
Kerala farming
More stories
-
in Agriculture
ഒന്നര സെന്റില്‍ നിന്ന് മൂന്ന് വീട്ടിലേക്കുള്ള 26 ഇനം പച്ചക്കറികള്‍ വിളയിക്കുന്ന എന്‍ജീനീയര്‍: അക്വാപോണിക്സിലൂടെ രക്തശാലി നെല്ലും മീനും പച്ചക്കറികളും
Promotion കെല്‍ട്രോണില്‍ ഡെപ്യൂട്ടി എന്‍ജിനീയറാണ് ആലപ്പുഴ അരൂക്കുറ്റിക്കാരനായ നാസര്‍. ക്വാളിറ്റി അനാലിസിസ് ആണ് ജോലി. നാസറിന്റെ വീട്ടില്‍ കുറേക്കാലമായി പച്ചക്കറിയൊന്നും പുറത്തുനിന്ന് വാങ്ങാറേയില്ല. മിക്കവാറും വീട്ടിലേക്കാവശ്യമുള്ള എല്ലാ പച്ചക്കറിയും മുറ്റത്തുനിന്നു തന്നെ കിട്ടും. കൃഷിക്കായി ആകെ മാറ്റി വെച്ചിരിക്കുന്നത് വെറും ഒന്നര സെന്റ് സ്ഥലം. അവിടെ 26 ഇനം പച്ചക്കറികള്‍ വിളയുന്നു. ദിവസം അരമണിക്കൂര്‍ അദ്ദേഹം കൃഷിയിടത്തില്‍ ചെലവഴിക്കും, അത്രമാത്രം! ഇതെല്ലാവര്‍ക്കും ചെയ്യാവുന്നതേയുള്ളൂ എന്നാണ് നാസര്‍ പറയുന്നത്. “ജോലിയോടൊപ്പം കൃഷിയെയും എന്റെ കൂടെ കൂട്ടിയിട്ട് ഇരുപത്തിയൊന്ന് വര്‍ഷമായി,” നാസര്‍ […] More
-
in Agriculture
പ്ലസ് ടു കുട്ടികളുടെ കൃഷി: അരയേക്കറില്‍ പപ്പായ, സ്കൂള്‍ ടെറസില്‍ ജൈവ പച്ചക്കറി, 50 വീടുകളില്‍ അടുക്കളത്തോട്ടവും
Promotion സ്കൂള്‍ മുറ്റത്ത് കൊച്ചു കൊച്ചു പൂന്തോട്ടങ്ങളൊരുക്കാറുണ്ട് കുട്ടികള്‍. റോസും ജമന്തിയും ചെമ്പരത്തിയുമൊക്കെയാകും നട്ടുപിടിപ്പിക്കുന്നത്. എന്നാല്‍ കൂട്ടത്തില്‍ ചിലരൊക്കെ പൂച്ചെടികള്‍ മാത്രമല്ല വെണ്ടയും ചീരയുമൊക്കെയായി പച്ചക്കറി കൃഷിയ്ക്കും പ്രാധാന്യം നല്‍കാറുണ്ട്. പക്ഷേ, അരയേക്കര്‍ പറമ്പില്‍ പപ്പായ തുടക്കമിട്ടിരിക്കുകയാണ് മലപ്പുറത്തെ ഈ കൗമാരക്കാര്‍. കുട്ടികള്‍ക്ക് ഒപ്പം സ്കൂളിലെ അധ്യാപകര്‍ മാത്രമല്ല, നാട്ടുകാരും ഉണ്ട്. പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങാം സന്ദര്‍ശിക്കുക: KARNIVAL.COM കൂട്ടത്തില്‍ കൈനോടുകാരന് ബഷീറിനാണ് ഈ കുട്ടികളുടെ കൃഷിയോട് കൂടുതലിഷ്ടമെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ പാട്ടമോ വാടകയോ ഒന്നും വാങ്ങാതെ കുട്ടികളോട് […] More
-
‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു
Promotion കല്‍പ്പറ്റയ്ക്കടുത്ത് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്ന മനോഹരമായ പ്രദേശം. മേല്‍മുറി പാടത്തുംപീടിയേക്കല്‍ മൊയ്തുവും ഭാര്യ നബീസയും ഇവിടെ പശുക്കളെ വളര്‍ത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷം 50 കഴിഞ്ഞു. ഏഴ് പശുക്കള്‍. ദിവസം അന്‍പതു ലിറ്ററോളം പാല് തരിയോട് ക്ഷീര സംഘത്തില്‍ അളക്കും. എഴുപത്തിയഞ്ചുകാരനായ മൊയ്തു അവശനായതോടെ നബീസയും, മകന് അഷറഫും സഹായിച്ചാണ് പശുക്കളെ വളര്‍ത്തിപ്പോന്നിരുന്നത്. വയനാടന്‍ കുന്നുകളുടെ സൗന്ദര്യവും സമൃദ്ധിയും. നല്ലപോലെ അധ്വാനിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നതെങ്കിലും സന്തോഷമായിരുന്നു. പ്രകൃതിക്ക് പോറലേല്പിക്കാത്ത ഷോപ്പിങ്ങ്, ഒപ്പം ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com […] More
-
in Agriculture
‘കൃഷിയെടുത്താണ് ഞാന്‍ സി എ ക്കാരനായത്, കൃഷിക്കാരനായല്ലാതെ ജീവിക്കാനാവില്ല’: സമ്മിശ്രകൃഷിയില്‍ അനിയപ്പന്റെ വിജയഫോര്‍മുല
Promotion അ ക്കൗണ്ടിങ്, ഓഡിറ്റിങ്ങ്, ടാക്സേഷന്‍ വര്‍ക്കുകള്‍… ഇങ്ങനെ ഏതുനേരവും തലപുകയ്ക്കുന്ന കണക്കുകള്‍ കൊണ്ടുള്ള കളികളാണ് ഓരോ സിഎക്കാരന്റെയും ജീവിതം. ഭൂഗോളത്തിന്റെ സ്പന്ദനം പോലും മാത്തമാറ്റിക്സിലാണെന്നു ചാക്കോ മാഷ് പറയുമായിരിക്കും. പക്ഷേ ഈ സി എക്കാരന് അങ്ങനെ പറയില്ല… പകരം കൃഷിയാണ് എല്ലാമെന്നായിരിക്കും… തിരക്കുകള്‍ക്കിടയിലും കുട്ടിക്കാലം തൊട്ടേ കൂടെയുള്ള കൃഷിയുമായി ജീവിക്കുകയാണ് ഈ തുറവൂരുകാരന്‍. ചേര്‍ത്തല തുറവൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ദേവസ്വംതറയില്‍ അനിയപ്പന് (48) സിഎ ജോലിക്കിടയിലെ വെറും നേരംപോക്കല്ല കൃഷി. അച്ഛനും അമ്മയും കൃഷിക്കാരായിരുന്നു. ആ […] More
-
in Agriculture, Featured
കൃഷി ചെയ്യാന്‍ വെള്ളമില്ല; കുളം വെട്ടാന്‍ ഒറ്റയ്ക്ക് തൂമ്പയുമായിറങ്ങിയ കുട്ടിക്കര്‍ഷകന്റെ വിശേഷങ്ങള്‍
Promotion ഉ ണ്ണിക്കുട്ടന് ഒരു ആട്ടിന്‍കുട്ടിയെ വേണം… പൈസ കൂട്ടി വയ്ക്കാന്‍ തുടങ്ങിയിട്ട് കുറേയായി.. ദാ ഇപ്പോ ഏതാണ്ട് നാലായിരം രൂപയുണ്ടാകും. ആട്ടിന്‍കുട്ടിയെ എന്നു വാങ്ങാന്‍ പറ്റുമെന്നൊന്നും ഒരു പിടിയുമില്ല.. ആടിനെ വാങ്ങണമെങ്കില്‍ എത്ര രൂപ വേണ്ടി വരുമെന്നറിയില്ല. പണ്ടൊരിക്കല്‍ വീട്ടിലുണ്ടായിരുന്ന സുന്ദരി ചത്തു പോയപ്പോള്‍ അച്ഛമ്മ കരഞ്ഞതു കണ്ട് മനസില്‍ തോന്നിയതാണിത്. സുന്ദരി.. ആ ആട്ടിന്‍ കുട്ടിയുടെ പേരാണ്. പതിനഞ്ചുകാരന്റെ കുഞ്ഞു സ്വപ്നമാണിത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ആട്ടിന്‍കുട്ടിയെ മാത്രമല്ല നെല്ലും […] More
