
COVID-19
More stories
-
in Agriculture, Featured
കൊറോണക്കാലത്ത് നാട്ടുകാര്‍ക്കുവേണ്ടി റോഡരുകില്‍ നെല്ലും പച്ചക്കറിയും വിളയിക്കുന്ന ഡ്രൈവര്‍
Promotion തൃശൂര്‍ പെരിഞ്ഞനത്തുകാര്‍ സ്നേഹത്തോടെ കാട്ടി എന്നാണ് അനില്‍ കുമാറിനെ വിളിക്കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ അനില്‍ കുമാര്‍ ലോക്ക് ഡൗണ്‍ കാലത്ത് വീടിനോടുള്ള ചേര്‍ന്നുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി പച്ചക്കറിയും നെല്ലുമൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങി. വിത്ത് ശേഖരിച്ച് നടുന്നതും നനയ്ക്കുന്നതും വളമിടുന്നതുമൊക്കെ ഇദ്ദേഹമാണ്. എന്നാല്‍ അനില്‍ നട്ടു വളര്‍ത്തുന്ന ഈ ഈ തൈകളിലെ വിളകള്‍ നാട്ടുകാര്‍ക്കുള്ളതാണ്. ആര്‍ക്കു വേണമെങ്കിലും ഈ കൊച്ചു തോട്ടത്തിലെ വിളകള്‍ പറിച്ചെടുക്കാം. ആരും കാശും കൊടുക്കേണ്ട. വിളകള്‍ മാത്രമല്ല തൈകളും സമ്മാനിക്കാറുണ്ട് […] More
-
സ്കൂളിലെ തെങ്ങ് കയറിയും പാറ പൊട്ടിച്ച് മതില് കെട്ടിയും കുളംകുത്തിയും പ്രധാനാധ്യാപകന്
Promotion സ്കൂള്‍ മുറ്റത്ത് പാറക്കെട്ട് കൂടം കൊണ്ട് അടിച്ചുപൊട്ടിച്ച് മതില് കെട്ടുകയാണ് സ്കൂളിലെ പ്രധാനാധ്യാപകന്. സ്കൂള്‍ പറമ്പിലെ തെങ്ങില്‍ കയറി തേങ്ങയിടുകയും പരിസരം കിളച്ച് വൃത്തിയാക്കി ചേനയും ചേമ്പും കപ്പയും നട്ടു വളര്‍ത്തുന്നതും കുളം കുത്തി മത്സ്യങ്ങളെ വളര്‍ത്തുന്നതുമൊക്കെ അദ്ദേഹം തന്നെ. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ മലമുകളിലെ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രധാനാധ്യാപകനാണ് ലൈജു തോമസ്. ഇരുവഴഞ്ഞിപ്പുഴ പിറവിയെടുക്കുന്ന വെള്ളരിമലയുടെ ചരിവില്‍ പുഴയ്ക്ക് സമീപമാണ് ഈ സ്കൂള്‍. സ്വന്തമായി പിടിഎ ഫണ്ടും സ്കൂള്‍ ഫണ്ടും […] More
-
in Agriculture, Featured
അറയ്ക്കപ്പൊടി കൊണ്ട് ബെഡൊരുക്കി ടെറസില്‍ കൂണ്‍കൃഷി; ഷീജയ്ക്ക് ദിവസം ₹4,000 വരെ വരുമാനം!
