ് അഖില്‍ രാജ്. ഷീറ്റിട്ട ഒറ്റമുറിവീട്ടിലൊരു സോപ്പ് നിര്‍മ്മാണ യൂനിറ്റുണ്ടാക്കാന് ചേട്ടന് കട്ട സപ്പോര്‍ട്ട് നല്കിയവനാണ് അനുജന് ആഷിഷ് രാജ്. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം സോപ്പുണ്ടാക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാല്‍ അത് വിറ്റുണ്ടാക്കിയ വരുമാനം കൊണ്ടാണവന് പ്ലസ് ടുവിന് പഠിക്കാന്‍ പോയതും അമ്മയ്ക്ക് […] More
-
in Agriculture, Featured
എന്തുകൊണ്ടാണ് വെട്ടുകിളികള്‍ മുന്‍പൊന്നുമില്ലാത്ത വിധം ഇന്‍ഡ്യയെ ആക്രമിക്കുന്നത്? വിദഗ്ധന്‍ വ്യക്തമാക്കുന്നു
Promotion ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ വന്‍തോതില്‍ ആക്രമണം നടത്തിയ ശേഷം, ഡെസേര്‍ട്ട് ലോക്കസ്റ്റ് എന്നയിനം വെട്ടുക്കിളികളുടെ കൂട്ടം മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. പുല്‍ച്ചാടികളുടെ വര്‍ഗ്ഗത്തില്‍ പെടുന്ന അവയേക്കാള്‍ വലുപ്പമുള്ള ഒരിനം ജീവികളാണീ വെട്ടുകിളികള്‍. ഇതില്‍ ഡെസേര്‍ട്ട് ലോക്കസ്റ്റുകളുടെ സാധാരണ വലിപ്പം 7.5 സെന്റിമീറ്ററാണ്. വടക്കന്‍ ആഫ്രിക്ക, മധ്യ പൗരസ്ത്യ രാജ്യങ്ങള്‍, ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. എല്ലാ വര്‍ഷവും ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണു ഈ വെട്ടുകളികള്‍ ധാന്യവിളകളെയും തോട്ടങ്ങളെയും ആക്രമിക്കുന്നത്. ചെറിയ […] More