More stories

 • in ,

  നഷ്ടം വന്ന് അച്ഛന്‍ കൃഷിയുപേക്ഷിച്ചു, പക്ഷേ ‘ടെക്കി’യായ മകന്‍ വിട്ടില്ല: ഇന്ന് 900 കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്‍കുന്നു പ്രദീപിന്‍റെ കാര്‍ഷിക സംരംഭം 

  തൃശ്ശൂരിലെ മറ്റത്തൂര് ഇന്നുമൊരു കാര്‍ഷിക ഗ്രാമമാണ്. മറ്റത്തൂരുകാരന്‍ പ്രദീപിന്‍റെ കുടുംബത്തിനും കൃഷി തന്നെയായിരുന്നു. പ്രദീപിന്‍റെ അച്ഛന്‍ സാജന്‍ ബാബു പട്ടാളത്തില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തുമ്പോള്‍ ഇനിയെന്തുചെയ്യുമെന്ന സംശയമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹവും നേരെ കൃഷിയിലേക്കിറങ്ങി. “ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ പട്ടാളത്തിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയത്,” പ്രദീപ് ഓര്‍ക്കുന്നു. “വീടിനോട് ചേര്‍ന്ന് പറമ്പ് ഉള്ളതിനാല്‍ അച്ഛന്‍ അവിടെ കൃഷിയിറക്കി. അച്ഛന്‍റെ അനിയനും ഒരു കര്‍ഷകന്‍ തന്നെയാണ്.” പക്ഷേ, കൃഷിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞുകുറഞ്ഞു വന്നു. പലപ്പോഴും […] More

 • in

  വാട്സാപ്പില്‍ ഒരു ‘റേഡിയോ’ സ്റ്റേഷന്‍! പുസ്തകങ്ങളും പി എസ് സി ചോദ്യോത്തരങ്ങളും വാര്‍ത്തകളും വായിച്ചുകേള്‍പ്പിക്കുന്ന ചാനല്‍, അതിനായി കാതുകൂര്‍പ്പിച്ചിരിക്കുന്ന നൂറുകണക്കിന് പേര്‍

  രാവിലെ ഉണര്‍ന്നയുടന്‍ കൈകള്‍ പരതിയത് ഫോണിനു വേണ്ടിയായിരുന്നു. വാര്‍ത്തകളറിഞ്ഞ് ദിവസം തുടങ്ങുക എന്നത് പണ്ടു മുതലേയുള്ള ശീലമാണ്.  ഫോണെടുത്ത് നെറ്റ് ഓണാക്കി വാട്ട്‌സാപ്പിലെ ‘അക്ഷരനാദം’ കൂട്ടായ്മയില്‍ അതിരാവിലെ തന്നെ എത്തിയ ഓഡിയോ ഫയല്‍ പ്ലേ ചെയ്തു. ‘നമസ്‌കാരം ഇന്നത്തെ വാര്‍ത്തയിലേക്ക് അക്ഷരനാദത്തിലെ ശ്രോതാക്കള്‍ക്ക് സ്വാഗതം…’ സാദിയയുടെ പരിചിതമായ ശബ്ദം. തിരുവനന്തപുരം വഴുതക്കാട് അന്ധവിദ്യാലയത്തിലെ കംപ്യൂട്ടര്‍ അധ്യാപകനായ രജനീഷിന്‍റെ ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. കാഴ്ചക്ക് പരിമിതി ഉള്ള അദ്ദേഹം ഇന്ന് തന്നെപ്പോലെയുള്ള നൂറുകണക്കിനു പേര്‍ക്ക് സഹായിയും വഴികാട്ടിയുമാണ്. വ്യാജ […] More

 • in ,

  മനസ്സിനേറ്റ മുറിവുകളുണക്കാന്‍ ഹവീന തുടങ്ങിയ യാത്രകള്‍ ഇപ്പോള്‍ ഭൂമിയ്ക്കായുള്ള കരുതലും കൂടിയാണ്

