
കൊറോണ
More stories
-
in Agriculture, Featured
കൊറോണക്കാലത്ത് നാട്ടുകാര്‍ക്കുവേണ്ടി റോഡരുകില്‍ നെല്ലും പച്ചക്കറിയും വിളയിക്കുന്ന ഡ്രൈവര്‍
Promotion തൃശൂര്‍ പെരിഞ്ഞനത്തുകാര്‍ സ്നേഹത്തോടെ കാട്ടി എന്നാണ് അനില്‍ കുമാറിനെ വിളിക്കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ അനില്‍ കുമാര്‍ ലോക്ക് ഡൗണ്‍ കാലത്ത് വീടിനോടുള്ള ചേര്‍ന്നുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി പച്ചക്കറിയും നെല്ലുമൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങി. വിത്ത് ശേഖരിച്ച് നടുന്നതും നനയ്ക്കുന്നതും വളമിടുന്നതുമൊക്കെ ഇദ്ദേഹമാണ്. എന്നാല്‍ അനില്‍ നട്ടു വളര്‍ത്തുന്ന ഈ ഈ തൈകളിലെ വിളകള്‍ നാട്ടുകാര്‍ക്കുള്ളതാണ്. ആര്‍ക്കു വേണമെങ്കിലും ഈ കൊച്ചു തോട്ടത്തിലെ വിളകള്‍ പറിച്ചെടുക്കാം. ആരും കാശും കൊടുക്കേണ്ട. വിളകള്‍ മാത്രമല്ല തൈകളും സമ്മാനിക്കാറുണ്ട് […] More
-
സ്കൂളിലെ തെങ്ങ് കയറിയും പാറ പൊട്ടിച്ച് മതില് കെട്ടിയും കുളംകുത്തിയും പ്രധാനാധ്യാപകന്
Promotion സ്കൂള്‍ മുറ്റത്ത് പാറക്കെട്ട് കൂടം കൊണ്ട് അടിച്ചുപൊട്ടിച്ച് മതില് കെട്ടുകയാണ് സ്കൂളിലെ പ്രധാനാധ്യാപകന്. സ്കൂള്‍ പറമ്പിലെ തെങ്ങില്‍ കയറി തേങ്ങയിടുകയും പരിസരം കിളച്ച് വൃത്തിയാക്കി ചേനയും ചേമ്പും കപ്പയും നട്ടു വളര്‍ത്തുന്നതും കുളം കുത്തി മത്സ്യങ്ങളെ വളര്‍ത്തുന്നതുമൊക്കെ അദ്ദേഹം തന്നെ. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ മലമുകളിലെ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രധാനാധ്യാപകനാണ് ലൈജു തോമസ്. ഇരുവഴഞ്ഞിപ്പുഴ പിറവിയെടുക്കുന്ന വെള്ളരിമലയുടെ ചരിവില്‍ പുഴയ്ക്ക് സമീപമാണ് ഈ സ്കൂള്‍. സ്വന്തമായി പിടിഎ ഫണ്ടും സ്കൂള്‍ ഫണ്ടും […] More
-
in Featured, Inspiration
ഗവിയിലെ തോട്ടം തൊഴിലാളികള്‍ക്കും കാട്ടിനുള്ളിലെ മനുഷ്യര്‍ക്കും മരുന്നും ഭക്ഷണവുമായി മല കയറുന്ന ഡോക്റ്റര്‍
Promotion സെയിൽ ടാക്സ് ഉദ്യോഗസ്ഥനായ അച്ഛന്റെയും അധ്യാപികയായ അമ്മയുടെയും മകൻ. ചേച്ചിമാരെല്ലാവരും എൻജിനീയർമാർ. ചേച്ചിമാരൊക്കെ ആഗ്രഹിച്ചത് അനിയനെ ഡോക്റ്ററാക്കണമെന്നാണ്. വിന്‍സെന്റിന്റെ അച്ഛന്റെയും അമ്മയുടെയും ഇഷ്ടവും അതുതന്നെയായിരുന്നു. പക്ഷേ, പ്രീഡിഗ്രിക്ക് ശേഷം വിൻസെന്റ് സേവ്യര്‍ ബി എസ്സി സൂവോളജിക്ക് ചേർന്നു. എന്നാല്‍ ഡോക്ററ്റാകണമെന്ന മോഹവും മനസില്‍ സൂക്ഷിച്ചിരുന്നു. മൂന്നു വർഷം ജന്തുശാസ്ത്രമൊക്കെ പഠിച്ച ശേഷം വിൻസെന്റ് തിരുനെല്‍വേലി മെഡിക്കല്‍ കോളെജില്‍ എംബിബിഎസിന് ചേര്‍ന്നു. മെഡിസിന് പഠനത്തിന് ശേഷം ഒരു വർഷക്കാലം തമിഴ് നാട്ടിലെ ഒരു ആശുപത്രിയിൽ പ്രവർത്തിക്കുകയും ചെയ്തു. […] More