-
in Agriculture, Featured
മലപ്പുറംകാര്‍ക്ക് ഇപ്പോള്‍ ആ വത്തക്കാപ്പേടിയില്ല; അതിനുകാരണം ഈ കൂട്ടുകാരാണ്
Promotion ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളിയായിരുന്നു മലപ്പുറത്തെ മക്കരപ്പറമ്പ് കരിഞ്ചാപടിയിലെ അമീര്‍ ബാബു. മൊബൈല്‍ ഫോണുകള്‍ ലാന്‍ഡ് ഫോണുകളെ മ്യൂസിയത്തിലേക്ക് പറഞ്ഞുവിട്ടപ്പോള്‍ അമീര്‍ ബാബുവടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അങ്ങിനെയാണ് ക്യഷിയിലേക്ക് ഇറങ്ങുന്നത്. ആദ്യം വീട്ടാവശ്യത്തിന് മാത്രമുള്ള കൃഷിയായിരുന്നു. പിന്നെ കൃഷി തന്നെയായി. ശരിക്കും അധ്വാനിച്ചാല്‍ മണ്ണ് ചതിക്കില്ലെന്നൊരു തോന്നലില്‍ കൃഷിയിലേക്ക് പൂര്‍ണമായും ഇറങ്ങുന്നത് പത്തുവര്‍ഷം മുമ്പാണ്. ഗള്‍ഫില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവരെ സംഘടിപ്പിച്ച് 18 അംഗങ്ങള്‍ ഉള്ള സംഘം […] More
-
in Agriculture
നാല് ബന്ധുക്കളെ കാന്‍സര്‍ കൊണ്ടുപോയപ്പോള്‍ 40 വര്‍ഷം ക്യാമറ പിടിച്ച മണി മണ്ണിലേക്കിറങ്ങി; പിന്നീട് സംഭവിച്ചത്
Promotion “ഇ ത് പൊന്നപ്പന് അല്ല തങ്കപ്പന് തന്നെയാ!” ടെറസ് തോട്ടത്തില്‍ കൂട്ടമായെത്തിയ പൊന്നട്ടകളെക്കുറിച്ചാണ് സി കെ മണിച്ചേട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ്. “കൃഷിയിലെ ശത്രുകീടം എന്ന് പറഞ്ഞു നാം നശിപ്പിക്കുന്ന ഈ പൊന്നട്ട കര്‍ഷകന്റെ മിത്രം തന്നെയാണ്,” സ്വന്തം നിരീക്ഷണം അദ്ദേഹം കൃഷിഗ്രൂപ്പുകളിലെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയാണ്. “ജീവനുള്ള ഒരു സസ്യത്തെയും ആഹാരമായി എടുക്കാതെ കൊഴിഞ്ഞു വിഴുന്ന ജൈവവാശിഷ്ടങ്ങളെ മാത്രം ആഹാരമാക്കി മാറ്റി കൊണ്ടിരിക്കുന്ന ഈ പൊന്നപ്പന് നമ്മുടെ മണ്ണുതിന്നുന്ന നാടന്‍ മണ്ണിരയെ പോലെ എനിക്ക് മട്ടുപ്പാവ് കൃഷിയില്‍ മിത്രം […] More
-
in Agriculture
ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്റെ ‘കടമില്ലാ കൃഷി’
Promotion കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ റൂട്ടില്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജപുരത്തിന് സമീപം പൈനിക്കരയിലാണ് ജോര്‍ജ്ജേട്ടന്റെ കൃഷിയിടം. ചെങ്കുത്തായ മലമുകളിലാണ് ഭൂമി. കുരുമുളകും കാപ്പിയും കൊക്കോയും കശുമാവും നിറഞ്ഞ തോട്ടത്തില്‍ അങ്ങിങ്ങ് തേനീച്ച കൂടുകള്‍. ചെറുതേനീച്ചകളും വന്‍തേനീച്ചകളും നിറയെ പാറി നടക്കുണ്ട്. ഇരുപത് വര്‍ഷം പ്രായമെത്തിയ ഊത് മരവും ഇവിടെയുണ്ട്. റംമ്പൂട്ടാന് നിറയെ കായ്ച്ചിട്ടുണ്ട്. പാകമെത്താന് ഇനിയും ഒരുമാസമെടുക്കും. വീടിന് മുന്നില്‍ തണല്‍ വിരിച്ച് ഫാഷന്‍ഫ്രൂട്ട് പന്തല്‍…മൊത്തത്തില്‍ സമൃദ്ധിയുടെ സൗന്ദര്യമാണ് ചുറ്റും. കത്തുന്ന വേനലാണെങ്ങും. റോഡെല്ലാം ചുട്ടുപഴുത്ത് […] More
-
in Agriculture
വലിയൊരു മാറ്റത്തിനു കൂടി ഒരുങ്ങുകയാണ് കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍; അതിന് പിന്നില്‍ ഈ ജൈവകര്‍ഷകനുമുണ്ട്
Promotion ഉപ്പില്ലാതെ കറി വെച്ചാല്‍ എങ്ങനെയുണ്ടാകും..? ഇനി മുതല്‍ മുളകുപൊടിയിട്ട കറി ഇനിയില്ലെന്നു തീരുമാനിച്ചാലോ..? പശുവിന് പാല് ഇല്ലെങ്കിലെന്താ നല്ല നാടന്‍ മോരുണ്ടാക്കാന്‍ വേറെ വഴിയുണ്ട്.. ഇതൊക്കെ കേട്ടാല്‍ ആരും ചോദിച്ചു പോകും.. വട്ടാണല്ലേ എന്ന്. എന്നാലിതു വട്ടും കിറുക്കുമൊന്നുമല്ല.. നാല്പതോളം വര്‍ഷമായി കൃഷി ജീവിതം പോലെ കാണുന്ന ഒരു മനുഷ്യന്റെ വാക്കുകളാണിത്. അടുക്കളയില്‍ ഇനി ഉപ്പും മുളകുപൊടിയുമൊന്നും വേണ്ടെന്നു വെറുതേ പറയുന്നതല്ല.. കേബീയാര്‍ കണ്ണന് എന്ന 63കാരന്റെ അടുക്കളയില്‍ ഇതൊന്നുമില്ലാതെയും നല്ല രുചികരമായ ഭക്ഷണം തയ്യാറാവുന്നു. […] More
-
പെന്ഷനായപ്പോള് ജോണും കൊച്ചുത്രേസ്യയും വാഗമണ്ണില്‍ 8 ഏക്കര്‍ വാങ്ങി കാട്ടിലെ പുല്ലും മരങ്ങളും ചെടികളും വളര്‍ത്തി: അവരുടെ ഹരിതസ്വര്‍ഗത്തില്‍
Promotion തിരിഞ്ഞുനോക്കുമ്പോള്‍ തോമസ് ജോണിന് തന്നെ അല്‍ഭുതം തോന്നുന്നു. ഇത്രയധികം മരങ്ങള്‍, അപൂര്‍വ്വമായ നൂറുകണക്കിന് ചെടികള്‍! കുറഞ്ഞകാലം കൊണ്ട് കാടിന്റെ മനോഹരമായ തുണ്ട് ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു, പല കാരണങ്ങള്‍ കൊണ്ടും പച്ചപ്പും മേല്‍മണ്ണും അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരുന്ന വാഗമണ്ണിലെ ഒരു കുന്നില്‍. “ഇന്ന് പ്രകൃതി പൂര്‍ണമായും ഈ ഫാമിനെ ഏറ്റെടുത്തുകഴിഞ്ഞു. ഇത്രയും കുറഞ്ഞകാലം കൊണ്ട്…തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇപ്പോഴും അതിശയമാണ്,” ലിറ്റില്‍ ഫ്ലവര്‍ ഫാംസിന് വിത്തിട്ട കെ ജെ ജോണിന്റെയും കൊച്ചുത്രേസ്യയുടെയും മകന് തോമസ് ജോണ്‍ ദ് ബെറ്റര്‍ […] More
