ആവേശം പകരുന്ന സ്ത്രീ ജീവിതങ്ങള്‍: കനിവിന്‍റെയും പ്രത്യാശയുടെയും ധീരതയുടെയും കഥകള്‍

കഴിഞ്ഞ കുറച്ച് ആഴച്കകളില്‍ ദ് ബെറ്റര്‍ ഇന്‍ഡ്യ മലയാളം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സ്ത്രീകളെ നേരില്‍ കണ്ട് സംസാരിച്ചു. അതിധീരമായി പ്രതിസന്ധികളെ നേരിട്ടവര്‍, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സമൂഹത്തിനായി പ്രവര്‍ത്തിച്ചവര്‍. ആവേശം പകരുന്ന അവരുടെ ജീവിതകഥകള്‍. 

ദ് ബെറ്റര്‍ ഇന്‍ഡ്യക്ക് വേണ്ടി എഴുതുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരില്‍ പത്രപ്രവര്‍ത്തകരുണ്ട്, എഴുത്തുകാരുണ്ട്, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്നവരുണ്ട്…

കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി സ്ത്രീകളുടെ ജീവിതകഥകള്‍ അവര്‍ കഴിഞ്ഞ കുറച്ചാഴ്ചകളായി പങ്കുവെച്ചു –അവരില്‍ ജൈവകൃഷി നടത്തുന്നവരുണ്ട്, തെരുവില്‍ക്കഴിയുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങാവുന്നവരുണ്ട്, ദുരന്തങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട് ജീവിതം തിരിച്ചുപിടിച്ചവരുണ്ട്, കേരളത്തിന് മുഴുവന്‍ മാതൃകയായ കുന്നത്തുകാലിലെ പെണ്‍പടയുണ്ട്.

ആവേശം പകരുന്ന അവരുടെ കഥകള്‍ ഒന്നുകൂടി വായിക്കാം:

വാച്ച് നന്നാക്കുന്ന സ്ത്രീകളെ അറിയാമോ? 45 വര്‍ഷം മുമ്പ് ഈ ആണ്‍തട്ടകത്തിലേക്ക് കയറിച്ചെന്ന ലൈസയോടൊപ്പം

പത്താംക്ളാസ് പരീക്ഷ കഴിഞ്ഞതോടെ ലൈസയുടെ വിദ്യാഭ്യാസം അവസാനിച്ചു. ഇനി മുന്നോട്ടെന്ത് എന്നൊരു ചോദ്യം മാത്രം ബാക്കിയായി. പക്ഷേ, ലൈസ മുന്നോട്ടുതന്നെ പോയി…

ലൈസയുടെ ജീവിതകഥ ഇവിടെ വായിക്കാം

തുണിസഞ്ചിയും തൂക്കി നടന്ന ഈ പെണ്‍കുട്ടികള്‍ വഴികാട്ടിയത് നൂറുകണക്കിന് സ്ത്രീകള്‍ക്ക്

ഇന്നവര്‍ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ തൊടുന്ന നിരവധി ചെറുവൃത്തങ്ങളിലേക്ക് പടര്‍ന്നു.

ആ പെണ്‍കുട്ടികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വായിക്കാം.

****

കാട്ടറിവുകളുടെ ജിവിക്കുന്ന എന്‍സൈക്ലോപീഡിയ

കാട്ടുമൃഗത്തിന് ഓരോന്നിന്‍റെയും മണവും ഗുണവും തിരിച്ചറിയാമെന്നല്ലേ. അതുപോലെയാണ് നമ്മളും: കാട്ടറിവുകളുടെ ജിവിക്കുന്ന എന്‍സൈക്ലോപീഡിയ ലക്ഷ്മിക്കുട്ടിയമ്മ ജീവിത കഥ പറയുന്നു.
ആ കഥ ഇവിടെ