-
കലക്റ്റർ ആരെന്നുപോലുമറിയാത്ത ആദിവാസി ഗ്രാമത്തിലെ കുടിലിൽ വളർന്ന ഡോക്റ്റർ-ഐ എ എസുകാരൻ
Promotion “ജീവിതത്തിലെ മോശം സാഹചര്യങ്ങളെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കരുത്. പ്രശ്നങ്ങളെ കുറിച്ച് മാത്രം എപ്പോഴും ചിന്തിക്കാതിരിക്കുക. അവയില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുക. പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്ന് ചിന്തിക്കുക. അത് നിങ്ങളെ ശക്തരാക്കും. അത് മാത്രമാണ് മുന്നോട്ട് പോകാനുള്ള ഏകമാര്‍ഗം, വിജയിക്കാനും,” മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഡോ. രാജേന്ദ്ര ബരുദ് പറയുന്നു. വെറുതെ മോട്ടിവേഷണല്‍ ട്രെയ്നര്‍മാര്‍ പറയുന്നതുപോലുള്ള പറച്ചിലല്ല കേട്ടോ ഇത്. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും വിജയം വെട്ടിപ്പിടിച്ച് വളര്‍ന്നയാളാണ് അദ്ദേഹം. ഇത് പറയാനുള്ള അനുഭവവും […] More
-
in Featured, Inspiration
വിശന്ന വയറോടെ ആരും ഉറങ്ങരുത്! അത്താഴപ്പട്ടിണിയില്ലാത്ത മട്ടാഞ്ചേരിക്കായി രജനീഷും കൂട്ടരും തുറന്ന ഭക്ഷണശാല
Promotion അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമൊക്കെയായി തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ ഒരുപാടുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്തവര്‍. പക്ഷേ, വഴിയോരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ മാത്രമല്ല വിശന്ന വയറുമായി ഉറങ്ങാന്‍ പോകുന്നത്. അല്ലല്ലുകള് ആരെയും അറിയിക്കാതെ ജീവിക്കുന്നവര്ക്കിടയിലുമുണ്ട് അത്താഴ പട്ടിണിക്കാര്‍. വഴിയോരങ്ങളിലെ ആരോരുമില്ലാത്ത ജീവിതങ്ങള്‍ക്ക് അന്നം നല്കുന്ന ഒരു പാട് നല്ല മനസുകളുണ്ട്. പക്ഷേ വീടകങ്ങളിലെ വിശപ്പും പട്ടിണിയും നമ്മളില്‍ പലരും അറിയാതെ പോകുന്നുണ്ട്. അല്ലെങ്കില്‍ ആ സങ്കടങ്ങള്‍ ആരെയും അറിയിക്കാതെ ജീവിക്കുന്നവരാണ് ഏറെയും. അവര്‍ക്ക് വേണ്ടിയാണ് മട്ടാഞ്ചേരിക്കാരുടെ ഈ സക്കാത്ത്. ആരും […] More
-
in Agriculture, Featured
ഒഴിവുസമയത്തെ മുത്തുകൃഷി: ഈ പുസ്തക കച്ചവടക്കാരന് നേടുന്നത് വര്‍ഷം 4 ലക്ഷം രൂപ