-
in Agriculture, Featured
വിപ്ലവപാതയും കൊള്ളാവുന്ന ജോലിയും വിട്ട് കൃഷിക്കിറങ്ങിയ നാടകപ്രവര്‍ത്തകന്റെ ഗ്രീന്‍ റെവല്യൂഷന്
Promotion ചെറുപ്പത്തിലേ അയൂബ് വിപ്ലവപ്രസ്ഥാനങ്ങളോടടുത്തു. നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ സജീവമായിരുന്ന 70കളിലെ വയനാട് വിപ്ലവചിന്തയ്ക്ക് നല്ല വേരാഴമുള്ള മണ്ണായിരുന്നു. ‘വസന്തത്തിന്റെ ഇടിമുഴക്കം’ സ്വപ്നം കണ്ട ചെറുപ്പക്കാരുടെ വലിയൊരു കൂട്ടം കേരളത്തില്‍ സജീവമായ കാലം. വയനാട് വെള്ളമുണ്ടയ്ക്കടുത്ത് ആറുവാളിലാണ് അയൂബിന്റെ ചെറുപ്പം പിന്നിട്ടത്. അയൂബും വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ‘1988-89 കാലത്താണ് ഞാന്‍ സിപിഐ (എം. എല്‍) പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്,’ അയൂബ് പറഞ്ഞുതുടങ്ങുന്നു, ആ ബന്ധത്തെക്കുറിച്ച്. ‘അന്ന് (ജനകീയ) സാംസ്കാരികവേദിയുടെ തകര്‍ച്ച കഴിഞ്ഞ് രണ്ടാമത് കേരളത്തില്‍ യുവജനവേദി സജീവമായി…സി പി ഐ […] More
-
in Agriculture, Featured
പശുവില്‍ നിന്ന് തേനീച്ചയിലേക്ക്! കടല്‍ കടന്ന ഔഷധത്തേന്‍ പെരുമയുമായി ഒരു ഗ്രാമം
Promotion പശുവിനെ വളര്‍ത്തുന്ന ചെറുകിട കര്‍ഷകര്‍ക്കറിയാം അതിന്റെ പാട്. ഒരാള്‍ സഹായത്തിനില്ലെങ്കില്‍ വീട്ടില്‍ നിന്നൊന്ന് മാറിനില്ക്കാന് പോലും കഴിയില്ല. എന്നാല്‍ പലപ്പോഴും ആ അധ്വാനത്തിനുള്ള മെച്ചമൊന്നും കിട്ടുകയുമില്ല. പാലക്കാട് തച്ചമ്പാറയിലെ ബിജു ജോസഫും കാലങ്ങളായി പശുവിനെ പോറ്റിവരുന്ന ആളാണ്. രണ്ട് പശുക്കള്‍ക്ക് തീറ്റയും ചികിത്സയും മറ്റ് ചെലവുകളും അധ്വാനവും സമയവുമൊക്കെ തട്ടിക്കിഴിച്ചുനോക്കിയാല്‍ വലിയ ലാഭമൊന്നുമില്ലെന്ന് ബിജുവിന് തോന്നാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. എന്നാല്‍ വീട്ടിലെ ആവശ്യത്തിനു പാലും തൈരുമൊക്കെ കിട്ടും. സൊസൈറ്റിയിലെ അളവ്, അയല്‍പക്കാര്‍ക്ക് നാഴിയും ഉരിയുമൊക്കെയായി ചില്ലറ […] More