More stories

  • in ,

    കൊറോണക്കാലത്ത് നാട്ടുകാര്‍ക്കുവേണ്ടി റോഡരുകില്‍ നെല്ലും പച്ചക്കറിയും വിളയിക്കുന്ന ഡ്രൈവര്‍

    Promotion തൃശൂര്‍ പെരിഞ്ഞനത്തുകാര്‍ സ്നേഹത്തോടെ കാട്ടി എന്നാണ് അനില്‍ കുമാറിനെ വിളിക്കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ അനില്‍ കുമാര്‍ ലോക്ക് ഡൗണ്‍ കാലത്ത് വീടിനോടുള്ള ചേര്‍ന്നുള്ള റോഡിന്‍റെ ഇരുവശങ്ങളിലുമായി പച്ചക്കറിയും നെല്ലുമൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങി. വിത്ത് ശേഖരിച്ച് നടുന്നതും നനയ്ക്കുന്നതും വളമിടുന്നതുമൊക്കെ ഇദ്ദേഹമാണ്. എന്നാല്‍ അനില്‍ നട്ടു വളര്‍ത്തുന്ന ഈ ഈ തൈകളിലെ വിളകള്‍ നാട്ടുകാര്‍ക്കുള്ളതാണ്. ആര്‍ക്കു വേണമെങ്കിലും ഈ കൊച്ചു തോട്ടത്തിലെ വിളകള്‍ പറിച്ചെടുക്കാം. ആരും കാശും കൊടുക്കേണ്ട. വിളകള്‍ മാത്രമല്ല തൈകളും സമ്മാനിക്കാറുണ്ട് […] More

  • in ,

    സ്കൂളിലെ തെങ്ങ് കയറിയും പാറ പൊട്ടിച്ച് മതില്‍ കെട്ടിയും കുളംകുത്തിയും പ്രധാനാധ്യാപകന്‍

    Promotion സ്കൂള്‍ മുറ്റത്ത് പാറക്കെട്ട് കൂടം കൊണ്ട് അടിച്ചുപൊട്ടിച്ച് മതില്‍ കെട്ടുകയാണ് സ്കൂളിലെ പ്രധാനാധ്യാപകന്‍. സ്കൂള്‍ പറമ്പിലെ തെങ്ങില്‍ കയറി തേങ്ങയിടുകയും പരിസരം കിളച്ച് വ‍‍ൃത്തിയാക്കി ചേനയും ചേമ്പും കപ്പയും നട്ടു വളര്‍ത്തുന്നതും കുളം കുത്തി മത്സ്യങ്ങളെ വളര്‍ത്തുന്നതുമൊക്കെ അദ്ദേഹം തന്നെ. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ മലമുകളിലെ സെന്‍റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രധാനാധ്യാപകനാണ് ലൈജു തോമസ്. ഇരുവഴഞ്ഞിപ്പുഴ പിറവിയെടുക്കുന്ന വെള്ളരിമലയുടെ ചരിവില്‍ പുഴയ്ക്ക് സമീപമാണ് ഈ സ്കൂള്‍. സ്വന്തമായി പിടിഎ ഫണ്ടും സ്കൂള്‍ ഫണ്ടും […] More

  • in ,

    അറയ്ക്കപ്പൊടി കൊണ്ട് ബെഡൊരുക്കി ടെറസില്‍ കൂണ്‍കൃഷി; ഷീജയ്ക്ക് ദിവസം ₹4,000 വരെ വരുമാനം!

    Promotion ടെറസില്‍ പച്ചക്കറി കൃഷി ചെയ്തു വിജയിച്ചവരേറെയുണ്ട്. പച്ചക്കറി മാത്രമല്ല മാവും പ്ലാവും വാഴയുമൊക്കെ ഗ്രോബാഗിലാക്കി മട്ടുപ്പാവില്‍ വളര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ തിരുവനന്തപുരം മടവൂര്‍ പള്ളിക്കല്‍ വാറുവില വീട്ടില്‍ ഷീജ അബ്ദുള്‍റബ്ബ് മട്ടുപ്പാവില്‍ വളര്‍ത്തുന്നത് കൂണാണ്. ടെറസില്‍ ഷീറ്റ് റൂഫിങ്ങ് ചെയ്ത് നാലു വശവും ഗാര്‍ഡന്‍ നെറ്റ് കൊണ്ട് മറച്ചാണ്  ഷീജയുടെ കൂണ്‍ കൃഷി. മാത്രമല്ല, റബര്‍ മരത്തിന്‍റെ അറയ്ക്കപ്പൊടിയിലാണ് കൂണ്‍ വളര്‍ത്തുന്നത് എന്നതും പുതുമയാണ്. കൂണ്‍ കൃഷിയില്‍ നിന്നും ഷീജ സ്വന്തമാക്കുന്ന വരുമാനം കേട്ടാല്‍ ആരും അല്‍ഭുതപ്പെടും-ദിവസം […] More

  • in ,

    ചിലരെ മാത്രം കൊതുകുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് എന്തുകൊണ്ട്? അതിനുള്ള കാരണം ഇതാണ്

    Promotion ‘ഇത്ര പേര്‍ ഇവിടെ ഇരിക്കുന്നുണ്ടല്ലോ… ഇതെന്താ എന്നെ മാത്രം കൊതുക് ഇങ്ങനെ കടിയ്ക്കുന്നത്,’  എന്ന് പരാതിപ്പെടുന്ന ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ നമ്മുടെ കൂട്ടത്തില്‍ എപ്പോഴും കാണാറില്ലേ..? എന്തുകൊണ്ടാണ് ചില ആളുകളെ കൊതുകുകള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്? അതിനുപിന്നിലെ കാരണം ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ജേണൽ ഓഫ് മെഡിക്കൽ എൻ‌ടോമോളജി നടത്തിയ നിയന്ത്രിത പഠനമനുസരിച്ച്, കൊതുകുകൾ ടൈപ്പ് എ രക്തം ഉള്ളവരേക്കാൾ ടൈപ്പ് ഓ രക്തം ഉള്ള ആളുകളെയാണ് ഇഷ്ടപ്പെടുന്നത്. ടൈപ്പ് ഓ-ക്കാരോടുള്ള ഈ താല്‍പര്യം മറ്റുള്ളവരോടുള്ളതിനേക്കാള്‍ ഇരട്ടിയോളം അധികമാണ്.  […] More

  • in ,

    ഗവിയിലെ തോട്ടം തൊഴിലാളികള്‍ക്കും കാട്ടിനുള്ളിലെ മനുഷ്യര്‍ക്കും മരുന്നും ഭക്ഷണവുമായി മല കയറുന്ന ഡോക്റ്റര്‍

    Promotion സെയിൽ ടാക്സ് ഉദ്യോ​ഗസ്ഥനായ അച്ഛന്‍റെയും അധ്യാപികയായ അമ്മയുടെയും മകൻ‍. ചേച്ചിമാരെല്ലാവരും എൻജിനീയർമാർ‍. ചേച്ചിമാരൊക്കെ ആ​ഗ്രഹിച്ചത് അനിയനെ ഡോക്റ്ററാക്കണമെന്നാണ്. വിന്‍സെന്‍റിന്‍റെ അച്ഛന്‍റെയും അമ്മയുടെയും ഇഷ്ടവും അതുതന്നെയായിരുന്നു. പക്ഷേ, പ്രീഡി​ഗ്രിക്ക് ശേഷം വിൻസെന്‍റ്  സേവ്യര്‍ ബി എസ്‍സി സൂവോളജിക്ക് ചേർന്നു. എന്നാല്‍ ഡോക്ററ്റാകണമെന്ന മോഹവും മനസില്‍ സൂക്ഷിച്ചിരുന്നു. മൂന്നു വർഷം ജന്തുശാസ്ത്രമൊക്കെ പഠിച്ച ശേഷം  വിൻസെന്‍റ്  തിരുനെല്‍വേലി മെഡിക്കല്‍ കോളെജില്‍ എംബിബിഎസിന് ചേര്‍ന്നു. മെഡിസിന്‍ പഠനത്തിന് ശേഷം ഒരു വർഷക്കാലം തമിഴ് നാട്ടിലെ ഒരു ആശുപത്രിയിൽ പ്രവർത്തിക്കുകയും ചെയ്തു. […] More

  • in ,

    ആദായം കിട്ടിയിരുന്ന 4 ഏക്കറിലെ റബര്‍ വെട്ടി 400 പ്ലാവ് നട്ട അഭിഭാഷകന്‍

    Promotion കൃഷിക്കമ്പം കയറി ഈ പേരെടുത്ത ക്രിമിനല്‍ വക്കീല്‍ ചെയ്ത പണികള്‍ കണ്ട് കൊല്ലം വെളിയത്തെ നാട്ടുകാരില്‍ ചിലരെങ്കിലും പറഞ്ഞു: ‘തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഇങ്ങനെ ചയ്യ്വോ?’ നാട്ടുകാര്‍ക്ക് അങ്ങനെ തോന്നിയതില്‍ അവരെ പൂര്‍ണ്ണമായി കുറ്റം പറയാനുമൊക്കില്ല. നല്ല ആദായം തരുന്ന റബര്‍ മരങ്ങളാണ് ഒരു തോന്നലിന് മൊത്തത്തിലങ്ങ് വെട്ടി തടിയാക്കിയത്. കുറച്ചൊന്നുമല്ല, നാലേക്കറില്‍!  പകരം പ്ലാവ് വെച്ചു. പക്ഷേ, നാട്ടുകാരെന്ത് പറഞ്ഞാലും വക്കീലിന് അതൊന്നും ഒരു പ്രശ്നമേയല്ല. അല്ലെങ്കില്‍ത്തന്നെ, ഇതാദ്യമായിട്ടൊന്നും അല്ലല്ലോയെന്നാണ് കൊല്ലം ബാറിലെ പ്രമുഖ […] More

  • in ,

    വിശന്ന വയറോടെ ആരും ഉറങ്ങരുത്! അത്താഴപ്പട്ടിണിയില്ലാത്ത മട്ടാഞ്ചേരിക്കായി രജനീഷും കൂട്ടരും തുറന്ന ഭക്ഷണശാല

    Promotion അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമൊക്കെയായി തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ ഒരുപാടുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്തവര്‍. പക്ഷേ, വഴിയോരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ മാത്രമല്ല വിശന്ന വയറുമായി ഉറങ്ങാന്‍ പോകുന്നത്. അല്ലല്ലുകള്‍ ആരെയും അറിയിക്കാതെ ജീവിക്കുന്നവര്‍ക്കിടയിലുമുണ്ട് അത്താഴ പട്ടിണിക്കാര്‍. വഴിയോരങ്ങളിലെ ആരോരുമില്ലാത്ത ജീവിതങ്ങള്‍ക്ക് അന്നം നല്‍കുന്ന ഒരു പാട് നല്ല മനസുകളുണ്ട്. പക്ഷേ വീടകങ്ങളിലെ വിശപ്പും പട്ടിണിയും നമ്മളില്‍ പലരും അറിയാതെ പോകുന്നുണ്ട്. അല്ലെങ്കില്‍ ആ സങ്കടങ്ങള്‍ ആരെയും അറിയിക്കാതെ ജീവിക്കുന്നവരാണ് ഏറെയും. അവര്‍ക്ക് വേണ്ടിയാണ് മട്ടാഞ്ചേരിക്കാരുടെ ഈ സക്കാത്ത്. ആരും […] More

  • in

    ആയിരക്കണക്കിന് തൊഴിലവസരങ്ങളിലേക്ക് വഴി തുറന്ന് ഗൂഗിള്‍ കോര്‍മോ ജോബ്സ് ആപ്പ്

    Promotion ജോ ലികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തകൃതിയായി നടക്കുമ്പോള്‍ അയച്ച അപേക്ഷകളുടെയും പ്രധാനപ്പെട്ട ഫയലുകളുടെയും ട്രാക്ക് സൂക്ഷിക്കുന്നത് പ്രയാസമാണ്. ഈ ജോലി എളുപ്പമാക്കുന്നതിനും ദശലക്ഷക്കണക്കിന് ചെറുപ്പക്കാരെ കൊറോണക്കാലത്തിന് ശേഷം എൻട്രി ലെവൽ ജോലികളിലേക്ക് പ്രവേശനം നേടുന്നതിന് സഹായിക്കുന്നതിനുമായി ടെക് ഭീമനായ ഗൂഗിളിന്‍റെ കോര്‍മോ എന്ന ആപ് സഹായിക്കും. 2018-ല്‍ പുറത്തുവന്ന ഒരു ആപ്ലിക്കേഷനാണിത്. റിപ്പോർട്ടുകൾ പ്രകാരം ഈ അപ്ലിക്കേഷൻ വരുന്നത് ബംഗ്ലാദേശില്‍ നിന്നാണ്. വിജയകരമായ പൈലറ്റിംഗിന് ശേഷം ഇത് ഇന്‍ഡോനേഷ്യയിലെത്തി. പിന്നീടാണ് ഇന്‍ഡ്യയില്‍ ഇത് Google Pay- ൽ ഒരു സ്പോട്ടായി (അപ്ലിക്കേഷനുള്ളിലെ […] More

  • in ,

    വെറുതെ കുഴിച്ചുമൂടിയിരുന്ന ആനപ്പിണ്ടം വളമാക്കിയെടുത്ത് 10 ഏക്കറിൽ ജൈവകൃഷി

    Promotion ആലപ്പുഴക്കാരന്‍ കൃഷ്ണപ്രസാദ് വക്കീലാണ്, പൊതുപ്രവര്‍ത്തകനാണ്,  ആനമുതലാളിയാണ്, കര്‍ഷകനുമാണ്. അങ്ങനെ പല വിശേഷണങ്ങളുള്ള, എന്നാല്‍ കോടതിയിൽ പോകാത്ത ഈ വക്കീലിന്‍റെ പുതിയൊരു വിശേഷമാണ്  ഇപ്പോള്‍ നാട്ടിൽ പാട്ടായിരിക്കുന്നത്. ആലപ്പുഴ മാരാരിക്കുളം കലവൂരിൽ കുളമാക്കിയില്‍ വീട്ടിൽ അഡ്വ. കൃഷ്ണ പ്രസാദിന്‍റെ കൃഷിക്കാര്യം ഒരു ആനക്കാര്യം തന്നെയാണ്. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം കൃഷിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി. ഒപ്പം, ആനപ്പിണ്ടം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാനും തുടങ്ങി. വീട്ടില്‍ അഞ്ച് ആനയുള്ളപ്പോള്‍ പിന്നെ പശുവിന്‍ ചാണകവും കോഴിക്കാഷ്ഠവും തേടി നടക്കുന്നതെന്തിന്? […] More

  • in ,

    35 രൂപയുടെ ഈ ആന്‍റി വൈറല്‍ ഗുളിക കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്നതെങ്ങനെ?

    Promotion ഇന്‍ഡ്യയില്‍ കോവിഡ്-19 വ്യാപനം ശമനമില്ലാതെ തുടരുമ്പോള്‍ ചികിത്സയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ആശങ്കയേറുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ചികില്‍സാച്ചെലവ് താങ്ങാവുന്നതിലപ്പുറമാകുമെന്നും മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍, കോവിഡ്-19 ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയും രോഗികളുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുകയുമാണ് ഫവിപിരവിര്‍-200എംജി (Favipiravir 200mg) മരുന്ന് വിപണിയിലിറക്കാന്‍ സണ്‍ ഫോര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിനെ പ്രേരിപ്പിച്ചത്. ഫ്‌ളുഗാര്‍ഡ് എന്ന പേരില്‍ ഇറങ്ങുന്ന ഈ ഓറല്‍ (വായിലൂടെ കഴിക്കാവുന്ന) ആന്‍റി വൈറല്‍ ഗുളിക ഒന്നിന് 35 രൂപ മാത്രമാണ് വില. […] More

  • in ,

    2 മാസത്തിനുള്ളില്‍ 40 ദശലക്ഷം പേര്‍ വായിച്ച കോവിഡ്-19 ലേഖനം! ‘വാട്ട്സാപ്പ് യൂനിവേഴ്സിറ്റി’യിലെ കള്ളങ്ങള്‍ പൊളിച്ചടുക്കിയ മലയാളി ഡോക്റ്റര്‍ക്ക് ലോകത്തിന്‍റെ അംഗീകാരം

    Promotion “അടുത്തിടെതന്നെ നടന്നതാണ്. അധികമാരും കേള്‍ക്കാത്ത ഏതോ ഒരു പഴം കഴിച്ച് കുറച്ച് പേര്‍ ആശുപത്രിയിലായി. വിഷാംശമുണ്ടായിരുന്നു അതില്‍. അവരത് കഴിച്ചതാകട്ടെ കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിച്ചും. ആ വിവരം അവര്‍ക്ക് കിട്ടിയതോ ഇന്‍റെര്‍നെറ്റില്‍ നിന്ന്,” ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിറയുന്ന, ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന ഡോ. നത ഹുസൈന്‍ ഈയിടെ നടന്ന ഒരു സംഭവം പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അവിടെയാണ് വിക്കിപീഡിയയെന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തി ഈ യുവമലയാളി ഡോക്റ്റര്‍ നടത്തുന്ന […] More

  • in ,

    31 പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് നല്‍കി ബെന്‍ജീന, ഒപ്പം നിന്ന് പ്രസിലെ ജീവനക്കാര്‍

    Promotion കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പേ തന്നെ കൊച്ചിക്കാരി ബന്‍സീന തന്‍റെ പ്രസിലെ ജീവനക്കാരോട് സുരക്ഷിതരായി വീട്ടിലിരിക്കണമെന്നും തല്‍ക്കാലം ജോലിക്ക് വരേണ്ടെന്നും പറഞ്ഞു. ഏതാണ്ട് രണ്ട് മാസം ബെന്‍ജീനയുടെ പ്രസിലെ ജീവനക്കാരെല്ലാം ഓഫിസില്‍ വരാതെ വീടുകളില്‍ തന്നെയായിരുന്നു. കൊറോണക്കാലത്ത് പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ വരാപ്പുഴ കൂനമ്മാവ് ജെ ജെ ജെ മറിയാമ്മ പാപ്പച്ചന്‍ മെമ്മോറിയല്‍ പ്രസിലെ ആര്‍ക്കും ജോലിയും ശമ്പളവും നഷ്ടമായില്ല. ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ ശമ്പളം ബെന്‍ജീന കൃത്യമായി നല്‍കുകയും ചെയ്തു. എന്നാല്‍ […] More

Load More
Congratulations. You've reached the end of the internet.