Promotion ടെറസില്‍ പച്ചക്കറി കൃഷി ചെയ്തു വിജയിച്ചവരേറെയുണ്ട്. പച്ചക്കറി മാത്രമല്ല മാവും പ്ലാവും വാഴയുമൊക്കെ ഗ്രോബാഗിലാക്കി മട്ടുപ്പാവില്‍ വളര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ തിരുവനന്തപുരം മടവൂര്‍ പള്ളിക്കല്‍ വാറുവില വീട്ടില്‍ ഷീജ അബ്ദുള്‍റബ്ബ് മട്ടുപ്പാവില്‍ വളര്‍ത്തുന്നത് കൂണാണ്. ടെറസില്‍ ഷീറ്റ് റൂഫിങ്ങ് ചെയ്ത് നാലു വശവും ഗാര്ഡന് നെറ്റ് കൊണ്ട് മറച്ചാണ് ഷീജയുടെ കൂണ് കൃഷി. മാത്രമല്ല, റബര്‍ മരത്തിന്റെ അറയ്ക്കപ്പൊടിയിലാണ് കൂണ് വളര്‍ത്തുന്നത് എന്നതും പുതുമയാണ്. കൂണ് കൃഷിയില്‍ നിന്നും ഷീജ സ്വന്തമാക്കുന്ന വരുമാനം കേട്ടാല്‍ ആരും അല്‍ഭുതപ്പെടും-ദിവസം […] More
-
in Featured, Inspiration
ഗവിയിലെ തോട്ടം തൊഴിലാളികള്‍ക്കും കാട്ടിനുള്ളിലെ മനുഷ്യര്‍ക്കും മരുന്നും ഭക്ഷണവുമായി മല കയറുന്ന ഡോക്റ്റര്‍
Promotion സെയിൽ ടാക്സ് ഉദ്യോഗസ്ഥനായ അച്ഛന്റെയും അധ്യാപികയായ അമ്മയുടെയും മകൻ. ചേച്ചിമാരെല്ലാവരും എൻജിനീയർമാർ. ചേച്ചിമാരൊക്കെ ആഗ്രഹിച്ചത് അനിയനെ ഡോക്റ്ററാക്കണമെന്നാണ്. വിന്‍സെന്റിന്റെ അച്ഛന്റെയും അമ്മയുടെയും ഇഷ്ടവും അതുതന്നെയായിരുന്നു. പക്ഷേ, പ്രീഡിഗ്രിക്ക് ശേഷം വിൻസെന്റ് സേവ്യര്‍ ബി എസ്സി സൂവോളജിക്ക് ചേർന്നു. എന്നാല്‍ ഡോക്ററ്റാകണമെന്ന മോഹവും മനസില്‍ സൂക്ഷിച്ചിരുന്നു. മൂന്നു വർഷം ജന്തുശാസ്ത്രമൊക്കെ പഠിച്ച ശേഷം വിൻസെന്റ് തിരുനെല്‍വേലി മെഡിക്കല്‍ കോളെജില്‍ എംബിബിഎസിന് ചേര്‍ന്നു. മെഡിസിന് പഠനത്തിന് ശേഷം ഒരു വർഷക്കാലം തമിഴ് നാട്ടിലെ ഒരു ആശുപത്രിയിൽ പ്രവർത്തിക്കുകയും ചെയ്തു. […] More
-
in Agriculture, Featured
ആദായം കിട്ടിയിരുന്ന 4 ഏക്കറിലെ റബര്‍ വെട്ടി 400 പ്ലാവ് നട്ട അഭിഭാഷകന്
Promotion കൃഷിക്കമ്പം കയറി ഈ പേരെടുത്ത ക്രിമിനല്‍ വക്കീല്‍ ചെയ്ത പണികള്‍ കണ്ട് കൊല്ലം വെളിയത്തെ നാട്ടുകാരില്‍ ചിലരെങ്കിലും പറഞ്ഞു: ‘തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഇങ്ങനെ ചയ്യ്വോ?’ നാട്ടുകാര്‍ക്ക് അങ്ങനെ തോന്നിയതില്‍ അവരെ പൂര്‍ണ്ണമായി കുറ്റം പറയാനുമൊക്കില്ല. നല്ല ആദായം തരുന്ന റബര്‍ മരങ്ങളാണ് ഒരു തോന്നലിന് മൊത്തത്തിലങ്ങ് വെട്ടി തടിയാക്കിയത്. കുറച്ചൊന്നുമല്ല, നാലേക്കറില്‍! പകരം പ്ലാവ് വെച്ചു. പക്ഷേ, നാട്ടുകാരെന്ത് പറഞ്ഞാലും വക്കീലിന് അതൊന്നും ഒരു പ്രശ്നമേയല്ല. അല്ലെങ്കില്‍ത്തന്നെ, ഇതാദ്യമായിട്ടൊന്നും അല്ലല്ലോയെന്നാണ് കൊല്ലം ബാറിലെ പ്രമുഖ […] More
-
in Featured, Inspiration
വിശന്ന വയറോടെ ആരും ഉറങ്ങരുത്! അത്താഴപ്പട്ടിണിയില്ലാത്ത മട്ടാഞ്ചേരിക്കായി രജനീഷും കൂട്ടരും തുറന്ന ഭക്ഷണശാല
Promotion അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമൊക്കെയായി തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ ഒരുപാടുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്തവര്‍. പക്ഷേ, വഴിയോരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ മാത്രമല്ല വിശന്ന വയറുമായി ഉറങ്ങാന്‍ പോകുന്നത്. അല്ലല്ലുകള് ആരെയും അറിയിക്കാതെ ജീവിക്കുന്നവര്ക്കിടയിലുമുണ്ട് അത്താഴ പട്ടിണിക്കാര്‍. വഴിയോരങ്ങളിലെ ആരോരുമില്ലാത്ത ജീവിതങ്ങള്‍ക്ക് അന്നം നല്കുന്ന ഒരു പാട് നല്ല മനസുകളുണ്ട്. പക്ഷേ വീടകങ്ങളിലെ വിശപ്പും പട്ടിണിയും നമ്മളില്‍ പലരും അറിയാതെ പോകുന്നുണ്ട്. അല്ലെങ്കില്‍ ആ സങ്കടങ്ങള്‍ ആരെയും അറിയിക്കാതെ ജീവിക്കുന്നവരാണ് ഏറെയും. അവര്‍ക്ക് വേണ്ടിയാണ് മട്ടാഞ്ചേരിക്കാരുടെ ഈ സക്കാത്ത്. ആരും […] More
-
in Featured, Inspiration
1 കോടി രൂപ വിലയുള്ള സ്ഥലവും വീടും ആരോഗ്യകേന്ദ്രത്തിന് സൗജന്യമായി നല്കിയ കണ്ണൂരുകാരന്
Promotion കഷ്ടപ്പാടുകളും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെ നിറഞ്ഞതായിരുന്നു കണ്ണൂര്‍ പാനൂര്‍ കരിയാട് സ്വദേശി പുനത്തില്‍ രമേശന്റെ കുട്ടിക്കാലം. പ്രാരാബ്ദങ്ങൾക്കിടിയിൽ നാലഞ്ചു വർഷം പഠനം അവസാനിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്. പക്ഷേ, തോൽക്കാൻ തയാറല്ലാത്തൊരു മനസുണ്ടായിരുന്നു രമേശന്. കല്ലുവെട്ടിയും വാർക്കപ്പണിയെടുത്തുമൊക്കെയാണ് പാതിവഴിയില്‍ നിലച്ച വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പോളിടെക്നിക്കില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ രമേശന് കുറച്ചു കാലം വിദേശത്തായിരുന്നു. പ്രവാസമൊക്കെ അവസാനിപ്പിച്ച് നാട്ടില്‍ കണ്‍സ്ട്രക്ഷന്‍ ജോലികളൊക്കെയായി ജീവിക്കുന്നതിനിടയിലാണ് ആ സംഭവം നടന്നത്. പാനൂര്‍ നഗരസഭയുടെ കരിയാട് നഗരപ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള അനുമതി ലഭിച്ചിരുന്നു. […] More
-
in Featured, Innovations
ഉപേക്ഷിക്കുന്ന പിപിഇ കിറ്റുകളും മാസ്കുകളും ഇഷ്ടികയാക്കി മാറ്റി ഇന്‍ഡ്യയുടെ ‘റീസൈക്കിള്‍ മാന്‍’
Promotion ഗുജറാത്ത് സ്വദേശിയാണ് ബിനീഷ് ദേശായ്. ആ പേര് നമ്മള് മലയാളികളില്‍ പലര്‍ക്കും അത്ര പരിചിതമായേക്കില്ല. എന്നാല്‍ കക്ഷി ആഗോള പ്രശസ്തനാണ്. ഇന്‍ഡ്യയിലെ ഇന്നവേറ്റര്‍മാരുടെ മുന്‍നിരയിലുള്ള ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ ‘റീസൈക്കിള്‍ മാന്‍ ഓഫ് ഇന്‍ഡ്യ’ എന്നാണ്. പാഴ്വസ്തുക്കളില് റീസൈക്കിള്‍ ചെയ്യലല്ലേ എന്ന് അദ്ദേഹം ചെയ്യുന്ന കാര്യത്തെ ലളിതമായി അങ്ങനെ പറയാനുമൊക്കില്ല. അതുക്കും മേലെയാണ് ഇന്നവേഷന്‍ അഭിനിവേശമായ ഈ യുവാവിന്റെ ചിന്ത. കാരണം, ബയോ വേസ്റ്റെന്ന വലിയ തലവേദനയ്ക്ക് കൂടുതല്‍ ക്രിയാത്മകമായി പരിഹാരം കണ്ടെത്തുകയാണ് ബിനീഷ്. ബിനീഷിന്റെ […] More
-
in Agriculture, Featured
വെറുതെ കുഴിച്ചുമൂടിയിരുന്ന ആനപ്പിണ്ടം വളമാക്കിയെടുത്ത് 10 ഏക്കറിൽ ജൈവകൃഷി
Promotion ആലപ്പുഴക്കാരന് കൃഷ്ണപ്രസാദ് വക്കീലാണ്, പൊതുപ്രവര്‍ത്തകനാണ്, ആനമുതലാളിയാണ്, കര്‍ഷകനുമാണ്. അങ്ങനെ പല വിശേഷണങ്ങളുള്ള, എന്നാല്‍ കോടതിയിൽ പോകാത്ത ഈ വക്കീലിന്റെ പുതിയൊരു വിശേഷമാണ് ഇപ്പോള്‍ നാട്ടിൽ പാട്ടായിരിക്കുന്നത്. ആലപ്പുഴ മാരാരിക്കുളം കലവൂരിൽ കുളമാക്കിയില്‍ വീട്ടിൽ അഡ്വ. കൃഷ്ണ പ്രസാദിന്റെ കൃഷിക്കാര്യം ഒരു ആനക്കാര്യം തന്നെയാണ്. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം കൃഷിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി. ഒപ്പം, ആനപ്പിണ്ടം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാനും തുടങ്ങി. വീട്ടില്‍ അഞ്ച് ആനയുള്ളപ്പോള്‍ പിന്നെ പശുവിന് ചാണകവും കോഴിക്കാഷ്ഠവും തേടി നടക്കുന്നതെന്തിന്? […] More
-
കൊറോണക്കാലത്തും 30% വരെ ശമ്പളവര്‍ധന! ഒരു കേരള സ്റ്റാര്‍ട്ട് അപ്പിന്റെ വിജയ കഥ
Promotion “ജീവനക്കാര്‍ അസ്വസ്ഥരായിരിക്കുന്ന അവസ്ഥ സൃഷ്ടിക്കാതിരിക്കുക. വിഷമിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് മികച്ച പ്രൊഡക്റ്റിവിറ്റിയുണ്ടാകില്ല,” എന്നറിയാവുന്നതുകൊണ്ട് ഓഫീസ് അന്തരീക്ഷം പരമാവധി സന്തോഷമുള്ളതും ഫണ്‍ നിറഞ്ഞതുമായിരിക്കണമെന്ന് യുവ സംരംഭകന് ഷിഹാബ് മുഹമ്മദിന് നിര്‍ബന്ധമുണ്ട്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്ന സമയം. പല വന്‍കിട കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാരെ വ്യാപകമായി പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്ന സമയം. എന്നാല്‍, സര്‍വ്വേ സ്പാരോ എന്ന ഷിഹാബിന്റെ സ്റ്റാര്‍ട്ട് അപ്പ് കൊറോണക്കാലത്തും 30 ശതമാനം വരെ ശമ്പളം കൂട്ടി നല്കി. അത് മാത്രമല്ല, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള […] More
-
35 രൂപയുടെ ഈ ആന്റി വൈറല്‍ ഗുളിക കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്നതെങ്ങനെ?
Promotion ഇന്‍ഡ്യയില്‍ കോവിഡ്-19 വ്യാപനം ശമനമില്ലാതെ തുടരുമ്പോള്‍ ചികിത്സയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ആശങ്കയേറുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ചികില്‍സാച്ചെലവ് താങ്ങാവുന്നതിലപ്പുറമാകുമെന്നും മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ പശ്ചാത്തലത്തില്‍, കോവിഡ്-19 ചികിത്സ എല്ലാവര്ക്കും ലഭ്യമാക്കുകയും രോഗികളുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുകയുമാണ് ഫവിപിരവിര്‍-200എംജി (Favipiravir 200mg) മരുന്ന് വിപണിയിലിറക്കാന്‍ സണ്‍ ഫോര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിനെ പ്രേരിപ്പിച്ചത്. ഫ്ളുഗാര്‍ഡ് എന്ന പേരില്‍ ഇറങ്ങുന്ന ഈ ഓറല്‍ (വായിലൂടെ കഴിക്കാവുന്ന) ആന്റി വൈറല്‍ ഗുളിക ഒന്നിന് 35 രൂപ മാത്രമാണ് വില. […] More
-
in Featured, Inspiration
ലോക്ക്ഡൗണ്‍ കാലത്ത് എഴുത്തിലൂടെ ലക്ഷം രൂപ! യു എസ് പ്രസാധകർ തേടിവന്ന പ്ലസ് ടുക്കാരി
Promotion ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലിയ ആദ്യമായി കവിതകളെഴുതുന്നത്. പക്ഷേ അവള് എഴുതിക്കൂട്ടുന്നതിനോടൊന്നും വീട്ടിലാര്‍ക്കും അത്ര താല്‍പ്പര്യമില്ലായിരുന്നു. പഠിക്കുന്ന കുട്ടിയല്ലേ, പോരെങ്കില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ തിരക്കുകളുണ്ട്. കവിതയും കഥയുമൊക്കെ എഴുതുന്ന തിരക്കില്‍ പഠനത്തില്‍ ശ്രദ്ധിക്കാതെ വന്നാലോ. വീട്ടിലുള്ളവരുടെ ആശങ്ക അതുമാത്രമായിരുന്നു. പക്ഷേ, ലിയയ്ക്ക് എഴുത്തിനെ അകറ്റി നിറുത്താനാകുമായിരുന്നില്ല. പഠനത്തിന്റെ ഇടവേളകളില്‍, വെറുതേയിരിക്കുന്ന നേരങ്ങളില്‍ ആരും കാണാതെ അവള് കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു. കവിതകളായിരുന്നു ആ കൗമാരക്കാരിയുടെ ലോകം. പിന്നീടെപ്പോഴോ തിരക്കുകളില്‍ ആ കവിതയെഴുത്തുകാരിയെ ലിയ മറന്നു. ഒടുവില്‍ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ […] More