  “രാവിലെ ആറു മണിക്കായിരുന്നു ബസ്. അല്‍പം ധൃതിപ്പെട്ടാണെങ്കിലും കൃത്യസമയത്ത് എത്തിയതുകൊണ്ട് രക്ഷപെട്ടു.” ഹവീന റബേക്ക ആദ്യമായിട്ടാണ് ഒറ്റക്കൊരു യാത്ര പോകുന്നത്. അതും മൂന്നാര്‍ക്ക്. എറണാകുളത്തുനിന്ന് എടുത്ത ബസ് നഗരക്കാഴ്ചകള്‍ വിട്ട് പച്ചപ്പ് നിറഞ്ഞ പാതകളിലേക്ക്. നേര്യമംഗലം പാലം മുതല്‍ കാഴ്ചകള്‍ക്ക് വല്ലാത്തൊരു നിറപ്പകിട്ടായിരുന്നു. പച്ചപ്പ് ഉടുത്ത് നാണിച്ചു നില്‍ക്കുന്ന തേയിലത്തോട്ടങ്ങള്‍… മനസിന് വല്ലാത്തൊരു കുളിര്. കാര്‍മേഘപ്പറ്റങ്ങള്‍ പാറിനടക്കുന്ന നീലാകാശം, താഴെ പച്ച ഭൂമിയും. ആഹാ! ആര്‍ക്കും ഒരു കവിത എഴുതാന്‍ തോന്നും. ഒറ്റയ്ക്കുള്ള ആദ്യയാത്ര ഹവീന ഇപ്പോഴും […] More

 • in

  ‘പച്ചയ്ക്ക് തിന്നണം’: അടുപ്പും ഫ്രീസറുമില്ല, മുളകുപൊടിയും മസാലയുമില്ല, പാല്‍ അടുപ്പിക്കില്ല… മൈദയുടെ കാര്യം പിന്നെ പ്രത്യേകം പറയണോ? 22 വര്‍ഷമായി ഈ ഹോട്ടല്‍ ഇങ്ങനെയാണ്

  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള ഒരു ഹോട്ടലിനെക്കുറിച്ചാണ്. അവിടെ അടുപ്പില്ല, ഫ്രീസറോ ഫ്രിഡ്‌ജോ ഇല്ല. പഞ്ചസാരയും പാലും അടുപ്പിക്കില്ല. മൈദ ഏഴയലത്ത് കേറ്റില്ല (അതുകൊണ്ട് കേരളീയരുടെ ദേശീയ ഭക്ഷണമായ പൊറോട്ട പ്രതീക്ഷിക്കണ്ട). മസാലപ്പൊടിയോ മുളകുപൊടിയോ വാങ്ങാറില്ല. ഇത്രയും പറയുമ്പോഴേക്കും അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവര്‍ കൈപൊക്കും: ‘പത്തായമല്ലേ, മനസ്സിലായി’ ‘പത്തായ’ത്തില്‍ കയറിയിട്ടില്ലാത്തവര്‍ക്കായി ചെറിയൊരു വിവരണം തരാം. ആരോഗ്യകരവും ഓര്‍ഗാനിക്കുമായ ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോള്‍ തിരുവന്തപുരത്തുകാരുടെ മനസ്സില്‍ ആദ്യം വരുന്ന പേരാണ് പത്തായം. 22 വര്‍ഷം മുമ്പ് കോഴിക്കോടാണ് പത്തായം തുടങ്ങുന്നത്. […] More

 • in ,

  ‘അതുകൊണ്ട് ഞങ്ങളില്‍ മൂന്നുപേര്‍ കല്യാണം പോലും മറന്നു’: 150 വര്‍ഷം പഴക്കമുള്ള വീട്ടില്‍ അപൂര്‍വമായ ചെടികളെയും പക്ഷികളെയും പോറ്റിവളര്‍ത്തി നാല് സഹോദരന്മാര്‍

  അവിടേക്ക് എത്തിച്ചേരാന്‍ കുറച്ചു വിയര്‍ക്കേണ്ടി വന്നു–കടുത്ത ഉഷ്ണം തന്നെ കാരണം. വരുന്ന വഴി എല്ലാം കെട്ടിടങ്ങളും വാഹനങ്ങളും പുകയും…ആകെ ജഗപൊക. എന്നാല്‍ ആ പടി കടക്കുന്നതോടെ കഥയെല്ലാം മാറി. എല്ലാം പെട്ടെന്ന് ശാന്തമായതുപോലെ. ഉള്ളാകെ തണുത്തു. തണല്‍ വിരിച്ചു നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ പടിവാതില്‍ മുതല്‍ നമ്മെ സ്വാഗതം ചെയുന്നു. തൂത്തുവൃത്തിയാക്കിയ മുറ്റം. പ്രാവുകളുടെ കുറുകല്‍. വാത്തകളുടെ മൂളല്‍. തലേന്ന് പെയ്ത മഴയുടെ തണുപ്പ്. ആഹാ, സംഭവം കളറായിട്ടുണ്ട്! പ്രൗഢമായ ഗേറ്റിനപ്പുറം150-വര്‍ഷത്തോളം പഴക്കമുള്ള വീടാണ്. ചരിത്രം ഉറങ്ങുന്ന […] More

 • in

  ‘എന്‍റെ മക്കള്‍ മിടുക്കരാണ്, അവരെ പാതിവഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ എനിക്കാകുമായിരുന്നില്ല’: ഊരിലെ കുട്ടികള്‍ക്കായി സ്വന്തം ചെലവില്‍ സ്ഥലം വാങ്ങി സ്‌കൂള്‍ നിര്‍മ്മിച്ച ബദല്‍ സ്കൂള്‍ അധ്യാപിക

  ഒന്നര പതിറ്റാണ്ടിലേറെയായി കോതമംഗലം കുട്ടമ്പുഴയിലെ ആനന്ദംകുടിയെന്ന ആദിവാസി ഊരില്‍ അജിതവല്ലി ടീച്ചര്‍ ഉണ്ട്. മഴയൊഴിഞ്ഞാല്‍ കുടുംബത്തോടെ കാടുകളിലേക്ക് കയറിപ്പോകുന്ന ആദിവാസി ഗ്രാമത്തിലെ കുട്ടികളെ സ്‌കൂള്‍ എന്ന ഒറ്റമുറി ഷെഡ്ഡിലേക്ക് കൊണ്ടുവരികയായിരുന്നു ആദ്യത്തെ കടമ്പ. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ കുട്ടികള്‍ ആവേശത്തോടെ ക്ലാസിലെത്തിത്തുടങ്ങി. ആ കുടുസ്സുമുറിയില്‍ തറയിലിരുന്നവര്‍ പഠിച്ചു. അവര്‍ക്കൊപ്പം പഠിപ്പിച്ചും അവര്‍ക്ക് ഭക്ഷണം വെച്ചുകൊടുത്തും ടീച്ചര്‍ സന്തോഷത്തോടെ മുന്നോട്ടുപോയി. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം ഗ്രാമീണ സ്ത്രീകളുടെ അതിജീവനത്തില്‍ കൈത്താങ്ങാകാം: karnival.com പക്ഷേ, അപ്പോഴാണ് പുതിയ പ്രശ്നം. ആ […] More

 • in

  എട്ടാംക്ലാസ്സില്‍ പഠനം നിര്‍ത്തി ചുമടെടുക്കാന്‍ തുടങ്ങിയ അബ്ദുല്‍ അസീസ്; രക്തദാനത്തില്‍ 100 തികച്ച മലപ്പുറംകാരന്‍

  അബ്ദുല്‍ അസീസിന് പ്രായം 46. പെരിന്തല്‍മണ്ണയിലെ ഒരു സാധാരണ ചുമട്ടുതൊഴിലാളി. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചുമടെടുക്കാനിറങ്ങിയതാണ്. “പെരിന്തല്‍മണ്ണയിലെ പൂപ്പലം ആണ് എന്‍റെ സ്ഥലം,” അബ്ദുള്‍ അസീസ് പറഞ്ഞുതുടങ്ങുന്നു. “ഏഴാം ക്ലാസ് കഴിഞ്ഞു പട്ടിക്കാടുള്ള ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പ്രൈവറ്റായി ചേര്‍ന്നു. അവിടെ ചേര്‍ന്നതിനു ശേഷം കുറച്ചു നാള്‍ കഴിഞ്ഞാണ് പ്രൈവറ്റ് ആയി എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പാടില്ല എന്ന നിയമം വന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ ആ നിയമം റദ്ധാക്കിയെങ്കിലും ഞാന്‍ പ്രൈവറ്റ് പഠനം അവസാനിപ്പിച്ച് പട്ടിക്കാട് ഉള്ള സര്‍ക്കാര്‍ സ്‌കൂളില്‍ […] More

 • in

  അനാഥരേയും വൃദ്ധരേയും സംഗീതം കൊണ്ട് സന്തോഷിപ്പിക്കാന്‍ സാക്സൊഫോണുമായി ഒരു പൊലീസുകാരന്‍

  “ചെറുപ്പം മുതലേ വാദ്യോപകരണങ്ങളോട് എനിക്ക് ഏറെ പ്രിയമായിരുന്നു. എന്നാല്‍, കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ അപ്പന് അത് പഠിപ്പിക്കാന്‍ വിടുന്നത് ബുദ്ധിമുട്ടായിരുന്നു,” പറയുന്നത് തൃശ്ശൂര്‍ക്കാരനായ പൊലീസ് ഓഫീസര്‍ ജോയ് വി എം. “സാഹചര്യങ്ങള്‍ അനുവദിക്കാത്തത് കൊണ്ട് അന്നൊന്നും സംഗീതം അഭ്യസിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഞാന്‍ വളരുന്നതിന്‍റെ കൂടെ തന്നെ സംഗീതത്തോടുള്ള എന്‍റെ അഭിനിവേശവും വളര്‍ന്നുവന്നു.” തൃശ്ശൂര്‍ പാവറട്ടിയില്‍ മാത്യുവിന്‍റെയും ത്രേസ്യക്കുട്ടിയുടെയും രണ്ടു മക്കളില്‍ ഒരാളാണ് ജോയ്. പിന്നെ ഉള്ളത് ഒരു പെങ്ങളാണ്. ഒരു ജോലി കിട്ടുക എന്നതായിരുന്നു അന്നത്തെ സാഹചര്യങ്ങളില്‍ പ്രധാനം. […] More

 • in

  സൈക്കിളില്‍ നാടുചുറ്റി പ്രളയബാധിതര്‍ക്കായി 3 ടണ്‍ അരിയും വസ്ത്രങ്ങളും ശേഖരിച്ച കൊച്ചുമിടുക്കി

  പേ ര് ശ്വേത എന്നാണെങ്കിലും നാട്ടുകാരും വീട്ടുകാരും വിളിക്കുന്നത് അമ്മിണി എന്നാണ്. തൃശൂര്‍ ചേര്‍പ്പിനടുത്ത് ചെറുവത്തേരിയിലാണ് അഞ്ചാംക്ലാസ്സുകാരിയുടെ വീട്.  നാട്ടിലെ ഹീറോയാണിപ്പോള്‍ ഈ മിടുക്കിക്കുട്ടി! 2018 ജൂണില്‍ മഴ കനത്തപ്പോള്‍ ചേര്‍പ്പിലെ പല പ്രദേശങ്ങളെയും വെള്ളത്തിലായി, ജനങ്ങള്‍ ദുരിതത്തിലും. അമ്മിണിയുടെ അച്ഛന്‍ സുനിലും അമ്മ രതിയും നാട്ടുകാര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. “2018 ജൂണിലെ പ്രളയകാലത്ത് ചില സംഘടനകളോടൊപ്പം ചേര്‍ന്ന് നാട്ടുകാരില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് വേണ്ട സാധനങ്ങള്‍ക്കായി ശേഖരണം തുടങ്ങി. ബക്കറ്റു പിടിച്ചായിരുന്നു ശേഖരണം,” സുനില്‍ ദ് […] More