Promotion “താ നൊരു കര്‍ഷകനാകുമെന്ന് നരേന്ദ്രകുമാര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. നാട്ടില്‍ അധികമാരും കേള്‍ക്കാത്ത മുത്തുകൃഷിയിലേക്ക് എത്തിപ്പെട്ടുവെന്നത് അദ്ദേഹത്തിനിന്നും അല്‍ഭുതമാണ്. വീട്ടില്‍ മുത്തു കൃഷി ചെയ്യാനാകില്ലെന്ന് കട്ടായം കെട്ടിയവരെ മല്ലിട്ടാണ് ഈ മനുഷ്യന് മികച്ച വരുമാനമുണ്ടാക്കുന്നത്. രാജസ്ഥാനിലെ കിഷന്‍ഗഢ് സ്വദേശിയാണ് നരേന്ദ്ര. കുടുംബത്തില്‍ ആരും തന്നെ കൃഷി ചെയ്തിട്ടില്ല. വീട്ടുവളപ്പിലെ തക്കാളിയും വഴുതനയും മാത്രമായിരുന്നു പേരിനെങ്കിലും കൃഷിയുമായുള്ള നരേന്ദ്രയുടെ ബന്ധം. എന്നാല്‍ ഈ 45-കാരന് ഇന്ന് മുത്തുകൃഷിയിലൂടെ മികച്ച വരുമാനം ഉണ്ടാക്കുന്നു. പുസ്തകക്കടയും കൃഷിയും ബിഎ പഠനം കഴിഞ്ഞ […] More
-
in Featured, Innovations
ഉപേക്ഷിക്കുന്ന പിപിഇ കിറ്റുകളും മാസ്കുകളും ഇഷ്ടികയാക്കി മാറ്റി ഇന്‍ഡ്യയുടെ ‘റീസൈക്കിള്‍ മാന്‍’
Promotion ഗുജറാത്ത് സ്വദേശിയാണ് ബിനീഷ് ദേശായ്. ആ പേര് നമ്മള് മലയാളികളില്‍ പലര്‍ക്കും അത്ര പരിചിതമായേക്കില്ല. എന്നാല്‍ കക്ഷി ആഗോള പ്രശസ്തനാണ്. ഇന്‍ഡ്യയിലെ ഇന്നവേറ്റര്‍മാരുടെ മുന്‍നിരയിലുള്ള ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ ‘റീസൈക്കിള്‍ മാന്‍ ഓഫ് ഇന്‍ഡ്യ’ എന്നാണ്. പാഴ്വസ്തുക്കളില് റീസൈക്കിള്‍ ചെയ്യലല്ലേ എന്ന് അദ്ദേഹം ചെയ്യുന്ന കാര്യത്തെ ലളിതമായി അങ്ങനെ പറയാനുമൊക്കില്ല. അതുക്കും മേലെയാണ് ഇന്നവേഷന്‍ അഭിനിവേശമായ ഈ യുവാവിന്റെ ചിന്ത. കാരണം, ബയോ വേസ്റ്റെന്ന വലിയ തലവേദനയ്ക്ക് കൂടുതല്‍ ക്രിയാത്മകമായി പരിഹാരം കണ്ടെത്തുകയാണ് ബിനീഷ്. ബിനീഷിന്റെ […] More
-
റഷ്യയുടെ കോവിഡ് വാക്സിന് അടുത്തൊന്നും ഇന്ഡ്യയിലെത്താനിടയില്ല, കാരണങ്ങള്‍ ഇവയാണ്
Promotion കോവിഡ്-19 ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ലോകരാജ്യങ്ങൾ അതിനൊരു പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങിയിരുന്നു. സമയത്തിനെതിരായ ഒരോട്ടമത്സരം കൂടിയായിരുന്നു അത്. ഒരു തരത്തിൽ പറഞ്ഞാൽ, ആഗോള മഹാമാരിയെ പരാജയപ്പെടുത്തുക മാത്രമല്ല, ഓരോ രാജ്യത്തിനും അതിന്റെ മെഡിക്കൽ സയൻസിലുള്ള കഴിവും പ്രാഗല്ഭ്യവും തെളിയിക്കുക എന്നതുകൂടിയായിരുന്നു അതിനുപിന്നിലുള്ള ലക്ഷ്യം. ഫലപ്രദമായ വാക്സിൻ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്‍ഡ്യയും യുദ്ധകാലാടിസ്ഥാനത്തില്‍ പരിശ്രമം തുടങ്ങിയിരുന്നു. കൊറോണ വൈറസിനെതിരായ വാക്സിന് വികസിപ്പിക്കുന്നതില്‍ വിജയം കണ്ടതായി ഇന്നലെ റഷ്യ അറിയിച്ചപ്പോൾ ലോകം സന്തോഷിച്ചു. റഷ്യൻ […] More
-
35 രൂപയുടെ ഈ ആന്റി വൈറല്‍ ഗുളിക കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്നതെങ്ങനെ?
Promotion ഇന്‍ഡ്യയില്‍ കോവിഡ്-19 വ്യാപനം ശമനമില്ലാതെ തുടരുമ്പോള്‍ ചികിത്സയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ആശങ്കയേറുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ചികില്‍സാച്ചെലവ് താങ്ങാവുന്നതിലപ്പുറമാകുമെന്നും മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ പശ്ചാത്തലത്തില്‍, കോവിഡ്-19 ചികിത്സ എല്ലാവര്ക്കും ലഭ്യമാക്കുകയും രോഗികളുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുകയുമാണ് ഫവിപിരവിര്‍-200എംജി (Favipiravir 200mg) മരുന്ന് വിപണിയിലിറക്കാന്‍ സണ്‍ ഫോര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിനെ പ്രേരിപ്പിച്ചത്. ഫ്ളുഗാര്‍ഡ് എന്ന പേരില്‍ ഇറങ്ങുന്ന ഈ ഓറല്‍ (വായിലൂടെ കഴിക്കാവുന്ന) ആന്റി വൈറല്‍ ഗുളിക ഒന്നിന് 35 രൂപ മാത്രമാണ് വില. […] More
-
in Featured, Innovations
ഐ എ എസ് ഇട്ടെറിഞ്ഞ് ഈ മലയാളി തുടങ്ങിയ സംരംഭം ലോകത്തെ മുന്‍നിര കമ്പനിയായതിങ്ങനെ
Promotion മൊബൈലും ഇന്റെര്‍നെറ്റും, എന്തിന് സ്റ്റാര്‍ട്ട് അപ്പ് എന്ന വാക്ക് പോലും ഇല്ലാതിരുന്ന കാലത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? സകലരും ഒരു സുരക്ഷിത ജോലി മാത്രം സ്വപ്നം കണ്ടിരുന്ന കാലത്ത്, സിവില്‍ സര്‍വീസ് പോലെ ആഘോഷിക്കപ്പെടുന്ന ഒരു കരിയര്‍ വലിച്ചെറിയുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ? അതുമാത്രമല്ല, ഐ എ എസ് ഉപേക്ഷിച്ചിട്ട് നാട്ടില്‍ അതുവരെ കേട്ടുപരിചയമില്ലാത്ത ബിസിനസ് തുടങ്ങി ലോകത്തെ ഞെട്ടിക്കുക, അതില്‍ വിജയം വരിക്കുക… ബാലയെന്നറിയപ്പെടുന്ന സി ബാലഗോപാലിന്റെ സമാനതകള്‍ അധികമില്ലാത്ത ജീവിതം അതാണ്. ‘തൊഴിലാളിയല്ല, തൊഴില്‍ ദാതാവാകൂ.’ […] More
-
പാവങ്ങള്‍ക്ക് അന്നം, 6 പേര്‍ക്ക് ജോലി! ഭിക്ഷക്കാരിയിൽ നിന്ന് സംരംഭകയിലേക്കൊരു സ്നേഹയാത്ര
Promotion വാങ്ങിക്കൂട്ടിയ പുത്തനുടുപ്പുകളും തയ്യാറാക്കിയ ഭക്ഷണപ്പൊതികളും തന്റെ മാരുതി കാറിൽ നിറക്കുന്ന തിരക്കിലായിരുന്നു സജന. “പെരുന്നാളിന് (ബലിപ്പെരുന്നാളിന്) തെരുവിൽ താമസിക്കുന്നവർക്കായി എടുത്ത വസ്ത്രങ്ങളാണ്. പിന്നെ എന്നത്തേയും പോലെ ഇലപ്പൊതി ബിരിയാണിയും… അവരുടെ പെരുന്നാളും ജോറാവട്ടെ!” സജന നിറഞ്ഞു ചിരിച്ചു. കുറച്ചുനാൾ മുമ്പുവരെ ഭിക്ഷാടകയായിരുന്ന സജന ഇന്ന് ഒരു സംരംഭകയാണ്. ആറു പേർക്ക് തൊഴിൽ നൽകുന്ന സംരംഭത്തിന്റെ ഉടമ. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ ‘സജന ഇലപ്പൊതി ബിരിയാണി’ ഇന്ന് കൊച്ചിയില്‍ ട്രെൻഡിങ് ആണ്. “ഇലപ്പൊതി ബിരിയാണി എന്ന […] More
-
മനുഷ്യരെ അറിയാന്‍ പഠിപ്പും പണവുമെന്തിന് ? 4,000 സ്ത്രീ തൊഴിലാളികൾക്ക് സഹായമെത്തിച്ച് സെലിൻ
Promotion കോരിച്ചൊരിയുന്ന മഴയായിരുന്നു അന്ന്. ആരോ വിളിച്ചുപറഞ്ഞതനുസരിച്ചാണ് സെലിൻ ജോസഫ് പുത്തൻവേലിക്കരയിലുള്ള ആ വീട്ടിൽ എത്തുന്നത്. ആ വീട്ടിലെ അഞ്ചു പേരും മാനസിക അസ്വാസ്ഥ്യം ഉള്ളവരായിരുന്നു. അവിടെ കണ്ടത് തികച്ചും ഹൃദയഭേദകമായ കാഴ്ചയായിരുന്നു എന്ന് സെലിൻ പറയുന്നു. അമ്മയും മകളും മഴയിൽ നനഞ്ഞു കുളിച്ച് ഒരു വാഴയ്ക്ക് താഴെ നിൽക്കുന്നു. ഒരു മകൻ മഴയെ വകവെയ്ക്കാതെ തെങ്ങിൽ കയറി ഇരിക്കുന്നു. അടുത്തുള്ള വീടുകളിലെല്ലാം ഇയാൾ തെങ്ങു കയറി കൊടുക്കുമായിരുന്നു. പണമായി ഒന്നും കൊടുക്കേണ്ടതില്ല, കഴിക്കാനോ കുടിക്കാനോ കൊടുത്താൽ […] More