*****
സൗജന്യ ലൈബ്രറി ഒരുക്കാന്‍ ഈ മിടുക്കിക്കുട്ടി ഒരു മാസം കൊണ്ട് ശേഖരിച്ചത് 2,500 പുസ്തകങ്ങള്‍! 

ലൈബ്രറിയില്‍ ഫീസ് താങ്ങില്ല. പണമില്ലാത്തവര്‍ക്ക് ഒന്നും വായിക്കണ്ടേ? ഇതായിരുന്നു മട്ടാഞ്ചേരിയിലെ ആ കുഞ്ഞു പുസ്തകസ്നേഹിയുടെ ചോദ്യം. അതിനവള്‍ തന്നെ ഉത്തരവും കണ്ടെത്തി.
ആ മിടുക്കിക്കുട്ടി ലൈബ്രറി നിര്‍മ്മിച്ച കഥ

*****
തെരുവിലെ ജീവന് കനിവായി ഒരു പൊലീസുകാരി
ഇവിടെ, പാലക്കാട് ഒരു പോലീസുകാരിയുണ്ട്. നിയമപാലനത്തിനൊപ്പം സ്‌നേഹവും കാരുണ്യവും കൊണ്ട് മനസ്സു കീഴടക്കിയവള്‍. ആരുമില്ലാത്തവര്‍ക്കായി കൂട്ടിരിക്കുന്നവള്‍.
ആ പൊലീസുകാരിക്കൊരു സല്യൂട്ട്

*****
ഒരു പഞ്ചായത്തിന് 12 വര്‍ഷം കാവല്‍ നിന്നത് പെണ്‍സംഘം

കുന്നത്തുകാലിന്‍റെ ചുറ്റുവട്ടങ്ങളിലേക്ക് കണ്ണും കാതും തുറന്നുവെച്ച് സദാ സന്നദ്ധരായി അവര്‍ ജാഗ്രതയോടെ ഇരിക്കുന്നു. 210  പേരടങ്ങുന്ന പെണ്‍സംഘം
ആ പെണ്‍സംഘത്തെക്കുറിച്ച് വായിക്കാം

*****
തെന്നലയിലെ യാസ്മിന്‍ വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്?
“ജീവിതം ഇരുളടഞ്ഞതാണെന്ന് തോന്നിപോയ നിമിഷങ്ങള്‍…ഒരിക്കലും കരകയറുമെന്ന പ്രതീക്ഷയില്ലായിരുന്നു…” ഓര്‍മ്മകള്‍ തിങ്ങിവന്നപ്പോള്‍ ഒരുവേള യാസ്മിന്‍റെ ശബ്ദമിടറി. എന്നാല്‍ ആ ഇടര്‍ച്ച ഓര്‍മ്മകളില്‍ മാത്രമേയുള്ളൂ. തെന്നലയിലെ സ്ത്രീകള്‍ക്കിടയില്‍ ഒരു വിപ്ലവത്തിന് തുടക്കമിട്ട യാസ്മിന്‍ ജീവിതം പറയുന്നു.

യാസ്മിന്‍റെ ആവേശകരമായ ജീവിതകഥ


*****
ഈ 81 കാരിയുടെ ആത്മകഥയ്ക്കായി ഫേസ്ബുക്കില്‍ ആരാധകര്‍ കാത്തിരുന്നത് എന്തിനായിരുന്നു? 

“വാര്‍ദ്ധക്യം മൂപ്പെത്തിയ കുടമുല്ലവളളി പോലെയാണ്. കുരുന്നിലേ താഴെ ആകെ പടര്‍ന്ന് നിറയെ പൂവായിരിക്കും. കാലം കഴിയുന്തോറും വളളി മുകളിലേക്ക് പടരും പൂക്കളുടെ എണ്ണം കുറയും. പക്ഷെ മണം കൂടും.”
ആ കഥ വായിക്കാം.

****
‘കാപ്പിശാസ്ത്ര’ത്തിന്‍റെ രഹസ്യങ്ങളറിയാൻ: കോഫീ ടേസ്റ്റർ ആവാൻ ആദ്യ ദലിത് വനിത
കോഫി ബോർഡിന്‍റെ പരിശീലനം കഴിഞ്ഞിറങ്ങുമ്പോൾ അർച്ചന ദലിത് സമൂഹത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രൊഫഷണൽ കോഫി ടേസ്റ്റർ എന്ന വിശേഷണത്തിന്  കൂടി അർഹയാവും
അര്‍ച്ചനയുടെ വിശേഷങ്ങള്‍ ഇവിടെ വായിക്കാം

*****
നവോദയ വിദ്യാലയയില്‍ അധ്യാപികയായിരുന്ന സന്ധ്യ രാജിവെച്ച് കൃഷി തുടങ്ങി, ഫേസ്ബുക്കില്‍ ഒരു ചന്തയും
മൂന്ന് വര്‍ഷം മുമ്പാണ് സന്ധ്യ ജോലി രാജിവെച്ച് മാഹിയില്‍ നിന്നും തൃശ്ശൂരിലെ തറവാട്ടിലെത്തുന്നത്. വന്ന് ആദ്യം ചെയ്തത് തന്‍റെ വീടിനു ചുറ്റുമുള്ള ഒരേക്കറോളം വരുന്ന ഭൂമി കൃഷിക്കായി ഒരുക്കുക എന്നതായിരുന്നു.

ടീച്ചറുടെ കൃഷിരഹസ്യങ്ങള്‍ ഇവിടെ അറിയാം.

****
തളര്‍ത്താനാവില്ല, തോല്‍പിക്കാനും: പോളിയോ അതിജീവിച്ച് മംഗള്‍യാനില്‍ കൈയ്യൊപ്പിട്ട വനിത
രണ്ടാം വയസ്സില്‍ ബാധിച്ച പോളിയോ രോഗം രാധാംബികയുടെ വലതുകാലിനെ തളര്‍ത്തി. പക്ഷേ, ആ മനസ്സ് തളര്‍ന്നില്ല. ഇന്ന്, ഭിന്നശേഷിക്കാരടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സ്ഥാപനത്തിന്‍റെ ഉടമയാണ് അവര്‍.

അതിശയിപ്പിക്കുന്ന ആ ജീവിതത്തെക്കുറിച്ച്..

*****
മരണം പോയി തുലയട്ടെ: തനിച്ചാക്കിപ്പോയ കൂട്ടുകാരനെ വീണ്ടും ‘ഉയിര്‍പ്പിച്ച’ ഷില്‍നയുടെ പ്രണയം
പ്രണയത്തോളം ധൈര്യം തരുന്ന മറ്റൊന്നേയുള്ളൂ ലോകത്ത്, തീർത്തും ഒറ്റയാണ് എന്ന ബോധ്യം. അത്തരം ചില ധൈര്യങ്ങളിലാണ് പലപ്പോഴും മുൻപോട്ട് ജീവിക്കാനുള്ള പ്രേരണ നൽകുന്ന തീരുമാനങ്ങൾ പിറക്കുക.
ആ അപൂര്‍വ്വ പ്രണയകഥ

ഷില്‍നയും സുധാകരനും

****

കാൽവരകൾ: ഉമ്മുല്‍ കുലുസിന്‍റെ കഥ, സുഹറയുടെയും

മകളുടെ ഒപ്പ് നിർബന്ധമാണ് എന്ന് അധികൃതര്‍ വാശിപിടിച്ചു.  പിതാവിന്‍റെ തോളിൽ നിന്ന് താഴേക്ക് ചാടിയിറങ്ങിയ ഉമ്മുല്‍ കുലുസ് ഓഫീസറുടെ പേന തന്‍റെ കാൽവിരലുകൾക്കിടയിൽ വെച്ച് ഒരൊപ്പ് വരച്ചുകൊടുത്തു.
ആ കഥ ഇവിടെ വായിക്കാം

*****

English summary: Inspiring women from across Kerala: Malayalam The Better India collection. #WomensDay compilation.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം